Contents

Displaying 13801-13810 of 25139 results.
Content: 14149
Category: 1
Sub Category:
Heading: ബെയ്റൂട്ട് സ്ഫോടനം: 250,000 ഡോളറിന്റെ സഹായവുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടന
Content: ന്യൂയോര്‍ക്ക്: ബെയ്റൂട്ടിൽ ഉണ്ടായ വൻ സ്ഫോടനത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 250,000 ഡോളറിന്റെ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസ്. കാരിത്താസ് ലെബനോൻ, വിൻസെന്റ് ഡി പോൾ സൊസൈറ്റി, മിഡിൽ ഈസ്റ്റിലെ ടെലുലൂമിയർ / നൂർസാറ്റ് ക്രിസ്ത്യൻ ടെലിവിഷൻ, പ്രത്യേക പരിഗണന വേണ്ട കുട്ടികളെ സഹായിക്കുന്ന സെസോബെൽ എന്നിവയ്ക്കുള്ള സഹായവും സംഭാവനയിൽ ഉൾപ്പെടുന്നു. ലെബനോനിലെ ദുരന്തം ക്രിസ്ത്യൻ സമൂഹത്തിന് വലിയ ഭീഷണിയായെന്നും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നുവെന്നും നൈറ്റ്‌സ് ഓഫ് കൊളംബസ് അധ്യക്ഷന്‍ കാൾ ആൻഡേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു. ഈ നിരാശാജനകമായ സാഹചര്യം പരിഹരിക്കപ്പെടണമെന്നും പ്രത്യേകമായി പ്രാര്‍ത്ഥനയും സഹായവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസ്' ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയാണ്. ഓഗസ്റ്റ് നാലിനാണ് ലെബനോൻ തലസ്ഥാനത്തെ ബെയ്‌റൂട്ടിലെ തുറമുഖ പ്രദേശത്ത് വൻ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 181 പേർ മരിക്കുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നുലക്ഷം പേർ ഭവനരഹിതരായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിൽ ആറ് മൈൽ ചുറ്റളവിൽ നാശനഷ്ടമുണ്ടായി. ദുരന്തമുഖത്ത് ആദ്യം മുതല്‍ തന്നെ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ലെബനോന്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണവും കുടിവെള്ളവും താത്ക്കാലിക താമസ സൌകര്യവും ഇതിനോടകം നല്‍കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-26-14:53:01.jpg
Keywords: നൈറ്റ്സ്
Content: 14150
Category: 13
Sub Category:
Heading: നിരാലംബരെ സഹായിക്കാന്‍ വത്തിക്കാനിൽ നിന്നും ലാ സലൈറ്റ് വരെ സൈക്കിൾ തീർത്ഥാടനവുമായി വൈദികര്‍
Content: റോം: നിരാലംബരായ വിദ്യാർത്ഥികളെ സഹായിക്കാനായി റോമിലെ പൊന്തിഫിക്കൽ റെജീന അപ്പസ്തോലരം അത്തനെയത്തിലെ വൈദികരും വിദ്യാർത്ഥികളും ചേർന്ന് സൈക്കിൾ തീർത്ഥാടനം. 'ടൂർ ടു ഫ്രാൻസ്' പദ്ധതിയുടെ ഭാഗമായി റോമില്‍ നിന്ന്‍ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ലാ സലൈറ്റ് വരെ 1400 കിലോമീറ്റർ നീളുന്ന തീർത്ഥാടന യാത്ര വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നിന്നുമാണ് ആരംഭിച്ചത്. ആഗോള പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന സമൂഹത്തിന്റെ ഉദാരമനസ്കതയാണ് കാണാൻ സാധിക്കുന്നതെന്ന് പൊന്തിഫിക്കൽ അത്തനെയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സഭാപരമായ വിഷയങ്ങളെപ്പറ്റി പഠിപ്പിക്കുന്ന സ്ഥാപനമാണ് റെജീന അപ്പസ്തോലരം അത്തനെയം. ഫ്രാൻസിൽ പ്രവേശിക്കുന്നതിനുമുമ്പ് അസീസി, ഫ്ലോറൻസ്, ജനോവ തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടകർ സൈക്കിൾ യാത്ര നിർത്തി വിശ്രമിക്കും. ഓഗസ്റ്റ് 22നു ഫാ. ക്ലെമെൻസ് ഗുഡ്ബർലറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യാത്ര ഓഗസ്റ്റ് 29നു ലാ സലൈറ്റിൽ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. ഫ്രഞ്ച് മലനിരകളിലാണ് പ്രസിദ്ധമായ ലാ സലൈറ്റ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1846 സെപ്റ്റംബർ 19നു രണ്ടു കുട്ടികൾക്ക് മാതാവ് ഇവിടെ പ്രത്യക്ഷപ്പെട്ടിരിന്നു. ദൈവ ദൂഷണം പറയുന്ന സംസ്കാരം, ഞായറാഴ്ച വിശുദ്ധ ദിനമായി ആചരിക്കാൻ മടിക്കുക എന്നീ കാര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം അന്നു ദുഃഖം പ്രകടിപ്പിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-26-16:17:44.jpg
Keywords: മരിയന്‍, വൈദിക
Content: 14151
Category: 1
Sub Category:
Heading: മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ടതായി വെളിപ്പെടുത്തല്‍: ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ചെന്നും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്നും മൊഴി
Content: ലാഹോര്‍: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നാഴ്ച നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ മൈറ (മരിയ) ഷഹ്ബാസ്, ഭര്‍ത്താവെന്ന് കോടതി വിധിച്ച മൊഹമ്മദ്‌ നാകാഷിന്റെ ഫൈസലാബാദിന് സമീപമുള്ള വീട്ടില്‍ നിന്നുമാണ് രക്ഷപ്പെട്ടതെന്നു ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്യുന്നു. നാകാഷിന്റെ പിടിയില്‍ അകപ്പെടാതിരിക്കുവാന്‍ മാതാവായ നിഘാട്ടിനും, മൂന്നു സഹോദരങ്ങള്‍ക്കുമൊപ്പം മരിയ നിരന്തരം സ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മയക്കുമരുന്ന്‍ കലര്‍ത്തിയ ജ്യൂസ് നല്‍കി നാകാഷ് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും രക്ഷപ്പെട്ട ശേഷം മരിയ പോലീസിനയച്ച പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ പകര്‍പ്പ് മരിയയുടെ മാതാപിതാക്കളുടെ അഭിഭാഷകനായ ഖലീല്‍ താഹിര്‍ സന്ധുവില്‍ നിന്നും ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌'ന് ലഭിച്ചിട്ടുണ്ട്. വേശ്യാവൃത്തിക്ക് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെന്നും മൊഴിയുണ്ട്. ചതിയിലൂടെ മതം മാറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ശൂന്യമായ പേപ്പറില്‍ ഒപ്പിടുവാനുള്ള നാകാഷിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിലാണ് വേശ്യാവൃത്തിയിലേര്‍പ്പെടുവാന്‍ നിര്‍ബന്ധിച്ചത്. തങ്ങളുടെ ആവശ്യം നിരസിച്ചാല്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിടുമെന്നും, തന്നേയും കുടുംബത്തേയും കൊല്ലുമെന്നും നാകാഷ് ഭീഷണിപ്പെടുത്തിയതായും മരിയയുടെ പ്രസ്താവനയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമത്തിന്റെ പേരില്‍ നാകാഷിനെ അറസ്റ്റ് ചെയ്യണമെന്ന് മരിയയുടെ കുടുംബം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. പകല്‍ വെളിച്ചത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന ദൃക്സാക്ഷികളുടെ മൊഴിപോലും വിലയ്ക്കെടുക്കാതെയാണ് ലാഹോര്‍ ഹൈകോടതി പതിനാലുകാരിയായ നാകാഷിനൊപ്പം വിട്ടത്. നാകാഷ് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ വിവാഹം നടത്തിക്കൊടുത്തതായി പറയുന്ന മുസ്ലീം പുരോഹിതന്റെ തനിക്കിതില്‍ പങ്കൊന്നുമില്ലെന്ന മൊഴിയും, പെണ്‍കുട്ടിയെ മറ്റൊരു സ്ത്രീക്കൊപ്പം വിടുവാനുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയേയും മറികടന്നുകൊണ്ടായിരുന്നു ലാഹോര്‍ ഹൈകോടതിയുടെ വിചിത്രമായ വിധി. മരിയ ഷഹ്ബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി സമൂഹമാണെന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന നൂറുകണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മരിയ ഷഹ്ബാസ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-26-21:10:24.jpg
Keywords: പാക്ക്, മരിയ
Content: 14152
Category: 18
Sub Category:
Heading: മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി പ്രിയങ്ക ഗാന്ധി
Content: ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പിതാവ് രാജീവ് ഗാന്ധിയുടെ മരണശേഷം മദര്‍ തെരേസ തന്നെ സന്ദര്‍ശിച്ച സന്ദര്‍ഭം പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു. പിതാവ് കൊല്ലപ്പെട്ടതിന് ശേഷം മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് പനിച്ചു കിടക്കുകയായിരുന്നു. മദര്‍ കിടക്കയ്ക്ക് അരുകില്‍ വന്നിരുന്നു തന്റെ കൈ എടുത്ത് ഒപ്പം പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Shortly after my father was killed <a href="https://twitter.com/hashtag/MotherTeresa?src=hash&amp;ref_src=twsrc%5Etfw">#MotherTeresa</a> came to see us. I had fever. She sat by my bedside, held my hand and said ‘Come and work with me’. I did so for many years, and owe her a great debt of gratitude for the abiding friendship of all the MC sisters..1/2 <a href="https://t.co/sEk3mK2oqb">pic.twitter.com/sEk3mK2oqb</a></p>&mdash; Priyanka Gandhi Vadra (@priyankagandhi) <a href="https://twitter.com/priyankagandhi/status/1298553977538146306?ref_src=twsrc%5Etfw">August 26, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഒരുപാട് വര്‍ഷക്കാലം അങ്ങനെ പ്രവര്‍ത്തിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ കന്യാസ്ത്രീമാരോടും ഇന്നും സൗഹൃദം സൂക്ഷിക്കുന്നു. നിസ്വാര്‍ത്ഥ സേവനത്തിലേക്കും സ്‌നേഹത്തിലേക്കുമുള്ള വഴി തെളിച്ചു തന്നത് അവരാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മദര്‍ തെരേസയോടൊപ്പം രോഗികളെ പരിചരിക്കുന്ന ചിത്രവും പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-27-08:48:51.jpg
Keywords: മദര്‍ തെരേസ
Content: 14153
Category: 18
Sub Category:
Heading: അനീതി നിറഞ്ഞ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണമെന്ന് സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും താവളമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂപക്ഷവിഭാഗങ്ങള്‍. ഈ ആറു വിഭാഗങ്ങള്‍ക്കുംവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. എന്നാല്‍, ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ തട്ടിയെടുക്കുമ്പോള്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നിസംഗത പാലിക്കുന്നത് െ്രെകസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളെ അപമാനിക്കുന്നതും അവഗണിക്കുന്നതുമാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളെ മാറ്റിനിര്‍ത്തി ഒരു വിഭാഗം ഒന്നാകെ കൈയടക്കുന്നത് എതിര്‍ക്കപ്പെടണം. ചില പദ്ധതികളില്‍ മാത്രം 80 ശതമാനം മുസ്ലിം, 20 ശതമാനം ക്രിസ്ത്യന്‍ എന്ന അനുപാതവും അടിസ്ഥാനമില്ലാത്തതാണ്. ഈ അനുപാതത്തിന് പിന്നില്‍ യാതൊരു പഠനവുമില്ലെന്ന് സര്‍ക്കാര്‍ രേഖതന്നെ തെളിവായുള്ളപ്പോള്‍ തിരുത്തലുകള്‍ക്ക് തയാറാകാതെയുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ധാര്‍ഷ്ട്യം അതിരുകടക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചുള്ള മതപ്രചാരണം ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയുടെ ലംഘനവും ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥിതിയെ കളങ്കപ്പെടുത്തുന്നതും പതിറ്റാണ്ടുകളായി ഭാരതസമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വമുഖത്തെ വികൃതമാക്കുന്നതുമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണവിധേയ മാക്കണമെന്നാവശ്യപ്പെട്ടു ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2020-08-27-09:31:48.jpg
Keywords: ന്യൂനപക്ഷ
Content: 14154
Category: 7
Sub Category:
Heading: CCC Malayalam 74 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിനാലാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14155
Category: 11
Sub Category:
Heading: +1 മുതല്‍ പിഎച്ച്ഡി വരെ: ന്യൂനപക്ഷ പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പ്പെട്ട +1 മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 202021 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ഐടിസികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ മെരിറ്റ് കംമീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. മുന്‍വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ {{ https://scholarships.gov.in/ -> https://scholarships.gov.in/ }} എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 31നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9446096580, 9446780308, 04712306580. ഇമെയില്‍: postmatricscholarship@gmail.com
Image: /content_image/India/India-2020-08-27-10:05:07.jpg
Keywords: സ്‌കോളര്‍
Content: 14156
Category: 1
Sub Category:
Heading: കൂദാശ വചനങ്ങളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല: വത്തിക്കാന്‍ വിശ്വാസ തിരുസംഘം
Content: വത്തിക്കാന്‍ സിറ്റി: അജപാലന മേഖലയില്‍ കൂദാശ വചനങ്ങള്‍ ഉച്ചരിക്കുന്നതിലും പരിഭാഷപ്പെടുത്തുന്നതിലും തെറ്റുകള്‍ വരുത്തുന്നതിനെതിരെ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്കോ ലഡാരിയ. ചില ഭാഷാസമൂഹങ്ങള്‍ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിലെ കൂദാശവചനത്തില്‍ സ്വതന്ത്രമായി പരിഭാഷ നടത്തിക്കൊണ്ടു വരുത്തിയ തെറ്റുകളെ ചൂണ്ടിക്കാണിച്ചാണ് തിരുസംഘം വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സഭാപാരമ്പര്യത്തിലൂടെ കൈമാറിയ കൂദാശ വചനങ്ങൾക്ക് മാറ്റമില്ലെന്നും അജപാലനപരമായ ഇത്തരം തെറ്റുകളെ ദൂരീകരിക്കുവാനാണ് വ്യക്തമായ വിവരണം വീണ്ടും വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘം നല്‍കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു. "പിതാവിന്‍റെയും മാതാവിന്‍റെയും ജ്ഞാനസ്നാന പിതാവിന്‍റെയും മാതാവിന്‍റെയും, മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും, കുടുംബാംഗങ്ങളുടെയും പേരിലും സമൂഹത്തിന്‍റെ പേരിലും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ നിന്നെ ഞങ്ങൾ സ്നാനപ്പെടുത്തുന്നു". സ്വതന്ത്രമായി പരിഷ്ക്കരിച്ച് പ്രസിദ്ധപ്പെടുത്തിയ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിനുള്ള ഈ വാക്കുകളാണ് വത്തിക്കാന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കൂട്ടായ്മയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും കുടുംബത്തിന്‍റെയും ആഘോഷത്തില്‍ പങ്കുചേരുന്ന എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമാണ് കൂദാശ വചനത്തിന്‍റെ ഈ പരിഷ്‌ക്കരണം നടത്തിയിരിക്കുന്നതെന്ന് തെറ്റുവരുത്തിയവരുടെ ന്യായീകരണം. എന്നാല്‍ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്, "ഒരു വ്യക്തി ജ്ഞാനസ്നാനം നൽകുമ്പോൾ ക്രിസ്തു തന്നെയാണ് ജ്ഞാനസ്നാനം നൽകുന്നത്" ആണെന്ന്‍ തിരുസംഘം ഓര്‍മ്മിപ്പിച്ചു. അതായത്, തിരുസഭയിൽ പരികർമ്മം ചെയ്യപ്പെടുന്ന ഓരോ കൂദാശയിലും ക്രിസ്തുവിന്‍റെ ആത്യന്തികമായുള്ള സാന്നിധ്യം തന്നെയാണ് പ്രഘോഷിക്കപ്പെടുന്നത്. എപ്പോഴൊക്കെയാണോ കൂദാശകൾ പരികർമ്മം ചെയ്യപ്പെടുന്നത്. അപ്പോഴൊക്കെ ശരീരമാകുന്ന സഭ ക്രിസ്തുവാകുന്ന ശിരസ്സിന്‍റെ പ്രചോദനത്താലാണ് പ്രവർത്തിക്കുന്നതെന്നും വത്തിക്കാന്‍ ഓര്‍മ്മിപ്പിച്ചു. കൂദാശകളുടെ ആചരണത്തിൽ സഭയോടൊപ്പം ശിരസ്സാകുന്ന ക്രിസ്തുവും ഒത്തുചേരുന്നതിലൂടെ കൂട്ടായ്മ അതിൽത്തന്നെ പ്രകടവും പ്രത്യക്ഷവുമാവുകയാണ്. ഇവിടെ പരികർമ്മി ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു. കൂദാശാകർമ്മത്തിൽ പങ്കെടുക്കുന്നവർ തിരുസഭയെയും. കൂദാശാകർമ്മങ്ങൾ വ്യക്തിയുടെ പേരിലല്ല പരികര്‍മ്മംചെയ്യപ്പെടുന്നത്, മറിച്ച് സഭയുടെ പേരിലും, സഭയിൽ പ്രവർത്തിക്കുന്ന ക്രിസ്തുവിലുമാണ് അത് ആചരിക്കേണ്ടതും യാഥാര്‍ത്ഥ്യമാക്കേണ്ടതും. അതുകൊണ്ടുതന്നെ, കൂദാശയുടെ പരികർമ്മവചനങ്ങൾ മാറ്റുവാനുള്ള അധികാരം പരികർമ്മിയ്ക്കില്ല. പിതാവിന്‍റെയോ മാതാവിന്‍റെയോ, ജ്ഞാനപിതാവിന്‍റെയോ ജ്ഞാനമാതാവിന്‍റെയോ, കുടുംബാംഗങ്ങളുടെയോ സമൂഹത്തിന്‍റെയോ പേരിലും കൂദാശ പരികർമ്മചെയ്യുക സാധ്യമല്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-27-11:15:18.jpg
Keywords: വത്തിക്കാ, വിശ്വാസ
Content: 14157
Category: 10
Sub Category:
Heading: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള വിശുദ്ധ കുര്‍ബാന സുരക്ഷിതം: തെളിവുകളുമായി ഡോക്ടര്‍മാര്‍
Content: വാഷിംഗ്ടണ്‍ ഡി‌.സി: ആരോഗ്യപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ദേവാലയ ശുശ്രൂഷകളില്‍ പങ്കുചേരുന്നത് സമാനമായ മറ്റ് പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കൊറോണ പകര്‍ച്ചയ്ക്കുള്ള സാധ്യത കുറവാണെന്ന വെളിപ്പെടുത്തലുമായി വിദഗ്ദ ഡോക്ടര്‍മാരുടെ ലേഖനം പുറത്ത്. തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. തോമസ്‌ മക്ഗവേണ്‍, ഡോ. തിമോത്തി ഫ്ലാനിഗന്‍, ഡോ. പോള്‍ സിയസ്ലാക് എന്നിവര്‍ ഓഗസ്റ്റ് 19ന് 'റിയല്‍ ക്ലിയര്‍ സയന്‍സ് ഓണ്‍ മാസ് അറ്റന്‍ഡന്‍സ് ആന്‍ഡ്‌ കോവിഡ് 19” എന്ന പേരില്‍ പുറത്തുവിട്ട ലേഖനത്തിലാണ് ഇക്കാര്യം തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക, ഫേസ് മാസ്ക് ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് രോഗബാധയെക്കുറിച്ച് അറിവില്ലാത്ത രോഗബാധിതര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തിട്ടുപോലും ദേവാലയങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളായിട്ടില്ലെന്നതിനുള്ള നാലു ഉദാഹരണങ്ങളും തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‘സാംക്രമികരോഗങ്ങള്‍ സംബന്ധിച്ച ആരാധന അജപാലക രംഗത്തെ പ്രോട്ടോക്കോള്‍’ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ദേവാലയങ്ങളിലെ രോഗബാധിതരുടെ സാന്നിധ്യം രോഗവ്യാപനത്തിന് കാരണമാകുമെങ്കില്‍പ്പോലും ആരോഗ്യപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ദേവാലയങ്ങളില്‍ അത്തരത്തിലുള്ള ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കാര്യവും പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ പതിനേഴായിരത്തോളം ഇടവകകളിലായി കഴിഞ്ഞ 14 ആഴ്ചകളില്‍ ഏറ്റവും ചുരുങ്ങിയത് പത്തുലക്ഷത്തിലധികം കുര്‍ബാനകള്‍ (ദിവസ കുര്‍ബാനകളും ഞായറാഴ്ച കുര്‍ബാനകളും ഉള്‍പ്പെടെ) അര്‍പ്പിക്കപ്പെട്ടുവെങ്കിലും ഇവയൊന്നും രോഗവ്യാപനത്തിന് കാരണമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ദേവാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിരവധി രൂപതകള്‍ തങ്ങളുടെ ഇടവകകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുര്‍ബാനയും ആരാധനയും ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാണ്. ഇത്തരമൊരു കാലഘട്ടത്തില്‍ വിശ്വാസികള്‍ക്ക് ദേവാലയത്തില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ കഴിയുക എന്നത് പ്രധാനമായ കാര്യമാണെന്ന്‍ സൂചിപ്പിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-27-13:31:43.jpg
Keywords: ഡോക്ട, ശാസ്ത്ര
Content: 14158
Category: 1
Sub Category:
Heading: കോവിഡ് 19: ഫിലിപ്പീന്‍സ് മുന്‍ ആര്‍ച്ച് ബിഷപ്പ് അന്തരിച്ചു
Content: മനില: കോവിഡ് 19 രോഗബാധയെ തുടര്‍ന്നു ഫിലിപ്പീന്‍സിലെ ലിംഗായൻ ഡാഗുപ്പാൻ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ വി ക്രൂസ് അന്തരിച്ചു. ഇന്നലെ ഓഗസ്റ്റ് 26ന് മനിലയിലെ സാന്‍ ജുവാന്‍ നഗരത്തിലെ കര്‍ദ്ദിനാള്‍ സാന്റോസ് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍വെച്ചായിരുന്നു എണ്‍പത്തിയഞ്ചുകാരനായ മെത്രാപ്പോലീത്തയുടെ അന്ത്യം. ദേശീയ മെത്രാന്‍ സമിതിയുടെ (സി.ബി.സി.പി) മുന്‍ പ്രസിഡന്റ്, ഏഷ്യന്‍ മെത്രാന്‍ സമിതി ഫെഡറേഷന്‍ (എഫ്.എ.ബി.സി) പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2009-ലെ വിരമിക്കലിന് ശേഷം സി.ബി.സി.പി നാഷ്ണല്‍ ട്രിബ്യൂണലിന്റെ ജഡീഷ്യല്‍ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. വിശ്വസ്തനായ ആട്ടിടയനും, ധീരനായ പ്രവാചകനുമായിരിന്നു അദ്ദേഹമെന്ന് ലിംഗായൻ ഡാഗുപ്പാൻ അതിരൂപതയുടെ നിലവിലെ മെത്രാപ്പോലീത്തയായ സോക്രട്ടീസ് വില്ലേഗാസ് പറഞ്ഞു. സി.ബി.സി.പി പ്രസിഡന്റായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടതും, എഫ്.എ.ബി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും മെത്രാപ്പോലീത്ത ക്രൂസിന്റെ യോഗ്യതകള്‍ക്കുള്ള അംഗീകാരമാണെന്ന്‍ ബിഷപ്പ് അര്‍ട്ടുറോ ബാസ്റ്റെസ് പറഞ്ഞു. റോമിലെ ലാറ്ററന്‍ സര്‍വ്വകലാശാലയില്‍ നിന്നും കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ആര്‍ച്ച് ബിഷപ്പ് ക്രൂസ് മുന്‍നിര കാനോനിക നിയമജ്ഞരില്‍ ഒരാളായിരിന്നു. ഫിലിപ്പീന്‍സ് പ്രസിഡന്റ്മാരുടെ തെറ്റായ നടപടികളെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തികൂടിയായിരിന്നു അദ്ദേഹം. 2015-ല്‍ ഒരു അഭിമുഖത്തില്‍ റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടെ ഫിലിപ്പീന്‍സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്വേച്ഛാധിപതിയേക്കാള്‍ മോശമായിരിക്കുമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിന്നു. ഗര്‍ഭനിരോധനോപാധികളുടെ ശേഖരണവും വിതരണവും നിയമപരമാക്കിയ മുന്‍ പ്രസിഡന്റ് ‘ബെനിഗ്നോ നൊയ്നോയ് അക്വിനോ’യെ ‘ക്രൈസ്തവ വിരുദ്ധനും, വിവേകശൂന്യനും’ എന്നാണ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. ഓഗസ്റ്റ് 28നു സെന്റ്‌ ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ വി ക്രൂസിന്റെ മൃതസംസ്കാരം നടക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-27-14:45:28.jpg
Keywords: കോവി