category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Contentകോഴിക്കോട് : സംസ്ഥാന വ്യാപകമായി ഇന്‍ഫാം ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷിക ദിനം കണ്ണീര്‍ ദിനമായി ആചരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കുന്നമംഗലത്ത് താമരശേരി ബിഷപ്പും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കണമെന്നും കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കണം. കര്‍ഷകന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ വന്യജീവി സങ്കേത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഉയരുന്ന വെല്ലുവിളി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പരിസ്ഥിതി ലോല മേഖല, പരിസ്ഥിതി ആഘാത പഠനം, ബഫര്‍സോണ്‍ തുടങ്ങി കര്‍ഷക വിരുദ്ധമായ എല്ലാ വിജ്ഞാപനങ്ങളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകദിനം കണ്ണീര്‍ദിനമായി ആചരിച്ചത്. പ്രതിഷേധ പരിപാടിയില്‍ ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് കളത്തില്‍, ഫാ. ബെന്നി മുണ്ടനാട്ട്, ബേബി പഴപ്ലാക്കല്‍, ചാക്കോ തേണ്ടാനത്ത്, ജോസഫ് തേണ്ടാനത്ത്, ബേബി പെരുമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-18 08:58:00
Keywordsകര്‍ഷക
Created Date2020-08-18 14:33:06