Contents
Displaying 13751-13760 of 25139 results.
Content:
14099
Category: 7
Sub Category:
Heading: CCC Malayalam 69 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയൊന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയൊന്‍പതാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14100
Category: 1
Sub Category:
Heading: 59 രാജ്യങ്ങളിലെ 110 പദ്ധതികള്‍ക്കായി പേപ്പല്‍ ഫൗണ്ടേഷന്‍ 90 ലക്ഷം ഡോളര്‍ ചെലവഴിക്കും
Content: ഫിലാഡെല്‍ഫിയ: 59 രാജ്യങ്ങളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഫിലാഡെല്‍ഫിയ ആസ്ഥാനമായുള്ള പേപ്പല്‍ ഫൗണ്ടേഷന്‍ 90 ലക്ഷം ഡോളര്‍ ചെലവഴിക്കും. 110 പദ്ധതികള്‍ക്ക് വേണ്ടിയാണ് ഈ ഗ്രാന്റ് വിതരണം ചെയ്യുക. പ്രധാനമായും വികസ്വര രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ധനസഹായമെന്ന് 2020-ലെ ധനസഹായം സംബന്ധിച്ച് പേപ്പല്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. അപ്പസ്തോലിക ന്യൂണ്‍ഷോ, പ്രാദേശിക മെത്രാന്‍ തുടങ്ങിയവര്‍ വഴി വത്തിക്കാന്‍ സെക്രട്ടറിയേറ്റിന് ലഭിച്ച അപേക്ഷകള്‍ ടാമ്മി ടെനാഗ്ലിയ അദ്ധ്യക്ഷനായുള്ള ഫൗണ്ടേഷന്റെ ഗ്രാന്റ് റിവ്യൂ കമ്മിറ്റി വിശകലനം ചെയ്ത ശേഷമാണ് ധനസഹായത്തിനര്‍ഹതയുള്ള പദ്ധതികള്‍ കണ്ടെത്തുന്നത്. പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡ് ഓഫ് ട്രസ്റ്റാണ് അവസാന അനുമതി നല്‍കുന്നത്. $15,000 മുതല്‍ വരുന്ന തുകകളായാണ് ഗ്രാന്‍ഡ് വിതരണം ചെയ്യുന്നത്. ദേവാലയങ്ങള്‍ക്കായി $1,744,431, കോണ്‍വെന്റുകള്‍, ധ്യാനകേന്ദ്രങ്ങള്‍ എന്നിവക്കായി $39,56431, സ്കൂളുകള്‍ക്കായി $1,336,691, സെമിനാരികള്‍ക്കായി $2,21,468, ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കുമായി $5,94,243 സാങ്കേതിക ആവശ്യങ്ങള്‍ക്കായി (റേഡിയോ സ്റ്റേഷനുകള്‍) $1,16,986, മാനവ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി $3,04,227, വിദ്യാഭ്യാസത്തിനും രൂപീകരണ (ഫോര്‍മേഷന്‍) പ്രവര്‍ത്തനങ്ങള്‍ക്കുമായി $4,97,501, എന്നിങ്ങനെയാണ് തുകകള്‍ വകയിരുത്തിയിരിക്കുന്നത്. ഉഗാണ്ടയിലെ മൊറോട്ടോ രൂപതക്കും റെജീന മുണ്ടിയിലെ ക്രിസ്ത്യന്‍ സമൂഹത്തിനും പുതിയ കത്തീഡ്രല്‍ നിര്‍മ്മിക്കുന്നതിനായി 1,00,000 ഡോളറും, അങ്കോളയിലെ ലുബാങ്ങോയില്‍ സ്കൂള്‍ നിര്‍മ്മിക്കുന്നതിനായി ‘ഡൊമിനിക്കന്‍ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി റോസറി’ക്ക് 99,990 ഡോളറും വടക്ക്-കിഴക്കന്‍ തായ്ലാന്‍ഡിലെ ഉഡോണ്‍ താനി രൂപതയില്‍ എച്ച്.ഐ.വി/എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 'മദര്‍ ഓഫ് പെര്‍പെച്ച്വല്‍ ഹെല്‍പ്പ് സെന്ററിന് 38,718 ഡോളറും, സിംബാബ്‌വേയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ‘ഫോര്‍മേഷന്‍’ പരിപാടികള്‍ക്കായി 85,000 ഡോളറും ഇതിനോടകം കൈമാറിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-20-18:18:49.jpg
Keywords: പേപ്പല്‍, സഹായ

14101
Category: 12
Sub Category:
Heading: നീതിമാനായി ഒരുവൻപോലുമില്ലെന്ന് ബൈബിൾ: പിന്നെ യൗസേപ്പിതാവിനെ നീതിമാനായി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?
Content: നീതിമാനായി ഒരുവൻപോലുമില്ല എന്ന് ബൈബിൾ: പിന്നെ യൗസേപ്പിതാവിനെ നീതിമാനായി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്രകാരമൊരു ചോദ്യത്തിനു വലിയ പ്രസക്തിയില്ലെങ്കിലും നീതിമാനായി ഒരുവൻ പോലുമില്ല എന്ന ബൈബിൾ വചനവും യൗസേപ്പ് നീതിമാനായിരുന്നു എന്ന സുവിശേഷ വചനവും നീതി എന്ന വാക്കിൻ്റെ കാര്യത്തിൽ ഏകതാനത പുലർത്തുന്നു. 14 -ആം സങ്കീർത്തനത്തിലാണ് ആദ്യമായി ഈ വാചകം കാണുക. അത് ഇപ്രകാരമാണ്: ദൈവമില്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; മ്ലേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു; നന്മ ചെയ്യുന്നവർ ആരുമില്ല. കർത്താവു സ്വർഗത്തിൽ നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മ ചെയ്യുന്നവനില്ല, ഒരുവൻ പോലുമില്ല (സങ്കീ 14 :1 -3 ) ഇക്കാര്യം ഇതേരൂപത്തിൽ 53 -ആം സങ്കീർത്തനത്തിലും കാണാൻ കഴിയും, നന്മ ചെയ്യുന്നവനില്ല ഒരുവൻ പോലുമില്ല എന്ന സങ്കീർത്തനവചനം ചില വ്യതിയാനങ്ങളോടെ റോമാക്കാർക്കുള്ള ലേഖനം 3 :10 -17 ൽ ഇപ്രകാരം കാണുന്നു: "നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവർക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവർ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടിൽ സർപ്പവിഷമുണ്ട്. അവരുടെ വായ് ശാപവും കയ്പ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ വെമ്പുന്നു. അവരുടെ പാതകളിൽ നാശവും ക്ലേശവും പതിയിരിക്കുന്നു. സമാധാനത്തിൻ്റെ മാർഗം അവർക്കറിഞ്ഞുകൂടാ. അവർക്കു ദൈവഭയമില്ല". സങ്കീർത്തനങ്ങളിൽ മേൽപറഞ്ഞ പ്രകാരം കാണുന്നത് ദൈവവിശ്വാസമില്ലാത്തവനെക്കുറിച്ചു പറയുന്ന അവസരത്തിലാണ്. ദൈവത്തിൽ ആശ്രയം വയ്ക്കാത്തവനും ദൈവത്തെ ഭയപ്പെടാത്തവനും തിന്മയും അനീതിയും പ്രവർത്തിക്കുന്നവനായിരിക്കും. ഈ ആശയത്തിൻ്റെ പിൻബലത്തിലാണ് റോമാക്കാർക്കുള്ള ലേഖനഭാഗത്ത് ദൈവത്തെ ഭയപ്പെടാത്തവരെയും ദൈവസ്വരം കേൾക്കാത്തവരെയും കുറിച്ചു പറയുന്നത്. സമാധാനത്തിൻ്റെ മാർഗ്ഗം അറിഞ്ഞുകൂടാത്തവരും തിന്മ പറഞ്ഞുണ്ടാക്കുന്നവരും അക്രമം പ്രവർത്തിക്കുന്നവരുമാണ് അവർ. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വലിയ വിഭാഗത്തെ മുന്നിൽ കണ്ടുകൊണ്ടാണ് വിശുദ്ധ പൗലോസ് പറയുന്നത് നീതിമാനായി ഒരുവൻ പോലുമില്ല എന്ന്. അല്ലാതെ അത് ഒരു സാർവ്വത്രിക പ്രഖ്യാപനം അല്ല. അതിനാൽ നീതിമാന്മാരായി അനേകർ പല സ്ഥലങ്ങളിലും ഉണ്ട്. ലോകം തിന്മയിൽ മുഴുകിയിരിക്കുന്നു എന്ന് പറഞ്ഞാൽ തിന്മ പ്രവർത്തിക്കാതെ ജീവിക്കുന്നവർ ഇല്ല എന്നർത്ഥമില്ല. ഈ ചോദ്യത്തിൽ യൗസേപ്പു പിതാവിനെക്കുറിച്ച് നീതിമാൻ എന്ന പരാമർശം എന്തുകൊണ്ട് എന്ന് മേൽപ്പറഞ്ഞ വചനങ്ങളുടെ അടിസ്ഥാനത്തിൽനിന്നും വ്യക്തമാണ്. ഒന്നാമതായി തനിക്കുണ്ടായ പ്രശ്നത്തെ ദൈവവിശ്വാസത്തിൻ്റെ വെളിച്ചത്തിലും ദൈവപ്രേരണയുടെ അടിസ്ഥാനത്തിലും ഉൾക്കൊള്ളാനും ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മറിയത്തെ വേദനിപ്പിക്കാനും അപകീർത്തിതയാക്കാനും അദ്ദേഹം തയ്യാറായില്ല. അക്രമവാസനയോടെ പെരുമാറാനോ നാശം വരുത്താനോ ശ്രമിക്കുന്നില്ല. മാത്രമല്ല, ദൈവപ്രചോദനം വഴി (സ്വപനത്തിലെ നിർദ്ദേശം) കാര്യങ്ങൾ വ്യക്തമായപ്പോൾ അതനുസരിച്ച് പ്രവർത്തിക്കാനും സന്നദ്ധനായി. ഇതിനാലാണ് യൗസേപ്പിനെ നീതിമാനായി വിശേഷിപ്പിക്കുന്നത്. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-08-20-18:55:13.jpg
Keywords: യൗസേ

14102
Category: 13
Sub Category:
Heading: ലോക്ക്ഡൗണ്‍ സമയം ചെലവഴിച്ചത് ബൈബിള്‍ വായനക്ക് വേണ്ടി: ടെന്നീസ് താരം സെറീന വില്യംസ്
Content: മിഷിഗണ്‍: കൊറോണയെ തുടര്‍ന്നുള്ള നീണ്ട ലോക്ക്ഡൗണ്‍ തന്നെ ഒരു ബൈബിള്‍ വിദ്യാര്‍ത്ഥിയാക്കിയെന്നും, വംശീയ വിവേചനങ്ങളില്‍ നീതി നേടിയെടുക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ബൈബിളാണെന്നും ലോക പ്രശസ്ത ടെന്നീസ് താരം സെറീന വില്ല്യംസ്. മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന മത്സരങ്ങള്‍ പുനഃരാരംഭിച്ചതിന് ശേഷം ആദ്യമായി നടന്ന ഡബ്ല്യു.ടി.എ മത്സരവിജയത്തിന് പിന്നാലെ നടത്തിയ സൂം കോളിലൂടെയാണ് സെറീന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലോക്ക്ഡൗണ്‍ കാലത്തെ ഭൂരിഭാഗം സമയവും ബൈബിള്‍ വായനക്ക് വേണ്ടിയാണ് താന്‍ ചിലവഴിച്ചതെന്ന്‍ ഇതുവരെ 23 ഗ്രാന്‍ഡ്‌സ്ലാം സിംഗിള്‍ കിരീട നേട്ടം കൈവരിച്ചിട്ടുള്ള സെറീന പറഞ്ഞു. “ദൈവരാജ്യത്തില്‍ വിശ്വസിക്കുക എന്നതാണ് പ്രധാന കാര്യമായി എനിക്ക് തോന്നുന്നത്. 400 വര്‍ഷങ്ങളായി കറുത്ത വര്‍ഗ്ഗക്കാരോട് പെരുമാറിക്കൊണ്ടിരുന്ന രീതിയില്‍ മാറ്റം വരുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. പക്ഷേ അതിന് സമയമെടുക്കും. നമ്മുടെ വിശ്വാസം മാത്രമാണ് ഈ പ്രശ്നം പരിഹരിക്കുവാനുള്ള ഏക മാര്‍ഗ്ഗം”. സെറീന വിവരിച്ചു. ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രതിഷേധങ്ങളുടെ മറവില്‍ ബൈബിളും ക്രിസ്തീയ പ്രതീകങ്ങളും ദേവാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ കായിക താരങ്ങളിലൊന്നായ സെറീനയുടെ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-20-20:51:47.jpg
Keywords: താര, ഉസൈന്‍

14103
Category: 18
Sub Category:
Heading: സഭാ തര്‍ക്കത്തില്‍ കോടതിവിധി നടപ്പിലാക്കുന്നത് സമാധാനാന്തരീക്ഷത്തിലാവണം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: കോടതി ഉത്തരവു നടപ്പിലാക്കുന്നതിന്റെ ഭാഗമായി യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുക്കുന്നതിനു ഭരണാധികാരികളും പോലീസും ചേര്‍ന്ന് നടപടിയെടുക്കുമ്പോള്‍ സംഘര്‍ഷവും ബലപ്രയോഗവും കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനവും ഉണ്ടാകുന്നതു നിര്‍ഭാഗ്യകരവും ഉത്ക്കണ്ഠാജനകവുമാണെന്ന് സീറോ മലബാര്‍ സഭ. ഇരുപത്തിയെട്ടാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിന്റെ മൂന്നാം ദിവസം മെത്രാന്‍ സിനഡ് നല്‍കിയ പ്രസ്താവനയിലാണ് പരാമര്‍ശം. സമൂഹം വളരെ അപകടകരമായ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലീസും ജനങ്ങളും ആവശ്യമായ ശ്രദ്ധയും കരുതലും കാണിക്കേണ്ടതാണ്. ഭരണഘടനാധിഷ്ഠിത ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ അധികാരികളും ജനങ്ങളും കോടതി വിധികളെ മാനിക്കുകയും അനുസരിക്കുകയും വേണം. കോടതി ഉത്തരവുകള്‍ നടപ്പിലാക്കപ്പെടണം. എന്നാല്‍ കോടതിയുത്തരവുണ്ടെങ്കിലും പൊതുനന്മയെയും ശാശ്വതസമാധാനത്തെയും കരുതി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ വിനിയോഗം ഒരു ക്രൈസ്തവ മൂല്യവുമാണ്. നിയമത്തിന്റെ വ്യാഖ്യാനവും നടപ്പിലാക്കലും എപ്പോഴും സ്നേഹവും സമാധാനവും ഉറപ്പുവരുത്തുന്നതായിരിക്കണം. നിയമത്തിന്റെയും സമയപരിധിയുടെയും കര്‍ക്കശമായ നടപ്പിലാക്കല്‍ പ്രായോഗികതലത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെങ്കില്‍ കോടതിയുത്തരവുകള്‍ നടപ്പിലാക്കാന്‍ ന്യായമായ സാവകാശം അനുവദിക്കുന്നത് അഭികാമ്യമാണ്. കൂടുതല്‍ സമയം ആവശ്യമെങ്കില്‍ അതു കോടതിയെ ബോധ്യപ്പെടുത്താനുള്ള ചുമതല ബന്ധപ്പെട്ട അധികാരികള്‍ക്കും കക്ഷികള്‍ക്കുമുണ്ട്. കോവിഡ് മൂലം ജനങ്ങള്‍ കഷ്ടപ്പെടുകയും സമൂഹം ഗുരുതരമായ അപകടഭീഷണി നേരിടുകയും ചെയ്യുമ്പോള്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ബലപ്രയോഗം ഒഴിവാക്കി അനുരഞ്ജനത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതിനും എല്ലാവരും സഹകരിക്കേണ്ടതാണെന്നും സിനഡ് പ്രസ്താവിച്ചു. സിനഡ് ഇന്നു സമാപിക്കും.
Image: /content_image/India/India-2020-08-21-09:11:12.jpg
Keywords: സീറോ

14104
Category: 14
Sub Category:
Heading: 'ദാവീദ് ആന്‍ഡ് ഗോലിയാത്ത്' ഒരുക്കിയ ഫാ. ജോസ് പുതുശേരിക്കു പുരസ്കാരം
Content: കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തില്‍ എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസ് പുതുശേരിക്കു പുരസ്കാരം. 'ദാവീദ് ആന്‍ഡ് ഗോലിയാത്ത്' എന്ന തിരക്കഥയാണ് അദ്ദേഹത്തെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പ്രമേയമാക്കിയായിരുന്നു മത്സരം. 737 തിരക്കഥകളില്‍ നിന്നാണ് 10 തിരക്കഥകള്‍ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്നു മന്ത്രി എ.കെ. ബാലന്‍, ജൂറി അംഗമായ സംവിധായകന്‍ കമല്‍ എന്നിവര്‍ അറിയിച്ചു. സംവിധായകരായ ശ്യാമപ്രസാദ്, ബ്ലസി, എഴുത്തുകാരി ചന്ദ്രമതി എന്നിവരാണു അന്തിമഘട്ട പുരസ്കാര നിര്‍ണയം നടത്തിയത്. അര ലക്ഷം രൂപയാണു സമ്മാനത്തുക. ഓസ്ട്രിയയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോസ് പുതുശേരി കൊച്ചി പൂണിത്തുറ സ്വദേശിയാണ്.
Image: /content_image/India/India-2020-08-21-09:19:41.jpg
Keywords: പുരസ്, ഉന്നത

14105
Category: 24
Sub Category:
Heading: ചങ്കിലെരിയുന്ന കനലായി മരിയ ഷഹ്ബാസ്...!
Content: മരിയ ഷഹ്ബാസ്, പൊന്നു മകളെ, മാപ്പ്! നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ കുഞ്ഞേ? നിന്നെകുറിച്ചുള്ള ഓർമ്മകൾ ചങ്കിൽ കനലായി മാറുന്നു. ബാല്യകാലം തീരും മുൻപേ, പതിനാലാം വയസ്സിൽ, മൊഹമ്മദ് നാകാഷ് എന്ന മുസ്ലിം മതമൗലികവാദിയാൽ തട്ടിക്കൊണ്ടുപോകൽ..! ക്രൈസ്തവ വിശ്വാസിയായ നിന്റെ ദൈവത്തെ തള്ളിപ്പറയാനും, മുസ്ലിംമതം സ്വീകരിക്കുവാനുള്ള പീഡനങ്ങൾ! അപ്പന്റെ പ്രായമുള്ളവന്റെ കൂടെ ജീവിക്കാൻ വേണ്ടി നിർബന്ധപൂർവ്വം വിവാഹം ചെയ്യൽ! സ്വന്തം നിസ്സഹായത വെളിപ്പെടുത്താൻ സമർപ്പിച്ച തെളിവുകളും, രേഖകളും, സാക്ഷിമൊഴികളും, കാറ്റിൽപ്പറത്തിക്കൊണ്ട്, തന്നെ തട്ടിക്കൊണ്ടുവന്ന ആ മുസ്ലിംമതതീവ്രവാദിയുടെ "നല്ല ഒരു ഭാര്യ ആയിരിക്കുവാൻ" , നീതിന്യായ കോടതിയുടെ വിധി കേൾക്കേണ്ടി വരുക.. ! മരിയ, പൊന്നുമോളെ, എവിടെയോ ഇരുട്ടിന്റെ മറവിൽ, ചങ്കുപൊട്ടി നിലവിളിക്കുന്ന നിന്റെ രോദനം ഞാൻ കേൾക്കുന്നു.! പേടിക്കേണ്ട മോളെ, ഞങ്ങളുണ്ട് കൂടെ.. നിനക്കു നീതി ലഭിക്കാതെ, ഞങ്ങൾ പിൻവാങ്ങില്ല...! ഇതു വായിക്കുന്ന സുഹൃത്തേ, അലമുറയിട്ടു പൊട്ടിക്കരഞ്ഞത് മറ്റാരുമല്ല, നിന്റെ പെങ്ങളാണ്, നിന്റെ മകളാണ്.! അനീതിക്കെതിരെ കൈകോർക്കാം, ജാതിമതഭേദമെന്യേ...! മരിയ, സത്യത്തിൽ, നീയൊരു ക്രിസ്തീയ മതവിശ്വാസിയായി പോയതാണോ, നീ ചെയ്ത ഏറ്റവും വലിയ തെറ്റ്? "ജസ്റ്റിസ് ഫോർ മരിയ, ജസ്റ്റിസ് ഫോർ മരിയ... "ഇന്ന്, ലോകം മുഴുവനും നിനക്കുവേണ്ടി നിലവിളിക്കുന്നുണ്ട് ! കോവിഡിനെ പേടിച്ച് മാസ്ക് ധരിച്ച്, "വായും മൂക്കും" മൂടികെട്ടിയ ഞങ്ങളിതാ, നിനക്കുവേണ്ടി 'കണ്ണുംകൂടി' മൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തുന്നു!! മരിയ, നിന്റെ നിഷ്കളങ്കമായ, പുഞ്ചിരിക്കുന്ന, ആ മുഖം മനസ്സിൽ ഒരു കനലായ് മാറുന്നു..! അതെ, നിന്നെ രക്ഷിക്കുന്നതോടൊപ്പം, പാക്കിസ്ഥാനിൽ ഇന്ന്, മതതീവ്രവാദികളാൽ ക്രൈസ്തവസമൂഹം അനുഭവിക്കുന്ന പീഡനങ്ങളും, ദുരിതങ്ങളും അവസാനിക്കുന്നതിനും, അന്തർദേശീയതലത്തിൽ നയതന്ത്ര ഇടപെടലുകൾ ഉണ്ടാകുന്നതിനും വേണ്ടി, ഈ നാട് നിന്റെ കൂടെയുണ്ട്, ധീരതയോടെ, പ്രാർത്ഥനയോടെ..! ഹേയ്,.. പാക്കിസ്ഥാൻ,... പാക്കിസ്ഥാൻ,... ലോകം നിങ്ങളെ ഓർത്തു വിതുമ്പുന്നു..!!!.. കേട്ടുകേൾവി പോലുമില്ലാത്ത, " നീതിന്യായ കോടതി വിധി" നടത്തിയ രാജ്യമേ... ! എവിടെ നിങ്ങളുടെ നീതി? എവിടെ മാനുഷിക മൂല്യങ്ങൾ? എവിടെ സമത്വം? എവിടെ സമാധാനം? . മനുഷ്യന് മൃഗത്തിന്റെയെങ്കിലും വില നൽകിയിരുന്നെങ്കിൽ! അതേ, "നീതിപീഠം" പോലും നീതി നിഷേധിക്കുമ്പോൾ, നീതിക്കായി അലമുറയിട്ട് പൊട്ടിക്കരയുന്ന നിസ്സഹായരായ ഒരു പറ്റം സ്ത്രീസമൂഹത്തെ ഞാൻ നിങ്ങളുടെ നാട്ടിൽ കാണുന്നു! ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണത്തിൽ, ജീവച്ഛവമായി, ഇരുട്ടിന്റെ അന്ധകാരത്തിൽ കഴിയാൻ വിധിക്കപ്പെട്ട, കുറേ ജന്മങ്ങളെ ഓരോ കുടിലിലും ഞാൻ കാണുന്നു..! ഒരു സ്ത്രീയുടെ എല്ലാ മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട്, ക്രൂരമായ പീഡനങ്ങൾക്ക് ഇരയാവുന്ന, ജാതിമതഭേദമെന്യേ, എത്രയോ അമ്മപെങ്ങന്മാർ നിങ്ങളുടെ നാട്ടിൽ കണ്ണീരോടെ നിലവിളിക്കുന്നു...! ഇവരുടെ ചങ്കിലെ കനലിനെ, കണ്ണുനീരിനെ, മാനിക്കാൻ ചങ്കുറപ്പുള്ള ആരുണ്ട് നിങ്ങളുടെ നാട്ടിൽ.? നീതിക്കായി ശബ്ദമുയർത്താൻ ഇനിയും ഒരു തലമുറ ജനിക്കേണ്ടിയിരിക്കുന്നുവോ? ഓർക്കുക, മതം മനുഷ്യന്റെ മൗലിക അവകാശമാണ്. അത് അവന്റെ ആത്മീയ ജീവിതത്തിന് ആവശ്യവുമാണ്. പക്ഷേ മതവികാരങ്ങൾ മാനുഷികമൂല്യങ്ങൾ ഇല്ലാതാക്കരുത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, ഇസ്ലാമിക തീവ്രവാദികളുടെ ആക്രമം ഭയന്ന്, മറ്റു മതസ്ഥർക്ക്, ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇന്ന് പല ഇസ്ലാം രാജ്യങ്ങളിലും, ആഫ്രിക്കൻ രാജ്യങ്ങളിലും, വംശീയഹത്യക്ക് സമാനമായ സാഹചര്യങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്. ഒരു വേള, നല്ലവരായ ഒത്തിരി മുസ്ലിം സഹോദരങ്ങളെ, നമുക്കുചുറ്റും കാണാൻ സാധിക്കുമെങ്കിലും, നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് മുസ്ലിം സമുദായത്തിൽ ഇത്രമാത്രം മതതീവ്രവാദ സങ്കൽപ്പങ്ങൾ ഉടലെടുക്കുന്നത്? പാക്കിസ്ഥാനിലെ മരിയയെ കുറിച്ച് നാം വിലപിക്കുമ്പോഴും, നാം തിരിച്ചറിയണം, എത്രയോ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെയാണ് കേരളത്തിൽ പോലും, വിവാഹം കഴിച്ചു, മുസ്ലിം സമുദായത്തിലേക്ക് മതം മാറ്റുന്നത്!!! സുഹൃത്തേ, സ്വന്തം പെൺകുട്ടികളെ അടിയുറച്ച ദൈവവിശ്വാസത്തിലും, മൂല്യബോധത്തിലും, വിശുദ്ധിയിലും, പുണ്യത്തിലും, അച്ചടക്കത്തിലും, വളർത്തിയില്ലെങ്കിൽ ഇനി പൊട്ടിക്കരയുന്നത് നീ തന്നെയായിരിക്കും.! ഒപ്പം ഓർക്കുക, ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ടാണ് അനീതിക്കു മുൻപിൽ ശബ്ദമുയർത്താത്തത്? ഗർഭസ്ഥശിശുവിനെപോലും കൊല്ലാം എന്ന് നിയമം ഉണ്ടാക്കുന്നവർ ഒരുവശത്ത്, ഗേ മാര്യേജ് പോലും നിയമം ആക്കുന്നവർ മറുവശത്ത്.! ദൈവം ഇല്ല എന്ന് വാദിക്കുന്നവർ ഒരുവശത്ത്, പിശാചിനെ ദൈവമായി ആരാധിക്കുന്നവർ മറുവശത്ത്!! അതേ, ലോകം ഇങ്ങനെയാണ് ഭായ്.. ! അനീതിയും, അക്രമങ്ങളും, ആഭിചാര പ്രവർത്തികളും, അറുംകൊലകളും നിറഞ്ഞത്! എങ്കിലും പ്രതീക്ഷിക്കാം, നന്മയുടെ, നേരിന്റെ, പുണ്യത്തിന്റെ, കിരണങ്ങൾ എവിടെയെങ്കിലും ഉയർന്നുവരും. തീർച്ചയായും, ചരിത്രം സാക്ഷി! സുഹൃത്തേ, മരിയയുടെ നീതിക്കുവേണ്ടി, അവളുടെ മോചനത്തിനായി നമുക്ക് കൈകോർക്കാം!! ഒപ്പം ഇനിയും ഒരു മരിയയ്ക്കുകൂടി ഈ ഗതി ഉണ്ടാകാതിരിക്കാൻ നമ്മുക്കു പോരാടാം...!
Image: /content_image/SocialMedia/SocialMedia-2020-08-21-11:06:28.jpg
Keywords: ഷഹ്ബാസ്, പാക്ക

14106
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ സംയുക്ത സഹകരണ കരാറുമായി പോളണ്ടും ഹംഗറിയും
Content: ബുഡാപെസ്റ്റ്: യേശുവിലുള്ള വിശ്വാസത്തെ പ്രതി പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായ പോളണ്ടും ഹംഗറിയും. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽവെച്ചാണ് പോളിഷ് ഉപ വിദേശകാര്യമന്ത്രി പവൽ ജബ്ലോൻസ്‌കിയും ഹംഗറിയിലെ സഹമന്ത്രിയും ട്രിസ്റ്റൻ അസ്ബെജും ചേര്‍ന്നാണ് മതപീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ സംരക്ഷണം, പുനരുദ്ധാരണം എന്നിവ ഉറപ്പാക്കുന്ന കരാറില്‍ ഒപ്പുവെച്ചത്. അടിച്ചമർത്തപ്പെട്ട പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലേയും ക്രൈസ്തവര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കരാറിന് പിന്നാലെ പവൽ ജബ്ലോൻസ്‌കി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രതിദിനം പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അതാണ് മെമ്മോറാണ്ടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന നവംബറിൽ വാർസോയിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്കയുമായി ചേര്‍ന്നുള്ള സമ്മേളനവും അദ്ദേഹം പ്രഖ്യാപിച്ചു. പീഡിത ക്രൈസ്തവരുടെ സഹായത്തിനായി അന്താരാഷ്ട്ര അഭ്യർത്ഥന, സമ്മേളനം പുറപ്പെടുവിക്കുമെന്നു ജബ്ലോൻസ്‌കി പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങളിലെ ക്രൈസ്തവരെ സഹായിക്കുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്കുള്ള സഹായങ്ങൾ സന്നദ്ധ സംഘടനകൾ വഴിയല്ലാതെ നേരിട്ട് ലഭ്യമാക്കാനും കരാർ വഴിതുറക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഏറ്റവും ശക്തമായി സ്വരമുയര്‍ത്തുന്ന രാജ്യമാണ് ഹംഗറി. ആന്‍ഡ്രസേജ് ഡൂഡയ്ക്കു കീഴിലുള്ള ഇപ്പോഴുള്ള പോളിഷ് ഗവണ്‍മെന്‍റും ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഭരണകൂടമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-21-12:33:09.jpg
Keywords: പോളണ്ട, ഹംഗ

14107
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" അവധിക്കാല ഓൺലൈൻ ധ്യാനം ആഗസ്റ്റ് 24 മുതൽ 26 വരെ: രെജിസ്ട്രേഷൻ തുടരുന്നു
Content: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ' ഓഗസ്റ്റ് 24 മുതൽ 26 വരെ ഓൺലൈനിൽ സൂം ആപ്പ് വഴി നടക്കും. www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം. ഉച്ചയ്‌ക്ക് 1.30 മുതൽ 3 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും. കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877508926.
Image: /content_image/Events/Events-2020-08-21-12:57:12.jpg
Keywords: സെഹിയോ

14108
Category: 1
Sub Category:
Heading: മരിയ ഷഹ്ബാസിന് പിന്നാലെ പാക്കിസ്ഥാനിൽ മറ്റൊരു ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
Content: ഫൈസലാബാദ് : മരിയ ഷഹ്ബാസിനു പിന്നാലെ പാക്കിസ്ഥാനിൽ പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഫൈസലാബാദ് നസ്രത്ത് കോളനിയിലെ സനേഹ കിൻസ ഇക്ബാൽ എന്ന ക്രിസ്ത്യന്‍ പെൺകുട്ടിയെ ഇസ്ലാം മത വിശ്വാസിയും നാലു കുട്ടികളുടെ പിതാവുമായ സൈദ് അമനാദ് എന്നയാള്‍ തട്ടിക്കൊണ്ടു പോയെന്നാണ് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 22നു കിൻസയെ തട്ടിക്കൊണ്ടു പോയെങ്കിലും ഇക്കഴിഞ്ഞ ബുധനാഴ്ച (ഓഗസ്റ്റ് 19) മാത്രമാണ് മാതാപിതാക്കളുടെ പരാതി സ്വീകരിക്കാൻ പോലീസ് തയാറായത്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന ദി അസോസിയേഷൻ ഓഫ് വുമൺ ഫോർ അവയർനസ് എന്ന സംഘടന വഴിയാണ് ഫൈസലാബാദിലെ ജാൻ ബസാർ പോലീസ് സ്റ്റേഷനിൽ ഇപ്പോൾ പരാതി ഫയൽ ചെയ്തിരിക്കുന്നത്. നസ്രത്ത് കോളനിയിൽ ജീവിക്കുന്ന മോറിസ് മാസിഹ് എന്ന പ്രൊട്ടസ്റ്റന്റ് സുവിശേഷ പ്രഘോഷകന്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവളാണ് സനേഹ കിൻസ. സ്കൂളിൽ നല്ല രീതിയിൽ പഠിച്ചിരുന്ന സനേഹയുടെ ആഗ്രഹം ഒരു സർക്കാർ ഉദ്യോഗസ്ഥയാകുക എന്നതായിരുന്നുവെന്ന് പെണ്‍കുട്ടിയുമായി ബന്ധമുള്ളവര്‍ പറഞ്ഞു. ഫൈസലാബാദിലെ അലീഡ് ആശുപത്രിയുടെ സെക്യൂരിറ്റി ജീവനക്കാരനായാണ് സൈദ് അമനാദ് ജോലിചെയ്തിരുന്നത്. ജൂൺ രണ്ടാം തീയതി സനേഹയുടെ അമ്മ റുക്സാന ബീവി നിലത്ത് വീണ് പരിക്കുപറ്റി ഏതാനും ദിവസം അലീഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെവച്ചാണ് സൈദ് പെണ്‍കുട്ടിയെ കാണുന്നത്. ഇതിനിടയിൽ അവരുടെ അഡ്രസ്സും അയാൾ മനസ്സിലാക്കി. ജൂലൈ 22നു ദേവാലയത്തിൽ പോയ സനേഹ മടങ്ങി വരാതിരുന്നപ്പോഴാണ് കുടുംബം തിരച്ചിൽ ആരംഭിക്കുന്നത്. പെൺകുട്ടി ഒരു കാറിൽ ചില അജ്ഞാതരുടെ കൂടെ പോകുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞു. കാറിനകത്ത് സൈദ് അമനാദിനെയും കണ്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. തുടര്‍ന്നു സനേഹ കിൻസയുടെ ജേഷ്ഠ സഹോദരനായ വസീം മോറിസ് പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനുശേഷം വസീം, സൈദിന്റെ വീട്ടിലെത്തി അയാളുടെ പിതാവിനെ കണ്ടു. തന്റെ മകൻ കുറ്റം ചെയ്തു എന്ന് അംഗീകരിച്ച പിതാവ് സനേഹയെ തിരികെ അയക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് മനസ്സ് മാറ്റി. മകളെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കരുതെന്ന് പറഞ്ഞ് ജൂലൈ 28നു പെണ്‍കുട്ടിയുടെ കുടുംബത്തിനെ സൈദ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സാഹചര്യം പ്രതികൂലമാണെങ്കിലും പെൺകുട്ടിയെ മോചിപ്പിക്കാൻ വേണ്ടി 'ദി അസോസിയേഷൻ ഓഫ് വുമൺ ഫോർ അവയർനസ്' സംഘടന എല്ലാ ശ്രമവും നടത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോയി മതംമാറ്റി പീഡിപ്പിച്ച് നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ പാക്ക് കോടതി വിധി പുറപ്പെടുവിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസിനു നീതി ലഭിക്കുന്നതിനായി വലിയ രീതിയിലുള്ള ക്യാംപെയിന്‍ നടക്കുന്നതിനിടെയാണ് സനേഹ കിൻസയുടെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-21-13:58:27.jpg
Keywords: പാക്കി, മരിയ