Contents

Displaying 13841-13850 of 25139 results.
Content: 14189
Category: 18
Sub Category:
Heading: സംവരണം ഔദാര്യമല്ല, അവകാശം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: സംവരണേതര വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ ആവശ്യത്തെത്തുടര്‍ന്നു നടപ്പാക്കുന്ന സംവരണം ഔദാര്യമല്ലെന്നും മറിച്ച് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്നവരുടെ അവകാശമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ്. സംവരണം ഉടനടി നടപ്പാക്കുക എന്ന ആവശ്യത്തില്നിതന്നു തെല്ലും പുറകോട്ടില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്ആവര്‍ത്തിച്ചു വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും നിസംഗത തുടരുകയാണെങ്കില്‍ ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാരിനു നേരിടേണ്ടി വരുംമെന്നു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അടുത്തിടെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട്, ഫേസ്ബുക്കില്‍ വി.ടി. ബല്‍റാം രേഖപ്പെടുത്തിയ അഭിപ്രായം തികച്ചും അനുചിതവും, സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വിലയിരുത്തി. വി.ടി. ബല്‍റാമിന്റെ അഭിപ്രായവും നിലപാടും തന്നെയാണ് യുഡിഎഫിന്റേതെങ്കില്‍ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പറഞ്ഞു.
Image: /content_image/India/India-2020-08-31-06:51:01.jpg
Keywords: സംവരണ
Content: 14190
Category: 10
Sub Category:
Heading: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാഷ്ണല്‍ കണ്‍വെന്‍ഷന്റെ സമാപനത്തില്‍ ആവേ മരിയ ഗീതം
Content: വാഷിംഗ്ടണ്‍ ഡി‌സി: ആവേ മരിയ സ്തുതി ഗീതങ്ങളോടെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന് സമാപനം. പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ട് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ തൊട്ട് പിന്നാലെ വൈറ്റ്ഹൗസിലെ ബ്ലുറൂം ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ഓപ്പറാ ഗായകനായ ക്രിസ്റ്റഫര്‍ മാച്ചിയോ മരിയന്‍ ഭക്തിഗാനം ആലപിക്കുകയായിരിന്നു. ഇത് പതിനായിരങ്ങളുടെ മനം കവര്‍ന്നു. പ്രൊട്ടസ്റ്റന്‍റ് വിശ്വാസിയായ ട്രംപിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ മരിയന്‍ ഗീതം ഉള്‍പ്പെടുത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. “അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കത്തോലിക്കമായ നിമിഷം” എന്ന് കത്തോലിക്ക കമന്റേറ്ററായ ജോണ്‍ സ്മിരാക് പരിപാടിയെ വിശേഷിപ്പിച്ചു. മാച്ചിയോയുടെ ആവശ്യപ്രകാരം ട്രംപിന്റെ കുടുംബം ഉള്‍പ്പെടെ വൈറ്റ്ഹൗസിന്റെ തെക്ക് ഭാഗത്തുള്ള പുല്‍മൈതാനിയില്‍ തടിച്ചു കൂടിയിരുന്നവരെല്ലാം ഒരേസ്വരത്തില്‍ 'ദൈവമേ അമേരിക്കയെ രക്ഷിക്കണമേ', 'മനോഹരമായ അമേരിക്ക' എന്നീ ഗാനങ്ങള്‍ ഒരുമിച്ച് ആലപിച്ചു. ദൈവത്തേയും മാതാവിനേയും ആദരിക്കുന്നവരെ അവിടുന്നും ആദരിക്കുമെന്ന് ട്രംപിന്റെ ഉപദേശക സമിതിയിലെ കത്തോലിക്കാ പ്രതിനിധിയും, കത്തോലിക്കാ രചയിതാവുമായ ഡോ. ടെയ്ലര്‍ മാര്‍ഷല്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ദൈവമാതാവിന്റെ സംരക്ഷണം നമ്മുടെ രാഷ്ട്രത്തിനു വേണ്ടി അപേക്ഷിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവ വിശ്വാസത്തിലും ജീവനോടുള്ള ആദരവിലും സാമൂഹ്യ പ്രശ്നങ്ങളിലും പ്രഥമ പരിഗണന നൽകിയാണ് റിപ്പബ്ലിക്കൻ ദേശീയ കൺവൻഷന്‍ നടന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-31-08:45:57.jpg
Keywords: ആവേ മരിയ
Content: 14191
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ഇടപെടണം: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സന്നദ്ധ സംഘടന
Content: അബൂജ: നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ഇടപെടാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിനോട് ബ്രിട്ടനിലെ സന്നദ്ധ സംഘടന അഭ്യർത്ഥന നടത്തി. കഴിഞ്ഞയാഴ്ച നൈജീരിയയിലെ കടുണ സംസ്ഥാനത്തെ പ്രിൻസ് അക്കാദമി സ്കൂളിൽ നിന്നും നാലു കുട്ടികളെയും ഒരു അധ്യാപികയെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇതേത്തുടർന്നാണ് ഗോർഡൻ ബ്രൗൺ നൈജീരിയ സന്ദർശിക്കണമെന്ന് പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് യുകെ എന്ന സംഘടന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പ്രത്യേക പ്രതിനിധിയാണ് ഗോർഡൻ ബ്രൗൺ. അതേസമയം മധ്യ നൈജീരിയയിൽ നിരവധി അതിക്രമങ്ങൾ നടത്തിയിരിക്കുന്ന മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് കരുതപ്പെടുന്നു. അക്രമികള്‍ സ്കൂളിന് സമീപം താമസിച്ചിരുന്ന ബെഞ്ചമിൻ ഓട്ട എന്നൊരാളെ കൊലപ്പെടുത്തുകയും, ഒരു ബാപ്റ്റിസ്റ്റ് ദേവാലയം നശിപ്പിക്കുകയും ചെയ്തു. ആയുധധാരികളെ ഗ്രാമവാസികൾ ചിലർ പിന്തുടർന്നതിനേ തുടര്‍ന്നു ഏതാനും വിദ്യാർത്ഥികളെ രക്ഷിക്കാന്‍ സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ നടന്ന അതിക്രമത്തെ പറ്റിയുള്ള പ്രാരംഭഘട്ട റിപ്പോർട്ട് പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് യുകെ സംഘടനയ്ക്ക് കൈമാറി. നൈജീരിയയിലെ സ്കൂളുകൾ വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. 2014ൽ ചിബോക്കിലെ ഒരു സ്കൂളിൽ നിന്നും മുന്നൂറോളം പെൺകുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചാവിഷയമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഒരു ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. പൗരന്മാരെ സംരക്ഷിക്കാൻ നൈജീരിയൻ സർക്കാരിന്റെ മേൽ അന്താരാഷ്ട്രതലത്തിൽ പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് യുകെ സംഘടന സമ്മര്‍ദ്ധം ശക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് അടുത്തിടെ യുകെയിൽ നടത്തിയ സർവ്വേയിൽ വലിയൊരു ശതമാനം ആളുകളും ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-31-16:12:44.jpg
Keywords: നൈജീ
Content: 14192
Category: 1
Sub Category:
Heading: വംശവെറിയ്ക്കെതിരെ ഉപവാസ പ്രാര്‍ത്ഥനാദിനാചരണവുമായി യു‌എസ് മെത്രാന്‍ സമിതി
Content: വിസ്കോണ്‍സിന്‍: അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ആഹ്വാനമനുസരിച്ച് വംശീയതയുടെ അന്ത്യത്തിനായി അമേരിക്കയിലെ കത്തോലിക്ക സമൂഹം പ്രാര്‍ത്ഥനാദിനം ആചരിച്ചു. “ഐ ഹാവ് എ ഡ്രീം” എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വിശ്വവിഖ്യാതമായ പ്രസംഗത്തിന്റെ പേരില്‍ അറിയപ്പെടുന്ന സിവില്‍ റൈറ്റ്സ് മാര്‍ച്ചിന്റെ അന്‍പത്തിയേഴാമത് വാര്‍ഷികദിനമായിരിന്ന ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രാര്‍ത്ഥനാദിനമാചരിച്ചത്. ആഗസ്റ്റ് ഇരുപത്തിയെട്ടിനോ പതിനേഴാം നൂറ്റാണ്ടില്‍ തെക്കേ അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ക്കിടയില്‍ സേവനം ചെയ്തിരുന്ന വിശുദ്ധ പീറ്റര്‍ ക്ളാവറിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ ഒന്‍പതിനോ പ്രാര്‍ത്ഥന നടത്താനായിരിന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ വംശീയ വിരുദ്ധ സമിതിയുടെ ചെയര്‍മാനായ ബിഷപ്പ് ഷെല്‍ട്ടണ്‍ ഫാബ്രെ വ്യാഴാഴ്ച പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നത്. ഓഗസ്റ്റ് 23ന് വിസ്കോണ്‍സിനിലെ കെനോഷയില്‍ ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചതിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമാസക്തമായിരിന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ പട്ടണത്തിലെ കടകള്‍ കൊള്ളയടിക്കപ്പെടുന്നത് തടയുവാന്‍ ആയുധധാരികളായ ആളുകള്‍ സംഘം ചേര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊള്ളയും കൊള്ളിവെയ്പ്പും നടക്കുന്നുണ്ട്. രണ്ടു പേര്‍ കൊല്ലപ്പെട്ടു. കെനോഷ നഗരത്തിലെ സെന്റ്‌ ജെയിംസ് ദേവാലയം പ്രതിഷേധക്കാര്‍ അലംകോലമാക്കിയിരിന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. തങ്ങളുടെ ജീവിതകാലത്ത് വംശീയതക്കെതിരെ പോരാടിയ വിശുദ്ധ കാതറിന്‍ ഡ്രേക്സേല്‍, വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ തുടങ്ങിയവരുടെ മാധ്യസ്ഥം അപേക്ഷിക്കുകയും, പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും, ജപമാല അര്‍പ്പിക്കുകയും കഴിയുമെങ്കില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുകയും ചെയ്യണമെന്നായിരുന്നു ബിഷപ്പ് ഫാബ്രെ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
Image: /content_image/News/News-2020-08-31-19:37:10.jpg
Keywords: അമേരിക്ക
Content: 14193
Category: 10
Sub Category:
Heading: കുരിശിനെ അലങ്കാര വസ്തുവാക്കി തരം താഴ്ത്തരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുരിശ് അലങ്കാര വസ്തുവല്ലായെന്നും ത്യാഗ സമര്‍പ്പണത്തിന്‍റെ അടയാളമാണെന്നും കുരിശു വഹിക്കുവാനുള്ള ആരുടെയും സന്നദ്ധത ലോകരക്ഷയ്ക്കായുള്ള ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിലെ പങ്കാളിത്തമായി മാറുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ആഗസ്റ്റ് 30 ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. കുരിശിനെ വെറും കപട ഭക്തിയുടെ അടയാളമോ പ്രകടനമോ അലങ്കാരമോ ആഭരണമോ മാത്രമാക്കി തരംതാഴ്ത്തരുതെന്നും പാപ്പ പറഞ്ഞു. സാധാരണ വീടുകളുടെ ഭിത്തിയില്‍ ക്രൂശിത രൂപം തൂക്കിയിടാറുണ്ട്. പലരും കഴുത്തിലും അണിയാറുണ്ട്. അത് നമ്മുടെ സഹോദരങ്ങളെ, വിശിഷ്യ പാവങ്ങളും എളിയവരുമായവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുവാനുള്ള സന്നദ്ധതയും ക്രിസ്തുവിന്‍റെ ത്യാഗസമര്‍പ്പണത്തിന്‍റെ പ്രചോദനമായ അടയാളവുമാണ്. അതിനാല്‍ കുരിശ് എപ്പോഴും ദൈവസ്നേഹത്തിന്‍റെ പവിത്രമായൊരു അടയാളമാണ്. ഒപ്പം അത് യേശു ചെയ്ത പരമത്യാഗത്തിന്‍റെ, നമുക്കെന്നും പ്രചോദനമേകേണ്ട പ്രതീകവുമാണ്. ക്രൂശിത രൂപത്തെ ഓരോ പ്രാവശ്യവും നാം നോക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ദൈവപുത്രനും സഹനദാസനുമായ ക്രിസ്തു എപ്രകാരം തന്‍റെ ദൗത്യം ഭൂമിയില്‍ നിര്‍വ്വഹിച്ചുകൊണ്ട്, മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിനായി രക്തം ചിന്തി, ജീവന്‍ സമര്‍പ്പിച്ചുവെന്നാണ് ധ്യാനിക്കേണ്ടത്. അതിനാല്‍ ജീവിത കുരിശുകളെ തള്ളിക്കളയുന്ന തിന്മയുടെ പ്രലോഭനത്തിനു കീഴ്പ്പെടാതിരിക്കുവാന്‍ പരിശ്രമിക്കണമെന്നും അതുവഴി അവിടുത്തെ വിശ്വസ്തരായ ശിഷ്യന്മാരായിരിക്കുന്നതിന് സഹോദരങ്ങള്‍ക്കായും ദൈവത്തിനായും കലവറയില്ലാതെ ജീവന്‍ സമര്‍പ്പിക്കുന്നതില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതിന് തയ്യാറാകണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-01-10:12:02.jpg
Keywords: കുരിശ
Content: 14194
Category: 18
Sub Category:
Heading: പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി
Content: കൊച്ചി: ഭാരതത്തിന്റെ മുന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതംകണ്ട രാഷ്ട്രപതിമാരില്‍ തന്‍റേതായ ജ്ഞാനവും പ്രാഗത്ഭ്യതയും രാഷ്ട്രതന്ത്രജ്ഞതയുംകൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു പ്രണബ് മുഖര്‍ജിയുടേതെന്ന് കര്‍ദ്ദിനാള്‍ സ്മരിച്ചു. ദേശീയ ഐക്യത്തിനും സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനും മതസൗഹാര്‍ദ്ദത്തിനും പ്രാമുഖ്യം നല്കികൊണ്ടാണ് രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചത്. ഭാരതീയരായ നാം നമ്മുടെ ഐക്യത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മുന്‍ഗണന നല്കികൊണ്ട് മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച്, ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാം. രാഷ്ട്രീയജീവിതത്തിലും രാഷ്ട്രനേതൃത്വത്തിലും അദ്ദേഹം നല്കിയ മാതൃക പൊതുജനസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും മാതൃകയാകട്ടെയെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2020-09-01-11:09:12.jpg
Keywords: ആലഞ്ചേരി
Content: 14195
Category: 24
Sub Category:
Heading: നിങ്ങളുടെ പ്രശ്നത്തിൽ ദൈവം ഇടപെടുന്നില്ലേ?
Content: അയാൾ ഒരു സർക്കാർ ജോലിക്കാരനാണ്. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. മൂത്തവൻ പ്ലസ് വണ്ണിനും ഇളയവൻ ഒമ്പതിലും പഠിക്കുന്നു. മൂത്ത മകൻ വല്ലാത്ത പ്രശ്നക്കാരനാണ്. അനിയന്ത്രിതമായ ദേഷ്യം. മൊബൈൽ അഡിക്ഷൻ. അമ്മയുമായി പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ട്. അനിയനുമായ് എപ്പോഴും വഴക്ക്. അവൻ മൂലം വീട്ടിൽ ആകെ അസ്വസ്ഥത. വർഷങ്ങളേറെയായ് അവൻ്റെ കാര്യത്തിനു വേണ്ടി അയാളും ഭാര്യയും പ്രാർത്ഥിക്കുന്നു. ആ സമയത്താണ് ഭാര്യ മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ചത്. രണ്ടു മക്കളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് അടുത്തൊരു കുഞ്ഞ്. ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ: ''നിങ്ങളുടെ ഭാര്യക്ക് വയസ് നാല്പത് കഴിഞ്ഞു. ഹൈ റിസ്ക്ക് ആണ്. ഒരു ശതമാനം പോലും ഞാനിതിന് സപ്പോർട്ട് ചെയ്യില്ല." അന്നു രാത്രി അയാളും ഭാര്യയും ഒരുമിച്ചിരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്കു ശേഷം അയാൾ അവളെ നോക്കി. അവൾ പറഞ്ഞു:"എത്ര റിസ്ക്ക് ആയാലും കുഞ്ഞിനെ അബോർട്ട് ചെയ്യുന്ന പ്രശ്നമില്ല. പിന്നെ നാണക്കേട്...., അത് സാരമില്ല. നാട്ടുകാരുടെ മുഴുവൻ വായ് മൂടാൻ നമുക്കാകില്ലല്ലോ?" അയാൾ ചോദിച്ചു: "നമ്മുടെ കുട്ടികൾക്ക് നാണക്കേടാകുമോ? അവരിത് ഉൾക്കൊള്ളുമോ?'' "ദൈവത്തിന് ഇതിൽ ഒരു പദ്ധതിയുണ്ട്. അത് തിരിച്ചറിയാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു അവളുടെ മറുപടി. അടുത്ത ദിവസം മക്കളെ രണ്ടു പേരെയും വിളിച്ച് അവർ പറഞ്ഞു: "പപ്പയ്ക്കും മമ്മിയ്ക്കും ഒരു കുഞ്ഞിനെ കൂടി വേണമെന്നാണ് ആഗ്രഹം. അതും അനിയത്തിക്കുട്ടിയായാൽ നല്ലത്. നിങ്ങളുടെ അഭിപ്രായമെന്താണ്?". അവർ ഒരുമിച്ച് പറഞ്ഞു: "ഞങ്ങൾക്കു വേണം ഒരു അനിയത്തിക്കുട്ടിയെ! " അവരുടെ മറുപടിയിൽ മാതാപിതാക്കളുടെ മിഴികൾ നിറഞ്ഞു. ധൈര്യം സംഭരിച്ച് അയാൾ വീണ്ടും ചോദിച്ചു: ''പപ്പയ്ക്ക് വയസ് അമ്പതായി മക്കളേ... നിങ്ങളുടെ അനിയത്തിക്കുട്ടി വലുതാകുമ്പോഴേക്കും ഞങ്ങൾക്ക് വയസാകും. അപ്പോൾ നിങ്ങൾ വേണം അവളുടെ കാര്യങ്ങളെല്ലാം നോക്കുവാൻ...'' തുള്ളിച്ചാടികൊണ്ട് അവർ സമ്മതം മൂളി. പിന്നീട് വീട്ടിൽ കണ്ടത് കാതലായ മാറ്റമായിരുന്നു. മമ്മിയ്ക്ക് വെള്ളം ചൂടാക്കിക്കൊടുക്കുന്നതും അടുക്കളയിൽ ജോലി ചെയ്യുന്നതുമെല്ലാം മക്കൾ തന്നെ. മാത്രമല്ല, അവരിരുവരും നന്നായ് പ്രാർത്ഥിക്കാനും തുടങ്ങിയിരിക്കുന്നു. ഒരു ദിവസം മൂത്തവൻ വന്ന് പപ്പയോട് പറഞ്ഞു: ''പപ്പേ..., മമ്മി എന്തു മാത്രമാണ് കഷ്ടപ്പെടുന്നത്? ഞങ്ങളെ ഗർഭം ധരിച്ചപ്പോഴും മമ്മി എന്തുമാത്രം സഹിച്ചിട്ടുണ്ടാകും? ആ മമ്മിയുമായാണോ ഇത്രയും നാൾ ഞാൻ വഴക്കിട്ടത്?"അവൻ്റെ ചോദ്യത്തിനു മുമ്പിൽ അയാൾ നിശബ്ദനായി. ഹൃദയം ദൈവത്തോടുള്ള നന്ദി കൊണ്ട് നിറഞ്ഞു. അവരെല്ലാവരും പ്രതീക്ഷിച്ചതു പോലെ ഒരു പെൺകുഞ്ഞിനെ ലഭിച്ചു. കുടുംബം മുഴുവൻ എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് നിറഞ്ഞു! എന്നെ അതിശയിപ്പിക്കുന്ന രീതിയിൽ അയാളിങ്ങനെ പറഞ്ഞു: ''അച്ചാ, ജീവിതം എന്നെ പഠിപ്പിച്ച ഒരു പാഠമുണ്ട്. നാം പ്രതീക്ഷിക്കുന്ന രീതിയിലോ, സമയത്തോ ആയിരിക്കണമെന്നില്ല ദൈവം ഇടപെടുന്നത്. രണ്ട് ആൺ മക്കളെ ലഭിച്ചതിനു ശേഷം ഇനിയുമൊരു കുഞ്ഞു വേണ്ടാ, എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ ദൈവം ഇടപെട്ട രീതി നോക്കിക്കേ.... ? ദൈവത്തിൻ്റെ ഇടപെടലുകൾക്ക് തടസം നിൽക്കുന്നത് മനുഷ്യൻ്റെ പിടിവാശിയും അഹങ്കാരവും അറിവില്ലായ്മയുമൊക്കെയാണ്. അച്ചനറിയുമോ...'വയസുകാലത്തൊരു കുട്ടി ' എന്നു പറഞ്ഞ് പരിഹസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. അവർക്കറിയില്ലല്ലോ ഞങ്ങൾ അനുഭവിക്കുന്ന ആനന്ദം!" അയാൾ പറഞ്ഞത് എത്രയോ വലിയ സത്യമാണ്? മനുഷ്യരുടെ വാക്കുകൾക്ക് ചിലപ്പോഴെങ്കിലും അമിത പ്രാധാന്യം കൊടുത്ത് നമ്മൾ ദൈവത്തെ സംശയിച്ചിട്ടില്ലേ? ദൈവഹിതത്തിനെതിരെ മറുതലിച്ചിട്ടില്ലേ? പ്രാർത്ഥനയും പളളിയിൽ പോക്കുമെല്ലാം അതിൻ്റെ പേരിൽ ഒഴിവാക്കിയിട്ടില്ലേ? "...രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്‍െറ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു..." (ലൂക്കാ 18 7, 8). ജീവിതത്തിലെ പ്രതിസന്ധികളിൽ പ്രത്യാശയോടെ പ്രാർത്ഥിക്കാനും ദൈവഹിതത്തിനായ് കാത്തിരിക്കാനും ക്രിസ്തുവിൻ്റെ ഈ വാക്കുകൾ നമുക്ക് കരുത്തേകട്ടെ. #Repost
Image: /content_image/SocialMedia/SocialMedia-2020-09-01-12:44:17.jpg
Keywords: ദൈവ
Content: 14196
Category: 7
Sub Category:
Heading: CCC Malayalam 77 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |എഴുപത്തിയേഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയേഴാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14197
Category: 7
Sub Category:
Heading: CCC Malayalam 78 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയെട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയെട്ടാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14198
Category: 1
Sub Category:
Heading: 'മാര്‍ച്ച് ഫോര്‍ മാര്‍ട്ടേഴ്സ്': പീഡിത ക്രൈസ്തവരെ സ്മരിച്ചുള്ള റാലി സെപ്റ്റംബര്‍ അഞ്ചിന്
Content: കാലിഫോര്‍ണിയ: ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനത്തിലേക്കും രക്തസാക്ഷികളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സെപ്റ്റംബര്‍ അഞ്ചിന് കാലിഫോര്‍ണിയയിലെ ലോങ്ങ്‌ബീച്ചില്‍ റാലി. ക്രിസ്ത്യന്‍ സംഗീതജ്ഞനും, വേര്‍ഷിപ്പ് ലീഡറുമായ സീന്‍ ഫ്യൂച്റ്റ്, ഇറാഖി ക്രിസ്ത്യന്‍ റിലീഫ് കൗണ്‍സില്‍ പ്രസിഡന്റായ ജൂലിയാന തായ്‌മൂരാസി തുടങ്ങിയ പ്രമുഖരാണ് “മാര്‍ച്ച് ഫോര്‍ മാര്‍ട്ടേഴ്സ്” എന്ന പേരില്‍ സംഘടിപ്പിക്കുന്ന റാലിയുടെ പ്രധാന ആകര്‍ഷണം. തെക്കന്‍ കാലിഫോര്‍ണിയ സ്വദേശിനിയായ ജിയാ ചാക്കോണ്‍ സ്ഥാപിച്ച ഫോര്‍ ദി മാര്‍ട്ടേഴ്സ് സംഘടനയാണ് റാലി സംഘടിപ്പിക്കുന്നത്. ചാക്കോണിന്റെ മുത്തശ്ശിയും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയും, ബ്രീത്ത്‌ ഓഫ് ദി സ്പിരിറ്റ്‌ മിനിസ്ട്രീസിന്റെ സി.ഇ.ഒ യുമായ കോറലും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. മരീന ഗ്രീന്‍ പാര്‍ക്കില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കു ആരംഭിക്കുന്ന റാലി ലോസ് ആഞ്ചലസ് നദിക്ക് കുറുകെയുള്ള പാലത്തിലൂടെയാണ് കടന്നു പോകുന്നത്. റാലിയ്ക്കൊടുവില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി രാത്രി പ്രാര്‍ത്ഥനയും പദ്ധതിയിട്ടിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളുടെ കണ്ണീര് കാണാതിരിക്കുവാന്‍ നമുക്ക് കഴിയില്ലെന്നും ഇപ്പോഴാണ് അവര്‍ക്ക് വേണ്ടി സംസാരിക്കേണ്ടതിന്റെ ആവശ്യകതയെന്നും ചാക്കോണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 'മാര്‍ച്ച് ഫോര്‍ മാര്‍ട്ടേഴ്സ്' റാലി നടത്തുവാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊറോണ മഹാമാരിയെ തുടര്‍ന്നു റാലി സെപ്റ്റംബറിലേക്ക് മാറ്റുകയായിരിന്നു. എത്രപേര്‍ക്ക് വേണമെങ്കിലും റാലിയില്‍ പങ്കെടുക്കാമെന്നും ജനക്കൂട്ടം സംബന്ധിച്ച യാതൊരു നിയന്ത്രണവുമില്ലെന്നും, ഇതുവരെ ഏതാണ്ട് ആയിരം പേര്‍ റാലിയില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചാക്കോണ്‍ അറിയിച്ചു. തെക്കന്‍ കാലിഫോര്‍ണിയയിലെ അസ്സീറിയന്‍, സിറിയക്ക് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. തന്റെ മുത്തശ്ശിക്കൊപ്പം ഈജിപ്തിലേക്ക് ചാക്കോണ്‍ നടത്തിയ യാത്രയാണ് മത പീഡനത്തിനിരയായികൊണ്ടിരിക്കുന്ന ക്രൈസ്തവരിലേക്ക് ശ്രദ്ധ പതിയുവാന്‍ കാരണമായത്. ഇത് 'ഫോര്‍ ദി മാര്‍ട്ടേഴ്സ്' എന്ന സംഘടനയുടെ ആരംഭത്തിന് കാരണമാകുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-01-15:38:48.jpg
Keywords: പീഡിത