Contents
Displaying 13921-13930 of 25138 results.
Content:
14269
Category: 1
Sub Category:
Heading: കാനഡയിലെ കത്തീഡ്രലിൽ നിന്നും വിശുദ്ധ കുര്‍ബാന അടങ്ങിയ സക്രാരി മോഷണം പോയി
Content: ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ കത്തീഡ്രലിൽ നിന്നും വിശുദ്ധ കുർബാന അടങ്ങിയ സക്രാരി മോഷണംപോയി. സെപ്റ്റംബർ എട്ടാം തീയതി പുലർച്ചെ ഒരു സ്ത്രീയും, പുരുഷനും ദേവാലയത്തിൽ അതിക്രമിച്ച് കയറുന്നതായുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുട്ടായിരുന്നതിനാൽ ഇവരുടെ മുഖങ്ങൾ വ്യക്തമല്ല. സക്രാരി തിരികെ നൽകണമെന്ന് കനേഡിയൻ മാധ്യമ സ്റ്റേഷനായ ന്യൂസ് ടോക്ക് 610 സികെറ്റിബി ക്ക് നൽകിയ അഭിമുഖത്തിൽ സെന്റ് കാതറിൻസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാർഡ് ബെർജി മോഷ്ടാക്കളോട് അഭ്യർത്ഥിച്ചു. സക്രാരിക്ക് പകരമായി മറ്റൊരു സക്രാരി ഉപയോഗിക്കാമെന്നും, എന്നാൽ അതിനുള്ളിലുള്ള വിശുദ്ധ കുർബാന തങ്ങൾക്ക് അമൂല്യമാണെന്നും ബിഷപ്പ് ജെറാർഡ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിരവധി ആൾക്കാരെ കത്തീഡ്രലിനു സമീപം കണ്ടതായും അദ്ദേഹം പറഞ്ഞു. പരിസരപ്രദേശങ്ങൾ വ്യക്തമായി നോക്കിവെച്ചിട്ടാണ് മോഷ്ടാക്കൾ എത്തിയതെന്ന് കത്തീഡ്രലിന്റെ റെക്ടര്‍ ഫാ. ഡൊണാൾഡ് ലിസോറ്റി പറഞ്ഞു. മോഷ്ടാക്കളുടെ വിരലടയാളം പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണത്തെ തുടർന്ന് ദേവാലയത്തിനുളള സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം സാത്താന്‍ സേവയ്ക്കായി തിരുവോസ്തി ഉപയോഗിക്കുമോയെന്ന ആശങ്ക പൊതുവില്‍ ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-09-12:19:50.jpg
Keywords: സക്രാരി

14270
Category: 13
Sub Category:
Heading: എത്യോപ്യയില്‍ മൂന്നു മാസത്തിനിടെ ഇസ്ലാമിക മൗലീകവാദികളാല്‍ കൊല്ലപ്പെട്ടത് അഞ്ഞൂറിലധികം ക്രൈസ്തവര്‍
Content: അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യ്മയ എത്യോപ്യയില്‍ കഴിഞ്ഞ മൂന്ന്‍ മാസങ്ങള്‍ക്കുള്ളില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറിലധികം ക്രൈസ്തവര്‍ ഇസ്ലാമിക മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ബര്‍ണാബാസ് ഫണ്ട്’ ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എത്യോപ്യയിലെ ഒറോമിയ സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തോക്കുകളും, വെട്ടുകത്തികളും വാളുകളും മറ്റ് ആയുധങ്ങളുമായി എത്തുന്ന തീവ്രവാദികള്‍ ക്രൈസ്തവരെ വീട്ടില്‍ നിന്നും ഇറക്കി കൊലപ്പെടുത്തുന്നത് പതിവാണെന്നു ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ബര്‍ണാബാസ് ഫണ്ട്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശസ്ത ഒറോമോ ഗായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഹചാല്ലു ഹുണ്ടേസയുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ഈ നരഹത്യയെന്നും കൊലപാതകങ്ങള്‍ക്ക് പുറമേ ക്രൈസ്തവരുടെ കച്ചവട സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി നശിപ്പിക്കുന്നത് പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒറോമ ഗോത്രത്തില്‍പ്പെട്ടവരാണ് അക്രമത്തിന്റെ പിന്നില്‍. ഹുണ്ടേസയുടെ കൊലപാതകത്തെ തുടര്‍ന്ന്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ഒറോമാ മേഖലയിലെ ബെയ്ല്‍, ആര്‍സി എന്നിവിടങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളായി പരിണമിക്കുകയായിരുന്നു. കൊലപ്പെടുത്തേണ്ട ക്രൈസ്തവരുടെ പട്ടിക തീവ്രവാദികളുടെ പക്കല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസവുമായി സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവരില്‍ ഭൂരിഭാഗം പേരും. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പ്രാദേശിക പോലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കാറാണ് പതിവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ബര്‍ണാബാസ് ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഇസ്ലാം മതസ്ഥരുടെ ഇടപെടല്‍ മൂലം ചുരുക്കം പേരുടെ ജീവന്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേരായില്‍ കൊലപ്പെടുത്തിയവരുടെ ശരീര ഭാഗങ്ങള്‍ അറുത്തെടുത്ത് അതും കൈയില്‍പ്പിടിച്ച് കൊലയാളികള്‍ പാട്ടുപാടി നൃത്തം ചെയ്തുവെന്നു ദൃക്സാക്ഷിയെ ഉദ്ധരിച്ച് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 29നായിരുന്നു ഹുണ്ടേസാ കൊല ചെയ്യപ്പെടുന്നത്. ഇതേതുടര്‍ന്ന്‍ തെരുവിലിറങ്ങിയ മുസ്ലീം ഭൂരിപക്ഷ ഒറോമാ ഗോത്രക്കാര്‍ ക്രൈസ്തവ വിശ്വാസികളായ ഒറോമകള്‍ക്കെതിരെ തിരിയുകയും, അക്രമങ്ങള്‍ മതപരമാക്കി മാറ്റുകയുമായിരിന്നു. മേഖലയിലെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ക്രൈസ്തവരുടെ കച്ചവടവും സാമ്പത്തിക നിലയും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യവും അക്രമത്തിന് പിന്നിലുള്ളവര്‍ക്ക് ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-09-14:52:02.jpg
Keywords: എത്യോപ്യ

14271
Category: 7
Sub Category:
Heading: CCC Malayalam 86 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയാറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയാറാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14272
Category: 10
Sub Category:
Heading: കോവിഡിന് നടുവിലും അറേബ്യന്‍ മണ്ണില്‍ വിശ്വാസ സാക്ഷ്യം: പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടത്തിയത് നൂറുകണക്കിന് പേര്‍
Content: അബുദാബി: കൊറോണ പകര്‍ച്ചവ്യാധി തുടരുന്നതിനിടയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണത ശക്തമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും. കഴിഞ്ഞ വെള്ളിയാഴ്ച അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍വെച്ച് എണ്‍പതോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി ആദ്യമായി ഈശോയേ സ്വീകരിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന 341 പേരാണ് ഈ മാസവും അടുത്തമാസവുമായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ നടന്ന നാല് ചടങ്ങുകളിലായി 248 യുവതീയുവാക്കള്‍ വിശ്വാസ സ്ഥിരീകരണവും നടത്തിയിരിന്നു. സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ സ്ഥൈര്യലേപനം ഓഗസ്റ്റ് മാസത്തിലെ രണ്ട് ആഴ്ചകളിലായാണ് നടത്തിയത്. 248 പേരോളം വരുന്ന സ്ഥൈര്യലേപനാര്‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ചടങ്ങ്. മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കുവാന്‍ അനുവാദമുണ്ടായിരുന്നത്. സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക വികാര്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍, സെന്റ് ജോസഫ് കത്തീഡ്രലിലെ മലയാളി വൈദികന്‍ ഫാ. ജോണ്‍സണ്‍ കടുക്കന്‍മാക്കല്‍, കാര്‍മ്മലൈറ്റ് ഓഫ് സെന്റ് തെരേസ സഭാംഗമായ സിസ്റ്റര്‍ ഷെല്‍ജാ പൂപ്പടി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. മാസങ്ങള്‍ നീണ്ട അടച്ചുപൂട്ടലിനൊടുവില്‍ യുഎഇ നിയന്ത്രണങ്ങള്‍ ഇളവുകള്‍ അനുവദിക്കുവാന്‍ തുടങ്ങിയതോടെ രാജ്യത്തെ വിവിധ ദേവാലയങ്ങള്‍ ശുശ്രൂഷകളുമായി സജീവമാണ്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടക്കുവാനിരിക്കുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകളും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തുക. കൊറോണ പകര്‍ച്ചവ്യാധിക്ക് നടുവില്‍ പ്രവാസികളായി തുടരുമ്പോഴും യുഎഇയിലെ കത്തോലിക്ക വിശ്വാസികളുടെ വിശ്വാസ തീക്ഷ്ണതയില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ശുശ്രൂഷകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം നല്‍കുന്ന സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-09-17:14:37.jpg
Keywords: അറേബ്യ, ഗള്‍ഫ

14273
Category: 18
Sub Category:
Heading: മാര്‍ ജോസഫ് ചേന്നോത്തിന്റെ സംസ്കാരം കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍
Content: കൊച്ചി: തിങ്കളാഴ്ച ദിവംഗതനായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന്റെ (76) സംസ്കാര ശുശ്രൂഷകള്‍ മാതൃ ഇടവകയായ എറണാകുളംഅങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ നടക്കും. ഭൗതികദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കോക്കമംഗലം വികാരി ഫാ. തോമസ് പെരേപ്പാടനും ആര്‍ച്ച്ബിഷപ്പിന്റെ സഹോദരന്‍ സി.ജെ. ജെയിംസും അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. എന്ന് എത്തിക്കാനാകുമെന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. വത്തിക്കാന്റെ ഉത്തരവാദിത്തത്തിലാകും കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. ഡല്‍ഹി വിമാനത്താവളത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള ക്രമീകരണവും ആലോചിക്കുന്നുണ്ട്. കൊച്ചിയില്‍ ഭൗതികദേഹം ഏറ്റുവാങ്ങുന്നയാളുടെ വിശദാംശങ്ങള്‍ ടോക്കിയോയിലെ നയതന്ത്ര കാര്യാലയത്തിനു കൈമാറി. കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാകും ജന്മനാടായ കോക്കമംഗലത്തേക്കു കൊണ്ടുപോവുക. ഭൗതികദേഹം എത്തുന്നതു സംബന്ധിച്ചു വ്യക്തത വന്നാല്‍ സംസ്കാരത്തിനായി പള്ളിക്കകത്ത് പ്രത്യേകം കല്ലറ നിര്‍മിക്കുമെന്നു ഫാ. പെരേപ്പാടന്‍ അറിയിച്ചു.
Image: /content_image/India/India-2020-09-10-06:37:15.jpg
Keywords: ചെന്നോ

14274
Category: 1
Sub Category:
Heading: മതനിന്ദാനിയമം പിന്‍വലിച്ച്, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം: ആസിയ ബീബി
Content: ഒന്‍റാരിയോ: പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാനിയമം മാറ്റി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആസിയാ ബീബി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. കാനഡയില്‍ നിന്നു അന്തര്‍ദേശീയ കത്തോലിക്കാ സംഘടനയായ 'ചര്‍ച്ച് ഇന്‍ നീഡു'മായി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മതനിന്ദാനിയമത്തിലെ ദൈവദൂഷണക്കുറ്റം ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനില്‍ വേട്ടയാടുകയാണെന്നു പറഞ്ഞ ആസിയ, ബന്ദികളാക്കപ്പെട്ട് മതം മാറ്റി, നിര്‍ബന്ധിത വിവാഹത്തിനു പ്രേരിപ്പിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളെക്കുറിച്ചും സൂചിപ്പിച്ചു. മതനിന്ദ നിയമത്തിന്റെ ഇരയായതിനാല്‍ എന്റെ സ്വന്തം അനുഭവത്തില്‍നിന്നാണു ഞാന്‍ പറയുന്നത്. അതിക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. ഏറെ കഷ്ട്ടം നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ഏതു വിധത്തിലുള്ള ദുരുപയോഗവും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഈ നിയമം മാറ്റുകതന്നെ വേണം. ആസിയ പറഞ്ഞു. മതനിന്ദാനിയമത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതയായ ആസിയ ബീബി അന്തര്‍ദേശീയ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ജയില്‍മോചിതയായി ഇപ്പോള്‍ കാനഡയിലാണുള്ളത്. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രാജ്യമെങ്ങും തീവ്ര മുസ്ലിം നിലപാടുള്ള സംഘടനകള്‍ തെരുവില്‍ ഇറങ്ങി വ്യാപക കലാപമാണ് അഴിച്ചുവിട്ടത്. ഇക്കഴിഞ്ഞ ദിവസം ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥനു മതനിന്ദക്കുറ്റത്തിനു കാരണമായ മെസേജ്' അയച്ചുവെന്ന ആരോപണം കെട്ടിച്ചമച്ച് ലാഹോറിലെ യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശി ആസിഫ് പര്‍വേസ് മസീഹ് എന്ന ക്രൈസ്തവ വിശ്വാസിയ്ക്കു ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-10-06:57:50.jpg
Keywords: ആസിയ, നിന്ദ

14275
Category: 18
Sub Category:
Heading: ശങ്കരയ്യയുടെ ഭവനം നിര്‍മ്മിച്ചതിന് പിന്നാലെ ഒറ്റയ്ക്കു ഗ്രോട്ടോ നിര്‍മ്മിച്ച് അദിലാബാദ് ബിഷപ്പ്
Content: അദിലാബാദ്: തീപിടുത്തത്തില്‍ നശിച്ച സാധുകുടുംബത്തിന്റെ ഭവനം പുനര്‍ നിര്‍മ്മിക്കുവാന്‍ നേരിട്ടു ഇറങ്ങിയ തെലുങ്കാനയിലെ അദിലാബാദ് രൂപതയുടെ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ വീണ്ടും നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. പരിശുദ്ധ ദൈവമാതാവിന് പിറന്നാൾ സമ്മാനം ഒരുക്കുക എന്ന ലക്ഷ്യത്തിലൂന്നി അദിലാബാദ് രൂപതാ പാസ്റ്ററൽ സെന്ററിന്റെ മുന്നില്‍ ഒറ്റയ്ക്കു ഗ്രോട്ടോ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് ചര്‍ച്ചയാകുന്നത്. ഉരുളൻ കല്ലുകൾ ചുമക്കുന്നതു മുതൽ കുമ്മായം കൂട്ടുന്നതും കല്ലുറപ്പിക്കുന്നതുമെല്ലാം ഒറ്റയ്ക്കു തന്നെ നിര്‍വ്വഹിച്ച അദ്ദേഹം മാതാവിന്റെ ജനനത്തിരുനാൾ ദിനത്തിലാണ് നിര്‍മ്മാണം പൂർത്തിയാക്കിയത്. ചെറിയ ഒരു ജലാശയവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അദിലാബാദ് രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കുന്നോത്ത് ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് നിര്‍വ്വഹിച്ചു. രാത്രി വൈകിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിഷപ്പിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനം ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിച്ചപ്പോള്‍ രാവും പകലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബിഷപ്പിനെ കുറിച്ചുള്ള വാര്‍ത്ത വലിയ ചര്‍ച്ചയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-10-08:59:28.jpg
Keywords: അദിലാ, പാണേങ്ങാ

14276
Category: 13
Sub Category:
Heading: കുമ്പസാര രഹസ്യം വെളിപ്പെടുത്തിയില്ലെങ്കില്‍ തടവെന്ന് ഓസ്ട്രേലിയന്‍ സംസ്ഥാനം: ജയിലില്‍ പോകാന്‍ തയാറെന്ന് വൈദികര്‍
Content: ക്വീൻസിലാൻഡ്: കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിരാക്കുന്ന നിയമം ഓസ്ട്രേലിയയിലെ ക്വീൻസിലാൻഡ് സംസ്ഥാനത്തിന്റെ പാർലമെന്റ് പാസാക്കി. സഭാ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ബില്ല് പാസാക്കിയിരിക്കുന്നത്. ബാലപീഡനം തടയുക എന്ന ലക്ഷ്യമാണ് പുതിയ നിയമം നടപ്പാക്കുന്നതിന് പിന്നിലുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ബാല ലൈംഗീക പീഡനം സംബന്ധിച്ച കുമ്പസാര രഹസ്യം റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം മെത്രാന്‍മാരെയും വൈദികരെയും മൂന്നു വര്‍ഷം തടവിലാക്കാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. ബില്ലിനെ പ്രതിപക്ഷം അനുകൂലിച്ചു രംഗത്തുവന്നെങ്കിലും വൺ നേഷൻ പാർട്ടി എംപി സ്റ്റീഫൻ ആൻഡ്രൂ നിയമത്തെ ശക്തമായി അപലപിച്ചു. പുതിയ നിയമം പൊതുജന വിശ്വാസത്തിനും, സഹവർത്തിത്വത്തിനും മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്ന് സ്റ്റീഫൻ ആൻഡ്രൂ പറഞ്ഞു. ഇത് മത നേതാക്കൾക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യായീകരിക്കാൻ സാധിക്കാത്ത പുതിയ നിയമം അനുസരിക്കുന്നതിലും ഭേദം ജയിലിൽ പോകുന്നതാണെന്ന് നിരവധി വൈദികരും, മെത്രാന്മാരും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെത്രാന്മാരെയടക്കം ജയിലിലടക്കുമ്പോൾ ഒരു സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിന് കീഴിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് പൊതുജനത്തിന് എങ്ങനെ വിശ്വസിക്കാൻ സാധിക്കുമെന്ന ചോദ്യവും സ്റ്റീഫൻ ആൻഡ്രൂ ഉയർത്തി. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കുന്നത് ഇപ്പോൾ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വ്യത്യാസവും വരുത്തില്ലെന്ന് ബ്രിസ്ബൈൻ ആർച്ച് ബിഷപ്പ് മാർക്ക് കോളറിഡ്ജ് ഈ വർഷത്തിന്റെ ആരംഭത്തില്‍ പറഞ്ഞിരുന്നു. കുമ്പസാര രഹസ്യങ്ങളെ സംബന്ധിച്ച സഭയുടെ നിയമത്തിൽ യാതൊരുവിധ മാറ്റവും വരുത്താൻ തയാറല്ലെന്ന് വത്തിക്കാനും ഓസ്ട്രേലിയൻ സർക്കാർ നേതൃത്വത്തെ അടുത്തിടെ അറിയിച്ചിരുന്നു. അഞ്ചു വര്‍ഷത്തോളം നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷം 2017 അവസാനം റോയല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക പീഡന രഹസ്യങ്ങള്‍ വൈദികര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം ആദ്യമായി പുറത്തുവന്നത്. നാനൂറോളം നിര്‍ദ്ദേശങ്ങള്‍ റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതൊഴിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ സഭ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കുമ്പസാര രഹസ്യം പുറത്തുവിടുന്നതിന് പകരം ജയിലില്‍ പോകാന്‍ തയാറാണെന്നു വൈദികര്‍ ആവര്‍ത്തിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-10-11:42:55.jpg
Keywords: കുമ്പസാ, ഓസ്ട്രേ

14277
Category: 18
Sub Category:
Heading: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: സര്‍ക്കാരും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി
Content: കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും സര്‍ക്കാരും സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ആദരിക്കുക, സംരക്ഷിക്കുക, ശാക്തീകരിക്കുക എന്നീ നിലപാടുകള്‍ ഉണ്ടായിരുന്ന സ്ത്രീപക്ഷ പ്രാധാന്യമുള്ള ഒരു സംസ്‌കാരമാണ് കഴിഞ്ഞ നാളുകളില്‍ നമുക്കുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് സ്ത്രീകള്‍ക്കെതിരായ സംഘടിതമായതും ലജ്ജാകരവുമായ അതിക്രമങ്ങള്‍ പതിവ് കാഴ്ചകളായി മാറുന്നു. കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ വച്ച് ഡ്രൈവറിനാല്‍ പീഡിപ്പിക്കപ്പെട്ടതും, രോഗവിമുക്ത സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥന്‍ തടവില്‍വച്ച് നിഷ്ഠുരമായി പീഡിപ്പിച്ചതും സാക്ഷര കേരളത്തിന് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്ന കുറ്റകൃത്യങ്ങളല്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് കാസര്‍ഗോഡ് ജില്ലയില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവവും കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പുകടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ ദാരുണസംഭവവും പത്തനംതിട്ടയില്‍ ഫോറസ്റ്റ് അധികൃതരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട മത്തായിയുടെ ഭാര്യയ്ക്ക് നീതി ലഭിക്കാന്‍ ഏകദേശം നാല്‍പ്പത് ദിവസങ്ങള്‍ നീണ്ട സമരം ചെയ്യേണ്ടിവന്നതും സമൂഹ മനസാക്ഷിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമാന്യജനതയ്ക്കുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഓണദിന സന്ദേശം നല്‍കിയ കത്തോലിക്കാ സന്യാസിനി കൂടിയായ പ്രധാനാധ്യാപികയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചതും, ആ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും, അവര്‍ ക്രൂരമായ അവഹേളനങ്ങള്‍ക്ക് ഇരയായി തീര്‍ന്നതും കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. പലവിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും സംഘടിതമായ ആക്രമണങ്ങളും അവഹേളനങ്ങളും നേരിടുന്ന കേരളത്തിലെ സന്യാസിനിമാര്‍ക്ക് വേണ്ടി സമൂഹമനഃസാക്ഷി ഉണരേണ്ടതുണ്ട്. ഇതുപോലുള്ള അതിക്രമങ്ങള്‍ക്കെതിരെ ശരിയായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇക്കാര്യങ്ങളില്‍ സൗകര്യപൂര്‍വ്വം നിശബ്ദത പുലര്‍ത്തുന്ന സാംസ്‌കാരിക നായകരും, മനുഷ്യാവകാശ - വനിതാ കമ്മീഷനുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2020-09-10-13:19:01.jpg
Keywords: കെസിബിസി

14278
Category: 10
Sub Category:
Heading: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസം തകര്‍ക്കുന്നത് അതിരു കടന്ന മതേതരവാദം: മിഷ്ണറി വൈദികന്റെ തുറന്നുപറച്ചില്‍
Content: റോം: മതപീഡനത്തേക്കാളും പാശ്ചാത്യ മതനിരപേക്ഷതയാണ് ക്രൈസ്തവര്‍ നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് കാല്‍ നൂറ്റാണ്ടായി ആഫ്രിക്കയിലെ മിഷ്ണറി പ്രവര്‍ത്തനത്തില്‍ സജീവമായ ഫാ. മാര്‍ട്ടിന്‍ ലാസര്‍ട്ടെയുടെ തുറന്നുപറച്ചില്‍. കൊറോണ കാലത്തെ കത്തോലിക്ക മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ക്രിസ്തു മതം വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും, പരമ്പരാഗത ക്രിസ്ത്യന്‍ മേഖലയായ പാശ്ചാത്യ ലോകത്ത് ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത സലേഷ്യന്‍ സഭാംഗം കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരുകടന്ന മതേതരവാദം ആഗോളവത്കരണത്തിന്റെ ഫലമാണെന്നും അധികം താമസിയാതെ തന്നെ അത് എല്ലായിടത്തും വ്യാപിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ആധുനിക കാലത്ത് ക്രൈസ്തവ വിശ്വാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വളര്‍ന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ മതനിരപേക്ഷതയാണ്. അത് വിശ്വാസത്തെ ഉന്മൂലനം ചെയ്യുകയാണ്. വര്‍ഷംതോറും 50 മുതല്‍ 60 വരെ സെമിനാരി വിദ്യാര്‍ത്ഥികളെ ലഭിച്ചുക്കൊണ്ടിരുന്ന പോളണ്ടിലെ സലേഷ്യന്‍ സഭക്ക് ഇപ്പോള്‍ വെറും നാലോ അഞ്ചോ വിദ്യാര്‍ത്ഥികളെ മാത്രമാണ് ലഭിക്കുന്നതെന്ന വസ്തുതയും അദ്ദേഹം വെളിപ്പെടുത്തി. ലാറ്റിന്‍ അമേരിക്കയും മതേതര വാദത്തിന്റെ പാതയിലാണെന്നു അദ്ദേഹം പറയുന്നു. ഇതിന്റെ ഫലമായി ഉടലെടുത്ത വിടവ് ഇവാഞ്ചലിക്കല്‍ സഭകളാണ് ഒരു പരിധിവരെ നികത്തുന്നത്. പാശ്ചാത്യ ലോകം അധികം താമസിയാതെ മുസ്ലീം ഭൂരിപക്ഷ മേഖലയായി മാറും. അഭയാര്‍ത്ഥികള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രണ്ടര ലക്ഷത്തോളം ക്രൈസ്തവര്‍ ആഗോളതലത്തില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഫാ. മാര്‍ട്ടിന്‍ പറഞ്ഞു. ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദവും, ചൈനയിലെ മതപീഡനവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ക്രൈസ്തവന് പാര്‍ട്ടിയല്ല മറിച്ച് വിശ്വാസമാണ് പ്രഥമ സ്ഥാനത്തുണ്ടാവേണ്ടതെന്ന് ചൈനയിലെ പാട്രിയോട്ടിക് അസോസിയേഷനെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം തുറന്നടിച്ചു. ഉറുഗ്വേ സ്വദേശിയായ ഫാ. മാര്‍ട്ടിന്‍ ആമസോണ്‍ മെത്രാന്‍മാരുടെ സിനഡില്‍ പാപ്പായുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-10-15:30:31.jpg
Keywords: യൂറോ, പാശ്ചാ