category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവീടുകളിൽ പ്രാർത്ഥന സംഘടിപ്പിച്ചു: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന്മാർക്ക് തടവുശിക്ഷ
Contentടെഹ്റാന്‍: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പൗരന്മാർക്ക് വീടുകളിൽ പ്രാർത്ഥന സംഘടിപ്പിച്ചു എന്നതിന്റെ പേരിൽ ഇറാനിൽ തടവുശിക്ഷ വിധിച്ചു. റാമിൻ ഹസൻപൗർ എന്ന വിശ്വാസിക്ക് അഞ്ചുവർഷം, ഹാദി റെഹിമി നാലു വർഷം, സക്കീൻ ബെഞ്ചാതി, സയിദ് സജാത്പൂർ എന്നിവർക്ക് രണ്ടുവർഷം വീതവുമാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലണ്ടൻ ആസ്ഥാനമായ ആർട്ടിക്കിൾ 18 എന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. ഗിലാൻ പ്രവിശ്യയുടെ തലസ്ഥാനമായ റാഷ്ട്ടിൽ സജീവമായ ചർച്ച് ഓഫ് ഇറാൻ എന്ന പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ അംഗങ്ങളാണ് നാലു പേരും. മെയ് മാസം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മുപ്പതിനായിരം ഡോളർ ജാമ്യത്തുക കെട്ടിവെക്കാൻ സാധിക്കാത്തതിനാൽ നാലുപേരും ഒരാഴ്ചയോളം റാഷ്ട്ടിലെ ജയിലിൽ കഴിഞ്ഞു. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ നാലുപേരെയും വെറുതെ വിടാൻ രാജ്യത്തെ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയും, മറ്റു ന്യൂനപക്ഷങ്ങളെയും അറസ്റ്റ് ചെയ്യുന്നത് ഇറാനിൽ തുടർക്കഥയാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ നടത്തുന്ന അടിച്ചമർത്തലുകളുടെ ഏറ്റവും ഒടുവിലത്തേ ഉദാഹരണമാണ് ഇതെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവായ മെർവിൻ തോമസ് പറഞ്ഞു. വ്യാജ ആരോപണങ്ങൾ കെട്ടിച്ചമച്ച് ജയിലിൽ അടച്ചിരിക്കുന്ന ക്രൈസ്തവരെയും, മറ്റുള്ളവരെയും വെറുതെ വിടണമെന്ന് അദ്ദേഹം ഇറാനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഓപ്പൺ ഡോർസ് തയാറാക്കിയ ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷാഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഇറാന്‍. സംഘടനയുടെ റിപ്പോർട്ട് പ്രകാരം 169 ക്രൈസ്തവ വിശ്വാസികളെയാണ് കഴിഞ്ഞ വർഷം ഇറാൻ ജയിലിലടച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-16 14:57:00
Keywordsഇറാന
Created Date2020-08-16 20:28:34