category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് അല്‍മായ ഫോറം
Contentകൊച്ചി: കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം നേതൃസമ്മേളനം ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും വിതരണത്തിലും നീതിയുക്തമല്ലാത്ത നയം സ്വീകരിക്കുന്ന ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് നീതിയുക്തമായി വിതരണം ചെയ്യേണ്ട വകുപ്പ് ഫണ്ട് വിതരണത്തില്‍ കാണിക്കുന്ന വിവേചനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവസരസമത്വം ഇല്ലാതാക്കുന്നു. സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ ആരംഭിച്ച വിവേചനം മറ്റു ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലും തുടരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, മുന്‍ ലേബര്‍ കമ്മീഷണര്‍ എം.പി. ജോസഫ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ഡോ. പി.സി. അനിയന്‍ കുഞ്ഞ്, ഏബ്രഹാം പറ്റിയാനി, വി.വി. അഗസ്റ്റിന്‍, ജോജി ചിറയില്‍, വര്‍ഗീസ് കോയിക്കര, ഡോ. മേരി റജീന, റാണി മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസ് മാത്യു ആനിത്തോട്ടം, സിബി വാണിയപ്പുരയ്ക്കല്‍, ഡാല്‍ബി ഇമ്മാനുവേല്‍, അമല്‍ സിറിയക്ക്, ബേബിച്ചന്‍ ഏര്‍ത്തയില്‍, ബേബി പൊട്ടനാനി, കെ.പി. ചാക്കപ്പന്‍, ഡെന്നി തോമസ് തെക്കിനേടത്ത്, ജേക്കബ് മേരിലാന്റ്, ജെയ്മോന്‍ തോട്ടുപുറം, പി.ഐ. ലാസര്‍, ലിസി ജോസ്, ലക്സി ജോയി മൂഞ്ഞേലി, റോണി അഗസ്റ്റിന്‍, റോയി ചാക്കോ, സെബാസ്റ്റ്യന്‍ വടശേരി, പ്രഫ. വി.എ. വര്‍ഗീസ്, ജേക്കബ് ആന്റണി, ബ്രദര്‍ അമല്‍, അനില്‍ പാലത്തിങ്കല്‍, ടെല്‍സണ്‍ കോട്ടോളി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-16 08:51:00
Keywords80:20, ന്യൂന
Created Date2020-09-16 14:27:17