category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading മരിയ ഷഹ്ബാസ്: അന്താരാഷ്ട്ര ഇടപെടലിനായി പാലാ രൂപത എസ്‌എം‌വൈ‌എമ്മിന്റെ ക്യാംപെയിന്‍
Contentപാലാ: പാക്കിസ്ഥാനിൽ മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യൻ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവത്തിൽ പാലാ രൂപതയിലെ യുവജന പ്രസ്ഥാനം ഖേദം പ്രകടിപ്പിച്ചു. വെറും 14 വയസ്സുള്ള മരിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികൾ വന്നതും സർവ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത ബാലികാ ബാലന്മാരും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ന്യൂനപക്ഷങ്ങളും സ്ത്രീജനങ്ങളും അഭിമുഖീകരിക്കുന്ന യാതനകളെ തുറന്ന് കാട്ടുന്ന ഈ സംഭവത്തെ മുൻനിർത്തിക്കൊണ്ട് അനീതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ ഉണ്ടാകാനുള്ള ശ്രദ്ധ ക്ഷണിക്കലിനായി എസ്‌എം‌വൈ‌എം പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ കാമ്പയിൻ ജസ്റ്റിസ് ഫോർ എം ക്യൂബ് എന്ന പേരിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. #{black->none->b->Must Read: ‍}# {{ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് കോടതി ‍-> http://www.pravachakasabdam.com/index.php/site/news/13989}} തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ മനുഷ്യ ശക്തിക്കസാധ്യമായത് ദൈവത്തിന്റെ സഹായത്താൽ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. ലോകമെമ്പാടും പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരായാകുന്നുണ്ടെന്നും പിതാവ് ഓർമ്മപ്പെടുത്തി. പാലാ രൂപതയുടെ യുവജന പ്രസ്ഥാനം തുടക്കം കുറിച്ചിരിക്കുന്ന ഈ ആത്മീയ - സാമൂഹ്യ പോരാട്ടത്തിലൂടെ ലോകത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ശ്രീ ബിബിൻ ചാമക്കാലയുടെ അധ്യക്ഷതയിൽ പാലാ ബിഷപ്പ്സ് ഹൗസിൽ നടന്ന ചടങ്ങിന് എസ്‌എം‌വൈ‌എം‌ പാലാ രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്‌എം‌എസ്, ആനിമേറ്റർ സി. ബ്ലെസ്സി ഡി‌എസ്‌ടി, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, ട്രഷറർ മിനു മാത്യൂസ്, ബ്രദർ റീജന്റ് അലോഷി ഞാറ്റുതൊട്ടിയിൽ, ആൽവിൻ മോനിപ്പള്ളി, കെവിൻ മൂങ്ങാമാക്കൽ, ജെയ്ക്ക്, വിന്നി തുടങ്ങിയവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-16 07:42:00
Keywordsപാലാ
Created Date2020-08-16 13:13:50