category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'അനധികൃത മിഷ്ണറി പ്രവര്‍ത്തനം': വിശുദ്ധ കുർബാന സംഘടിപ്പിച്ചതിന് കത്തോലിക്ക വിശ്വാസിക്ക് റഷ്യ പിഴ ചുമത്തി
Contentമോസ്കോ: വിശുദ്ധ കുർബാന സംഘടിപ്പിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക വിശ്വാസിക്ക് റഷ്യ പിഴ ചുമത്തി. നിഖിത ഗ്ലുസ്നോവ് എന്ന കത്തോലിക്ക വിശ്വാസിയ്ക്കാണ് റഷ്യന്‍ ഭരണകൂടം പിഴ ചുമത്തിയത്. മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഫോറം 18 എന്ന സംഘടനയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഹോട്ടൽ കോണ്‍ഫറന്‍സ് ഹാളില്‍ പരമ്പരാഗത ലത്തീൻ ക്രമത്തിലുള്ള വിശുദ്ധകുർബാന സംഘടിപ്പിച്ചു എന്നതാണ് സെന്റ് പയസ് ടെൻത് കമ്മ്യൂണിറ്റിയിലെ അംഗമായ നിഖിതയ്ക്ക് പിഴ ചുമത്താൻ കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. 5000 റൂബിള്‍ നിഖിത സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അധികൃതരുടെ സമ്മതമില്ലാതെ പുറത്ത് നിന്നുള്ള ഒരു വൈദികനെ രാജ്യത്തേക്ക് ക്ഷണിച്ച് കുർബാന അർപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കത്തോലിക്കാ വിശ്വാസത്തെ പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ വിതരണം നടന്നതായി ആരോപണമുണ്ട്. അതേസമയം വത്തിക്കാനുമായി പൂർണമായ ഐക്യം ഇല്ലാത്ത പ്രസ്ഥാനമാണ് സെന്റ് പയസ് ടെൻത് കമ്മ്യൂണിറ്റി. 2016ൽ പാസാക്കിയ "അനധികൃതമായ മിഷ്ണറി പ്രവർത്തനത്തിനെതിരെ"യുള്ള നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലുള്ള പല നടപടികളും റഷ്യൻ അധികൃതർ ഇപ്പോൾ സ്വീകരിക്കുന്നത്. 2020 ആദ്യത്തെ ആറു മാസങ്ങൾക്കുള്ളിൽ തന്നെ 42 കേസുകളാണ് ഇപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതലും വ്യക്തികൾക്ക് എതിരെയാണ്. സംഘടനകൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ കേസുകളും പിഴശിക്ഷയിൽ അവസാനിക്കുമെങ്കിലും രണ്ടു കേസുകളിൽ വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഒരു കത്തോലിക്ക വിശ്വാസിക്കെതിരെ റഷ്യന്‍ അധികൃതർ കുറ്റം ചുമത്തുന്നത്. മധ്യ ഏഷ്യയിലും റഷ്യയിൽ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ പറ്റി സെപ്റ്റംബർ 16നു അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷൻ ഹിയറിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ പല പ്രാദേശിക സർക്കാരുകളും രജിസ്ട്രേഷൻ അടക്കമുള്ളവ തടഞ്ഞ് മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്ന് വെബ്സൈറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-12 20:16:00
Keywordsറഷ്യ
Created Date2020-09-12 16:55:16