Contents
Displaying 13971-13980 of 25138 results.
Content:
14320
Category: 1
Sub Category:
Heading: ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥി വൈദികനെ കുത്തി കൊലപ്പെടുത്തി
Content: കൊമോ: വടക്കേ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥിയുടെ കുത്തേറ്റ് കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. കൊമോ രൂപതയിലെ ഫാ. റോബർട്ടോ മൽഗെസിനി (57) എന്ന വൈദികനാണ് ടുണീഷ്യയിൽ നിന്നുള്ള അഭയാര്‍ത്ഥിയുടെ കുത്തേറ്റ് ഇന്നു മരിച്ചത്. പ്രതിയ്ക്കു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് രാവിലെ ഏഴു മണിയോട് കൂടി വൈദികന്‍ താമസിച്ചിരുന്ന സാൻ റോക്കോ ഇടവകയ്ക്ക് സമീപമാണ് വൈദികന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചിരിന്നു. ഫാ. റോബർട്ടോ സേവനം ചെയ്തുകൊണ്ടിരിന്ന ഇടവകയില്‍ ലഭ്യമാക്കിയ മുറികളിൽ പ്രതി താമസിച്ചിരിന്നു. പാവപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം നൽകുവാന്‍ സന്നദ്ധ പ്രവർത്തകരെ വൈദികന്‍ ഏകോപിപ്പിച്ചിരിന്നുവെന്നും അഭയാര്‍ത്ഥികള്‍ക്ക് ഇടയില്‍ നിസ്തുല സേവനവുമായി സജീവമായിരിന്നുവെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ കോമോ ബിഷപ്പ് മോൺസിഞ്ഞോർ ഓസ്കാർ കാന്റോണി അക്രമം നടന്ന സ്ഥലം സന്ദർശിച്ചു. വൈദികന്റെ അകാല വിയോഗത്തില്‍ നഗരത്തിലെ കത്തീഡ്രലിൽ ഇന്ന് രാത്രി 8:30ന് പ്രാർത്ഥന നടത്തുമെന്ന്‍ അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-15-19:09:30.jpg
Keywords: വൈദിക, അഭയാര്‍

14321
Category: 10
Sub Category:
Heading: ക്രൈസ്തവരുടെ കണ്ണീര്‍ കുതിര്‍ന്ന നിനവേ മേഖലയില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷം
Content: ടെലെസ്കോഫ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും കരകയറുവാന്‍ ശ്രമിക്കുന്ന ഇറാഖിലെ ക്രിസ്ത്യന്‍ മേഖലയായ നിനവേയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിശുദ്ധ ഗീവര്‍ഗ്ഗീസ് കല്‍ദായ ദേവാലയത്തില്‍ ഒന്നിച്ചു കൂടിയ വിശ്വാസികള്‍ തിരുനാള്‍ കുര്‍ബാനയിലും മെഴുകുതിരികളുമായി നടത്തിയ പ്രദിക്ഷിണത്തിലും പങ്കെടുത്തു. ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്ന്‍ മൊസൂളിന് 19 മൈല്‍ വടക്കുള്ള ടെലെസ്കൊഫയില്‍ അഭയം തേടിയ ടാല്‍കായിഫ്, ബട്നായ, ബാക്കോഫ എന്നിവിടങ്ങളില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പുറമേ, മൊസൂളില്‍ നിന്നുള്ള വിശ്വാസികളും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ദേവാലയത്തില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണം ‘ബിഷോപ്പ്സ് ഹില്ലി’ലാണ് അവസാനിച്ചത്. കൊറോണ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സുരക്ഷിതമായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ആഘോഷം. പില്‍ക്കാലത്ത് ക്രൈസ്തവ ഭൂരിപക്ഷ മേഖലയായിരിന്ന നിനവേയില്‍ ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. കല്‍ദായ, സിറിയന്‍, അസീറിയന്‍ ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിനവേ മേഖലയിലെ ഗ്രാമങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങളെ തുടര്‍ന്ന്‍ ശൂന്യമാകുകയായിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളിലെ ആരാധനകളും, പ്രദിക്ഷിണങ്ങളും, വിശുദ്ധ കുരിശിനോടുള്ള ഭക്തിയും പ്രദേശത്തെ ക്രിസ്തീയ ജീവിതത്തിന്റെ പുനഃരാരംഭത്തിന്റെ സൂചനകളായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. 2015-ല്‍ അല്‍ഖോഷ് നഗരത്തിലെ വിശ്വാസികള്‍ നടത്തിയ വിശുദ്ധ കുരിശിന്റെ തിരുനാള്‍ ആഘോഷവും പ്രദിക്ഷിണവും തുടര്‍ന്നുള്ള ക്രൈസ്തവരുടെ വിശേഷ അവസരങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ ഉണ്ടാകുന്ന ജനപങ്കാളിത്തവും ഇത് സാധൂകരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-15-21:14:00.jpg
Keywords: നിനവേ

14322
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് അല്‍മായ ഫോറം
Content: കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം നേതൃസമ്മേളനം ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും വിതരണത്തിലും നീതിയുക്തമല്ലാത്ത നയം സ്വീകരിക്കുന്ന ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് നീതിയുക്തമായി വിതരണം ചെയ്യേണ്ട വകുപ്പ് ഫണ്ട് വിതരണത്തില്‍ കാണിക്കുന്ന വിവേചനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവസരസമത്വം ഇല്ലാതാക്കുന്നു. സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ ആരംഭിച്ച വിവേചനം മറ്റു ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലും തുടരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, മുന്‍ ലേബര്‍ കമ്മീഷണര്‍ എം.പി. ജോസഫ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ഡോ. പി.സി. അനിയന്‍ കുഞ്ഞ്, ഏബ്രഹാം പറ്റിയാനി, വി.വി. അഗസ്റ്റിന്‍, ജോജി ചിറയില്‍, വര്‍ഗീസ് കോയിക്കര, ഡോ. മേരി റജീന, റാണി മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസ് മാത്യു ആനിത്തോട്ടം, സിബി വാണിയപ്പുരയ്ക്കല്‍, ഡാല്‍ബി ഇമ്മാനുവേല്‍, അമല്‍ സിറിയക്ക്, ബേബിച്ചന്‍ ഏര്‍ത്തയില്‍, ബേബി പൊട്ടനാനി, കെ.പി. ചാക്കപ്പന്‍, ഡെന്നി തോമസ് തെക്കിനേടത്ത്, ജേക്കബ് മേരിലാന്റ്, ജെയ്മോന്‍ തോട്ടുപുറം, പി.ഐ. ലാസര്‍, ലിസി ജോസ്, ലക്സി ജോയി മൂഞ്ഞേലി, റോണി അഗസ്റ്റിന്‍, റോയി ചാക്കോ, സെബാസ്റ്റ്യന്‍ വടശേരി, പ്രഫ. വി.എ. വര്‍ഗീസ്, ജേക്കബ് ആന്റണി, ബ്രദര്‍ അമല്‍, അനില്‍ പാലത്തിങ്കല്‍, ടെല്‍സണ്‍ കോട്ടോളി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Image: /content_image/India/India-2020-09-16-08:57:17.jpg
Keywords: 80:20, ന്യൂന

14323
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവ ദമ്പതികൾക്കായി ത്രിദിന ധ്യാനം സെപ്റ്റംബർ 18 മുതൽ 20 വരെ ഓൺലൈനിൽ: രെജിസ്ട്രേഷൻ തുടരുന്നു
Content: വൈവാഹിക ജീവിതാന്തസ്സിനോട് കൂടുതൽ ചേർന്നുനിൽക്കുവാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ വെള്ളി, ശനി, ഞായർ തീയതികളിൽ യുവ ദമ്പതികൾക്കായി പ്രത്യേക ധ്യാന ശുശ്രൂഷ ഓൺലൈനിൽ നടത്തുന്നു. സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി, യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്നി മിനിസ്ട്രി മലയാളത്തിൽ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗിന് {{ www.afcmuk.org/register/ -> www.afcmuk.org/register/ }} എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക. ജസ്റ്റിൻ: 07990623054 ജെയ്‌മിൻ: 07859902268
Image: /content_image/Events/Events-2020-09-16-09:53:13.jpg
Keywords: അഭിഷേകാഗ്നി

14324
Category: 10
Sub Category:
Heading: ഞായറാഴ്ച ഇളവില്ല: കടമുള്ള ദിവസമായി പുനഃസ്ഥാപിച്ച് അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ്
Content: മിൽവോക്കി: കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം ഞായറാഴ്ച ബലിയര്‍പ്പണത്തിന് ഇളവ് നല്‍കിയ നടപടി പിന്‍വലിച്ച് അമേരിക്കയിലെ വിസ്കോണ്‍സിനിലെ മിൽവോക്കി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജെറോം ലിസ്റ്റേക്കി. ഇനി മുതല്‍ ഞായറാഴ്ച കടമുള്ള ദിവസമായി തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ ആറുമാസമായി ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് അതിരൂപതയിലെ ജനങ്ങൾക്ക് ഇളവുണ്ടായിരുന്നു. വിശ്വാസികൾക്ക് നൽകിയിരുന്ന ഇളവുകൾ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായിരുന്ന സെപ്റ്റംബർ പതിനാലാം തീയതിയാണ് അവസാനിച്ചത്. ഞായറാഴ്ച കടമുള്ള ദിവസമായി പുനഃസ്ഥാപിച്ചുള്ള നിര്‍ദ്ദേശം തന്റെ ബ്ലോഗിലും അതിരൂപതയുടെ യൂട്യൂബ് പേജിലും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷയെ കരുതിയാണ് കൊറോണ വൈറസ് ശക്തിപ്രാപിച്ച സമയത്ത് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് ആർച്ച് ബിഷപ്പ് ജെറോം പറഞ്ഞു. സെപ്റ്റംബർ 14നു ശേഷം ആരെങ്കിലും ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരുന്നാൽ അവർ ഗുരുതര പാപമായിരിക്കും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായാധിക്യം ഉള്ളവർക്കും, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവർക്കും ഇളവ് അനുവദിക്കാം. സ്വന്തം മനഃസാക്ഷിയോട് ചോദിച്ച് വിശ്വാസികൾക്ക് ഇളവുകൾ തങ്ങൾക്കും ബാധകമാണോയെന്ന് തീരുമാനമെടുക്കാമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. ഞായറാഴ്ചയിലെ ആരാധന ആന്ദകരമായ ഒരു കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് നമ്മുടെ ജീവിതത്തിൽ ദൈവത്തിനാണ് നാം ഏറ്റവും പ്രാധാന്യം നൽകുന്നതെന്നതിന്റെ നേർസാക്ഷ്യമാണ്. നാം ദൈവത്തിലും ദൈവത്തിന്റെ സഭയിലും പ്രത്യാശ വയ്ക്കുന്നു. വിശുദ്ധ കുർബാനയിൽ അവന്റെ നാമത്തിൽ പരസ്പരം സ്നേഹിക്കാനായി അവൻ തന്നെ നമുക്കായി നൽകുന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-16-10:47:49.jpg
Keywords: ബലിയര്‍

14325
Category: 1
Sub Category:
Heading: ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ ബെലാറസ് സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പക്ക് വീണ്ടും ക്ഷണം
Content: മിന്‍സ്ക്: ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട യൂറോപ്യൻ രാജ്യമായ ബെലാറസിൽ സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പയെ വീണ്ടും ക്ഷണിച്ച് വിദേശകാര്യ മന്ത്രി വ്‌ളാഡിമിർ മെയ്ക്കി. മന്ത്രി വത്തിക്കാനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആര്‍ച്ച് ബിഷപ്പ് ഗല്ലാഘറുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് ഫ്രാൻസിസ് മാർപാപ്പ രാജ്യം സന്ദർശിക്കാനുള്ള ആഗ്രഹം സര്‍ക്കാരിന് വേണ്ടി മന്ത്രി ആവര്‍ത്തിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ദേശീയ വാർത്താ ഏജൻസിയായ ബെൽറ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തു സമാധാനം സംജാതമാകാന്‍ പാപ്പ അടുത്ത നാളുകളില്‍ വിശ്വാസികളോട് പ്രാര്‍ത്ഥനാ ആഹ്വാനം നല്‍കിയിരിന്നു. ബെലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ 2016ൽ വത്തിക്കാനിലേക്കുള്ള യാത്രയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ബെലാറസ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. ഓഗസ്റ്റ് ഒന്‍പതിനു നടന്ന വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നു കലാപകലുഷിതമായ ബെലാറസിലേക്ക് നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ എത്തിയത്. ബെലാറസിനും പരിശുദ്ധ സിംഹാസനത്തിനും ഇടയിലുള്ള പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും തെളിവാണ് സന്ദര്‍ശനമെന്ന് മെയ്ക്കി, ആര്‍ച്ച് ബിഷപ്പിനോട് പറഞ്ഞതായി ബെല്‍റ്റ റിപ്പോര്‍ട്ട് ചെയ്തു. ബെലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തി ഭരണത്തുടർച്ച നേടി എന്ന ആരോപണമുന്നയിച്ചു പ്രതിപക്ഷ പാർട്ടികൾ രാജ്യത്തുടനീളം നടത്തിവരുന്ന പ്രതിഷേധങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമാസക്തമാണ്. ബെലാറസിലെ കത്തോലിക്ക മെത്രാപ്പോലീത്തായെ ജന്മനാട്ടിലേക്ക് മടങ്ങുന്നതില്‍ നിന്ന് അധികാരികള്‍ തടഞ്ഞ വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായി മെയ്ക്കി കൂടിക്കാഴ്ച നടത്തിയത്. ആഗസ്റ്റ് 31നാണ് പോളണ്ടിലേക്കുള്ള ഒരു യാത്രയെത്തുടർന്ന് ബെലാറസിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് ആർച്ച് ബിഷപ്പ് തദേവുസ് കോണ്ട്രൂസ്യൂവിച്ച്സിനെ അതിർത്തിയില്‍ തടഞ്ഞത്. രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കൂടിയായ ആര്‍ച്ച് ബിഷപ്പ് കോൻഡ്രൂസ്യൂവിച്ച്സ് പോലിസ് അതിക്രമത്തിനെതിരെ പ്രതിഷേധക്കാരെ അനുകൂലിച്ചു സംസാരിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-16-13:50:06.jpg
Keywords: പാപ്പ, ബെലാ

14326
Category: 18
Sub Category:
Heading: മാര്‍ ആന്റണി കരിയിലിന്റെ ‘സപ്തതി ചിന്തകള്‍’ പ്രകാശനം ചെയ്തു
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ ‘സപ്തതി ചിന്തകള്‍’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. സുവിശേഷ സന്ദേശങ്ങളെ ആധാരമാക്കിയുള്ള 33 പ്രസംഗങ്ങളാണ് ഗ്രന്ഥത്തിലെ പ്രധാന ഉള്ളടക്കം. മാര്‍ കരിയിലിന്റെ നാലാമത്തെ ഗ്രന്ഥമാണിത്. മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ഹോര്‍മിസ് മൈനാട്ടിക്കു പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കി ടി.ജെ. വിനോദ് എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന്‍, വികാരി ജനറാള്‍മാരായ റവ.ഡോ. ജോസ് പുതിയേടത്ത്, റവ.ഡോ. ജോയ് ഐനിയാടന്‍, ചാന്‍സലര്‍ റവ.ഡോ. ബിജു പെരുമായന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ ലൂയിസ് പബ്ലിക്കേഷന്‍സ് സെന്റിനറി സീരിസില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ആദ്യത്തേതാണിത്.
Image: /content_image/India/India-2020-09-16-14:27:54.jpg
Keywords: കരിയി, അങ്കമാ

14327
Category: 1
Sub Category:
Heading: കേരളത്തിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ട്: സത്യം വെളിപ്പെടുത്തി കേന്ദ്ര സർക്കാര്‍
Content: ന്യൂഡല്‍ഹി: കേരളം അടക്കം പതിനൊന്നു സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും. ഞെട്ടിപ്പിക്കുന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെയാണ് അറിയിച്ചത്. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകളിലായി 122 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഐഎസ് വേരുകളുള്ളവര്‍ നവ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടത്തുന്നുണ്ടെന്നും ഇവര്‍ക്ക് വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.. കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജന്‍സി ജൂലൈയില്‍ റിപ്പോർട്ട് വന്നിരിന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ചു പ്രസ്താവന ഇറക്കിയതോടെ വിഷയത്തില്‍ ദേശീയ തലത്തില്‍ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ ഐഎസ് വേരുറപ്പിക്കുന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടും വിഷയത്തില്‍ കേരള രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന അപകടകരമായ മൌനവും ചൂണ്ടിക്കാണിച്ച് സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അടുത്തിടെ നടത്തിയ സന്ദേശം നവമാധ്യമങ്ങളില്‍ വൈറലായിരിന്നു. ഷെക്കെയ്ന ടെലിവിഷനില്‍ നടത്തിയ ഓണ്‍ലൈന്‍ ധ്യാനമായ 'മിസ്പ'യിലാണ് കേരളം പോകുന്ന അതിഭീകരമായ അവസ്ഥ വിവരിച്ച് ഫാ. സേവ്യര്‍ഖാന്‍ രംഗത്ത് വന്നത്. കേരളത്തില്‍ തീവ്രവാദ വേരുകള്‍ സജീവമാണെന്ന്‍ ഐക്യരാഷ്ട്ര സഭ അടക്കം സ്ഥിരീകരിച്ചിട്ടും രാഷ്ട്ര നേതാക്കൾ ഇതിനെതിരെ സംഘടിക്കുകയോ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കാത്തതു എന്തുകൊണ്ടാണെന്നു ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ചോദ്യമുയര്‍ത്തി. ധീരതയോടെ സത്യം തുറന്നു പറഞ്ഞ വൈദികനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ കേരളത്തില്‍ തീവ്രവാദികളുടെ സ്വാധീനം ഉണ്ടെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളെ എതിര്‍ത്തും പരിഹസിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ടായിരിന്നു. അവര്‍ക്ക് കൂടിയുള്ള മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തലിനെ പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/TitleNews/TitleNews-2020-09-16-15:39:00.jpg
Keywords: ഐഎസ്, വട്ടായി

14328
Category: 4
Sub Category:
Heading: കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} വിശ്വാസം ഉപേക്ഷിക്കണമെന്ന സംഘപരിവാർ കൽപ്പന ധിക്കരിച്ചതിൻ്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ധീരവിശ്വാസിയാണ് ശങ്കരകോളിലെ കത്തോലിക്കനായ കന്തേശ്വർ ഡിഗൾ. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിന് ഒരാഴ്ച മുമ്പ് ആ പ്രദേശത്തുള്ള ക്രൈസ്തവരെല്ലാം, ആഗസ്റ്റ് 16-ലെ ഗ്രാമസഭയിൽ പങ്കെടുക്കണമെന്നും വീടുകളിൽനിന്ന് ബൈബിൾ കൂടെക്കൊണ്ടുവരണമെന്നും മൗലികവാദികൾ ആവശ്യപ്പെട്ടിരുന്നു. ഇതിൽ എന്തോ ഗൂഢാലോചന ഉണ്ടെന്ന് സംശയിച്ച കന്തേശ്വർ ആ ഗ്രാമസഭയിൽ സംബന്ധിച്ചില്ല. അദ്ദേഹം ഭയപ്പെട്ടതു തന്നെ സംഭവിച്ചു. എല്ലാ ക്രൈസ്തവരും ഹിന്ദുക്കളാകണം അല്ലെങ്കിൽ സ്ഥലം വിട്ടുപോകണമെന്ന് ഹിന്ദുനേതാക്കൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം ആജ്ഞാപിച്ചു. സമ്മേളനത്തിനെത്തിയ ക്രിസ്ത്യാനികൾ കൊണ്ടുവന്നിരുന്ന ബൈബിളുകൾ ചുട്ടുചാമ്പലാക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. (ബൈബിൾ ദഹനം ജറെ 36 :21-25). കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന് ഭയന്ന് കന്ധമാലിൽനിന്ന് എത്രയും വേഗം പലായനം ചെയ്യാൻ 50 വയസുള്ള കന്തേശ്വർ തീരുമാനിച്ചു. വൈകാതെ തൻ്റെ ആടുവളർത്തൽ അവസാനിപ്പിച്ചു. 32 ആടുകളെ വിറ്റുകിട്ടിയ പണം ബാങ്കിലിട്ടതിനുശേഷം ഭാര്യാസമേതം ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു. കന്തേശ്വരിൻ്റെ വിവാഹിതനായ ഏക മകൻ രാഘവ് അവിടെ സാലിയാസഹി എന്ന ചേരിയിലാണ് പാർത്തിരുന്നത്. വിലപിടിപ്പുള്ളവയെല്ലാം ഒരു വലിയ പെട്ടിയിലാക്കി, അവർ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് 240 കി.മീ. ദൂരെയുള്ള തലസ്ഥാന നഗരിയിലേക്ക് പോയി. രണ്ടുദിവസം കഴിഞ്ഞ് ബാക്കിയുള്ള രണ്ടു ഡസനിലേറെ ആടുകളെക്കൂടി വിൽക്കുന്നതിനായി കന്തേശ്വർ തനിച്ച് ശങ്കരകോളിലേക്ക് മടങ്ങി.18 ആടുകളെ വിറ്റു. ആഗസ്റ്റ് 23-നു രാത്രി സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട വിവരം കേട്ടപ്പോൾ, കന്ധമാലിൽ തുടർന്നു താമസിക്കുന്നത് അപകടമായിരിക്കുമെന്ന് മനസ്സിലാക്കിയ കന്തേശ്വർ ആദ്യത്തെ ബസിനു തന്നെ ശങ്കരകോൾ വിടാൻ തീരുമാനിച്ചു. അതിരാവിലെ ഭുവനേശ്വറിലേക്കുള്ള ബസിൽ കയറി കന്തേശ്വർ മകൻ രാഘവിനെ ഫോൺ വിളിച്ചു പറഞ്ഞു: "ഞാൻ അങ്ങോട്ട് വരികയാണ്." കന്തേശ്വറിനെ പിടികൂടാൻ സംഘം ചേർന്ന അവിടത്തെ കാവിപ്പട അദ്ദേഹം സ്ഥലം വിട്ടു എന്നറിഞ്ഞപ്പോൾ ക്ഷുഭിതരായി. മരം മുറിച്ചിട്ട് മാർഗ്ഗതടസ്സം സൃഷ്ടിക്കാൻ അവർ ഉടനെ അദബാഡിയിലെ കാവി സംഘത്തിന് സന്ദേശമയച്ചു. വഴിയിൽ മരം മുറിച്ചിട്ടതുകൊണ്ട് മുന്നോട്ട് പോകാനാവാതെ അദബാഡിയിലെ സ്‌കൂളിനടുത്ത് ബസ് നിറുത്തി. കാത്തുനിന്നിരുന്ന അക്രമിസംഘം കൊലവിളി മുഴക്കി ബസിലേക്ക് ഇരച്ചുകയറി. കന്തേശ്വറിനെ മർദ്ദിച്ചവശനാക്കി. പുറത്തേക്ക് വലിച്ചിഴച്ചു; കന്തേശ്വറിൻ്റെ പക്കലുണ്ടായിരുന്ന മുപ്പതിനായിരം രൂപ കവർന്നെടുക്കുകയും ചെയ്തു. കന്തേശ്വർ ആ കാപാലികരുടെ മുന്നിൽ മുട്ടുകുത്തി ജീവനുവേണ്ടി കെഞ്ചി. എന്നാൽ അവർ മൃഗീയ മർദ്ദനം തുടരുകയാണ് ചെയ്തത്. രക്തം വാർന്ന് ഒഴുകുകയായിരുന്ന കന്തേശ്വറിനെ ബന്ധിച്ച് സമീപത്തുള്ള ദക്കൽപങ്ക ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അന്നേദിവസം കന്തേശ്വറിനെ അവിടെത്തന്നെ നിറുത്തി. അടുത്തദിവസം അവർ ദുത്തുൽകഗം ഗ്രാമത്തിലുള്ള മേഘനാഥ് ദിഗൾ, സർക്കാർ ജീവനക്കാരിയായ അദ്ദേഹത്തിൻ്റെ ഭാര്യ പ്രിയതമ എന്നീ ക്രൈസ്തവ ദമ്പതിമാരെയും അവിടെ കൊണ്ടുവന്നു. വൈകിട്ട് കാവിപ്പട അവിടെ വലിയ ആഘോഷം സംഘടിപ്പിച്ചു. അതിൻ്റെ ഭാഗമായി അനേകം ആടുകളെ ബലിയർപ്പിച്ച് സദ്യ നടത്തി. കന്തേശ്വറിൻ്റെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന ആടുകളും അതിൽ ഉണ്ടായിരുന്നു. മൂന്നു ക്രൈസ്തവരെയും കൈകൾ കെട്ടി ബന്ദികളാക്കിയതിനുശേഷം അക്രമികൾ മദ്യപിച്ചും നൃത്തം ചെയ്തും തിമർത്തു. പൂജയുടെ സമയത്ത് ക്രൈസ്തവരെ ആ ജനക്കൂട്ടത്തിൻ്റെ നടുവിൽ ഇരുത്തി. പിന്നീട് അഞ്ചുപേർ മാറിമാറി പ്രിയതമയെ ബലാത്സംഗം ചെയ്തു. ഭർത്താവ് ഉൾപ്പെടെയുള്ള ആ രണ്ടു ക്രൈസ്തവരുടെ കൺമുന്നിലാണ് ഈ പൈശാചിക കൃത്യം അങ്ങേറിയത്. തുടർന്ന് അവർ മൂവരുടെയും കഴുത്തിൽ കയറുകൾ കെട്ടി ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് വലിച്ചുമുറുക്കി വകവരുത്തി. അവർ കൊല്ലപ്പെട്ടശേഷവും ക്രൂരതാണ്ഡവം അവസാനിച്ചില്ല. കൊല്ലപ്പെട്ടവരുടെ ഗുഹ്യഭാഗങ്ങൾ മുറിച്ചുമാറ്റാൻ ആ നരാധമന്മാർ മടിച്ചില്ല, പിന്നീട് മൃതശരീരങ്ങൾ നദിയിലേക്കെറിഞ്ഞ് വിനയോന്മത്തരായി അവർ സ്ഥലം വിട്ടു. ഒമ്പതു ദിവസങ്ങൾക്കു ശേഷം 45 കി.മീ. അകലെയുള്ള മാജിപാഡയിലാണ് ചീഞ്ഞഴുകിയ നിലയിൽ ജഡങ്ങൾ കണ്ടെത്തിയത്. ടെലിവിഷൻ ചാനലുകളിൽ ഈ ദൃശ്യങ്ങൾ കണ്ട് കന്തേശ്വറിൻ്റെ മകൻ രാജേന്ദ്ര സംഭവസ്ഥലത്തേക്ക് പാഞ്ഞുചെന്ന് പിതാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. "ബസിൽ നിന്ന് തട്ടിക്കൊണ്ടു പോയതറിഞ്ഞതുമുതൽ പിതാവിനെ കുറിച്ച് ഞാൻ വലിയ ഉത്കണ്ഠയിലായിരുന്നു." രാഘവ് പറഞ്ഞു. സലിയസാഹി ചേരിയിലുള്ള തൻ്റെ വീട്ടിൽ സ്ഥാപിച്ച പിതാവിൻ്റെ ചിത്രത്തിനു മുന്നിൽ നിന്നുകൊണ്ടാണ് രാഘവ് ഈ കദനകഥ വിവരിച്ചത്."അച്ഛൻ്റെ കൊലപാതകത്തിൽ പ്രതികളായവരെയെല്ലാം കോടതി വെറുതെ വിട്ടെന്നറിഞ്ഞപ്പോൾ ഞാൻ സ്തബ്ധനായിപ്പോയി," അത് പറയുമ്പോൾ ആ മകൻ്റെ മുഖത്തു ധാർമികരോഷം പ്രകടമായിരുന്നു. അതിനിന്ദ്യമായി വധിക്കപ്പെട്ട പിതാവിൻ്റെ പേരിട്ട ഓട്ടോറിക്ഷ കൊണ്ടാണ് രാഘവ് കുടുംബം പുലർത്തുന്നത്. കന്ധമാലിലെ കിരാത കൃത്യങ്ങൾ വിചാരണ ചെയ്യാൻ സ്ഥാപിച്ച, അതിവേഗ കോടതി (ഫാസ്റ്റ് ട്രാക്ക് കോർട്ട്) 2009 സെപ്റ്റംബർ 24-നാണ് കന്തേശ്വറിൻ്റെ ഘാതകരെ വെറുതെ വിട്ടത്. പ്രതികൾക്കെതിരെ 'തെളിവില്ല' എന്നായിരുന്നു കാരണം. വിചാരണയുടെ കാലത്ത് സംഘപരിവാറിൻ്റെ ഭീഷണിമൂലം പലസാക്ഷികളും കൂറുമാറിയിരുന്നു. അങ്ങനെ കുറ്റവിമുക്തനാക്കപ്പെട്ടവരിൽ ഒരാളാണ് ബി.ജെ.പി.നേതാവ് മനോജ് പ്രധാന. വേറെ ആറ് ക്രൈസ്തവരെക്കൂടി കൊന്നൊടുക്കിയതിലും ഏഴു തീവയ്‌പിലും പ്രതിയായിരുന്നു മനോജ്. പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നെങ്കിലും ഇരുമ്പഴികൾക്കു പിന്നിൽ കിടക്കുമ്പോൾ 2009 ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. അയാളെ സ്ഥാനാർത്ഥിയായി നിറുത്തി. ഏഴു കൊലപാതകങ്ങളിൽ പ്രതിയായിരുന്ന ആ ബി.ജെ.പി. നേതാവ് ജയിലിൽ കിടക്കുമ്പോൾത്തന്നെ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ടത് ഭാരതത്തിൻ്റെ ജനാധിപത്യത്തിന് തീരാക്കളങ്കമായി മാറി. #{black->none->b->രസാനന്ദ് പ്രധാൻ- കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി }# നാലു പ്രധാൻ സഹോദരന്മാരിൽ ഏറ്റവും ഇളയവനായ രസാനന്ദ് പ്രധാൻ ആണ് കന്ധമാലിലെ ആസൂത്രിതമായ കലാപത്തിലെ ആദ്യത്തെ ഇരയും രക്തസാക്ഷിയും. എട്ടു വർഷം മുമ്പ് പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ച് തളർന്നുകിടന്നിരുന്ന രസാനന്ദ് ആഗസ്റ്റ് 24-ന് സന്ധ്യയ്ക്ക് കത്തിച്ചാമ്പലാകുന്നത് ദൂരെനിന്ന് നിസഹായരായി നോക്കിനിൽക്കാനേ മറ്റു തളർന്നുകിടന്നിരുന്ന രസാനന്ദ് ആഗസ്റ്റ് 24 -ന് സന്ധ്യയ്ക്ക് കത്തിച്ചാമ്പലാകുന്നത് ദൂരെനിന്ന് നിസഹായരായി നോക്കിനിൽക്കാനേ മറ്റു മൂന്നു പേർക്കും സാധിച്ചുള്ളൂ. അവരിൽ മോത്തിലാൽ മുൻസൈനികനും അനുജൻ രബീന്ദ്രനാഥ് അപ്പോഴും സൈന്യസേവനത്തിലായിരുന്നു. ചക്കപ്പാടിനടുത്തുള്ള ഗെദ്രഗാം ഗ്രാമത്തിൽ 42 ക്രൈസ്തവ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പലയിടങ്ങളിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടിരുന്നതിനാൽ തങ്ങളുടെ സ്ഥിതി അപകടത്തിലാണെന്നു ഈ കുടുംബക്കാർ മനസ്സിലാക്കി. സ്വാമി ലക്ഷ്മണാനന്ദ ആദ്യം തമ്പടിച്ചതും ഹിന്ദു ഭക്തസഹസ്രങ്ങൾ സന്ദർശിച്ചിരുന്നതുമായ കന്ധമാലിലെ ഏറ്റവും വലിയ ക്ഷേത്രം ചക്കപ്പാടിലായിരുന്നു. അതിനടുത്ത് ക്രൈസ്തവർ താമസിച്ചിരുന്ന ഏകഗ്രാമമായിരുന്നു ഗദ്രഗാം. ആസന്നമായ ആക്രമണത്തിൽനിന്ന് സ്വയം രക്ഷിക്കാൻ ക്രൈസ്തവരെ സംഘടിപ്പിക്കുന്നതിന്, സൈനികരായ പ്രധാൻ സഹോദരന്മാർ നേതൃത്വം നൽകി. പക്ഷെ, നൂറുകണക്കിനാളുകളുടെ സായുധസംഘം ഗ്രാമം വളഞ്ഞ് തങ്ങളുടെ ഭവനങ്ങൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ക്രൈസ്തവർ പ്രാണരക്ഷാർത്ഥം ചിതറിയോടി. "വൈകി മാത്രമാണ് രസാനന്ദ് വീട്ടിനകത്താണെന്ന് ഞങ്ങൾ ഓർത്തത്," മോട്ടിലാൽ ദുഃഖഭാരത്തോടെ അനുസ്മരിച്ചു. "ഞങ്ങൾ പട്ടാളക്കാരാണെന്ന് അറിയാമായിരുന്ന അവർ വീട് വളഞ്ഞശേഷം സിനിമാ രീതിയിൽ ഞങ്ങളെ വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ മുന്നോട്ടുവന്ന് ഇളയവനെ രക്ഷിക്കുക," ബാപ്റ്റിസ്റ്റ് സഭാംഗമായ മോത്തിലാൽ, ആ ബീഭത്സരംഗം വിവരിച്ചു. ഇരുട്ടിൻ്റെ മറവിലായിരുന്ന തങ്ങളെ പുറത്തുകൊണ്ടുവരുവാനാണ്, മനസ്സിൽ നിറയെ വെറുപ്പും കൈകളിൽ മാരകായുധങ്ങളുമായി വന്ന അക്രമികൾ ഇങ്ങനെ ഭീഷണി മുഴക്കുന്നതെന്ന് നിരായുധരായ സഹോദരന്മാർ തിരിച്ചറിഞ്ഞു. ഒളിച്ചിരുന്നിടത്തുനിന്ന് വീടിൻ്റെ അടുത്തുപോലും ചെല്ലാൻ കഴിഞ്ഞില്ല. സ്വന്തം ഗ്രാമംവിട്ട് തൻ്റെ രണ്ട് ഇളയ സഹോദരന്മാരോടും അവരുടെ കുടുംബങ്ങളോടും കൂടെ ഭുവനേശ്വറിലേക്ക് പലായനം ചെയ്ത മോത്തിലാൽ പറഞ്ഞു. കന്ധമാലിൽ നിന്ന് 250 കി.മീ. ദൂരത്തുള്ള ഭുവനേശ്വറിൽ വച്ചാണ് 2008 സെപ്തംബറിൽ ഞാൻ അവരെ ആദ്യമായി കണ്ടത്. നാടുംവീടും വിട്ട് പലായനം ചെയ്യേണ്ടിവന്ന നൂറുകണക്കിന് ക്രൈസ്തവരെപ്പോലെ ഇവരും ഭുവനേശ്വറിലേക്കുള്ള ബസ് കയറിയത് കുട്ടികളെയും കൊണ്ട് സഹോദരൻ്റെ ദുരന്തത്തെക്കുറിച്ചുള്ള ഓർമകളുമായി ദീർഘദൂരം വനാന്തരങ്ങളിലൂടെ നടന്നലഞ്ഞാണ്. 1999-ലെ കാർഗിൽ യുദ്ധത്തിൽ, രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരായ ഈ സഹോദരന്മാർക്ക് പിന്നീട് സ്വന്തം ഗ്രാമത്തിൽ പ്രവേശിക്കാൻ സാധിച്ചത് ഒക്ടോബർ 5-നാണ്, അതും പോലീസ് അകമ്പടിയോടുകൂടി. കലാപകാരികൾ അഗ്നിക്കിരയാക്കിയ സഹോദരൻ്റെ ഓർമയ്ക്ക് 41-ആം ദിവസം മരണാനന്തര ചടങ്ങുകൾ നടത്തുവാനും കത്തിച്ചുകളഞ്ഞിടത്തുനിന്ന് എല്ലിൻ കഷണങ്ങൾ ശേഖരിക്കാനാണ് പോലീസ് സംരക്ഷണയിൽ അവർ അവിടെ പോയത്. കൊല്ലപ്പെട്ട രസാനന്ദിൻ്റെ ജ്യേഷ്ഠന്മാരിൽ രണ്ടാമനായ രബീന്ദ്ര പ്രധാൻ ദൃഢസ്വരത്തിൽ പറഞ്ഞു: "ഞങ്ങൾ അവൻ്റെ ഭൗതികാവശിഷ്ടം ഇവിടെത്തന്നെ സംസ്കരിക്കുവാൻ തീരുമാനിച്ചു. " തകർക്കപ്പെട്ട ദൈവാലയത്തിനു മുൻഭാഗത്തായി സംസ്കരിക്കുവാൻ തീരുമാനിച്ചു" കുഴിമാടത്തിനടുത്തു വച്ചാണ് 2012-ലെ നവവത്സരദിനത്തിൽ അദ്ദേഹം ഇതു പറഞ്ഞത്. അക്രമികൾ കത്തിച്ചു ചാമ്പലാക്കിയ വീട്ടിൽ നിന്ന് വെറും 50 അടി അകലത്തിലായിരുന്നു ഈ കബറിടം. "ദൈവാലയ പുനർനിർമാണം പൂർത്തിയായാൽ ഉടനെത്തന്നെ ഞങ്ങൾ ഈ കബറിടം മനോഹരമാക്കും. ആരംഭത്തിൽ ഞങ്ങളെല്ലാവരും ഭയചകിതരായിരുന്നു. രസാനന്ദയുടെ വീരരക്തസാക്ഷിത്വം ഞങ്ങൾക്ക് ധൈര്യവും ആവേശവും പകർന്നിരിക്കുന്നു" രബീന്ദ്ര കൂട്ടിച്ചേർത്തു: ഇളയ സഹോദരൻ്റെ രക്തസാക്ഷിത്വത്തിനുശേഷം ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച രബീന്ദ്ര തങ്കളുടെ സഹോദരൻ്റെയും കുടുംബത്തിൻ്റെയും സഹനങ്ങളെക്കുറിച്ച് സാക്ഷ്യം നല്കാൻ ഒഡീഷയ്ക്കു പുറത്തേക്കും യാത്ര ചെയ്യുന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2020-09-16-16:42:07.jpg
Keywords: കന്ധ

14329
Category: 14
Sub Category:
Heading: നവ മാധ്യമങ്ങളിലെ ആകര്‍ഷണമായി ലോകത്തെ ഏറ്റവും വലിയ ക്രൂശിത രൂപം
Content: ബൊഗോട്ട: സെപ്റ്റംബര്‍ 14നു ആചരിച്ച കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞ് ലോകത്തെ ഏറ്റവും വലിയ ക്രൂശിത രൂപം. കൊളംബിയയിലെ നെയ്‌വാ നഗരത്തില്‍ നിന്നും 10 മൈല്‍ അകലെ ഹൂയില എന്ന പട്ടണത്തിലെ 262 അടി നീളമുള്ള ക്രൂശിത രൂപത്തിന്റെ ചിത്രങ്ങളാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ നവമാധ്യമങ്ങളില്‍ തരംഗമായത്. ‘ബ്ലഡ് ഓഫ് ക്രൈസ്റ്റ് സ്പിരിച്വല്‍ പാര്‍ക്ക്’ (പാര്‍ക്വു എസ്പിരിച്ച്വല്‍ ലാ സാന്ഗ്രെ ക്രിസ്റ്റോ) എന്ന ക്രിസ്ത്യന്‍ തീം പാര്‍ക്കിലെ ചാപ്പലിനു മുകളിലാണ് ഈ ഭീമന്‍ ക്രൂശിത രൂപം നിര്‍മ്മിച്ചിരിക്കുന്നത്. കുത്തനെ നില്‍ക്കാതെ നിലത്ത് കിടക്കുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കൊളംബിയയിലെ ഈ ക്രൂശിത രൂപം ഇന്നും അനേകരുടെ ആകര്‍ഷണമാണ്. 1959-ല്‍ മാര്‍ഷല്‍ ഫ്രഡറിക്ക് എന്ന അമേരിക്കന്‍ ശില്‍പ്പി മിഷിഗണില്‍ നിര്‍മ്മിച്ച 28 അടി ഉയരമുള്ള “ക്രോസ് ഇന്‍ ദി വുഡ്സ്” ആകാം കുത്തനെ നില്‍ക്കുന്ന ക്രൂശിത രൂപങ്ങളില്‍ ഏറ്റവും ഉയരമുള്ളതെന്ന് നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍, പാദം മുതല്‍ ശിരസ്സ് വരെയുള്ള അളവ് പ്രകാരം കൊളംബിയന്‍ തീം പാര്‍ക്കിലെ ക്രൂശിതരൂപമാണ് ലോകത്തെ ഏറ്റവും വലിയ പൊക്കമുള്ള ക്രൂശിതരൂപം. വിശുദ്ധ വാരത്തിലും മറ്റ് തിരുനാള്‍ ദിനങ്ങളിലും ബ്ലഡ് ഓഫ് ക്രൈസ്റ്റ് സ്പിരിച്വല്‍ പാര്‍ക്കിലെ കൂറ്റന്‍ ക്രൂശിത രൂപത്തിന് കീഴിലുള്ള ചാപ്പലിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും പാര്‍ക്കിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനുമായി നിരവധി തീര്‍ത്ഥാടകരാണ് എത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-16-17:22:39.jpg
Keywords: കുരിശ, ക്രൂശി