category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ശ്രീലങ്കന്‍ ക്രൈസ്തവ നരഹത്യ: മൈത്രിപാല സിരിസേനയുടെ മൊഴി 26നു രേഖപ്പെടുത്തും
Contentകൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മൊഴി 26നു രേഖപ്പെടുത്തും. ഇതിനായി സിരിസേനയ്ക്ക് അന്വേഷണ സമിതി സമന്‍സ് അയച്ചു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും ആക്രമണം തടയുന്നതിനുള്ള നടപടികള്‍ അന്നത്തെ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും എടുത്തില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി വിക്രമസിംഗെയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നു ഹാജരാകണമെന്നു കാണിച്ച് കഴിഞ്ഞയാഴ്ച വിക്രമസിംഗെയ്ക്കു സമന്‍സ് അയച്ചിരുന്നു. ഈസ്റ്റര്‍ ദിന ആക്രമണത്തെക്കുറിച്ച് വിശദവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്നു കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രസിഡന്റ് ഗോട്ടഭയ രാജപക്‌സെ ഉറപ്പു നല്‍കിയിരുന്നു. സിരിസേനയുടെ നേതൃത്വത്തില്‍ നിയോഗിച്ച അന്വേഷണ സംഘത്തെ നിലനിര്‍ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിലും ക്രിയാത്മകമായും ഇടപെട്ടുകൊണ്ടിരിന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെയാണ് അക്രമികൾ സ്ഫോടനത്തിനായി തെരെഞ്ഞെടുത്തത് എന്നത് ഏവരെയും കണ്ണീരിലാഴ്ത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-18 09:43:00
Keywordsശ്രീലങ്ക
Created Date2020-08-18 15:29:42