Contents

Displaying 13961-13970 of 25138 results.
Content: 14310
Category: 15
Sub Category:
Heading: വിശുദ്ധ കുരിശിനോടുള്ള പ്രാര്‍ത്ഥന
Content: ഓ! ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ! എന്‍റെ സത്യപ്രകാശമായിരിക്കണമേ. ഓ, വിശുദ്ധ കുരിശേ! എല്ലാ തിന്മകളില്‍നിന്നും എന്നെ മോചിപ്പിക്കണമേ. ഓ! വിശുദ്ധ കുരിശേ എല്ലാ അപകടങ്ങളില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമെ. എനിക്കു നിത്യജീവന്‍ നല്കണമേ. ഓ, ക്രൂശിതനായ നസ്രായക്കാരന്‍ യേശുവേ! ഇപ്പോഴും എപ്പോഴും എന്‍റെമേല്‍ കരുണയുണ്ടാകണമേ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുരക്തത്തിന്‍റെയും, മരണത്തിന്‍റെയും, ഉയിര്‍പ്പിന്‍റെയും, സ്വര്‍ഗാരോഹണത്തിന്‍റെയും പൂജിത ബഹുമാനത്തിനായി യേശു, ക്രിസ്തുമസ് ദിവസം ജനിച്ചുവെന്നും, ദു:ഖ വെള്ളിയാഴ്ച അവിടുന്ന് കുരിശില്‍ തൂങ്ങി മരിച്ചുവെന്നും നിക്കൊദേമൂസും ഔസേപ്പും കര്‍ത്താവിന്‍റെ തിരുശരീരം കുരിശില്‍ നിന്നിറക്കി സംസ്കരിച്ചുവെന്നും അവിടുന്ന് സ്വര്‍ഗാരോഹിതനായി എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളില്‍നിന്നും എന്നെ സംരക്ഷിക്കണമേ. കര്‍ത്താവായ യേശുവേ! എന്നില്‍ കനിയണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൌസേപ്പിതാവേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ഭയം കൂടാതെ കുരിശുവഹിക്കുവാനുള്ള ശക്തി അങ്ങയുടെ കുരിശിന്‍റെ സഹനത്തിലൂടെ എനിക്കു നല്കണമേ. അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു നല്കണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2020-09-14-16:13:03.jpg
Keywords: കുരിശ
Content: 14311
Category: 17
Sub Category:
Heading: മനോജിന്റെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ സഹായിക്കാമോ?
Content: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ നടുവിൽ എന്ന സ്ഥലത്തു താമസിക്കുന്ന മനോജ് എന്ന സഹോദരനും കുടുംബവും ഇന്നു കടന്നു പോകുന്നത് അതികഠിനമായ വേദനകളിലൂടെയാണ്. ഭാര്യയും മൂന്നു പെണ്‍മക്കളും അടങ്ങുന്ന കുടുംബം നെഞ്ചോട് ചേര്‍ത്തു ജീവിച്ചുകൊണ്ടിരിന്ന മുപ്പത്തിയെട്ട് വയസു മാത്രമുള്ള ഈ സഹോദരന്‍ താന്‍ ഒരു രോഗിയായിരിന്നുവെന്ന സത്യം തിരിച്ചറിഞ്ഞത് അല്പം വൈകിയായിരിന്നു. ഓട്ടോതൊഴിലാളിയായി കുടുംബം പോറ്റുന്നതിനിടെ 2016-ലാണ് ശരീരത്തില്‍ നീരു വ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യം അവഗണിച്ചുവെങ്കിലും പിന്നീട് ക്ഷീണം സഹിക്ക വയ്യാതെയായപ്പോള്‍ മംഗലാപുരത്തെ 'യെന്നപോയ' മെഡിക്കല്‍ കോളേജില്‍ നിന്നു അവര്‍ ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു, ഇരു വൃക്കകളും തകരാറിലാണ്. കുടുംബത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറത്തായിരിന്നു അത്. മൂന്നു പെണ്‍മക്കളുടെ പഠനം, വീട്ടിലെ അനുദിന ജീവിത ചെലവ് തുടങ്ങീ അനേകം ചോദ്യങ്ങള്‍ മാത്രമായിരിന്നു അവര്‍ക്കു കൈമുതലായി ഉണ്ടായിരിന്നത്. അധികം വൈകാതെ തന്നെ ഡയാലിസിസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസിന് വിധേയനാകുന്ന മനോജിന് അനുദിന മരുന്നിനുള്ള പണം പോലും തികയുന്നില്ല. ഇടവകയിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും ലഭിക്കുന്ന ചെറിയ സംഭാവനകളിൽ നിന്നാണ് ചികിത്സയും കുടുംബത്തിലെ ചെലവുകളും കഷ്ട്ടിച്ചു കഴിഞ്ഞു പോകുന്നത്. മനോജിന്റെ മൂന്നു പെണ്‍മക്കളില്‍ ഒരാള്‍ സി‌എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് സ്വന്തമാക്കിയ ഈ മകള്‍ക്ക് താഴെ ഒന്‍പതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു പേര്‍ കൂടിയുണ്ട്. ചെറുപ്പമായതിനാലും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിലനില്‍ക്കുന്നതിനാലും വൃക്ക മാറ്റിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ ഒന്നടങ്കം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വൃക്ക പകുത്തു നല്‍കാന്‍ ഭാര്യ ജിഷ തയാറാണെങ്കിലും ചികിത്സയ്ക്ക് വേണ്ട 10 ലക്ഷം രൂപയാണ് ഇവരുടെ മുന്നില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. രോഗത്തിന്റെയും മക്കളുടെ പഠനചിലവിന്റെയും ഭാരം ഒരു വശത്തും അഞ്ചു ലക്ഷത്തോളം രൂപയുടെ ബാങ്ക് ലോണ്‍ മറു വശത്തും നില്‍ക്കുന്ന കുടുംബത്തിന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്താണ് ഈ തുക. </p> <iframe class="responsive-iframe" src="https://www.youtube.com/embed/lNfKNx7qJYY" scrolling="no" frameborder="0" allowTransparency="true" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowFullScreen="true"></iframe> <p> ലോകം മൊത്തം പടര്‍ന്ന മഹാമാരിയുടെ ഞെരുക്കങ്ങളിലൂടെയാകാം നാമും കടന്നു പോകുന്നത്. എന്നിരിന്നാലും നമ്മെ കൊണ്ട് കഴിയുന്ന തുക ഈ കുടുംബത്തിന് നല്‍കുമ്പോള്‍ പുതുജീവിതം ഒരുങ്ങുക അഞ്ചു പേര്‍ക്കാണ്. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും വലിയ ആശ്വാസമാകുമെന്ന് നിസംശയം പറയാം. സഹനത്തിന്റെ കാലയളവില്‍ താങ്ങും തണലുമായി നിലകൊള്ളുന്ന ഭാര്യ ജിഷയേയും പഠനത്തില്‍ മികവുറ്റ മൂന്നു മിടുക്കികള്‍ക്കും വേണ്ടി പുതു ജീവിതം കൊതിക്കുന്ന മനോജിന് കൈത്താങ്ങേകാന്‍ ദയവായി കരുണയുടെ കരം നീട്ടുക. ജിഷയുടെ അക്കൗണ്ട് വിശദാംശങ്ങൾ ചുവടെ നൽകുന്നു. #{black->none->b->Name: ‍}# Jisha Manoj <br> #{black->none->b->Bank: ‍}# Kerala Gramin Bank <br> #{black->none->b->Bank: ‍}# 40724101033856 <br> #{black->none->b-> IFSC: ‍}# KLGB0040724 ** Mobile Number: +919497764385
Image: /content_image/Charity/Charity-2020-09-14-19:39:19.jpg
Keywords: സഹായ
Content: 14312
Category: 1
Sub Category:
Heading: മധ്യേഷ്യയിലെ ആദ്യത്തെ മൈനര്‍ ബസിലിക്ക പദവിയില്‍ ഖസാഖിസ്ഥാനിലെ സെന്റ്‌ ജോസഫ് കത്തീഡ്രല്‍
Content: കാരഗാണ്ടാ: ഖസാഖിസ്ഥാനിലെ കാരഗാണ്ടായിലെ നാല്‍പ്പതു വര്‍ഷങ്ങള്‍ പഴക്കമുള്ള സെന്റ്‌ ജോസഫ് ദേവാലയത്തെ മധ്യേഷ്യയിലെ ആദ്യത്തെ മൈനര്‍ ബസിലിക്കയായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഖസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേക്ക് സോവിയറ്റ് യൂണിയനാല്‍ നാടുകടത്തപ്പെട്ട ക്രൈസ്തവരുടെ ആവശ്യപ്രകാരമാണ് സെന്റ്‌ ജോസഫ് കത്തീഡ്രല്‍ നിര്‍മ്മിക്കപ്പെടുന്നത്. ഖസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ടര്‍ക്ക്മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന മധ്യ ഏഷ്യയിലെ ആദ്യത്തെ മൈനര്‍ ബസിലിക്കയാണ് സെന്റ്‌ ജോസഫ് കത്തീഡ്രല്‍. ദേവാലയത്തിന്റെ നിലവിലെ പദവി മാറ്റിക്കൊണ്ടുള്ള വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ ജൂണ്‍ 19ലെ ഔദ്യോഗിക രേഖ ലഭിച്ചതിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് ഓണ്‍ലൈനിലൂടെ തല്‍സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനക്കിടയില്‍ പ്രഖ്യാപനം നടത്തിയത്. സോവിയറ്റ് യൂണിയന്റെ തടവറകളില്‍ നിര്‍ബന്ധിത സേവനത്തിന് വിധിക്കപ്പെട്ട നിരാലംബര്‍ക്കിടയില്‍ പത്തു വര്‍ഷക്കാലം സുവിശേഷം പ്രഘോഷിച്ച കത്തോലിക്കാ വൈദികനായ വാഴ്ത്തപ്പെട്ട വ്ലാഡിസ്ലോ ബുകോവിന്‍സ്കിയുടെ തിരുശേഷിപ്പുകള്‍ ഉള്‍കൊള്ളുന്ന ദേവാലയമാണിത്. ഇതേ ദേവാലയത്തില്‍വെച്ചു 2016-ലായിരുന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. തങ്ങളുടെ കടുത്ത വിശ്വാസത്തിന്റേയും, സഹനത്തിന്റേയും ഫലം മാത്രമല്ല ദൈവത്തിന് തന്റെ ജനത്തോടുള്ള അഗാധമായ സ്നേഹം കൂടിയാണ് സെന്റ്‌ ജോസഫ് ദേവാലയമെന്ന് കാരഗാണ്ടാ രൂപതയുടെ വികാര്‍ ജനറലായ ഫാ. എവ്ഗെനി സിന്‍കോവ്സ്കി പറഞ്ഞു. 1970-കളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരേ നടന്ന സോവിയറ്റ് യൂണിയന്റെ അടിച്ചമര്‍ത്തലിന് വിരാമമായ ശേഷം കാരഗാണ്ടായിലെ കത്തോലിക്കാ വിശ്വാസികളുടെ ആവശ്യപ്രകാരം 1977ല്‍ ദേവാലയം നിര്‍മ്മിക്കുന്നതിനുള്ള അനുമതി മോസ്കോ കണ്‍സ്ട്രക്ഷന്‍ അതോറിറ്റി നല്‍കുകയായിരുന്നു. ഖസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമെന്ന ബഹുമതിയോടെയാണ് 1980-ല്‍ ഈ ദേവാലയം സമര്‍പ്പിക്കപ്പെട്ടത്. 1991-ലെ ഖസാഖിസ്ഥാന്റെ സ്വാതന്ത്യലബ്ദിക്ക് ശേഷം 1999-ലാണ് ദേവാലയം കാരഗാണ്ടാ രൂപതാ കത്തീഡ്രലായി ഉയര്‍ത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-14-21:37:37.jpg
Keywords: ആദ്യ
Content: 14313
Category: 18
Sub Category:
Heading: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍
Content: ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം സംസ്‌കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. 1956ലെ ഹിന്ദു വിവാഹ നിയമവും സ്‌പെഷല്‍ വിവാഹ നിയമവും പ്രകാരം വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരേ ലിംഗത്തില്‍ പെട്ടവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്വവർഗ വിവാഹങ്ങൾക്കു റജിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്നു ഹർജിക്കാർക്കുവേണ്ടി രാഘവ് അവസ്തി വാദിച്ചു. ഇത്തരത്തിൽ റജിസ്ട്രേഷൻ നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങൾ അടുത്ത മാസം 21ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നൽകാൻ കോടതി നിർദേശിച്ചു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} രാജ്യത്തെ സംസ്കാരമാണു നിയമത്തിൽ ക്രോഡീകരിച്ചിട്ടുള്ളത്. അനുവദനീയമല്ലാത്ത ബന്ധങ്ങൾ, ഭാര്യയ്ക്കുള്ള പ്രത്യേക അവകാശങ്ങൾ, പ്രായപരിധികൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498–എ വകുപ്പിലൂടെ ഭാര്യയ്ക്കു നൽകുന്ന പ്രത്യേക പരിരക്ഷ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. നിയമത്തിലില്ലാത്തത് അനുവദിക്കാൻ കോടതിക്കാവില്ല. 2018ൽ നവതേജ് സിങ് ജോഹർ കേസിലെ വിധിയിലൂടെ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കുക മാത്രമാണു സുപ്രീം കോടതി ചെയ്തത്– എസ്ജി വാദിച്ചു.
Image: /content_image/India/India-2020-09-15-06:02:01.jpg
Keywords: സ്വവര്‍
Content: 14314
Category: 18
Sub Category:
Heading: മാര്‍ സ്ലീവാ മെഡിസിറ്റി ജനം ഹൃദയത്തിലെറ്റെടുത്ത പ്രസ്ഥാനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ജനം ഹൃദയത്തിലെറ്റെടുത്ത പ്രസ്ഥാനമാണെന്നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മാര്‍ സ്ലീവാ മെഡിസിറ്റി ആശീര്‍വദിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മെഡിസിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. ചേര്‍പ്പുങ്കല്‍ പ്രദേശത്തു മെഡിക്കല്‍ വിദ്യാഭ്യാസം നല്കാന്‍ പാലാ രൂപതയുടെ സ്വന്തമായ മെഡിസിറ്റിക്കു സാധിച്ചെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു. ആശുപത്രിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രി അങ്കണത്തില്‍ പതാകയുയര്‍ത്തി. തുടര്‍ന്നു നടന്ന ചടങ്ങില്‍, നിര്‍ധന രോഗികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പേട്രന്‍സ് കെയര്‍ മെഡിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിനു നല്‍കി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സൗജന്യമായി ചികിത്സയെത്തിക്കുക എന്ന മഹത്തായ ലക്ഷ്യം വച്ചു രൂപം നല്‍കിയ പദ്ധതിയാണ് പേട്രന്‍സ് കെയര്‍. ഇതിനോടകം തന്നെ 200 ഡയാലിസിസും ഒരു ശസ്ത്രക്രിയയും സൗജന്യമായി നല്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മാര്‍ കല്ലറങ്ങാട്ട് അറിയിച്ചു. മെഡിസിറ്റിയുടെ ടെലിവിഷന്‍ പരസ്യവും ബിഷപ്പ് അനാവരണം ചെയ്തു. ആശുപത്രിയുടെ ഇതുവരെയുള്ള വളര്‍ച്ചയെ പ്രശംസിച്ച ബിഷപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മാനേജ്‌മെന്റ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു സ്റ്റാഫുകള്‍ എന്നിവരെ മികച്ച സേവനം കാഴ്ചവച്ചതിന് അഭിനന്ദിച്ചു. 2,000 പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്ന രീതിയില്‍ ആശുപത്രിയെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തിനായി ഏവരും പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പ് ആതുര ശുശ്രൂഷ കേന്ദ്രസ്ഥാനത്തു നിര്‍ത്തി, െ്രെകസ്തവ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നു സേവിക്കുക, പങ്കിടുക, സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി ഏവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍, രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2020-09-15-06:15:46.jpg
Keywords: മാര്‍ ജോസഫ് കല്ലറ
Content: 14315
Category: 18
Sub Category:
Heading: നല്ലതണ്ണിയിലുള്ള മാര്‍ തോമാശ്ലീഹാ ദയറായ്ക്കു സ്വയാധികാരം
Content: കാഞ്ഞിരപ്പള്ളി: നല്ലതണ്ണിയിലുള്ള മാര്‍ തോമാശ്ലീഹാ ദയറായെ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സ്വയാധികാര ദയറായായി ഉയര്‍ത്തി. നല്ലതണ്ണി മാര്‍ത്തോമ്മാ ശ്ലീഹാ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സ്വയാധികാര ദയറയായി ഉയര്‍ത്തിയ ഡിക്രി ആബട്ട് റവ.ഡോ. സേവ്യര്‍ കൂടപ്പുഴയ്ക്കു കൈമാറി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം ഡിക്രി വായിച്ചു. തുടര്‍ന്നു മാര്‍ ജോസ് പുളിക്കലിന്റ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. നല്ലതണ്ണിയിലെ മാര്‍ത്തോമ്മാ ശ്ലീഹാ ദയറാ സീറോ മലബാര്‍ സഭയിലെ പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ആദ്യത്തെ സ്വയാധികാര ദയറായാണ്. മാര്‍ത്തോമ നസ്രാണികളുടെ ആശ്രമ ജീവിത ശൈലിക്കു ഉത്തേജനം നല്കുന്ന ദയറായുടെ സ്വയാധികാര പ്രഖ്യാപനം സീറോ മലബാര്‍ സഭയിലെ ചരിത്ര പ്രാധാന്യമുള്ള സംഭവമാണ്.
Image: /content_image/India/India-2020-09-15-06:25:55.jpg
Keywords: നസ്രാ
Content: 14316
Category: 13
Sub Category:
Heading: ക്ഷമയും കാരുണ്യവും ജീവിത രീതികളായിരുന്നെങ്കില്‍ ലോകത്തിന്റെ യാതനകളും മുറിവുകളും ഒഴിവാക്കാമായിരിന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്ഷമയും കാരുണ്യവും ജീവിതത്തിന്‍റെ രീതികളായിരുന്നെങ്കില്‍ ഈ ലോകത്തിലെ എത്രയെത്ര യാതനകളും മുറിവുകളും യുദ്ധങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. സെപ്തംബര്‍ 13 ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. എത്രയെത്ര കുടുംബങ്ങളിലാണ് സഹോദരങ്ങള്‍ ക്ഷമിക്കുവാനാവാതെയും, ക്ഷമിക്കുവാന്‍ അറിയാതെയും വെറുപ്പോടെ കഴിയുന്നതെന്നു പറഞ്ഞ പാപ്പ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍, മാതാപിതാക്കള്‍ തമ്മില്‍, മക്കള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, എന്തിന് സഭയിലും സമൂഹത്തിലും, രാഷ്ട്രീയത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും കാരുണ്യമുള്ള സ്നേഹത്തിന് ഇടം നല്കേണ്ടിയിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. ക്ഷമിക്കുക അത്ര എളുപ്പമല്ല. കാരണം ചിലപ്പോള്‍ ഉള്ളു മന്ത്രിക്കും-ഇയാള്‍ എന്തെല്ലാം തനിക്ക് എതിരായി ചെയ്തിരിക്കുന്നു. അതുപോലെ താനും അപരന് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രതികാരമാണ് പൊതുവെ മനുഷ്യമനസ്സുകളില്‍ അധികമായി ഊര്‍ന്നിറങ്ങുന്നത്. എന്നാല്‍ ക്ഷമയാണു നല്ലതെന്ന് മനസ്സ് മന്ത്രിക്കുന്നുമുണ്ട്. എന്നിട്ടും പ്രതികാരം ഒരു വേനല്‍ പ്രാണിയെപോലെ തലയ്ക്കു മീതെ ചുറ്റും കറങ്ങി നടക്കുന്നു, ക്ഷമ നൈമിഷികമായ പ്രവൃത്തിയല്ല. പിന്നെയും പിന്നെയും തിരികെ വരുന്ന പ്രതികാരത്തെ ചെറുക്കേണ്ട നിരന്തരമായ പ്രതിരോധമാണത്. അതിനാല്‍ വെറുപ്പില്ലാതെ ജീവിക്കാന്‍ സ്വയം പരിശ്രമിക്കണം. ക്ഷമ സ്വായത്തമാക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. “ഞങ്ങളോടു തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ...” നാം നൂറുവട്ടം ആവര്‍ത്തിക്കുന്ന ക്രിസ്തു പഠിപ്പിച്ച ഈ പ്രാര്‍ത്ഥന നിര്‍ണ്ണായകമായൊരു സത്യം വെളിപ്പെടുത്തുന്നുണ്ട്. അതായത് നാം സഹോദരങ്ങളോടു ക്ഷമിക്കാതെ ദൈവം നമ്മോടു ക്ഷമിക്കുകയില്ല. അതിനാല്‍ അന്ത്യവിധിയില്‍ ദൈവം നമ്മോടു കാണിക്കേണ്ട കരുണയെക്കുറിച്ച് അവബോധമുണ്ടെങ്കില്‍ നാം ഇന്ന് സഹോദരങ്ങളോട് ക്ഷമിക്കുകയും, വെറുപ്പ് പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും വേണം. നാം ക്ഷമിക്കുകയും സ്നേഹിക്കുകയും ചെയ്തില്ലെങ്കില്‍ നമ്മോടും ആരും ക്ഷമ കാണിക്കുയോ, നമ്മെ സ്നേഹിക്കുയോ ചെയ്യുകയില്ലെന്നും പാപ്പ പറഞ്ഞു. ക്ഷമാശീലനായ ദൈവത്തോടു നാം എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കുവാനും ഹൃദയങ്ങള്‍ എപ്പോഴും കരുണയും നന്മയുമുള്ളതുമായി സൂക്ഷിക്കുവാനും കന്യകാനാഥയുടെ മാധ്യസ്ഥം തേടാം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-15-07:07:41.jpg
Keywords: പാപ്പ
Content: 14317
Category: 1
Sub Category:
Heading: സമാധാനത്തിനു വേണ്ടിയുള്ള ലോകവാരത്തിന് ആരംഭം കുറിച്ച് വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍
Content: ജനീവ: ഇസ്രായേലിലും പലസ്തീനിലും സമാധാനം സംജാതമാകുക എന്ന ലക്ഷ്യത്തോടെ സമാധാനത്തിനായുള്ള ലോകവാരത്തിന് ക്രിസ്തീയ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ ആരംഭം കുറിച്ചു. “പൊതു ദൗര്‍ബല്യത്തിലെ സൃഷ്ടിപരമായ ഐക്യം” എന്ന മുഖ്യ പ്രമേയവുമായി സെപ്റ്റംബര്‍ 13 ഞായറാഴ്ച ആരംഭിച്ച സമാധാനത്തിന് വേണ്ടിയുള്ള ലോകവാരം സെപ്റ്റംബര്‍ 21നാണ് അവസാനിക്കുക. വിവിധ സഭാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്നലെ സെപ്റ്റംബര്‍ 14ന് പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിന്നു. ജെറുസലേം എപ്പിസ്കോപ്പല്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ഹോസ്സാം നൌം, ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റില്‍ നിന്നുള്ള റവ. ഇമ്മാനുവല്‍ അവ്വാദ്, ബെത്ലഹേമിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ക്രൈസ്റ്റ്മാസ് ചര്‍ച്ച് പാസ്റ്ററായ റവ. ഡോ. മുന്തേര്‍ ഐസക്ക് ഉള്‍പ്പെടെയുള്ള വിവിധ സഭാ പ്രതിനിധികള്‍ പ്രാര്‍ത്ഥനക്കും വിശുദ്ധ ലിഖിത വായനകള്‍ക്കും നേതൃത്വം നല്‍കി. പ്രക്ഷുബ്ദമായ ഈ സമയത്താണ് വിശുദ്ധനാടിന് എന്നത്തേക്കാളുമധികം സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെന്നും, അതിനാല്‍ ശാശ്വത സമാധാനം ജെറുസലേമില്‍ പുലര്‍ന്നു കാണുന്നതിനായി ഒരേ മനസ്സോടെ പ്രാര്‍ത്ഥിക്കണമെന്നും ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സിലിന്റെ ഇടക്കാല ജെനറല്‍ സെക്രട്ടറിയായ റവ. പ്രൊഫ. ലോണ്‍ സോക്കാ ആഗോള വിശ്വാസീ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ 50 കോടി ക്രൈസ്തവ വിശ്വാസികളെയാണ് പ്രതിനിധീകരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-15-07:35:57.jpg
Keywords: ഇസ്രാ
Content: 14318
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊലയെ സംബന്ധിച്ച് ട്രംപ് തന്നെ ചോദ്യം ചെയ്തെന്ന് നൈജീരിയൻ പ്രസിഡന്‍റിന്റെ വെളിപ്പെടുത്തല്‍
Content: അബൂജ: വൈറ്റ് ഹൗസിൽ നടന്ന ചർച്ചക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയെ സംബന്ധിച്ച് തന്നെ ചോദ്യം ചെയ്തുവെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വെളിപ്പെടുത്തൽ. രാജ്യതലസ്ഥാനമായ അബുജയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ബുഹാരി ഇങ്ങനെയൊരു സുപ്രധാന തുറന്നുപറച്ചിൽ നടത്തിയതെന്ന് നൈജീരിയൻ പത്രമാധ്യമമായ 'ദിസ് ഡേ' റിപ്പോർട്ട് ചെയ്തു. ആ സമയം ട്രംപിന്റെ ഓഫീസിൽ താൻ തനിച്ചായിരുന്നു ഉണ്ടായിരുന്നതെന്നും എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ കൊല ചെയ്യുന്നതെന്ന് തന്റെ മുഖത്തുനോക്കി അമേരിക്കൻ പ്രസിഡന്റ് ചോദിച്ചുവെന്നും ബുഹാരി പറഞ്ഞു. ബുഹാരിയുടെ ഭരണകാലയളവിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളെ സംബന്ധിച്ചാണ് ട്രംപ് ചോദ്യമുയർത്തിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ഇസ്ലാമിക ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. വടക്കൻ നൈജീരിയ ബൊക്കോ ഹറാം ഇസ്ലാമിക തീവ്രവാദികളുടെ ഒരു കേന്ദ്രമാണ്. വടക്കുകിഴക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടന ഇപ്പോൾ തീവ്രവാദി പ്രവർത്തനങ്ങൾ നടത്തുന്നത്. കാമറൂൺ തുടങ്ങിയ സമീപ രാജ്യങ്ങളിലേക്കും തീവ്രവാദികളുടെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്. കൊറോണവൈറസ് നിയന്ത്രണങ്ങളെ ചൂഷണം ചെയ്ത് പുതിയ ഒരു ഉയർത്തെഴുന്നേൽപ്പിനാണ് ബൊക്കോ ഹറാം ഇപ്പോൾ ശ്രമിക്കുന്നത്. ക്രൈസ്തവ വിശ്വാസികളുടെ വലിയൊരു കുരുതിക്കളമായി നൈജീരിയ മാറുകയാണെന്ന് കത്തോലിക്കാ മാധ്യമ സ്ഥാപനമായ ക്രക്സ് റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരും ക്രൈസ്തവർക്ക് നേരെ വലിയ അതിക്രമങ്ങളാണ് വർഷങ്ങളായി നടത്തുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 50,000 മുതൽ 70000 ക്രൈസ്തവ വിശ്വാസികൾ വരെ നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ക്രക്സ് മാധ്യമം ചൂണ്ടിക്കാട്ടി. പൊതുവേദിയിൽ ഇസ്ലാമിക തീവ്രവാദത്തെ അപലപിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും, ഇസ്ലാമിക വിശ്വാസിയും, മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരനുമായ ബുഹാരി തീവ്രവാദ പ്രവർത്തനത്തിന് തടയിടാനുള്ള നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലായെന്ന ആരോപണം ദേശീയതലത്തിലും, അന്താരാഷ്ട്രതലത്തിലും ശക്തമാണ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ നൈജീരിയയിലെ സർക്കാർ പ്രതിനിധികൾക്ക് പ്രതിഫലം ലഭിക്കുന്നുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്ന് ചിബോക്ക് സ്കൂളിൽ നിന്നും ക്രൈസ്തവ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയതിന്റെ ആറാം വാർഷിക ദിനത്തിന് തൊട്ടുമുമ്പ് മാർച്ച് മാസം നാഷ്ണൽ ജ്യോഗ്രഫിക്കിന് നൽകിയ അഭിമുഖത്തിൽ ഹംസാതു അലാമിൻ എന്ന് നൈജീരിയൻ ആക്ടിവിസ്റ്റ് പറഞ്ഞിരുന്നു. സർക്കാർ നേതൃത്വവും, സൈന്യവും, തട്ടിക്കൊണ്ടുപോകുന്നവരും ഇതിൽ നിന്നും പണം ഉണ്ടാക്കുന്നുണ്ട്. ബൊക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായവർക്ക് സഹായം എത്തിക്കാൻ സമ്പന്ന രാജ്യങ്ങളും, മറ്റു സന്നദ്ധ സംഘടനകളും വലിയ സാമ്പത്തികസഹായവും രാജ്യത്തിന് നൽകുന്നുണ്ട്. 2014ൽ ചിബോക്ക് വിദ്യാർഥിനികളെ ബന്ദികളാക്കിയ സ്ഥലം ബ്രിട്ടീഷ് വ്യോമസേന കണ്ടെത്തിയിരുന്നു. അവർ വിദ്യാർഥിനികളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും നൈജീരിയൻ സർക്കാർ ഇത് നിരസിക്കുകയായിരുന്നു. ഇതിനെപ്പറ്റി അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണാണ് പിന്നീട് വെളിപ്പെടുത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-15-15:49:55.jpg
Keywords: നൈജീ, ട്രംപ
Content: 14319
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠന പരമ്പര ഇനി മുതല്‍ പുതിയ യൂട്യൂബ് ചാനലില്‍
Content: തിരുസഭയെ കുറിച്ചും വിശ്വാസ സത്യങ്ങളെ കുറിച്ചും ആഴമായ അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവാചകശബ്ദത്തില്‍ ആരംഭിച്ച കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇനി മുതല്‍ പുതിയ യൂട്യൂബ് ചാനലില്‍. 'Catechism Library' എന്ന യൂട്യൂബ് ചാനലിലാകും ഇനി മുതല്‍ പഠനപരമ്പര ലഭ്യമാകുക. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പ്രശസ്ത വചന പ്രഘോഷകനും പണ്ഡിതനുമായ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന പഠനപരമ്പര പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ ആരംഭിച്ചത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പഠനപരമ്പര ചാനലില്‍ ലഭ്യമാക്കിയിരിന്നു. ഇക്കാലയളവില്‍ നൂറുകണക്കിനാളുകളാണ് ഓരോ വീഡിയോയും കണ്ടിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. പഠനപരമ്പരയുടെ തൊണ്ണൂറ്റിയൊന്നാം ഭാഗം പുതിയ ചാനലിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. മുന്നോട്ടുള്ള എപ്പിസോഡുകള്‍ 'Catechism Library' എന്ന ചാനലിലാകും ലഭ്യമാകുക. പഠനപരമ്പരയുടെ വരും ഭാഗങ്ങള്‍ നഷ്ട്ടപ്പെടാതിരിക്കുവാന്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ➤ {{ 'Catechism Library' ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ‍-> https://www.youtube.com/channel/UCs2y6NXgMqx11OHqoweUneg?view_as=subscriber}} ➤ {{ പഠന പരമ്പരയുടെ ഒന്നു മുതല്‍ തൊണ്ണൂറുവരെയുള്ള ഭാഗങ്ങൾ ‍കാണാന്‍-> https://www.youtube.com/watch?v=mJ3zXFHaChc&list=PL7oyPz-_GCfNsh4SxzyaDgcNGGKZ5AH21}} ➤ {{ പഠന പരമ്പരയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/വീഡിയോകള്‍ വാട്സാപ്പിലൂടെ ലഭിക്കാന്‍-> https://chat.whatsapp.com/CFXIZdxjri2Eh3nAUq6vlE}}
Image: /content_image/News/News-2020-09-15-17:26:42.jpg
Keywords: പഠനപരമ്പര