Contents
Displaying 13881-13890 of 25139 results.
Content:
14229
Category: 10
Sub Category:
Heading: അമേരിക്കയിലെ ‘നാഷ്ണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ഫാസ്റ്റ് 2020’ സെപ്റ്റംബര്‍ 23ന്: മുഖ്യ ആകര്‍ഷണം അറ്റോര്‍ണി ജെനറല്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ പകര്‍ച്ചവ്യാധി മൂലം റദ്ദാക്കിയ പതിനാറാമത് ‘നാഷ്ണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ഫാസ്റ്റ് 2020’ (എന്‍.സി.പി.ബി) സെപ്റ്റംബര്‍ 23ന് വിര്‍ച്വലായി നടത്തുവാന്‍ തീരുമാനം. അമേരിക്കന്‍ അറ്റോര്‍ണി ജെനറല്‍ വില്ല്യം ബാര്‍ ആയിരിക്കും ഇക്കൊല്ലത്തെ എന്‍.സി.പി.ബി യുടെ മുഖ്യ ആകര്‍ഷണം. സഭയുടെ സുവിശേഷ ദൗത്യത്തില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്ന അല്‍മായര്‍ക്ക് വേണ്ടിയുള്ള ‘ക്രിസ്റ്റിഫിഡെലെസ് ലായിസി’ അവാര്‍ഡ് നല്‍കി അറ്റോര്‍ണി ജെനറലിനെ ആദരിക്കുമെന്ന്‍ ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പ്രഖ്യാപനത്തില്‍ പറയുന്നു. ലോസ് ഏഞ്ചലസ് സഹായ മെത്രാന്‍ ബിഷപ്പ് റോബര്‍ട്ട് ബാരോണ്‍ ആയിരിക്കും മുഖ്യ പ്രഭാഷകന്‍. പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ഒത്തുചേരുവാന്‍ കഴിയാത്തതിനാലാണ് വിര്‍ച്വലായി നടത്തുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കി. തത്സമയ പരിപാടിയുടെയും, റെക്കോര്‍ഡ് ചെയ്ത വീഡിയോ ശകലങ്ങളുടേയും മിശ്രണമായിരിക്കും ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഓണ്‍ലൈന്‍ സംപ്രേഷണത്തില്‍ ലഭ്യമാക്കുക. ട്രംപ് ഭരണകൂടത്തിലെ ഉന്നത ശ്രേണിയില്‍ നിന്നും എന്‍.സി.പി.ബി.യില്‍ പങ്കെടുക്കുന്ന ഒടുവിലത്തെ ആളാണ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാര്‍. 2017-ല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും, 2019-ല്‍ അന്നത്തെ വൈറ്റ്ഹൗസ് സ്റ്റാഫിന്റെ ആക്റ്റിംഗ് തലവനുമായ മിക്ക് മുള്‍വാനിയും എന്‍.സി.പി.ബി.യില്‍ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടത്തുവാനിരുന്ന കൂട്ടായ്മ കൊറോണയെ തുടര്‍ന്നാണ് നീട്ടിയത്. നവ സുവിശേഷവത്കരണത്തിനുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനത്തോടുള്ള പ്രതികരണമെന്ന നിലയില്‍, ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും, പ്രാതലും, പ്രഭാഷണങ്ങളുമായി 2004 മുതല്‍ വര്‍ഷംതോറും വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടത്തിവരാറുള്ള എന്‍.സി.പി.ബി.യില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തത് ആയിരത്തിനാന്നൂറോളം പേരായിരുന്നു. മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, നിര്യാതനായ സുപ്രീം കോടതി ജസ്റ്റിസ് അന്റൊണിന്‍ സ്കാലിയ, മൈക്ക് പെന്‍സ്, കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തുടങ്ങിയ പ്രമുഖര്‍ക്ക് പുറമേ പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകര്‍, മെത്രാന്മാര്‍, അറിയപ്പെടുന്ന രാഷ്ട്രീയക്കാര്‍ തുടങ്ങിയവരും മുന്‍വര്‍ഷങ്ങളില്‍ കൂട്ടായ്മകളില്‍ പങ്കെടുത്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-04-22:06:30.jpg
Keywords: അമേരിക്ക, യുഎസ്

14230
Category: 1
Sub Category:
Heading: റഷ്യന്‍ സേനയുടെ 'മിശിഹായുടെ പുനരുത്ഥാനത്തിന്റെ ഭദ്രാസനപ്പള്ളി' സന്ദര്‍ശിച്ച് രാജ്‌നാഥ് സിംഗ്
Content: മോസ്‌കോ: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റഷ്യന്‍ സായുധസേനയുടെ പ്രധാന ദേവാലയമായ മോസ്‌കോയിലെ 'മിശിഹായുടെ പുനരുത്ഥാനത്തിന്റെ ഭദ്രാസനപ്പള്ളി' സന്ദര്‍ശിച്ചു. ഷാംഗ്ഹായ് സഹകരണ സമിതിയിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണു സിംഗ്. ഇന്നലെ അദ്ദേഹവും ഇന്ത്യന്‍സംഘവും പള്ളിക്കൊപ്പമുള്ള, റഷ്യന്‍ സേനയുടെ ചരിത്രം പറയുന്ന മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പണിത ഈ ബ്രഹത് ഓര്‍ത്തഡോക്‌സ് ദേവാലയം ജൂണിലാണ് കൂദാശ ചെയ്തത്. മോസ്കോക്ക് സമീപം റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പ്രദര്‍ശന വേദിയായ പാട്രിയോട്ട് പാര്‍ക്കിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ഒരു സൈനിക ദേവാലയത്തിന് ചേരുംവിധം മധ്യകാലഘട്ടത്തിലെ പടത്തൊപ്പിയുടെ ആകൃതിയിലുള്ള ആറ് താഴികകുടങ്ങള്‍ ദേവാലയത്തിന്റെ മനോഹാരിത എടുത്തുക്കാട്ടുന്നുണ്ട്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള താഴികകുടങ്ങള്‍ സ്വര്‍ണ്ണത്തിനു പകരം ടൈറ്റാനിയം നൈട്രൈഡ് പാളികള്‍ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ഏകദേശം 300 കോടി റൂബിള്‍ (4.7 കോടി ഡോളര്‍) ചെലവിട്ടാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ദേവാലയത്തിലെ ചെറിയ നാല് ഗോപുരങ്ങള്‍ റഷ്യന്‍ സായുധ സേനയുടെ മാധ്യസ്ഥരായ നാലു വിശുദ്ധര്‍ക്ക് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-05-09:22:17.jpg
Keywords: റഷ്യ

14231
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വെബ് കോണ്‍ഫറന്‍സ്
Content: കൊച്ചി: സീറോ മലബാര്‍ സഭാ അല്‍മായ ഫോറം നേതൃസമ്മേളനം ഇന്നുച്ചകഴിഞ്ഞു മൂന്നിന് വെബ് കോണ്‍ഫറന്‍സായി നടക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം ഉള്‍പ്പെടെ ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അറിയിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ലെയ്റ്റി, ഫാമിലി, ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ന്യൂനപക്ഷ പദ്ധതികളെക്കുറിച്ചും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ പ്രസിഡന്റ് ലാന്‍സി ഡി. കുണ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ സി.പി. ജോണ്‍സണ്‍ (മഹാരാഷ്ട്ര), പി.ടി. ചാക്കോ (ഗുജറാത്ത്), ഡോ. മാത്യു മാമ്പ്ര (കര്‍ണാടക), സിറിയക് ചൂരവടി (തമിഴ്നാട് ), പി.ജെ. തോമസ് (ഡല്‍ഹി ) എന്നിവര്‍ സംസാരിക്കും.
Image: /content_image/India/India-2020-09-05-09:21:32.jpg
Keywords: ന്യൂനപക്ഷ

14232
Category: 24
Sub Category:
Heading: വിശുദ്ധ മദർ തെരേസയും തെരുവുകളിൽ വലിച്ചെറിയപ്പെടുന്ന വിശുദ്ധരും
Content: ഒരിക്കൽ, സ്കൂളിലെ കലാപരിപാടിയിൽ പ്രച്ഛന്നവേഷമത്സരത്തിൽ പങ്കെടുക്കാൻ ഏതു വേഷമാണ് ഇഷ്ടമെന്ന് അമ്മ ചോദിച്ചപ്പോൾ, അനിയന്റെ മകൾ അമ്മുക്കുട്ടി പറഞ്ഞു, "നീലക്കരയുള്ള വെള്ളസാരിയുമുടുത്തു നിൽക്കുന്ന കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയായിട്ട് അഭിനയിക്കാനാണ് എനിക്കിഷ്ടം എന്ന്." ശരിയാ, ഏതു കുഞ്ഞുങ്ങൾക്കാണ് മദർതെരേസയെ ഇഷ്ടമില്ലാത്തത്? അന്ന് അമ്മുക്കുട്ടി മത്സരിച്ചു സമ്മാനവും വാങ്ങി! ശരിയാ, ഓരോ വിശുദ്ധരുടേയും ജീവിതം അഭിനയിക്കാൻ എളുപ്പം ആണ്. പക്ഷേ, അവർ ജീവിച്ച പുണ്യത്തിന്റെ, ത്യാഗത്തിന്റെ, സഹനത്തിന്റെ, സ്നേഹത്തിന്റെ, വിശുദ്ധിയുടെ ഒക്കെ ജീവിതം ജീവിക്കാനാണ് വളരെ ബുദ്ധിമുട്ട്..! ഞാൻ ഇപ്പോൾ സേവനം ചെയ്യുന്ന ഇറ്റലിയിലെ കലാബ്രിയയിലെ സ്പെസാനോയിൽ ഉള്ള ദേവാലയതിന്റെ മുൻപിൽ, മദർ തെരേസയുടെ ഒരു പ്രതിമയുണ്ട്. ചരിത്രം അന്വേഷിച്ചപ്പോളാണ് മനസ്സിലായത്, ഇവിടെയുള്ള മിക്കവാറും ആൾക്കാർ മദർ തെരേസയുടെ നാട്ടുകാരായ അൽബേനിയക്കാർ ആണ്...! അതുകൊണ്ടു അമ്മയോടുള്ള ബഹുമാനർത്ഥം സ്ഥാപിച്ചതാണ് ആ പ്രതിമ!! ആ മനോഹരമായ പ്രതിമയുടെ മുൻപിൽ നിന്നപ്പോൾ ആണ് മദർ തെരേസയെകുറിച്ച് എന്തെങ്കിലും എഴുതാം എന്ന് കരുതിയത്. ചരിത്രം പറയുന്നു, 1910 ഓഗസ്റ്റ് 26-ന് മാസിഡോണിയായില്‍ ജനിച്ച മദര്‍ തെരേസ, 1928-ല്‍ സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ സഭയില്‍ സിസ്റ്റർ മേരി തെരേസ് എന്ന നാമം സ്വീകരിച്ചു അംഗമായിച്ചേർന്നു. പിന്നീടു തന്നെ കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞ അവൾ, കൈയിൽ ഒരു ജപമാലയും, ബൈബിളും, ഒരു ജോഡിവസ്ത്രവും, വെറും അഞ്ചു രൂപയുമായി, കൊല്‍ക്കത്തയുടെ തെരുവുകളിലേക്കിറങ്ങി. അങ്ങനെ, പാവപ്പെട്ടവരും, അനാഥരും, കുഷ്ഠരോഗികളും, ഉപേക്ഷിക്കപ്പെട്ടവരുമായ നിസ്സഹായരെ ശുശ്രുഷിച്ച്, ലോകത്തിന് മുഴുവന്‍ കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ അമ്മയായി മാറിയത്തിന്റെ പുറകിൽ മദർ തെരേസയ്ക്ക് ഒത്തിരി ത്യാഗത്തിന്റെ, സഹനത്തിന്റെ കഥകൾ പറയാൻ ഉണ്ട്! ദൈവ പദ്ധതിക്കു സ്വയം സമർപ്പിച്ചുകൊണ്ട്, 1950-ല്‍ കല്‍ക്കത്തയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസമൂഹത്തിന് രൂപം നല്കി. ഒപ്പം, രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും കുഷ്ഠരോഗികള്‍ക്കായുള്ള ആതുരാലയങ്ങളും, അനാഥാലയങ്ങളും, ഫാമിലി ക്ലിനിക്കുകളുമായി മദര്‍ തെരേസായും ആ സമൂഹത്തിലെ സമർപ്പിതരും പ്രവര്‍ത്തനമാരംഭിച്ചു. പിന്നീടു, 1965-ല്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയെ, തിരുസഭ പൊന്തിഫിക്കല്‍ കോണ്‍ഗ്രിഗേഷനായി അംഗീകരിച്ചതോടെ, വെനിസ്വല, ഓസ്ട്രിയ, ടാന്‍സാനിയ, റോം എന്നിങ്ങനെ വിദേശ രാജ്യങ്ങളിലും അവർ മഠങ്ങൾ സ്ഥാപിച്ച് സേവനമാരംഭിച്ചു. ഇന്ന്, മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിൽ 133 രാജ്യങ്ങളിലായി 4500 സന്യാസിനിമാർ, ലക്ഷക്കണക്കിന് അനാഥരെയും, സമൂഹം തിരസ്കരിച്ചവരെയും സ്നേഹത്തോടെ, കാരുണ്യത്തോടെ ശുശ്രൂഷിക്കുന്നു! നമ്മുക്കറിയാം, മദർ തെരേസയ്ക്ക്, 1962-ല്‍ പദ്മശ്രീ ബഹുമതി, 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം, 1980-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന, തുടങ്ങി ഒട്ടനവധി ബഹുമതികൾ നല്കി രാഷ്ട്രം മദറിന്‍റെ മഹാസേവനങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചു. മദര്‍ തെരേസയുടെ 70-ാം ജന്മദിനമായിരുന്ന 1980 ഓഗസ്റ്റ് 27-ന് ഇന്ത്യയിലും, ഒപ്പം ഇറ്റലി, സൈപ്രസ്, മംഗോളിയ, ടാന്‍സാനിയെ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും, മദര്‍ തെരേസയെ അനുസ്മരിച്ച് തപാൽ മുദ്രയായ സ്റ്റാമ്പുകൾ വരെ ഇറക്കി. ഒടുവിൽ, 1997 സെപ്തംബര്‍ 5-നാണ് മദര്‍ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടപ്പോൾ, രാജ്യം ദേശീയ പതാക താഴ്ത്തിക്കെട്ടി, ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഒപ്പം, സമ്പൂര്‍ണ്ണ ദേശീയ ബഹുമതികളോടെ മദറിന്‍റെ സംസ്കാരശുശ്രൂഷകള്‍ നടത്തി. പിന്നീട്, 2003 ഒക്ടോബര്‍ 19-ന് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായും 2016 സെപ്തംബര്‍ 4ന് വിശുദ്ധയായും കത്തോലിക്കാസഭ പ്രഖ്യാപിച്ചു. ശരിക്കും പറഞ്ഞാൽ, "ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധയെന്നു" ലോകം അംഗീകരിച്ച മദർ തെരെസയുടെ ശവകുടീരം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നത് കുഞ്ഞുനാളു തുടങ്ങിയുള്ള എന്റെ ആഗ്രഹമായിരുന്നു. ദൈവാനുഗ്രഹത്താൽ ഒരു വൈദികനായതിനു ശേഷം, കൽക്കട്ടയിൽ പോകാനും, മദർതെരെസയുടെ ശവകുടിരത്തിൽ പോയി പ്രാർത്ഥിക്കാനും സാധിച്ചു. അവിടെ വെച്ചു ഞാൻ തിരിച്ചറിഞ്ഞു, കൽക്കത്തയുടെ മാത്രമല്ല ലോകത്തിന്റെ, പല തെരുവുകളിലും ഇന്നും അനാഥമാക്കപ്പെടുന്ന, ഉപേക്ഷിക്കപ്പെടുന്ന ഒത്തിരി ജീവിതങ്ങൾ ഉണ്ട്. പല വിധത്തിൽ മുറിവേറ്റു കിടക്കുന്ന ഓരോ മനുഷ്യമക്കളിലും, ക്രിസ്തുവിന്റെ മുഖം ദർശിച്ചാൽ, ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഇതുപോലെ ആത്മീയമായ മാറ്റം ഉണ്ടാകും!! എങ്കിലും മദർ തെരെസയെപ്പോലെ തെരുവിലേക്കു ഇറങ്ങി പുറപ്പെടാൻ ഉള്ള ചങ്കുറ്റം, ഏല്ലാവർക്കും കിട്ടില്ല...! കുഷ്ഠരോഗ വൃണബാധിതരായി തെരുവിൽ കിടന്നവരെ, ചങ്കോട് ചേർത്ത്, ശുശ്രുഷ നൽകാൻ മദർ തെരെസയ്ക്കു പ്രചോദനം നൽകിയത് എന്താണ് എന്ന് ഒരിക്കൽ ഒരാൾ ചോദിച്ചപ്പോൾ, മദർ പറഞ്ഞു, "ദൈവത്തോടുള്ള സ്നേഹം ഭാരതത്തിലുള്ള മുഴുവൻ വ്രണ ബാധിതരെയും ശുശ്രൂഷിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു" എന്ന്. അതേ സുഹൃത്തേ, ദൈവത്തോടുള്ള സ്നേഹം, തന്റെ ചുറ്റുമുള്ള സഹോദരങ്ങളെ സ്നേഹിച്ചു കൊണ്ടാണ് ഒരു വ്യക്തി ജീവിതത്തിൽ പ്രകടിപ്പിക്കേണ്ടത്. അഥവാ, മറ്റുള്ളവരെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുന്നവൻ "പച്ചക്കള്ളമാണ്" പറയുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരിക്കൽ പറഞ്ഞു, " ദൈവത്തെ സ്നേഹിക്കാതെ ഒരാൾക്കും മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയില്ല..! ഒരിക്കൽ നൈജീരിയായിൽ "എബോള രോഗം" പടർന്നു പിടിച്ച സമയത്ത്, എന്റെ സുഹൃത്തായ ഒരു അച്ചൻ അവിടെയുള്ള പാവങ്ങളെ ശുശ്രൂഷിക്കാൻ അങ്ങോട്ട് യാത്രയായി. എബോള എന്ന സാംക്രമിക രോഗം പടർന്നു പിടിച്ച് ഒത്തിരി ആൾക്കാർ മരിച്ചു വീഴുപ്പോൾ, എന്തിനാണ് അങ്ങോട്ട് മരിക്കാനായി പോകുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞു."ദൈവത്തോടുള്ള സ്നേഹം എന്നെ പ്രേരിപ്പിക്കുന്നു". അതേ സുഹൃത്തേ, നീയും നിന്റെ തലമുറയും കുറ്റപ്പെടുത്തുന്ന, ആക്ഷേപിക്കുന്ന, ഒത്തിരിയേറെ വൈദികരും സമർപ്പിതരും, വീടും കുടുംബവും ഉപേക്ഷിച്ച്, രാവും പകലും ഉറക്കം പോലുമില്ലാതെ കഷ്ടപ്പെട്ട് ദൈവജനത്തിനു വേണ്ടി ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിൽ, അതിന്റെ പുറകിൽ ഒറ്റ കാരണം മാത്രമേ ഉള്ളു. താൻ അനുഭവിച്ചറിഞ്ഞ ദൈവത്തോടുള്ള സ്നേഹം! അതേ, ആ തച്ചന്റെ മകനെ, ക്രിസ്തുവിനെ, സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ ഒരാൾക്കും ഇരിക്കപൊറുതി ഉണ്ടാവില്ല!! സുഹൃത്തേ, ഈ കൊറോണ കാലത്തും ഒത്തിരി സമർപ്പിതർ പരാതിയില്ലാതെ, പരിഭവമില്ലാതെ രാവും പകലും, ആശുപത്രികളിൽ ദൈവസ്നേഹത്തെപ്രതി സേവനം ചെയ്യുന്നത് കൊണ്ടാണ്, നീയും ഞാനും ഒക്കെ രോഗം പിടിക്കാതെ സുഖിച്ചു നടക്കുന്നത് എന്ന് ഓർക്കുന്നത് നല്ലതാണ്. പാവപ്പെട്ടവരുടെ അമ്മയായ മദർ തെരേസയുടെ തിരുനാൾ സഭ ഇന്ന് ആഘോഷിക്കുമ്പോൾ നാം തിരിച്ചറിയണം, നമുക്കുചുറ്റും ഒത്തിരിയേറെ മദർ തെരേസമാർ ഉണ്ട് എന്ന സത്യം! അവർക്കുവേണ്ടി ആത്മാർത്ഥമായി നമ്മുക്കു പ്രാർത്ഥിക്കാം. ഒപ്പം നമ്മുക്കു ചുറ്റുമുള്ള വേദനിക്കുന്നവരെ കാണാൻ കണ്ണ് തുറക്കാം. സുഹൃത്തേ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ പ്രവർത്തികൾ നിന്നിലും ഉണ്ടാകട്ടെ. ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ. #Repost
Image: /content_image/SocialMedia/SocialMedia-2020-09-05-10:28:48.jpg
Keywords: മദര്‍

14233
Category: 1
Sub Category:
Heading: ഏറ്റവും കൂടുതൽ കാലം ജീവിച്ച പാപ്പ എന്ന റെക്കോർഡ് ഇനി ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു സ്വന്തം
Content: റോം: ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന റെക്കോർഡ് ഇനി എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് സ്വന്തം. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ റെക്കോർഡാണ് ബെനഡിക്ട് മാർപാപ്പ മറികടന്നത്. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. 1740ൽ അന്തരിച്ച ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മൂന്നാമത്തെ പാപ്പ. 1676-ല്‍ എണ്‍പത്തിയാറാം വയസിൽ മരിച്ച ക്ലെമന്റ് പത്താമൻ മാർപാപ്പയാണ് നാലാം സ്ഥാനത്ത് വരുന്നത്. ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ 84 വയസ്സ് വരെയാണ് ജീവിച്ചിരുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1963ൽ എൺപത്തിയൊന്നാം വയസ്സിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പ 80 വയസ്സ് വരെയാണ് ജീവിച്ചത്. വെറും 33 ദിവസം മാത്രം പത്രോസിന്റെ സിംഹാസനത്തിലിരുന്ന ജോൺ പോൾ ഒന്നാമൻ മാർപാപ്പ 65ാം വയസ്സിലാണ് അന്തരിച്ചത്. 2013ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനുശേഷം പകരക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇപ്പോൾ 83 വയസ്സാണുള്ളത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. പാപ്പയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-09-05-11:33:05.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്

14234
Category: 13
Sub Category:
Heading: ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനവും ശക്തി പ്രാപിക്കുന്ന തീവ്രവാദവും: ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം വൈറല്‍
Content: അട്ടപ്പാടി: കേരള സമൂഹത്തിലെ എല്ലാ സംവിധാനങ്ങളിലും തീവ്രചിന്താഗതിക്കാർ നടത്തിയ കടന്നുകയറ്റത്തിനെതിരെയും ന്യുനപക്ഷക്ഷേമ പദ്ധതികളിലെ അനീതിക്കെതിരെയും സ്വരമുയര്‍ത്തിയുള്ള സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറല്‍. ഷെക്കെയ്ന ടെലിവിഷനില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ധ്യാനമായ 'മിസ്പ'യുടെ ഒന്നാം ദിവസമാണ് അദ്ദേഹം ശക്തമായ സന്ദേശം പങ്കുവെച്ചത്. യൂട്യൂബിലും വിവിധ ഫേസ്ബുക്ക് പേജുകളില്‍ നിന്നുമായി എട്ടു ലക്ഷത്തോളം ആളുകളാണ് ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ സന്ദേശം രണ്ടു ദിവസത്തിനകം കണ്ടിരിക്കുന്നത്. കേരളത്തില്‍ ഐഎസ് വേരുറപ്പിക്കുന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടും വിഷയത്തില്‍ കേരള രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന അപകടകരമായ മൌനവും തന്റെ സന്ദേശത്തില്‍ ഫാ. സേവ്യര്‍ഖാന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മതഭ്രാന്തരുടെ എണ്ണം കൂടി വന്നപ്പോൾ സഭയിലെ നിസ്സഹരായ ഒരു കൂട്ടം സ്ത്രീകളും കുട്ടികളും ആകാശത്തേയ്ക്ക് കൈകളുയർത്തി പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു, അതാണ് എട്ടു നോമ്പിന്റെ ആരംഭം എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഇന്ന് നമ്മളും അസ്വസ്ഥമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെ സഹിഷ്ണുതയും പരസ്പര ഐക്യവും ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത്. പ്രബലമായ രാഷ്ട്രീയ നേതൃത്വങ്ങളും സുരക്ഷിതരായി ജനങ്ങളും നിലനിന്നിരുന്നതാണ്, ഇപ്പോൾ സാഹചര്യം മാറി. രാഷ്ട്രീയ -സാഹിത്യ -മാധ്യമ മേഖലകളിൽ കടന്നു കൂടിയിട്ടുള്ള ഒരു കൂട്ടം പ്രവർത്തകരെക്കുറിച്ചു കാരശ്ശേരി മാഷ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ മാധ്യമ പ്രവർത്തകർ, സാഹിത്യപ്രവർത്തകർ, ഫെമിനിസ്റ്റുകൾ, പൗരാവകാശ പ്രവർത്തകർ എന്നിങ്ങനെ സാംസ്‌കാരിക നേതാക്കന്മാരുടെ ഇടയിൽ പല തരത്തിലുള്ള കൂലി കിട്ടുന്നവർ നിലനിൽക്കുന്നുണ്ട്. ജനിച്ച മതത്തെ പിന്തള്ളി മറ്റു മതങ്ങളെ സംരക്ഷിക്കാം എന്ന സെക്കുലർ ചിന്താഗതിക്കാർ ഓരോ സംഘടനകളിലും നുഴഞ്ഞു കയറുന്നു. പരിസ്ഥിതി, ഭൂമി, സ്ത്രീ, ദളിതർ എന്നിവരെ സംരക്ഷിക്കാൻ എന്ന വ്യാജേനെ പുതിയതായി വരുന്നവരെ നിരീക്ഷിക്കുക തന്നെ വേണം. നമ്മുടെ സമൂഹത്തിലെ അടിയൊഴുക്കുകൾ മനസിലാക്കിയാൽ, ധ്രുവീകരണങ്ങൾ വഴി തീവ്രവാദം നമ്മുടെ നാട്ടിലെ ഓരോ പാർട്ടിയിലും മണ്ഡലങ്ങളിലും ചാനൽ ചർച്ചയിലും സിനിമ രംഗത്തും സാമൂഹ്യ മാധ്യമങ്ങളിലും ഇതിന്റെ ഇടപെടൽ കാണാന്‍ സാധിയ്ക്കും. മരിയ പുസ്‌സോ പറഞ്ഞപോലെ ഓരോ മനുഷ്യനും പ്രൈസ് ടാഗ് ഉണ്ട്, അവർ ആഗ്രഹിക്കുന്നതു നൽകിയാൽ സമൂഹത്തിലെ ഏതു വ്യക്തിയെയും സ്വന്തമാക്കാം. ഓരോ മാധ്യമങ്ങളെയും ഇത് പോലെ വാങ്ങി വെയ്ക്കുകയും അവർക്കു മാത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരായി ചുരുങ്ങിയിരിക്കുന്നു. ഐഎസ് തീവ്രവാദികളുടെ സംഘം കേരളത്തിലും കർണാടകത്തിലും പിടിമുറുക്കുന്നതായി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിൽ ഒരുങ്ങുന്ന പദ്ധതികൾ കോവിഡ് മഹാമാരിയ്ക്കിടയിലും ജനങ്ങൾക്ക് ഭീഷണിയാണ്. രാഷ്ട്ര നേതാക്കൾ ഇതിനെതിരെ സംഘടിക്കുകയോ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കാത്തതെന്തു എന്തുകൊണ്ടാണെന്നും ഫ. സേവ്യര്‍ഖാന്‍ ചോദ്യമുയര്‍ത്തി. കേരളത്തിലും കാശ്മീരിലും ഒരു പോലെ നടക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്. നമ്മൾ വളർന്നു വന്ന കേരളമായിരിക്കില്ല അടുത്ത തലമുറയ്ക്ക് ലഭിക്കുക. കേരളത്തിലെ ജനസമൂഹം തമ്മിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥ തകർക്കാൻ മാത്രം ലക്‌ഷ്യം വെച്ച് വരുന്ന ഒരു കൂട്ടർ വേരുറപ്പിക്കുന്നുണ്ട്. കേരളം ഉണർന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നതും അതിനെതിരെ പ്രതികരിക്കാതെ വനപാലകരുടെ കയ്യിലകപ്പെട്ടു മരണമടഞ്ഞ കർഷകരുടെ വാർത്തകളും നമ്മൾ കാണുന്നു, കേൾക്കുന്നു. ന്യുനപക്ഷങ്ങളുടെ സംവരണം അട്ടിമറിയ്ക്കുന്നതും ഇന്ന് സാധാരണമാണ്. ക്രൈസ്തവ ന്യുനപക്ഷങ്ങളെ അവഗണിക്കുന്നതിനാല്‍ അന്യനാട്ടിലേക്കു ചേക്കേറുന്നവരായി നാം മാറിയിരിക്കുന്നു. വിവാസജീവിതത്തെക്കാൾ നിലനില്പിനായി അന്യനാടിനെ ആശ്രയിച്ചു പ്രവാസികളാകുന്ന ക്രൈസ്തവമക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. പല ഡിപ്പാർട്മെന്റുകളിൽ ക്രൈസ്തവർ നേരിടുന്ന വിവേചനവും അത് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതിയും ക്രൈസ്തവ മതനേതാക്കളോടു കാണിക്കുന്ന അപ്രീതിയും ഈ നാട്ടിൽ വ്യത്യസ്തമാണ്. നമ്മുടെ നാട്ടിൽ നിന്നും കുട്ടികളെ കാണാതാകുന്നതും സർവ സാധാരണമായിരിക്കുന്നു. അറുപതിനായിരത്തോളം കുട്ടികളാണ് ഓരോ വർഷവും കാണാതാകുന്നത്. മഹാമാരിയേക്കാൾ വ്യാപകമായ ഒരു സംഭവം നമ്മുടെ നാട്ടിൽ നടന്നിട്ടും സർക്കാർ ഒരു നടപടി എടുത്തതായി കാണുന്നില്ല. 2016-18 കാലഘട്ടത്തിൽ, അഞ്ചു ലക്ഷത്തോളം സ്ത്രീകളെയാണ് ഇന്ത്യയിൽ നിന്നും കാണാതായിരിക്കുന്നത്. ഇതിനു പിന്നിൽ ആരെന്നു കണ്ടുപിടിക്കപെടുന്നില്ല. പ്രേമകുരുക്കുകളിൽ മറ്റു മതങ്ങളിലേക്ക് പോകുന്ന ക്രിസ്ത്യൻ കുട്ടികളുടെ എണ്ണവും കൂടിവരികയാണ്. ഇന്നത്തെ കേരളം, വളരെ വ്യത്യസ്തമാണ്. കൊല്ലും കൊലയും വർദ്ധിച്ചു വന്ന സാഹചര്യത്തിനു തീവ്ര സ്വഭാവം ഉള്ള വളരെ കുറച്ചു പേരുടെ ചെയ്തികളാണ് കാരണം. പ്രാർത്ഥന കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഈ വർഗ്ഗം പുറത്തുപോകില്ല എന്ന് സുവിശേഷം പഠിപ്പിക്കുന്നു ( മർക്കോസ് 9:29). മനുഷ്യ ഹൃദയങ്ങളിൽ ദൈവത്തിന്റെ ലളിത ഹൃദയം ഉണ്ടാകുവാൻ ഉപവാസവും പ്രാർത്ഥനയും അത്യാവശ്യമാണ്. ദൈവത്തിന്റെ ശക്തിയാണ് എല്ലാത്തിലും വലുത്. ഈ വര്‍ഷം എട്ടുനോമ്പിനായി ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ തീവ്രവാദത്തിനെതിരായും കോവിഡ് പ്രതിസന്ധിയ്ക്കും, വിവാഹ തടസം നേരിടുന്നവർക്കും സാമ്പത്തിക തകർച്ച നേരിടുന്ന കുടുംബങ്ങൾക്കും കര്‍ഷകര്‍ക്കായും നല്ല രാഷ്ട്രീയ നേതൃത്വങ്ങൾക്കായും പ്രത്യേകം നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കണം. ഭയപ്പെടാതെ തിന്മയ്‌ക്കെതിരായി സംസാരിക്കുക തന്നെ വേണം. നാളേയ്ക്ക് അല്ലെങ്കിൽ ആരെയെങ്കിലും ഭയന്നു മാറ്റിവെയ്ക്കരുത്. ഹാഗിയ സോഫിയ സംഭവം മുതൽ കേരളത്തിലെ സംഭവവികാസങ്ങൾ ചേർത്ത് വായിക്കുമ്പോൾ നമ്മൾ പ്രാര്‍ത്ഥിക്കുന്നവർ മാത്രമാകാതെ പ്രതികരിക്കുന്ന, എഴുതുന്ന ഒരു സമൂഹമാകണമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ എന്ന ആമുഖത്തോടെ വാട്സാപ്പിലും വീഡിയോ വൈറലാണ്. വിവിധ വീഡിയോ ശകലങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അകമ്പടിയോടെ തെളിവുകള്‍ നിരത്തിയാണ് അദ്ദേഹത്തിന്റെ സന്ദേമെന്നതും ശ്രദ്ധേയമാണ്. ഷെക്കെയ്ന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്പാ ധ്യാനം എട്ടു വരെ നീളും. ഓരോ ദിവസത്തെയും ശുശ്രൂഷകളില്‍ പതിനായിരങ്ങളാണ് പങ്കുചേരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-05-15:34:06.jpg
Keywords: വൈറ

14235
Category: 7
Sub Category:
Heading: CCC Malayalam 83 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിമൂന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14236
Category: 10
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവ വിശ്വാസത്തിന് സ്‌ഫോടനാത്മകമായ വളര്‍ച്ച: വിശ്വാസികളുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്
Content: ടെഹ്റാന്‍: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം ശക്തമായി വ്യാപിക്കുന്നുവെന്നു വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തു ക്രിസ്തുമതത്തിന് സ്ഫോടനാത്മകമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ‘ഗാമാന്‍’ എന്ന ഗവേഷക സംഘടന പുറത്തുവിട്ട പുതിയ സര്‍വ്വേഫല പഠന റിപ്പോര്‍ട്ടിലാണ് വ്യക്തമായിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത അരലക്ഷത്തോളം ഇറാന്‍ സ്വദേശികളില്‍ നിന്നും വ്യക്തമായത് ഇറാനിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഏതാണ്ട് പത്തുലക്ഷത്തോടു അടുക്കുന്നുവെന്ന വിവരമാണ്. തങ്ങളുടെ സര്‍വ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ 95% കൃത്യമാണെന്നും 'ഗാമാന്‍' അവകാശപ്പെട്ടു. മതപരവും, ജനസംഖ്യാപരവുമായ 23 ചോദ്യങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. ഇറാനിലെ അഞ്ചു കോടിയോളം വരുന്ന സാക്ഷരതയുള്ള പ്രായപൂര്‍ത്തിയായവരില്‍ ഏറ്റവും കുറഞ്ഞത് 7,50,000ത്തോളം ക്രൈസ്തവര്‍ കാണുമെന്നാണ് സര്‍വ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അനുമാനമെന്നു സംഘടന പറയുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇറാനിലെ പരമ്പരാഗത അര്‍മേനിയന്‍, അസ്സീറിയന്‍ ക്രൈസ്തവരുടെ എണ്ണം വെറും 1,17,700 മാത്രമാണ്. സ്വതന്ത്രവും, മതനിരപേക്ഷവും, ജനാധിപത്യപരവുമായ പാശ്ചാത്യ ലോകത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇറാനികള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന്‍ ‘ഏലം മിനിസ്ട്രീസി’ന്റെ ഡേവിഡ് യെഗ്നാസര്‍ പറയുന്നു. വ്യക്തിപരമായ സുവിശേഷവത്കരണവും, സാറ്റലൈറ്റ് ടി.വി യും ഇറാനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ‘ഹാര്‍ട്ട്4ഇറാന്‍’ന്റെ പ്രസിഡന്റായ മൈക്ക് അന്‍സാരി വ്യക്തമാക്കി. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും 32% ശതമാനം മാത്രമാണ് തങ്ങള്‍ 'ഷിയാ' മുസ്ളീമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് ജനസംഖ്യയുടെ 95% വും ‘ഷിയാ’കളാണ്. രാജ്യത്ത് ഒന്‍പതു ശതമാനത്തോളം നിരീശ്വരവാദികള്‍ ഉണ്ടെന്നും സര്‍വ്വേ ഫലം പറയുന്നു. 47% തങ്ങള്‍ക്ക് നേരത്തേ മതാഭിമുഖ്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇല്ലായെന്നാണ് പറഞ്ഞത്. മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന്‍ അഭിപ്രായപ്പെട്ടവര്‍ 68% മാണ്. ഗാമാന്‍ സംഘടന കഴിഞ്ഞ വര്‍ഷം നടത്തിയ മറ്റൊരു സര്‍വ്വേയില്‍ 79% ഇറാനികളും തങ്ങളുടെ രാഷ്ട്രം ഒരു ‘ഇസ്ലാമിക റിപ്പബ്ലിക്’ ആയി അറിയപ്പെടുന്നതിനോടു വിയോജിപ്പു പ്രകടിപ്പിച്ചിരിന്നു. തീവ്ര ഇസ്ലാമിക നിലപാടുള്ള രാജ്യമാണ് ഇറാന്‍. രാജ്യത്തു ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി നേരത്തെ 'ആശങ്ക' പ്രകടിപ്പിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-05-17:18:34.jpg
Keywords: ഇസ്ലാ, ഇറാനി

14237
Category: 10
Sub Category:
Heading: തിന്മയുടെ ശക്തികള്‍ക്കെതിരെ ജപമാലയുമായി അമേരിക്കന്‍ ജനത വീണ്ടും തെരുവിലേക്ക്: ‘റോസറി കോസ്റ്റ് ടു കോസ്റ്റ്' ഒക്ടോബര്‍ 18ന്
Content: വിസ്കോണ്‍സിന്‍: രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കു വേണ്ടി ഒരിക്കല്‍ കൂടി അമേരിക്കയിലെ വിശ്വാസി സമൂഹം ജപമാലയുമായി തെരുവുകളിലേക്ക്. തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള ആത്മീയ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി വരുന്ന ഒക്ടോബര്‍ പതിനെട്ടിനാണ് അമേരിക്കയിലുടനീളം ‘റോസറി കോസ്റ്റ് ടു കോസ്റ്റ് 2020’ ജപമാല റാലികള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കയ്ക്കു മുന്‍പത്തേക്കാളുമധികം ഇപ്പോഴാണ് പ്രാര്‍ത്ഥനയുടെ കൂടുതല്‍ ആവശ്യകതയുള്ളെതെന്ന് 'ഹോളി ലീഗ് ഓഫ് നേഷന്‍സ്' പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2020-ല്‍ അമേരിക്ക ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍, പകര്‍ച്ചവ്യാധി, കൊള്ള, ദേവാലയങ്ങളുടെയും രാഷ്ട്രത്തിന്റേയും സ്വത്തുക്കളുടെ നശീകരണം, രാഷ്ട്ര പാരമ്പര്യത്തിന്റെ തിരസ്കരണം, കത്തോലിക്ക വിരുദ്ധത, നിയമ സംവിധാനത്തോടുള്ള വെറുപ്പ്, കമ്മ്യൂണിസം, അരാജകത്വം തുടങ്ങിയവയെല്ലാം ഇപ്പോള്‍ അമേരിക്കക്ക് കൂടുതല്‍ പ്രാര്‍ത്ഥനയുടെ ആവശ്യകതയുണ്ടെന്നതിന്റെ തെളിവായി സംഘടന ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭഛിദ്രത്തിന് വേണ്ടിയുള്ള പ്രചാരണം, ദൈവ സൃഷ്ടിയായ മനുഷ്യനെതിരെയുള്ള വെല്ലുവിളി, സ്ത്രീ, വിവാഹം, കുടുംബം എന്നിവയുടെ വിശുദ്ധിക്കെതിരായ വെല്ലുവിളി തുടങ്ങിയവയ്ക്കെതിരെ തങ്ങളുടെ പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്. എഡി 590ല്‍ റോമില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗിനെ ശമിപ്പിച്ച വിശുദ്ധ ഗ്രിഗറിയുടെ മാതൃകയെ പിന്തുടര്‍ന്നുകൊണ്ട് പരിശുദ്ധ കന്യകാമാതാവിനെ ഒരിക്കല്‍ കൂടി അമേരിക്കയുടെ തെരുവുകളിലേക്ക് കൊണ്ടുവരുവാന്‍ ഹോളി ലീഗിന്റെ ആഹ്വാനത്തില്‍ പറയുന്നു. 2017 ഡിസംബറില്‍ പോളണ്ടില്‍ നടന്ന ‘റോസറി അറ്റ് ദി കോസ്റ്റ് ആന്‍ഡ് ബോര്‍ഡേഴ്സ്’ ജപമാല റാലികളുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2018-ലാണ് അമേരിക്കയില്‍ ‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’ ജപമാല റാലി സംഘടിപ്പിക്കുവാന്‍ തുടങ്ങിയത്. അയര്‍ലണ്ട്, ഗ്രേറ്റ് ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഭാരതത്തിലും ഇതിന് സമാനമായി ജപമാല റാലികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-05-19:18:38.jpg
Keywords: റോസറി

14238
Category: 18
Sub Category:
Heading: 'സഭയ്‌ക്കെതിരേയുള്ള വെല്ലുവിളികളെ ജാഗ്രതയോടെ നേരിടണം'
Content: ചങ്ങനാശേരി: സഭയ്‌ക്കെതിരേയുള്ള വെല്ലുവിളികളെ ജാഗ്രതയോടെ നേരിടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സമകാലീന സഭ നേരിടുന്ന വെല്ലുവിളികള്‍, പ്രതികരണങള്‍ എന്ന വിഷയത്തില്‍ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. അന്തഛിദ്രമുള്ള കുടുംബങ്ങളും സമൂഹവും ശിഥിലമാകുമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രഭാഷണം നടത്തി. ഫാ. നോബിള്‍ പാറയ്ക്കല്‍ വിഷയാവതരണം നടത്തി. മിശിഹായുടെ മാതൃകയാണ് പ്രതികരണത്തിനുള്ള ക്രിസ്തീയ രീതി ശാസ്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഡൊമിനിക് ജോസഫ്, ഡോ. രേഖാ മാത്യുസ്, ആന്റണി മലയില്‍, അഡ്വ. പി.പി. ജോസഫ്, സിബിച്ചന്‍ സ്രാങ്കല്‍, വി.ജെ. ലാലി, സെര്‍ജി ആന്റണി, ഫാ. ജോര്‍ജ് മാന്തുരുത്തി, ജോമി ജയിംസ്, ലിനിമോള്‍ ആന്റണി, പി.ടി. ജോസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-09-06-06:41:52.jpg
Keywords: പെരുന്തോട്ടം