category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: സര്‍ക്കാരും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി
Contentകൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും സര്‍ക്കാരും സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ആദരിക്കുക, സംരക്ഷിക്കുക, ശാക്തീകരിക്കുക എന്നീ നിലപാടുകള്‍ ഉണ്ടായിരുന്ന സ്ത്രീപക്ഷ പ്രാധാന്യമുള്ള ഒരു സംസ്‌കാരമാണ് കഴിഞ്ഞ നാളുകളില്‍ നമുക്കുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് സ്ത്രീകള്‍ക്കെതിരായ സംഘടിതമായതും ലജ്ജാകരവുമായ അതിക്രമങ്ങള്‍ പതിവ് കാഴ്ചകളായി മാറുന്നു. കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ വച്ച് ഡ്രൈവറിനാല്‍ പീഡിപ്പിക്കപ്പെട്ടതും, രോഗവിമുക്ത സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥന്‍ തടവില്‍വച്ച് നിഷ്ഠുരമായി പീഡിപ്പിച്ചതും സാക്ഷര കേരളത്തിന് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്ന കുറ്റകൃത്യങ്ങളല്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് കാസര്‍ഗോഡ് ജില്ലയില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവവും കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പുകടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ ദാരുണസംഭവവും പത്തനംതിട്ടയില്‍ ഫോറസ്റ്റ് അധികൃതരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട മത്തായിയുടെ ഭാര്യയ്ക്ക് നീതി ലഭിക്കാന്‍ ഏകദേശം നാല്‍പ്പത് ദിവസങ്ങള്‍ നീണ്ട സമരം ചെയ്യേണ്ടിവന്നതും സമൂഹ മനസാക്ഷിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമാന്യജനതയ്ക്കുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഓണദിന സന്ദേശം നല്‍കിയ കത്തോലിക്കാ സന്യാസിനി കൂടിയായ പ്രധാനാധ്യാപികയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചതും, ആ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും, അവര്‍ ക്രൂരമായ അവഹേളനങ്ങള്‍ക്ക് ഇരയായി തീര്‍ന്നതും കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. പലവിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും സംഘടിതമായ ആക്രമണങ്ങളും അവഹേളനങ്ങളും നേരിടുന്ന കേരളത്തിലെ സന്യാസിനിമാര്‍ക്ക് വേണ്ടി സമൂഹമനഃസാക്ഷി ഉണരേണ്ടതുണ്ട്. ഇതുപോലുള്ള അതിക്രമങ്ങള്‍ക്കെതിരെ ശരിയായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇക്കാര്യങ്ങളില്‍ സൗകര്യപൂര്‍വ്വം നിശബ്ദത പുലര്‍ത്തുന്ന സാംസ്‌കാരിക നായകരും, മനുഷ്യാവകാശ - വനിതാ കമ്മീഷനുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-10 13:18:00
Keywordsകെ‌സി‌ബി‌സി
Created Date2020-09-10 18:49:01