Contents
Displaying 13941-13950 of 25138 results.
Content:
14289
Category: 18
Sub Category:
Heading: മാര്‍ ജോസഫ് ചേന്നോത്തിന്റെ ഭൗതികദേഹം 21നു കൊച്ചിയിലെത്തിക്കും
Content: കൊച്ചി: ജപ്പാനിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവംഗതനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന്റെ (76) ഭൗതികദേഹം 21നു കൊച്ചിയിലെത്തിക്കും. ടോക്കിയോയില്‍നിന്നു ദുബായി വഴി രാവിലെ 9.30നാണു ഭൗതികദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്നതെന്ന് മാര്‍ ചേന്നോത്തിന്റെ മാതൃ ഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളി വികാരി ഫാ. തോമസ് പെരേപ്പാടന്‍ അറിയിച്ചു. വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. വിമാനത്താവളത്തില്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു ജന്മനാടായ കോക്കമംഗലത്തേക്കു കൊണ്ടുപോകും. ആര്‍ച്ച്ബിഷപ്പിന്റെ വസതിയില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം ഭൗതികദേഹം കോക്കമംഗലം പള്ളിയിലേക്കെത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്കുശേഷം ദിവ്യബലിയോടുകൂടിയാകും സംസ്‌കാര ശുശ്രൂഷകള്‍. സംസ്‌കാരത്തിനായി പള്ളിയ്ക്കത്തു പ്രത്യേകം കല്ലറ നിര്‍മിക്കുമെന്നും ഫാ. പെരേപ്പാടന്‍ അറിയിച്ചു. മേയ് എട്ടിനുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന മാര്‍ ചേന്നോത്ത്, കഴിഞ്ഞ ഏഴിനാണു കാലംചെയ്തത്. ഭൗതികദേഹം ടോക്കിയോയിലെ സഭയുടെ മിഷന്‍ ആശുപത്രിയിലാണു സൂക്ഷിച്ചിട്ടുള്ളത്.
Image: /content_image/India/India-2020-09-12-06:09:42.jpg
Keywords: ചേന്നോത്ത

14290
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ മൂന്നിന് ഒപ്പുവെയ്ക്കും
Content: വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ മൂന്നിന് അസീസിയില്‍വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ചാക്രികലേഖനം പുറപ്പെടുവിക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ്. 'ഫ്രത്തേല്ലി തൂത്തി (എല്ലാവരും സഹോദരര്‍)' എന്നാണ് പുതിയ ചാക്രിക ലേഖനത്തിന്റെ പേര്. ഒക്ടോബര്‍ മൂന്നിന് അസീസിയില്‍ എത്തുന്ന പാപ്പ വിശുദ്ധ ഫ്രാന്‍സിസിന്റെ ശവകുടീരത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷമായിരിക്കും ചാക്രികലേഖനത്തില്‍ ഒപ്പുവെയ്ക്കുക. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സാഹോദര്യസങ്കല്പത്തില്‍നിന്നു പ്രചോദനം സ്വീകരിച്ച് പാപ്പാ തയാറാക്കുന്ന ചാക്രികലേഖനം ഭാവിജീവിതം കരുപ്പിടിപ്പിക്കാന്‍ മാനവകുടുംബത്തിനു മാര്‍ഗനിര്‍ദേശം നല്കുമെന്ന് അസീസിയിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമാധിപന്‍ ഫാ. മൗറോ ഗാബെത്തി പറഞ്ഞു. മനുഷ്യരെല്ലാവരും ദൈവമക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുളവാകുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചുമതലകളാണ് ചാക്രികലേഖനത്തിന്റെ ഉള്ളടക്കം. ഒക്ടോബര്‍ ആദ്യവാരത്തില്‍തന്നെ വിവിധ ഭാഷകളില്‍ ചാക്രികലേഖനം ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-12-06:26:44.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

14291
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോയ്ക്കു കോവിഡ് 19
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോയ്ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. കൊറോണയുടേതായ യാതൊരു രോഗലക്ഷണവും അദ്ദേഹത്തില്‍ പ്രകടമായിരുന്നില്ലെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫിലിപ്പീന്‍സ് സ്വദേശിയായ അദ്ദേഹം ആഗോള കത്തോലിക്കാ സന്നദ്ധ ശ്രംഖലയായ ‘കാരിത്താസ് ഇന്റര്‍നാഷ്ണലി’സിന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് കര്‍ദ്ദിനാള്‍ അന്റോണിയോ ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ സംഭാഷണം നടത്തിയിരുന്നു. കര്‍ദ്ദിനാളിന് രോഗ ലക്ഷണമൊന്നുമില്ലായിരുന്നെന്നും, സെപ്റ്റംബര്‍ 10ന് ഫിലിപ്പീന്‍സില്‍ എത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ രോഗബാധ സ്ഥിരീകരിച്ചതെന്നും, നിലവില്‍ ഐസൊലേഷനിലാണെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് വെളിപ്പെടുത്തി. കര്‍ദ്ദിനാളുമായി ബന്ധപ്പെട്ടവരുടെ പരിശോധനകള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ഏഴിന് റോമില്‍വെച്ച് അദ്ദേഹത്തിന് കോവിഡ് പരിശോധനാ നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. മനിലയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജനതകളുടെ സുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ തലവനായി നിയമിതനാകുന്നത്. വത്തിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരില്‍ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത് കര്‍ദ്ദിനാള്‍ അന്റോണിയോയ്ക്കാണ്. റോമിലെ വികാര്‍ ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിന് ശേഷം റോം കേന്ദ്രമാക്കിയുള്ള കര്‍ദ്ദിനാള്‍മാരില്‍ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നതും ഇദ്ദേഹത്തിനു തന്നെയാണ്. കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് ഇപ്പോള്‍ പൂര്‍ണ്ണമായും രോഗവിമുക്തനാണ്. മഹാമാരി ആരംഭിച്ചതിന് ശേഷം ആഗോള തലത്തില്‍ പത്തു കത്തോലിക്ക മെത്രാന്‍മാരാണ് ഇതുവരെ കോവിഡ് രോഗബാധയെ തുടര്‍ന്നു മരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-12-07:13:32.jpg
Keywords: ടാഗി

14292
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമെങ്കിലും വത്തിക്കാൻ കരാർ വിജയമെന്ന അവകാശ വാദവുമായി ചൈന
Content: ബെയ്ജിംഗ്: വത്തിക്കാൻ - ചൈന കരാർ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ വകുപ്പ് രംഗത്ത്. ചൈനയുടെയും വത്തിക്കാന്റെയും ശ്രമഫലമായി മെത്രാന്മാരുടെ നിയമനം അടക്കമുള്ള കരാർ വ്യവസ്ഥകൾ പാലിക്കാൻ സാധിച്ചെന്നാണ് സെപ്റ്റംബർ പത്താം തീയതി നടത്തിയ പത്രസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സാവോ ലിജിയാൻ അവകാശപ്പെട്ടിരിക്കുന്നത്. 2018 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതിയാണ് വത്തിക്കാനും, ചൈനയും തമ്മിൽ കരാർ ഒപ്പിട്ടത്. കരാർ പുതുക്കുന്നത് സംബന്ധിച്ച് വത്തിക്കാൻ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് കരാര്‍ വിജയമാണെന്ന അവകാശവാദവുമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധി രംഗത്തുള്ളത്. വരും ദിവസങ്ങളിൽ കരാർ പുതുക്കുമെന്ന് രണ്ട് അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണയുടെ സമയത്തടക്കം പരസ്പരധാരണ വളർത്താൻ ഇരുകൂട്ടർക്കും സാധിച്ചെന്നും സാവോ ലിജിയാൻ കൂട്ടിച്ചേർത്തു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നാണ് ചൈനയിൽനിന്ന് ഈ രണ്ടുവർഷത്തിനിടയിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ചൈനീസ് പ്രവിശ്യകളിൽ ദേവാലയങ്ങൾ തകർക്കുന്നതും കുരിശുകള്‍ നീക്കം ചെയ്യുന്നതും നിത്യസംഭവമായി മാറി. രഹസ്യ സഭയിലെ വൈദികരും വിശ്വാസികളും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഇതിനിടയിലാണ് മത സ്വാതന്ത്ര്യത്തിന് കടുത്ത ഭീഷണിയായ ദേശീയ സുരക്ഷാ നിയമം ചൈന നടപ്പിലാക്കുന്നത്. ചൈനീസ് കർദ്ദിനാൾ ജോസഫ് സെൻ അടക്കമുള്ള കത്തോലിക്ക നേതാക്കൾ നിയമത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരുന്നു. രാജ്യത്തുള്ള എല്ലാ മതങ്ങളെയും 'ചൈനീസ് വത്ക്കരിക്കുക' എന്ന ലക്ഷ്യവുമായി പ്രസിഡൻറ് ഷി ജിന്‍പിംഗ് മുന്നോട്ടു പോവുകയാണ്. എല്ലാം തങ്ങളുടെ വരുതിയിലാക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇതെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ പറഞ്ഞു. കരാർ പുതുക്കുന്നതിന് മുന്നോടിയായി നയതന്ത്ര ചർച്ചകളെ സ്വാധീനിക്കാനായി വത്തിക്കാൻ കംപ്യൂട്ടര്‍ ശൃംഖലയെ ചൈനീസ് വിദഗ്ധർ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-12-13:31:09.jpg
Keywords: വത്തി, ചൈന

14293
Category: 1
Sub Category:
Heading: 'അനധികൃത മിഷ്ണറി പ്രവര്‍ത്തനം': വിശുദ്ധ കുർബാന സംഘടിപ്പിച്ചതിന് കത്തോലിക്ക വിശ്വാസിക്ക് റഷ്യ പിഴ ചുമത്തി
Content: മോസ്കോ: വിശുദ്ധ കുർബാന സംഘടിപ്പിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക വിശ്വാസിക്ക് റഷ്യ പിഴ ചുമത്തി. നിഖിത ഗ്ലുസ്നോവ് എന്ന കത്തോലിക്ക വിശ്വാസിയ്ക്കാണ് റഷ്യന്‍ ഭരണകൂടം പിഴ ചുമത്തിയത്. മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഫോറം 18 എന്ന സംഘടനയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഹോട്ടൽ കോണ്‍ഫറന്‍സ് ഹാളില്‍ പരമ്പരാഗത ലത്തീൻ ക്രമത്തിലുള്ള വിശുദ്ധകുർബാന സംഘടിപ്പിച്ചു എന്നതാണ് സെന്റ് പയസ് ടെൻത് കമ്മ്യൂണിറ്റിയിലെ അംഗമായ നിഖിതയ്ക്ക് പിഴ ചുമത്താൻ കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. 5000 റൂബിള്‍ നിഖിത സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അധികൃതരുടെ സമ്മതമില്ലാതെ പുറത്ത് നിന്നുള്ള ഒരു വൈദികനെ രാജ്യത്തേക്ക് ക്ഷണിച്ച് കുർബാന അർപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കത്തോലിക്കാ വിശ്വാസത്തെ പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ വിതരണം നടന്നതായി ആരോപണമുണ്ട്. അതേസമയം വത്തിക്കാനുമായി പൂർണമായ ഐക്യം ഇല്ലാത്ത പ്രസ്ഥാനമാണ് സെന്റ് പയസ് ടെൻത് കമ്മ്യൂണിറ്റി. 2016ൽ പാസാക്കിയ "അനധികൃതമായ മിഷ്ണറി പ്രവർത്തനത്തിനെതിരെ"യുള്ള നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലുള്ള പല നടപടികളും റഷ്യൻ അധികൃതർ ഇപ്പോൾ സ്വീകരിക്കുന്നത്. 2020 ആദ്യത്തെ ആറു മാസങ്ങൾക്കുള്ളിൽ തന്നെ 42 കേസുകളാണ് ഇപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതലും വ്യക്തികൾക്ക് എതിരെയാണ്. സംഘടനകൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ കേസുകളും പിഴശിക്ഷയിൽ അവസാനിക്കുമെങ്കിലും രണ്ടു കേസുകളിൽ വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഒരു കത്തോലിക്ക വിശ്വാസിക്കെതിരെ റഷ്യന്‍ അധികൃതർ കുറ്റം ചുമത്തുന്നത്. മധ്യ ഏഷ്യയിലും റഷ്യയിൽ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ പറ്റി സെപ്റ്റംബർ 16നു അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷൻ ഹിയറിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ പല പ്രാദേശിക സർക്കാരുകളും രജിസ്ട്രേഷൻ അടക്കമുള്ളവ തടഞ്ഞ് മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്ന് വെബ്സൈറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-12-11:25:16.jpg
Keywords: റഷ്യ

14294
Category: 24
Sub Category:
Heading: ഇന്ന് സെപ്റ്റംബർ 12: പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ
Content: സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെയിനിലാണ് ആരംഭിച്ചത്. 1513ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970ൽ തിരുനാളുകളുടെ കലണ്ടറിൽ നിന്നു ഈ തിരുനാൾ മാറ്റിയെങ്കിലും 2003 ജോൺ പോൾ രണ്ടാമൻ പാപ്പ ഈ തിരുനാൾ റോമൻ മിസ്സലിൽ വീണ്ടും ഉൾപ്പെടുത്തി. മറിയം എന്ന നാമം പുരാതന സെമറ്റിക് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്. ഹീബ്രു ഭാഷയിൽ മിറിയാം ( Myriam ) അറമായ ഭാഷയിൽ മറിയാം ( Maryam ) എന്നുമാണ് മറിയം എന്ന നാമം അറിയപ്പെടുന്നത്. ഭാഷാശാസ്‌ത്ര പഠനമനുസരിച്ച് മറിയം എന്ന വാക്കിൻ്റെ അർത്ഥം സ്ത്രീ, മനോഹരി വളരെയധികം സ്നേഹിക്കപ്പെട്ടവൾ, എന്നൊക്കയാണ്. ഗബ്രിയേൽ മാലാഖ മറിയത്തെ മംഗല വാർത്ത അറിയിക്കുമ്പോൾ ചെയ്യുന്ന അഭിസംബോധനയിൻ ഈ അർത്ഥം അടങ്ങിയിരിക്കുന്നു." ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 1 : 28). മറിയം എന്ന നാമം പരിശുദ്ധ ദൈവമാതാവിൻ്റെ പേരായാതിനാൽ വളരെയധികം ബഹുമാനവും ഭക്തിയും അർഹിക്കുന്നു. മരിയൻ ദൈവശാസ്ത്രജ്ഞനായ വി. ലൂയിസ് ദി മോൺഫോർട്ട് മറിയത്തിൻ്റെ മാഹാത്മ്യത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിരിയിക്കുന്നു: "ലോകം മുഴുവൻ അവളുടെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു, രാജ്യങ്ങൾ, പ്രവിശ്യകൾ, രൂപതകൾ, പട്ടണങ്ങൾ എന്നിവയുടെ മധ്യസ്ഥയായി അവളെ തിരഞ്ഞെടുത്ത ക്രിസ്ത്യൻ ജനതയുടെ കാര്യത്തിൽ ഇത് തികച്ചും ശരിയാണ്.. നിരവധി കത്തീഡ്രലുകൾ അവളുടെ നാമത്തിൽ ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു. അവൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു അൾത്താരയെങ്കിലും ഇല്ലാത്ത ഒരു ദൈവാലയവുമില്ല. എല്ലാത്തരം കഷ്ടപ്പാടുകളും സുഖമാക്കകയും നിരവധി അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്ന അവളുടെ അത്ഭുതകരമായ ഒരു ചിത്രമെങ്കിലും ഇല്ലാത്ത ഒരു രാജ്യമോ പ്രദേശമോ ഈ ലോകത്തില്ല” . "പല കൂട്ടായ്മകളും ഭക്ത സംഘടനകളും മധ്യസ്ഥയും രക്ഷാധികാരിയും എന്ന നിലയിൽ അവളെ ബഹുമാനിക്കുന്നു. ഇവയിൽ പലതും അവളുടെ പേരിലും സംരക്ഷണത്തിലുമുള്ള ഓർഡറുകളാണ്. ഒരു പ്രാവശ്യമെങ്കിലും ‘നന്മ നിറഞ്ഞ മറിയം’ എന്ന പ്രാർത്ഥന ജപിക്കാത്ത ഒരു കുട്ടിയുമില്ല. എത്ര കഠിനഹൃദയനാണങ്കിലും മറിയത്തിൽ അഭയം പ്രാപിക്കാത്ത ഒരു പാപി പോലും ഇല്ല. നരകത്തിലെ പിശാചുക്കൾ പോലും അവളെ കാണുമ്പോൾ ഭയന്നു കൊണ്ടു ബഹുമാനം പ്രകടിപ്പിക്കുന്നു.” സെപ്റ്റംബർ 12 ഈ തിരുനാളിൻ്റെ ദിനമായി തീർന്നതിൽ ചരിത്രപരമായ പ്രാധാന്യമുണ്ട്. 1683 തുർക്കിയിലെ ഓട്ടോമൻ സൈന്യം സുൽത്താൻ മുഹമ്മദ് നാലാമൻ്റെ നേതൃത്വത്തിൽ ക്രൈസ്തവ യുറോപ്പിനെതിരെ ജിഹാദ് ആരംഭിച്ചു. മൂന്നു ലക്ഷത്തോളം വരുന്ന മുസ്ലിം സൈന്യം ഹംഗറി കടന്നു ആസ്ട്രിയിലേക്കു നീങ്ങി. 1683 ജൂലൈ മാസത്തിൽ ഗ്രാൻഡ് വൈസിയർ കാര മുസ്തഫയുടെ നേതൃത്വത്തിലുള്ള തുർക്കി സൈന്യം 15,000 വരുന്ന ആസ്ട്രിയൻ സൈന്യത്തെ ആക്രമിച്ചു വിയന്ന നഗരത്തെ കീഴ്പ്പെടുത്തി. ഈ അവസരത്തിൽ പേപ്പൽ ന്യൂൺഷ്യോയും ലിയോപോൾഡ് ചക്രവർത്തിയും മുന്‍പ് തുർക്കികളെ അതിർത്തിയിൽ പരാജയപ്പെടുത്തി “തോല്പിക്കപ്പെടാത്ത വടക്കൻ സിംഹം” എന്ന പദവി നേടിയ പോളണ്ട് രാജാവ് ജാൻ സോബിസ്കിയോട് (Jan Sobieski ) സഹായം അഭ്യർത്ഥിച്ചു. സോബിസ്കി രാജാവ് ഒട്ടും മടിക്കാതെ ക്രൈസ്തവരെ സഹായിക്കാൻ തയ്യാറായി. ആഗസ്റ്റു മാസത്തിൽ, രാജാവും സൈന്യവും സെസ്റ്റോചോവയിയെ പരിശുദ്ധ മാതാവിൻ്റെ ദൈവാലയം (Shrine to Our Lady of Czestochowa), കടന്നു പോയപ്പോൾ , അവർ പരിശുദ്ധ അമ്മയുടെ അനുഗ്രഹവും മധ്യസ്ഥതയും അപേക്ഷിച്ചു. സെപ്റ്റംബർ മാസത്തിൻ്റെ ആരംഭത്തിൽ അവർ ഡാനൂബ് നദി കടന്ന് ആസ്ട്രിയൻ സൈന്യത്തോടൊപ്പം ചേർന്നു. സെപ്റ്റംബർ പതിനൊന്നാം തീയതി 76,000 ഓളം വരുന്ന സൈന്യം സോബിസ്കിയുടെ നേതൃത്വത്തിൽ തുർക്കൻ സൈന്യത്തെ ആക്രമിച്ചു. സോബിസ്കിയുടെ കുതിരപ്പടയെ പിന്തുടർന്ന മുസ്ലീം തുർക്കികൾ പരാജയം ഏറ്റുവാങ്ങി. വിയന്നയും ക്രിസ്ത്യൻ യൂറോപ്പും രക്ഷപെട്ടങ്കിലും പരാജയപ്പെട്ട മുസ്ലീം സൈന്യം ഓസ്ട്രിയയിൽ നിന്ന് പലായനം ചെയ്യുന്നതിനു മുമ്പു നൂറുകണക്കിന് ക്രൈസ്തവ ബന്ദികളെ വധിച്ചിരുന്നു. യുദ്ധത്തിൽ ജയിച്ച സോബിസ്കി രാജാവ് വിശുദ്ധ കുർബാനയുടെ സമയത്ത് സാഷ്ടാംഗം പ്രണമിച്ച് "ഞാൻ വന്നു, ഞാൻ കണ്ടു, ദൈവം കീഴടക്കി" (Veni, vidi, Deus vicit) എന്നു പരസ്യമായി ഏറ്റു പറഞ്ഞു. വിജയ ശ്രീലാളിതനായ സോബിസ്കി രാജാവ് സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിയന്നയിൽ പ്രവേശിച്ചു. അന്നു തന്നെ ഇന്നസെൻ്റ് പതിനൊന്നാമൻ മാർപാപ്പ ക്രിസ്ത്യാത്യാനികളെ രക്ഷിച്ച പരിശുദ്ധ മറിയത്തിൻ്റെ ബഹുമാനത്തിനായി ഒരു തിരുനാൾ പ്രഖ്യാപിച്ചു. 2001ൽ അമേരിക്കയിൽ ഭീകരാക്രമണം നടത്താൻ ഒസാമ ബിൻ ലാദൻ സെപ്റ്റംബർ 11 തിരഞ്ഞെടുത്തത് ക്രൈസ്തവ സൈന്യം 1683 സെപ്റ്റംബർ 11 നു തുർക്കി സൈന്യത്തെ തോൽപ്പിച്ചതിൻ്റെ പ്രതികാരമായിട്ടാണന്നുള്ള ഗൂഢാലോചന സിദ്ധാന്തം ഇന്നും നിലനിൽക്കുന്നുണ്ട്. പരിരുദ്ധ കന്യാകാ മറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അമ്മ എല്ലാ ക്രൈസ്തവരെയും പ്രത്യേകിച്ചു പീഡിത ക്രൈസ്തവരുടെ മധ്യസ്ഥയും സംരക്ഷയുമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2020-09-12-12:57:04.jpg
Keywords: മറിയ

14295
Category: 1
Sub Category:
Heading: അഞ്ച് ജെസ്യൂട്ട് വൈദികരെ കൊലപ്പെടുത്തിയ സാല്‍വദോര്‍ മിലിട്ടറി കേണലിന് 133 വര്‍ഷത്തെ തടവ്
Content: എല്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ അഞ്ച് ജെസ്യൂട്ട് വൈദികരെ കൊലപ്പെടുത്തിയ മിലിട്ടറി കേണലിന് 133 വര്‍ഷത്തെ തടവ്. 1989-ല്‍ ഈശോ സഭാംഗങ്ങളായ അഞ്ചു സ്പാനിഷ് വൈദികര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്പാനിഷ് കോടതിയാണ് മുന്‍ സാല്‍വദോര്‍ മിലിട്ടറി കേണലായ മോണ്ടാനോയ്ക്കു തടവുശിക്ഷ വിധിച്ചത്. ഇന്നലെ സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു വിധി പുറത്തുവന്നത്. എല്‍ സാല്‍വദോറിന്റെ വിഭജനത്തിനു കാരണമായ 1980-ലെ ആഭ്യന്തരയുദ്ധ കാലത്ത് എല്‍ സാല്‍വദോറിന്റെ പൊതു സുരക്ഷാവിഭാഗം വൈസ് മിനിസ്റ്റര്‍ കൂടിയായിരുന്നു മൊണ്ടാനോ. വൈദികരെ കൊല്ലുവാന്‍ പദ്ധതിയിടുകയും ഉത്തരവിടുകയും ചെയ്തത് മോണ്ടാനോ ആണെന്നു കോടതി കണ്ടെത്തി. ആഭ്യന്തര യുദ്ധ കാലഘട്ടത്തില്‍ നടന്ന ക്രൂരതക്ക് 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവം ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. ഫാ. എല്ലക്കൂരിയ, ഫാ. ഇഗ്നാസിയോ മാര്‍ട്ടിന്‍ ബാരോ, ഫാ. സെഗുണ്ടോ മോണ്ടെസ്, ഫാ. അമാണ്ടോ ലോപ്പസ്, ഫാ. ജോവാകിന്‍ ലോപ്പസ് വൈ ലോപ്പസ്,എന്നീ പുരോഹിതരും വീട്ടുജോലിക്കാരിയായ എല്‍ബാ റാമോസും, അവരുടെ മകള്‍ സെലീനയുമാണ് അന്നത്തെ മിലിട്ടറി അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. എല്‍ സാല്‍വദോര്‍ സൈന്യവുമായി പോരാടിക്കൊണ്ടിരുന്ന ഫാരാബുണ്ടോ മാര്‍ട്ടി നാഷ്ണല്‍ ലിബറേഷന്‍ ഫ്രണ്ടിലെ മാര്‍ക്സിസ്റ്റ് ഗറില്ലകളോട് വൈദികര്‍ക്ക് അനുഭാവമുണ്ടെന്ന സംശയം മൊണ്ടാനോക്ക് ഉണ്ടായിരുന്നതായി സാക്ഷി മൊഴിയുണ്ട്. സര്‍ക്കാരും, വിമത പോരാളികളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചിരുന്നത് ജെസ്യൂട്ട് വൈദികരായിരിന്നു. കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന ഫാ. ഇഗ്നാസിയോ എല്ലാക്കൂരിയ എസ്.ജെ സര്‍ക്കാരിന്റെ ഒരു തുറന്ന വിമര്‍ശകനായിരുന്നു. 1989 നവംബര്‍ 16-നാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. സെന്‍ട്രല്‍ അമേരിക്കന്‍ സര്‍വ്വകലാശാലയിലെ ജെസ്യൂട്ട് ഭവനത്തിലേക്ക് അതിക്രമിച്ച് കയറിയ എല്‍സാല്‍വദോര്‍ ആര്‍മി ബറ്റാലിയന്‍ ആറ് ജെസ്യൂട്ട് വൈദികരെയും അവരുടെ കിടക്കയില്‍ നിന്നും വലിച്ചിഴച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒരു ദശാബ്ദത്തോളം നീണ്ട എല്‍സാല്‍വദോര്‍ ആഭ്യന്തര യുദ്ധത്തില്‍ മുക്കാല്‍ ലക്ഷത്തോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും എണ്ണായിരം പേരെ കാണാതാവുകയും ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-12-14:27:00.jpg
Keywords: എല്‍ സാല്‍

14296
Category: 7
Sub Category:
Heading: CCC Malayalam 88 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയെട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയെട്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14297
Category: 18
Sub Category:
Heading: ആഗോള ലത്തീന്‍ യുവജന സംഗമം ഇന്ന്
Content: കൊച്ചി: കെസിവൈഎം ലാറ്റിന്റെ നേതൃത്വത്തില്‍ കെആര്‍എല്‍സിബിസി പ്രവാസികാര്യ കമ്മീഷനും ഐസിവൈഎം നാഷണലിന്റെയും സഹകരണത്തോടെ നടത്തുന്ന വോക്സ് ലാറ്റിന 2020 ന്റെ ആഗോള ലത്തീന്‍ യുവജന സംഗമം ഇന്നു വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ ഓണ്‍ലൈനായി നടക്കും.'യുവജനങ്ങള്‍: കരുതലും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 23നാരംഭിച്ച വിവിധരാജ്യങ്ങളിലെ പ്രതിനിധിസംഗമങ്ങളുടെ അവസാന ഭാഗമായ സംഗമമാണ് ഇന്നു നടക്കുന്നത്.കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി ആയിരത്തിലധികം യുവജനങ്ങളും അല്‍മായരും പങ്കെടുക്കും.
Image: /content_image/India/India-2020-09-13-06:46:03.jpg
Keywords: യുവജന

14298
Category: 18
Sub Category:
Heading: സിഎല്‍സി ഒരുക്കിയ 14 ബൈബിള്‍ കൈയെഴുത്തു പ്രതികളുടെ സമര്‍പ്പണം ഇന്ന്
Content: തൃശൂര്‍: കോവിഡ് പ്രതിസന്ധിക്കിടെ ലോക്ക്ഡൗണിലായപ്പോള്‍ തൃശൂര്‍ അതിരൂപത സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ഫൊറോന സിഎല്‍സിയുടെ സഹകരണത്തോടെ 14 സമ്പൂര്‍ണ്ണ ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ തയാറാക്കി. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്ത ഈ ഉദ്യമത്തിന് ഓരോ ഫൊറോനായില്‍ നിന്നും 140 പേര്‍ അടങ്ങുന്ന ടീമാണു നേതൃത്വം നല്‍കിയത്. അതിരൂപതയിലെ വിവിധ ഫൊറോനകളിലായി 2500 സിഎല്‍സി പ്രവര്‍ത്തകര്‍ക്ക് ഓരോരുത്തരും എഴുതേണ്ട ഭാഗങ്ങള്‍ വിഭജിച്ചു നല്‍കി. എഴുതുന്‌പോള്‍ ശ്രദ്ധിക്കേണ്ട പൊതു നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഭവനങ്ങളിലിരുന്ന് ഏപ്രില്‍ 26 മുതല്‍ മേയ് മൂന്നുവരെയുള്ള ഒരാഴ്ചക്കാലം കൊണ്ടാണു പകര്‍ത്തിയെഴുത്ത് പൂര്‍ത്തിയാക്കിയത്. മുപ്പതിനായിരത്തിലധികം പേപ്പറുകളാണ് ഉപയോഗിച്ചത്. എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ ഓരോ കൈയെഴുത്തുപ്രതിക്കും രണ്ടായിരം മുതല്‍ രണ്ടായിരത്തഞ്ഞൂറു വരെ പേജുകള്‍. ഇത്രയും വലിപ്പമുള്ള ഓരോ കൈയെഴുത്തു പ്രതികളുടെയും ബൈന്‍ഡിംഗ് പൂര്‍ത്തിയാക്കാനായില്ല. ലോക്ക്ഡൗണ്‍ മൂലം പ്രിന്റിംഗ് മേഖലയും അടച്ചിട്ട നിലയിലായിരുന്നു. ഇത്രയും പേജുകള്‍ ഒന്നിച്ചു ബൈന്‍ഡ് ചെയ്യാന്‍ പല അച്ചടിശാലകളും തയാറായില്ല. തുടര്‍ന്ന് കാരമുക്കില്‍ വിസ്റ്റ ഓഫ്‌സെറ്റ് പ്രസ് നടത്തുന്ന ഷാജി 14 ദിവസം കൊണ്ട് 14 ബൈബിളുകളുടെയും ബൈന്‍ഡിംഗ് പൂര്‍ത്തിയാക്കി. ബൈബിള്‍ കൈയെഴുത്തു പ്രതികളുടെ സമര്‍പ്പണം ഇന്നു 3.30 നു തൃശൂര്‍ ബിഷപ്‌സ് ഹൗസില്‍ നടക്കും . വിവിധ ഫൊറോനാ പ്രസിഡന്റുമാര്‍ സമര്‍പ്പിക്കുന്ന ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ തൃശൂര്‍ അതിരൂപതയ്ക്കുവേണ്ടി മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ടോണി നീലങ്കാവിലും ഏറ്റുവാങ്ങും. ബൈബിള്‍ കൈയെഴുത്തു യജ്ഞത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിരൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത്, പ്രസിഡന്റ് ജോമി ജോണ്‍സണ്‍, അസി. പ്രമോട്ടര്‍ ഫാ. ഫ്രാജോ വാഴപ്പിള്ളി, ഫാ. ജിക്‌സന്‍ മാളോക്കാരന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്, കണ്‍വീനര്‍ ആഷ്മി ജോണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ജെസ്‌വിന്‍ സാജു, ഐജോ പൊറത്തൂര്‍, അനിറ്റ, നിയ, ലിമ, ശീതള്‍, സെബിന്‍ സിക്കെ, ഡില്‍ജോ തരകന്‍, ബിജില്‍ ജോസഫ്, ഡോംസണ്‍ സൈമന്‍, ജീസോ ലോനപ്പന്‍, പ്രിന്റോ, ഫെസിന്‍, അജിത് , ജെറിന്‍, ബ്രില്ലോ എന്നിവരോടൊപ്പം വിവിധ ഫൊറോന പ്രസിഡന്റുമാരും, ഫൊറോന കണ്‍വീനര്‍മാരും ബൈബിള്‍ കൈയെഴുത്തുപ്രതികള്‍ തയാറാക്കുന്നതിനു നേതൃത്വം നല്‍കി.
Image: /content_image/India/India-2020-09-13-07:09:55.jpg
Keywords: ബൈബി, കൈ