Contents
Displaying 13711-13720 of 25139 results.
Content:
14059
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരോടുള്ള പെരുമാറ്റം അപമാനത്തിനപ്പുറം: ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി.സി: മധ്യപൂര്‍വ്വേഷ്യയിലെ ചില രാജ്യങ്ങള്‍ ക്രൈസ്തവരോടു പെരുമാറുന്നത് അപമാനത്തിനും അപ്പുറമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യപൂര്‍വ്വ ദേശത്ത് ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുന്നതിലുള്ള ആശങ്കകള്‍ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സുമായുള്ള നയതന്ത്രബന്ധത്തിനു വേണ്ടി നടന്നുകൊണ്ടിരിക്കുന്ന മധ്യസ്ഥ ശ്രമങ്ങളിലെ ചര്‍ച്ചകളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവ് വാര്‍ത്ത സമ്മേളനത്തിനിടയില്‍ ഉയര്‍ന്ന, 'ഇസ്രായേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാര്‍ മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് എന്ത് ഗുണമാണുള്ളത്' എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ചോദ്യം ശരിയാണെന്നും മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അവിടത്തെ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്ക് നടന്നിട്ടുള്ളത് കുറ്റം തന്നെയാണെന്ന് ട്രംപ് പ്രത്യേകം സൂചിപ്പിച്ചു. ഭാഗ്യവശാല്‍ യുഎഇ പോലെയുള്ള ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നമ്മോടൊപ്പം നിലകൊള്ളുവാന്‍ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും, അവര്‍ ക്രൈസ്തവരോട് ബഹുമാനപൂര്‍വ്വം പെരുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് അറബ് രാജ്യമാണ് യു.എ.ഇ. ഇസ്രായേല്‍ - യുഎഇ സമാധാന കരാര്‍ പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമാവുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചരിത്രപരമായ കരാറിനായി ഇടപെടല്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-15-18:02:11.jpg
Keywords: ട്രംപ, യുഎസ് പ്രസി

14060
Category: 13
Sub Category:
Heading: ദൈവം നല്‍കുന്ന നന്മകള്‍ക്ക് നന്ദി പറയാറുണ്ടോ? ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവം നമുക്കായി അനുദിനം ചെയ്യുന്ന നന്മകള്‍ക്കു നന്ദിപറയുന്നുണ്ടോ എന്ന ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ നിന്ന് സംസാരിക്കുകയായിരിന്നു പാപ്പ. മനുഷ്യരായ നാം ദൈവത്തെ സ്തുതിക്കുന്നുണ്ടോയെന്ന ചോദ്യം ഉന്നയിച്ച പാപ്പ, അവിടുന്നു നമ്മോടു കാണിക്കുന്ന ക്ഷമയ്ക്കും കാരുണ്യത്തിനും നന്ദിയുള്ളവരാണോ എന്ന ചോദ്യവും വിശ്വാസി സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തി. ദൈവിക നന്മകള്‍ മറന്നു ജീവിക്കുന്നവരുടെ ഹൃദയങ്ങള്‍ ചെറുതാണെന്നും മറിച്ച് മറിയത്തെപ്പോലെ ദൈവത്തെ സ്തുതിക്കുന്നവരായാല്‍ നമ്മുടെ ജീവിത ചുവടുവയ്പ്പുകള്‍ മുന്നോട്ടായിരിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഭൂമിയില്‍ തന്‍റെ തിരുക്കുമാരനോടൊപ്പം സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സുവിശേഷം പങ്കുവച്ച മറിയം സ്വര്‍ഗ്ഗാരോപിതയായെങ്കില്‍, അത് നിങ്ങള്‍ക്കും എനിക്കും, മനുഷ്യകുലത്തിനു മുഴുവന്‍ പ്രത്യാശപകരുന്ന സംഭവമാണെന്ന് പാപ്പ പറഞ്ഞു. അങ്ങനെ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം മനുഷ്യകുലത്തിന് പ്രത്യാശയാണ്. ദൈവത്തിന് നാമും മറിയത്തെപ്പോലെ പ്രിയപ്പെട്ടവരാണ്. യഥാര്‍ത്ഥത്തില്‍ തന്‍റെ വിനീതഭാവം മനസ്സിലാക്കിയ മറിയമാണ്, ദൈവം തന്നില്‍ ചെയ്ത മഹത്തായ കാര്യങ്ങളെ പ്രകീര്‍ത്തിച്ചത്. അപ്രതീക്ഷിതമായി തന്നില്‍ ഉത്ഭവമെടുക്കുന്ന ജീവനാണ് അത് ആദ്യമായി അവള്‍ ഗ്രഹിച്ചത്. കന്യകയായിരുന്നിട്ടും അവള്‍ ദൈവകൃപയാല്‍ ഗര്‍ഭംധരിച്ചു. അതുപോലെ തന്‍റെ ചാര്‍ച്ചക്കാരി എലിസബത്ത് വന്ധ്യയെന്നു കരുതിയിരുന്നിട്ടും വാര്‍ദ്ധക്യത്തില്‍ ഒരു കുഞ്ഞിന്‍റെ അമ്മയായി. സ്വയം വലിയവരെന്നു നടിക്കാതെ ജീവിതത്തില്‍ ദൈവത്തിന് ഇടം നല്കുന്ന എളിയ ദാസരിലൂടെ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദൈവം തന്നില്‍ വര്‍ഷിച്ച ദാനത്തിന് മറിയം ദൈവത്തെ സ്തുതിക്കുന്നു. ദൈവത്തിന് നന്ദി പറയുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ വിശാലമാകും. ജീവിതാനന്ദം വര്‍ദ്ധിക്കുകയും ചെയ്യും. സ്വര്‍ഗ്ഗോന്മുഖരായി ജീവിക്കുവാനും അനുദിനം ദൈവീക നന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കുവാനുമുള്ള കൃപയ്ക്കായി സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വാതിലായ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ ത്രികാലപ്രാര്‍ത്ഥനയ്ക്ക് ആമുഖമായുള്ള പ്രഭാഷണം ഉപസംഹരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-16-07:21:57.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ

14061
Category: 18
Sub Category:
Heading: മരിയ ഷഹ്ബാസ്: അന്താരാഷ്ട്ര ഇടപെടലിനായി പാലാ രൂപത എസ്‌എംവൈഎമ്മിന്റെ ക്യാംപെയിന്‍
Content: പാലാ: പാക്കിസ്ഥാനിൽ മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യൻ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവത്തിൽ പാലാ രൂപതയിലെ യുവജന പ്രസ്ഥാനം ഖേദം പ്രകടിപ്പിച്ചു. വെറും 14 വയസ്സുള്ള മരിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികൾ വന്നതും സർവ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത ബാലികാ ബാലന്മാരും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ന്യൂനപക്ഷങ്ങളും സ്ത്രീജനങ്ങളും അഭിമുഖീകരിക്കുന്ന യാതനകളെ തുറന്ന് കാട്ടുന്ന ഈ സംഭവത്തെ മുൻനിർത്തിക്കൊണ്ട് അനീതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ ഉണ്ടാകാനുള്ള ശ്രദ്ധ ക്ഷണിക്കലിനായി എസ്‌എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ കാമ്പയിൻ ജസ്റ്റിസ് ഫോർ എം ക്യൂബ് എന്ന പേരിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. #{black->none->b->Must Read: }# {{ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് കോടതി -> http://www.pravachakasabdam.com/index.php/site/news/13989}} തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ മനുഷ്യ ശക്തിക്കസാധ്യമായത് ദൈവത്തിന്റെ സഹായത്താൽ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. ലോകമെമ്പാടും പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരായാകുന്നുണ്ടെന്നും പിതാവ് ഓർമ്മപ്പെടുത്തി. പാലാ രൂപതയുടെ യുവജന പ്രസ്ഥാനം തുടക്കം കുറിച്ചിരിക്കുന്ന ഈ ആത്മീയ - സാമൂഹ്യ പോരാട്ടത്തിലൂടെ ലോകത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ശ്രീ ബിബിൻ ചാമക്കാലയുടെ അധ്യക്ഷതയിൽ പാലാ ബിഷപ്പ്സ് ഹൗസിൽ നടന്ന ചടങ്ങിന് എസ്‌എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്‌എംഎസ്, ആനിമേറ്റർ സി. ബ്ലെസ്സി ഡിഎസ്‌ടി, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, ട്രഷറർ മിനു മാത്യൂസ്, ബ്രദർ റീജന്റ് അലോഷി ഞാറ്റുതൊട്ടിയിൽ, ആൽവിൻ മോനിപ്പള്ളി, കെവിൻ മൂങ്ങാമാക്കൽ, ജെയ്ക്ക്, വിന്നി തുടങ്ങിയവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-16-07:43:50.jpg
Keywords: പാലാ

14062

Content: പാലാ: പാക്കിസ്ഥാനിൽ മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യൻ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവത്തിൽ പാലാ രൂപതയിലെ യുവജന പ്രസ്ഥാനം ഖേദം പ്രകടിപ്പിച്ചു. വെറും 14 വയസ്സുള്ള മരിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികൾ വന്നതും സർവ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത ബാലികാ ബാലന്മാരും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ന്യൂനപക്ഷങ്ങളും സ്ത്രീജനങ്ങളും അഭിമുഖീകരിക്കുന്ന യാതനകളെ തുറന്ന് കാട്ടുന്ന ഈ സംഭവത്തെ മുൻനിർത്തിക്കൊണ്ട് അനീതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ ഉണ്ടാകാനുള്ള ശ്രദ്ധ ക്ഷണിക്കലിനായി എസ്‌എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ കാമ്പയിൻ ജസ്റ്റിസ് ഫോർ എം ക്യൂബ് എന്ന പേരിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. #{black->none->b->Must Read: }# {{ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് കോടതി -> http://www.pravachakasabdam.com/index.php/site/news/13989}} തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ മനുഷ്യ ശക്തിക്കസാധ്യമായത് ദൈവത്തിന്റെ സഹായത്താൽ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. ലോകമെമ്പാടും പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരായാകുന്നുണ്ടെന്നും പിതാവ് ഓർമ്മപ്പെടുത്തി. പാലാ രൂപതയുടെ യുവജന പ്രസ്ഥാനം തുടക്കം കുറിച്ചിരിക്കുന്ന ഈ ആത്മീയ - സാമൂഹ്യ പോരാട്ടത്തിലൂടെ ലോകത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ബിബിൻ ചാമക്കാലയുടെ അധ്യക്ഷതയിൽ പാലാ ബിഷപ്പ്സ് ഹൗസിൽ നടന്ന ചടങ്ങിന് എസ്‌എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്‌എംഎസ്, ആനിമേറ്റർ സി. ബ്ലെസ്സി ഡിഎസ്‌ടി, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, ട്രഷറർ മിനു മാത്യൂസ്, ബ്രദർ റീജന്റ് അലോഷി ഞാറ്റുതൊട്ടിയിൽ, ആൽവിൻ മോനിപ്പള്ളി, കെവിൻ മൂങ്ങാമാക്കൽ, ജെയ്ക്ക്, വിന്നി തുടങ്ങിയവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-16-07:43:55.jpg

14063
Category: 1
Sub Category:
Heading: വീടുകളിൽ പ്രാർത്ഥന സംഘടിപ്പിച്ചു: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന്മാർക്ക് തടവുശിക്ഷ
Content: ടെഹ്റാന്‍: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പൗരന്മാർക്ക് വീടുകളിൽ പ്രാർത്ഥന സംഘടിപ്പിച്ചു എന്നതിന്റെ പേരിൽ ഇറാനിൽ തടവുശിക്ഷ വിധിച്ചു. റാമിൻ ഹസൻപൗർ എന്ന വിശ്വാസിക്ക് അഞ്ചുവർഷം, ഹാദി റെഹിമി നാലു വർഷം, സക്കീൻ ബെഞ്ചാതി, സയിദ് സജാത്പൂർ എന്നിവർക്ക് രണ്ടുവർഷം വീതവുമാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലണ്ടൻ ആസ്ഥാനമായ ആർട്ടിക്കിൾ 18 എന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. ഗിലാൻ പ്രവിശ്യയുടെ തലസ്ഥാനമായ റാഷ്ട്ടിൽ സജീവമായ ചർച്ച് ഓഫ് ഇറാൻ എന്ന പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ അംഗങ്ങളാണ് നാലു പേരും. മെയ് മാസം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മുപ്പതിനായിരം ഡോളർ ജാമ്യത്തുക കെട്ടിവെക്കാൻ സാധിക്കാത്തതിനാൽ നാലുപേരും ഒരാഴ്ചയോളം റാഷ്ട്ടിലെ ജയിലിൽ കഴിഞ്ഞു. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ നാലുപേരെയും വെറുതെ വിടാൻ രാജ്യത്തെ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയും, മറ്റു ന്യൂനപക്ഷങ്ങളെയും അറസ്റ്റ് ചെയ്യുന്നത് ഇറാനിൽ തുടർക്കഥയാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ നടത്തുന്ന അടിച്ചമർത്തലുകളുടെ ഏറ്റവും ഒടുവിലത്തേ ഉദാഹരണമാണ് ഇതെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവായ മെർവിൻ തോമസ് പറഞ്ഞു. വ്യാജ ആരോപണങ്ങൾ കെട്ടിച്ചമച്ച് ജയിലിൽ അടച്ചിരിക്കുന്ന ക്രൈസ്തവരെയും, മറ്റുള്ളവരെയും വെറുതെ വിടണമെന്ന് അദ്ദേഹം ഇറാനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഓപ്പൺ ഡോർസ് തയാറാക്കിയ ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷാഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഇറാന്‍. സംഘടനയുടെ റിപ്പോർട്ട് പ്രകാരം 169 ക്രൈസ്തവ വിശ്വാസികളെയാണ് കഴിഞ്ഞ വർഷം ഇറാൻ ജയിലിലടച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-16-14:58:34.jpg
Keywords: ഇറാന

14064
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ സ്മരിച്ചുള്ള പ്രഥമ അവബോധ ദിനം ആചരിച്ച് റൊമാനിയന്‍ ഭരണകൂടം
Content: ബുച്ചാറെസ്റ്റ്: യൂറോപ്യൻ രാജ്യമായ റൊമാനിയ ഇന്നലെ ആഗസ്റ്റ് 16 ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെ കുറിച്ചുള്ള അവബോധ ദിനമായി ആചരിച്ചു. റൊമാനിയൻ രക്തസാക്ഷികളെ ആദരിക്കാനും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനും വേണ്ടിയാണ് പ്രത്യേക ദിവസം റൊമാനിയൻ സർക്കാർ ഇക്കഴിഞ്ഞ ജൂൺ മാസത്തില്‍ പ്രഖ്യാപിച്ചത്. റൊമാനിയൻ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ ഡാനിയൽ ജോർജ് അവതരിപ്പിച്ച ബില്ലിനാണ് സർക്കാർ അംഗീകാരം നൽകിയത്. പൊതു ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക് റൊമാനിയയുടെ വളർച്ചയിൽ ക്രൈസ്തവ വിശ്വാസം വഹിച്ച പങ്ക് മനസ്സിലാക്കി കൊടുക്കുക, ആധുനിക കാലഘട്ടത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളുടെ വ്യാപ്തി ആളുകളെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് കരട് ബിൽ തയ്യാറാക്കിയതെന്ന് ഡാനിയൽ ജോർജ് ആവര്‍ത്തിച്ചു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ പറ്റി അവബോധ ദിനം ആചരിക്കാൻ തീരുമാനം എടുത്തതിനു ഭരണകൂടത്തെ അഭിനന്ദിച്ച് ഓഗസ്റ്റ് പതിമൂന്നാം തീയതി റൊമാനിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് ഡാനിയൽ പ്രസ്താവനയിറക്കിയിരിന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് രക്തസാക്ഷിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും പാത്രിയാർക്കീസ് ആഹ്വാനം ചെയ്തു. ബ്രാങ്കോവീനു രക്തസാക്ഷികളുടെ ഓർമ്മ പുതുക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ. 1714 ഓട്ടോമൻ തുർക്കികൾ റൊമാനിയ കീഴടക്കിയപ്പോൾ രാജാവിനെ ഉൾപ്പെടെ പിടിച്ചുകൊണ്ട് ഇസ്താംബൂളിലേക്ക് കൊണ്ടുപോയെന്ന് ചരിത്രം പറയുന്നു. കടുത്ത പീഡനങ്ങൾക്ക് ശേഷം അവരെ സുൽത്താൻ അഹമ്മദ് മൂന്നാമന്റെ മുന്‍പാകെ ഹാജരാക്കി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ വെറുതെ വിടാമെന്ന് രാജാവ് വാക്ക് നൽകിയെങ്കിലും അതിന് തയ്യാറാകാത്തതിനാൽ അഞ്ചുപേരെയും ശിരച്ഛേദം ചെയ്യുകയായിരുന്നു. പിന്നീട് ബോസ്ഫറസ് നദിയിലേക്ക് മൃതദേഹങ്ങൾ എറിഞ്ഞുകളഞ്ഞു. ഏതാനും ചില ക്രൈസ്തവ മുക്കുവരാണ് രക്തസാക്ഷികളുടെ മൃതദേഹം കണ്ടെത്തി നഗരത്തിനടുത്തുള്ള ഒരു സന്യാസ ആശ്രമത്തിൽ അടക്കം ചെയ്തത്. 1992-ല്‍ ഇവരെ റൊമാനിയൻ ഓർത്തഡോക്സ് സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച ഈ ധീര വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ തന്നെ ക്രൈസ്തവ പീഡന അവബോധ ദിനമായി റൊമാനിയ ആചരിച്ചുവെന്നത് ശ്രദ്ധേയമാണ്. ലോകത്തിലേറ്റവും പീഡനം സഹിക്കുന്ന മതവിഭാഗം ക്രൈസ്തവരാണെന്ന് 2019ൽ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച പഠന സമിതി കണ്ടെത്തിയിരുന്നു. 80 ശതമാനത്തോളം മത പീഡനങ്ങളുടെയും ഇരകൾ ക്രൈസ്തവരാണ്. 2018ൽ പ്യൂ റിസർച്ച് നടത്തിയ സർവേ പ്രകാരം യൂറോപ്പിലെ ഏറ്റവും ദൈവ വിശ്വാസമുള്ള രാജ്യങ്ങളുടെ പട്ടികയിൽ റൊമാനിയയാണ് ഏറ്റവും മുന്നിൽ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-17-10:39:23.jpg
Keywords: റൊമാനിയ

14065
Category: 18
Sub Category:
Heading: കോട്ടയം അതിരൂപത മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
Content: കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപത മലബാര്‍ റീജണ്‍ നേതൃത്വം നല്‍കുന്ന മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്കാര ശുശ്രൂഷയില്‍ സഹായിക്കുന്നതിനുമായാണ് മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെയും ക്നാനായ കത്തോലിക്ക യൂത്ത് ലീഗിന്റെയും ഒപ്പം വൈദികരുടെയും സഹകരണത്തോടെയാണു മലബാര്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി. മലബാര്‍ ടാസ്ക് ഫോഴ്സ് പദ്ധതി കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ജോസ് നെടുങ്ങാട്ട് സ്വാഗതമാശംസിച്ചു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനെ പ്രതിനിധീകരിച്ചു ഡിഎംഒ ബെന്നി ജോസഫ് ആമുഖസന്ദേശം നല്‍കി. വി.പി.ദിലീപ് പരിശീലനത്തിനു നേതൃത്വം നല്‍കി. കെസിവൈഎല്‍ മലബാര്‍ റീജണ്‍ പ്രസിഡന്റ് ആര്‍ബര്‍ട്ട് തോമസ് നന്ദി പറഞ്ഞു. വിവിധ ഫൊറോനകളില്‍നിന്നായി 11 വൈദികരും 39 അല്മായരുമുള്‍പ്പെടെ 50 പേരടങ്ങുന്നതാണു മലബാര്‍ ടാസ്ക് ഫോഴ്സ് ടീം. പരിശീലനപരിപാടിക്ക് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ.ബിബിന്‍ തോമസ് കണ്ടോത്ത്, ഫാ.സിബിന്‍ കുട്ടക്കല്ലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-17-11:47:15.jpg
Keywords: ടാസ്ക്

14066
Category: 12
Sub Category:
Heading: ഈശോ എന്തുകൊണ്ടാണ് അമ്മയെ 'സ്ത്രീ' എന്ന് സംബോധന ചെയ്തത്?
Content: കാനായിലെ കല്യാണവിരുന്നിന്റെ വിവരണത്തിലാണ് ആദ്യമായി മറിയത്തെ സ്ത്രീ എന്ന് സംബോധന ചെയ്യുന്നതായി കാണുന്നത്. 'സ്ത്രീയെ എനിക്കും നിനക്കും എന്ത് എന്റെ സമയം ഇനിയും ആയിട്ടില്ല' എന്നാണ് യേശു പറയുന്നത് ( യോഹ 2:4) വീണ്ടും യോഹന്നാന്‍ സുവിശേഷകന്‍ ഇതേകാര്യം രേഖപ്പെത്തുന്നത് കുരിശിന്റെ ചുവട്ടില്‍വച്ച് മറിയത്തെ താന്‍ സ്‌നേഹിച്ചിരുന്ന ശിഷ്യന് (യോഹന്നാന്‍) ഏല്പിച്ചുകൊടുക്കുന്ന സന്ദര്‍ഭത്തിലാണ് (യോഹ 19:26 -27). മേല്‍പറഞ്ഞ രണ്ടു വിവരണത്തിലും മറിയത്തെ സ്ത്രീ എന്നാണ് സംബോധന ചെയ്യുന്നത്. ഈ രണ്ടു വിവരണങ്ങളും യോഹന്നാന്റെ സുവിശേഷത്തിലാണെന്നുള്ളതും ചിന്തനീയമാണ്. പഴയനിയമത്തില്‍ ഹവ്വായോടു ദൈവം പറയുന്ന സന്ദര്‍ഭത്തില്‍ സ്ത്രീ എന്ന സംബോധന ദൃശ്യമാണ്. അവിടെ 'നീയും സ്ത്രീയും തമ്മിലും' (ഉല്‍പത്തി 3:15) എന്നാണ് പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല തകര്‍ക്കും എന്നാണ് പറയുന്നത്. സര്‍പ്പത്തോടു പറയുന്ന കാര്യം ആദ്യസ്ത്രീയായ ഹവ്വായോടു ബന്ധപ്പെടുത്തിയാണ് പറയുന്നതെങ്കിലും രക്ഷാകരചരിത്രവുമായി ബന്ധപ്പെടുത്തി കാണുമ്പോള്‍ സ്ത്രീ എന്ന പ്രയോഗം ചെന്നെത്തുന്നത് യേശുവിന്റെ അമ്മയായ മറിയത്തില്‍ ആണെന്നു കാണാം. യോഹന്നാന്റെ സുവിശേഷപ്രകാരം ചിന്തിക്കുമ്പോള്‍ സര്‍പ്പത്തിന്റെ - തിന്മയുടെ തലതകര്‍ക്കുന്നവന്റെ വെളിപ്പെടുത്തലുകളുടെ ആദ്യത്തെ അവസരത്തിലും അതിന്റെ പരിസമാപ്താവസരത്തിലുമാണ് ഈ പദപ്രയോഗം കാണുന്നത്. വെളിപ്പാട് പുസ്തകത്തില്‍ യോഹന്നാന്‍ 'സ്ത്രീ' എന്ന സംബോധനയോടെ ആരംഭിക്കുന്ന വചനങ്ങള്‍ ഇവിടെ പ്രസക്തമാണ്. ....സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ (വെളിപാട് 12:1-2); ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ കാത്തുനില്ക്കുന്ന സർപ്പം....(വെളിപാട് 12:4-5), സ്ത്രീയുടെ നേരെ കോപിക്കുന്ന സര്‍പ്പത്തെക്കുറിച്ച് വെളിപാടു പുസ്തകം 12:17ല്‍ സൂചിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം കാണുന്ന സ്ത്രീ എന്ന പ്രയോഗം ദൈവശാസ്ത്ര വീക്ഷണപ്രകാരമുള്ളതാണ്. ഇത് യേശുവിന്റെ അമ്മയായ മറിയത്തെയാണ് സൂചിപ്പിക്കുന്നതെന്നും അല്ലാ, ഇത് സഭയെയോ ഇസ്രായേലിനെയോ ആണെന്നും വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വിശുദ്ധ പൗലോസ് മറിയത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം സൂചിപ്പിക്കുന്നു; കാലമ്പമ്പുർണ്ണത വന്നപ്പോൾ ദൈവ തന്റെ പുത്രനെ അയച്ചു, അവന്‍ സ്ത്രീയിൽ നിന്നും ജാതനായി (ഗലാ 4:4). പുതിയനിയമത്തില്‍ മറിയത്തെ സ്ത്രീയെന്നു സംബോധന ചെയ്യുമ്പോള്‍ അതിനു പഴയനിയമത്തിലെ സാംസ്ക്കാരികവും മതപരവുമായ ഒരു അടിത്തറ ഉണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. യഹുദസംസ്‌ക്കാരത്തില്‍ സ്ത്രീക്കുള്ള സ്ഥാനത്തെക്കുറിച്ച് വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും. വിശുദ്ധഗ്രന്ഥം എന്നും സ്ത്രീയുടെ മാഹാത്മ്യം എടുത്തുകാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പൊതുവെ സ്ത്രീകളെ സമൂഹത്തില്‍ അല്പം താഴ്ത്തിയാണ് കണ്ടിരുന്നത്. ഉദാഹരണത്തിന് ഒരു യഹൂദ പ്രാര്‍ത്ഥനയില്‍ ഇപ്രകാരം കാണുന്നു; ദൈവമെ നീ വാഴ്ത്തപ്പെട്ടവനാകട്ടെ... എന്നെ ഒരു വിജാതീയനോ അറിവില്ലാത്തവനോ സ്ത്രിയോ ആയി സൃഷ്ടിക്കാത്തതിന്... ഇതിനു മറുപടിയായി സ്ത്രീകള്‍ പറഞ്ഞിരുന്ന ഉത്തരം: നിന്റെ ഹിതപ്രകാരം എന്നെ സൃഷ്ടിച്ചതിന് ദൈവമായ കര്‍ത്താവ് നിനക്കു സ്തുതി എന്നാണ്. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവാണ് യഹൂദരുടെ ഇടയില്‍ സ്ത്രീയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞതും അവര്‍ക്ക് അര്‍ഹമായ സ്ഥാനമനുസരിച്ച് അവരെ മാനിച്ചതും. ഈ അഭിമാനത്തിന്റെ ആദിരൂപം യേശുവിന്റെ അമ്മയായ മറിയം തന്നെയാണെന്നു കാണാം. മറിയത്തില്‍ സ്ത്രീത്വത്തിന്റെ പരമകാഷ്ഠ ദര്‍ശിക്കാം. കാരണം അവളില്‍ നിന്നാണ് ജീവന്റെയും, മാര്‍ഗ്ഗത്തിന്റെയും, സത്യത്തിന്റെയും, അടയാളമായ ക്രിസ്തു ജനിച്ചത്. മറിയത്തിലൂടെ സ്ത്രീ വിശ്വസിക്കുന്നവരുടെയും ദൈവാനുഗ്രഹത്തിന്റെയും കൃപയുടെയും വക്താവായിത്തീര്‍ന്നു. ക്രൈസ്തവ സമൂഹത്തില്‍ സ്ത്രീകള്‍ മറിയത്തെ അനുകരിച്ച് ദൈവരാജ്യത്തിന്റെയും ദൈവവചനത്തിന്റെയും ദൗത്യവാഹകരായിത്തീര്‍ന്നു (യോഹ 20:17). മാത്രമല്ല, ശൈശവസഭയില്‍ ഇതേ തുടര്‍ന്ന് സഭാകാര്യങ്ങളില്‍ സ്ത്രീ പ്രത്യേകമാംവിധം പങ്കാളികളാവുകയും ചെയ്തിരുന്നു (അപ്പ 1:14: 9:36-41; 12:12: 16:14...). ഇപ്രകാരം വിചിന്തനം ചെയ്യുമ്പോള്‍ നമുക്കു മനസ്സിലാവുക യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ രണ്ടു പ്രധാനപ്പെട്ട അവസരങ്ങളില്‍ യേശു തന്റെ അമ്മയായ മറിയത്തെ സ്ത്രീ എന്നു സംബോധന ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത് മറിയത്തെ വിലകുറച്ചുകാണിക്കുന്നതിനോ അവരോട് ബഹുമാനമില്ലാതെ പെ+രുമാറുന്നതിനോ വേണ്ടിയായിരുന്നില്ല. ഉല്‍പത്തി പുസ്തകത്തില്‍ പറയപ്പെടുന്ന സ്ത്രീ എന്ന പ്രയോഗം അതിന്റെ വൈരുദ്ധ്യാത്മകശൈലിയില്‍ യോഹന്നാന്‍ ഉപയോഗിച്ചുകൊണ്ട് മറിയത്തിന്റെ ഔന്നത്യം എടുത്തു കാണിക്കാനാണ് ശ്രമിക്കുന്നത്. കാനായിലെ കല്യാണവിരുന്നില്‍ മാദ്ധ്യസ്ഥ്യം വഹിക്കുന്ന സ്ത്രീയും കുരിശിന്റെ ചുവട്ടില്‍ തന്റെ പുത്രന്റെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യമാകുന്ന സ്ത്രീയും, വെളിപാടു പുസ്തകം പരാമര്‍ശിക്കുന്ന സ്ത്രീയും രക്ഷാകര സംഭവത്തിലെ ഈ വൈരുദ്ധ്യാത്മക സ്ത്രീ പ്രതീകമാണ്. അതോടൊപ്പംതന്നെ യഹൂദ സ്രമ്പദായങ്ങളുടെ ഗണത്തില്‍ പെടാത്ത വേറിട്ട സ്ത്രീ പ്രതീകവുമാണ്. അവള്‍ മറിയം എന്ന വ്യക്തിയില്‍ ഒതുങ്ങുന്നില്ല; അവള്‍ പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടി പ്രത്യക്ഷനായ ദൈവപുത്രന്റെ (1യോഹ 3.8) അമ്മയാണ്; മരണത്തിന്റെയും പാപത്തിന്റെയും നിഴലില്‍ കഴിയുന്നവരെ രക്ഷിക്കുന്നവന്റെ (ഹെബ്രാ 2:15) അമ്മയാണ്; എല്ലാവരെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും തീരമണയ്ക്കുന്ന സീയോന്‍ പുത്രിയുടെ പ്രതീകമാണ് മറിയം; ഈ അമ്മ തിന്മയ്ക്കെതിരേ പോരാടുന്നവരോടു സഹകരിക്കുന്ന എല്ലാ സ്ത്രീകളുടെയും പ്രതീകമാണ്. അതിനാലാണ് മറിയത്തെ യേശു സ്ത്രീയെന്ന് സംബോധന ചെയ്തത്. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-08-17-13:23:55.jpg
Keywords: കന്യകാ

14067
Category: 1
Sub Category:
Heading: ധനസഹായം നിര്‍ത്തലാക്കലല്ല നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊലക്ക് പരിഹാരം: ഓപ്പണ്‍ ഡോഴ്സ്
Content: അബൂജ: നൈജീരിയയ്ക്കുള്ള വിദേശ ധനസഹായം നിര്‍ത്തലാക്കുന്നതല്ല രാജ്യത്തു ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതിനുള്ള മറുപടിയെന്ന്‍ അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ്. നൈജീരിയയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയാല്‍ അത് ബാധിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളേയും ക്യാമ്പുകളില്‍ കഴിയുന്ന ഭവനരഹിതരേയും ആയിരിക്കുമെന്ന് ഓപ്പണ്‍ഡോഴ്സിന്റെ അഡ്വോക്കസി ടീമിന്റെ ഉപദേശകനായ സ്റ്റീഫന്‍ റാന്‍ഡ് പറഞ്ഞു. ക്രൈസ്തവ കൂട്ടക്കൊല നൈജീരിയയില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് ധനസഹായം നിര്‍ത്തലാക്കണമെന്ന ആഹ്വാനം ആഗോളതലത്തില്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഓപ്പണ്‍ഡോഴ്സിന്റെ പ്രതികരണം. നേരത്തെ ‘സാവന്ത കോംറെസ്’ എന്ന മാര്‍ക്കറ്റിംഗ് റിസർച്ച് കണ്‍ള്‍ട്ടന്‍സി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ക്രൈസ്തവ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ നൈജീരിയക്കുള്ള വിദേശ സഹായം നിര്‍ത്തലാക്കുന്നതിനെ അന്‍പതു ശതമാനവും അനുകൂലിക്കുകയാണ് ചെയ്തിരിന്നത്. 16% മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. നൈജീരിയയിലെ ക്രൈസ്തവര്‍ സുരക്ഷിതരാകുന്നത് വരെ അവിടേക്കുള്ള വിദേശ ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന്‍ തന്നെയാണ് ‘കണ്‍സര്‍വേറ്റീവ് വുമണ്‍’ എന്ന വെബ്സൈറ്റിന്റെ എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നതും. എന്നാല്‍ ധനസഹായം നിര്‍ത്തലാക്കുന്നതിനു പകരം ഫലപ്രദമായി ചിലവഴിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നാണ് ഓപ്പണ്‍ ഡോഴ്സ് പറയുന്നത്. ഫുലാനി ഹെര്‍ഡ്സ്മാന്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാരുടേയും ബൊക്കോഹറാം തീവ്രവാദികളുടേയും ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1350 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്. പകര്‍ച്ചവ്യാധിയ്ക്കിടയിലും നൈജീരിയയിലെ കൂട്ടക്കൊലകള്‍ക്ക് കുറവില്ല. കോഗി സംസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഒരു ആക്രമണത്തില്‍ മാത്രം പതിനാലു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളോടുള്ള നൈജീരിയന്‍ സര്‍ക്കാരിന്റെ പ്രതികരണം ഫലപ്രദമല്ലെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് ആക്രമണങ്ങളുടെ പിന്നിലെ പ്രധാന കാരണമെന്നും മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന യുകെ പാര്‍ലമെന്ററി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും, ധനസഹായം നിര്‍ത്തലാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന്‍ സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. 2011നും 2018നുമിടയില്‍ 200 കോടി പൗണ്ടാണ് യു.കെയില്‍ നിന്നും നൈജീരിയയ്ക്കു കൈമാറിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-17-14:40:24.jpg
Keywords: നൈജീ

14068
Category: 13
Sub Category:
Heading: ബൈബിള്‍ വായിച്ച് ആത്മഹത്യ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു: അഭിനന്ദനം ഏറ്റുവാങ്ങി പരാഗ്വേ പോലീസുകാരന്‍
Content: കാവല്‍ക്കാന്റി: പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കുവാനുള്ള സ്ത്രീയുടെ ശ്രമത്തെ ബൈബിള്‍ വായിച്ചുകൊണ്ട് തടഞ്ഞ പരാഗ്വേയിലെ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുള്ള കാവല്‍ക്കാന്റി പാലത്തില്‍ നിന്നും താഴേക്ക് ചാടുവാനുള്ള ശ്രമത്തില്‍ നിന്നും സ്ത്രീയെ പിന്തിരിപ്പിച്ച ‘സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്’ (ജി.എ.ഒ) അംഗമായ ജുവാന്‍ ഒസോരിയോയാണ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. ജൂലൈ മാസം നടന്ന സംഭവം ഇപ്പോഴാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ‘സിയുഡാഡ് ഡെല്‍ എസ്റ്റെ’യേയും ‘ഹെര്‍ണാണ്ടാരിയാസ്’നേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാവല്‍ക്കാന്റി പാലത്തില്‍വെച്ച് ഏതാണ്ട് 30 മിനിറ്റോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് താഴേക്ക് ചാടുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീയുടെ മാനസിക നിലയെ സ്പര്‍ശിക്കുവാന്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ സഹായത്തോടെ ജുവാന് കഴിഞ്ഞത്. തന്റെ മകളുടെ മരണമാണ് സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നു പരാഗ്വേയിലെ വാര്‍ത്താ പത്രമായ ‘എക്സ്ട്രാ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. “സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും, ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും, മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങി വരുന്നതും നിങ്ങള്‍ കാണും” (യോഹന്നാന്‍ 1:51) എന്ന വിശുദ്ധ വചനഭാഗമാണ് ഒസോരിയോ വായിച്ചത്. വായന കഴിഞ്ഞപ്പോഴേക്കും ഇരുവരും കരഞ്ഞുപോയെന്നു ഒസോരിയോ പറഞ്ഞതായും 'എക്സ്ട്രാ' റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്തെത്തിയ സന്നദ്ധ സേവകനും സ്ത്രീയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ സ്ത്രീയുടെ ശ്രദ്ധ വ്യതിചലിച്ച സമയം നോക്കി ഒസോരിയോ അവരെ പാലത്തില്‍ നിന്നും താഴെ ഇറക്കുകയായിരിന്നു. തന്റെ ബൈബിള്‍ വായന ശ്രവിച്ചതിനു ശേഷം ‘ദൈവം തന്നോടോപ്പമുണ്ട്’ എന്ന തോന്നല്‍ ആ സ്ത്രീയില്‍ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായ ഒരു റെയിഡിനിടെ വെടിയേറ്റതിന് ശേഷം താന്‍ ബൈബിള്‍ കൈയില്‍ കരുതുന്നത് ആരംഭിച്ചതെന്ന് ഒസോരിയോ പിന്നീട് വെളിപ്പെടുത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-17-16:43:42.jpg
Keywords: അത്ഭുത, അഭിനന്ദ