Contents

Displaying 13911-13920 of 25138 results.
Content: 14259
Category: 18
Sub Category:
Heading: സമരിറ്റൻസ് കോവിഡ് പ്രതിരോധസേനയ്ക്ക് പരിശീലനം നൽകി
Content: മാനന്തവാടി: മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലിൽ രൂപികരിച്ച സമരിറ്റൻസ് സന്നദ്ധ സേനയ്ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മാനന്തവാടി രൂപതയുടെ 13 മേഖലകളിൽനിന്നായി 402 അംഗങ്ങളാണ് സമരിറ്റൻസ് മാനന്തവാടി സന്നദ്ധ സേനയിൽ അംഗങ്ങളായുള്ളത്. ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് സന്നദ്ധ സേനയിലെ ആദ്യ ബാച്ചിനുള്ള പരിശീലനം സംഘടിപ്പിച്ചു. കോവിഡ് വൈറസ് ബാധയാൽ മരണപ്പെടുന്ന വ്യക്തികളുടെ മരണാനന്തര ചടങ്ങുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ അസി. പോലീസ് സർജൻ ഡോ. ബിബിൻ, ഡോ. മഹേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. സമരിറ്റൻസ് മാനന്തവാടിയുടെ സേവനം ആവശ്യം വരുന്ന മുറയ്ക്ക് ജാതി മത ദേതമെന്യേ എവർക്കും ലദ്യമാക്കുമെന്ന് ജനറൽ കോ-ഓർഡിനേറ്റർ ഫാ. പോൾ കൂട്ടാല അറിയിച്ചു. പൂർണ്ണമായും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ജനറൽ മാനേജർ ഫാ. ഷിജു ഐക്കരക്കാനായിൽ, ജനറൽ ക്യാപ്റ്റൻ ബിബിൻ ചെമ്പക്കര, ഫാ. ആന്റോ മമ്പള്ളിൽ, ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, രഞ്ജിത്ത് മുതുപ്ലാക്കൽ, ഡോ. കെ.പി സാജു എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2020-09-08-14:11:07.jpg
Keywords: പ്രതിരോധ
Content: 14260
Category: 1
Sub Category:
Heading: നാലു ക്രിസ്ത്യന്‍ സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
Content: ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് (എഫ്.സി.ആര്‍.എ) ലൈസന്‍സ് റദ്ദാക്കപ്പെട്ട ആറ് സംഘടനകളില്‍ നാല് ക്രിസ്ത്യന്‍ സംഘടനകളും. ജാര്‍ഖണ്ഡിലെ എക്രിയോസോകുലിസ് വടക്ക് പടിഞ്ഞാറന്‍ ഗോസ്സ്നര്‍ ഇവാഞ്ചലിക്കല്‍, മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ (ഇ.സി.എ), ജാര്‍ഖണ്ഡിലെ തന്നെ നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, മുംബൈയിലെ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് അസോസിയേഷന്‍ (എന്‍.എല്‍.എഫ്.എ) എന്നീ സംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം അമേരിക്ക ആസ്ഥാനമായുള്ള രണ്ടു ക്രിസ്ത്യന്‍ സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശസഹായം സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് എഫ്‌സിആര്‍ഐ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ എന്താണു ചട്ടലംഘനമെന്ന് സര്‍ക്കാരോ എഫ്‌സിആര്‍ഐ വെബ്‌സൈറ്റോ വ്യക്തമാക്കിയിട്ടില്ല. വിദേശസഹായം നിലച്ചതും കോവിഡും ലോക്ക്ഡൗണും മൂലമുള്ള പ്രതിസന്ധിയും കുഷ്ഠരോഗികളെയും ആദിവാസികളെയും കൂടുതല്‍ കഷ്ടത്തിലാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് ഇല്ലാതെ ഒരു സംഘടനക്കോ, എന്‍.ജി.ഒക്കോ വിദേശ സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഇന്ത്യയില്‍ അനുമതിയില്ല. 22,457 എന്‍.ജി.ഒ സംഘടനകളാണ് എഫ്.സി.ആര്‍.എയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 20,674 സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടുകഴിഞ്ഞു. 6702 സംഘടനകളുടെ ലൈസന്‍സ് തീരാറായികൊണ്ടിരിക്കുകയുമാണ്‌. അമേരിക്ക ആസ്ഥാനമായുള്ള സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയുടെ സംഭാവനകളെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരം. കഴിഞ്ഞ ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ മുംബൈയില്‍ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തീവ്ര ഹിന്ദു സംഘടനയായ ബജ്രംഗ്ദള്‍ തടസ്സപ്പെടുത്തിയിരുന്നു. തങ്ങളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടതിനെക്കുറിച്ച് സംഘടനകള്‍ പ്രതികരണം നടത്തിയിട്ടില്ല. 1952ല്‍ മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ (ഇ.സി.എ) പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ എന്‍.എല്‍.എഫ്.എ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1960ലാണ്. നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ഇന്ത്യയിലെത്തുന്നത് 1987-ലും. രാജ്നന്ദഗാവോണ്‍ ലെപ്രസി ഹോസ്പിറ്റല്‍, ഡോണ്‍ബോസ്കോ ട്രൈബല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയാണ് ലൈസന്‍സ് റദ്ദാക്കപ്പെറ്റ് മറ്റ് രണ്ടു സംഘടനകള്‍. കംപാഷന്‍ ഇന്റര്‍നാഷ്ണല്‍ എന്ന മറ്റൊരു അമേരിക്കന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ സംഭാവനകള്‍ 2017-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. ബ്ലൂംബര്‍ഗ് ഫിലാന്ത്രോപ്പീസ് എന്ന അമേരിക്കന്‍ സംഘടനയില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച രണ്ടു സംഘടനകളുടെ ലൈസന്‍സും ഇതേ വര്‍ഷം തന്നെ റദ്ദാക്കപ്പെട്ടിരുന്നു. ഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി ഭരണകൂടം അധികാരത്തിലേറിയതിന് ശേഷം ക്രിസ്ത്യന്‍ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള വിദേശസഹായം തടയുന്നത് രൂക്ഷമായിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മുതല്‍ 20,457 സര്‍ക്കാരിതര സംഘടനകളുടെ എഫ്‌സിആര്‍ഐ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്താകെ 49,000ത്തോളം സര്‍ക്കാരിതര സംഘടനകള്‍ക്കാണ് എഫ്‌സിആര്‍ഐ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-08-14:46:30.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 14261
Category: 1
Sub Category:
Heading: തുര്‍ക്കിയുടെ തുടര്‍ച്ചയായ ആക്രമണം: കുർദിസ്ഥാൻ മേഖലയിലെ ക്രിസ്ത്യന്‍ ഗ്രാമം വിജനമായി
Content: സഖോ: തുർക്കിയുടെ തുടര്‍ച്ചയായ സൈനിക നടപടികളെ തുടര്‍ന്നു കുർദിസ്ഥാൻ മേഖലയിലെ സഖോ ജില്ലയിലെ ക്രിസ്ത്യൻ ഗ്രാമമായ ഷെറാനിഷ് പ്രദേശം വിജനമായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി വ്യോമാക്രമണങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ടായതിനെ തുടർന്ന് ക്രൈസ്തവ വിശ്വാസികളായ ഗ്രാമവാസികൾ സ്വഭവനം ഉപേക്ഷിച്ചു മറ്റുസ്ഥലങ്ങളിലേക്കു പലായനം ചെയ്യുകയായിരിന്നു. തങ്ങളുടെ എല്ലാ ഫാമുകൾക്കും തീയിട്ടുവെന്നും ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശത്ത് ബോംബാക്രമണം രൂക്ഷമാണെന്നും ഇതേ തുടര്‍ന്നു പലായനം ചെയ്യുകയായിരിന്നുവെന്നും ഗ്രാമവാസിയായ അമീർ നിസ്സാൻ പറഞ്ഞു. ബാഗ്ദാദിൽ നിന്ന് നാടുകടത്തപ്പെട്ട തങ്ങള്‍ ക്രിസ്ത്യൻ ഗ്രാമമായതു കൊണ്ട്, ഈ സ്ഥലം സുരക്ഷിതമാണെന്ന് കരുതി ഷെറാനിഷില്‍ എത്തിയെങ്കിലും ആക്രമണങ്ങളെ തുടര്‍ന്നു വീണ്ടും പലായനം ചെയ്യേണ്ടിവന്നുവെന്ന് ഇവാൻ ഹിക്മറ്റ് എന്നയാള്‍ പറഞ്ഞു. തുർക്കിയും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും (പി‌കെകെ) തമ്മിലുള്ള പോരാട്ടമാണ് പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുന്നത്. തുർക്കിയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്ഥലമാണ് സഖോ. തുർക്കിയുടെ നിരന്തരമായ പോരാട്ടം കാരണം ഈ പ്രദേശത്തെ മറ്റു പല ഗ്രാമങ്ങളിലെ ജനങ്ങളും വിട്ടൊഴിഞ്ഞു പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് മുന്‍പും ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നു പ്രദേശത്ത് നിന്നു ജനങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് കുർദിസ്ഥാൻ മേഖലയിലെ തുർക്കി സൈന്യത്തിന്റെ ആക്രമണങ്ങൾ മേഖലയില്‍ വ്യാപകമായി ആരംഭിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-08-16:40:44.jpg
Keywords: തുര്‍ക്കി, ഇറാഖ
Content: 14262
Category: 7
Sub Category:
Heading: CCC Malayalam 84 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |എണ്‍പത്തിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിനാലാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14263
Category: 7
Sub Category:
Heading: CCC Malayalam 85 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയഞ്ചാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14264
Category: 13
Sub Category:
Heading: കൊറോണ കാലഘട്ടത്തിലെ ധീര വൈദികരെ കണ്ടെത്താന്‍ മുണ്ടേലിയാന്‍ സെമിനാരി
Content: ഡെന്‍വര്‍: അമേരിക്കയില്‍ വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ആത്മീയ ശുശ്രൂഷകള്‍ നിലച്ചുപോയ കൊറോണ കാലഘട്ടത്തില്‍ സ്തുത്യര്‍ഹവും വീരോചിതവുമായ രീതിയില്‍ തങ്ങളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയ ധീര വൈദികരെ കണ്ടെത്താന്‍ മുണ്ടേലെയിന്‍ സെമിനാരി. തങ്ങളുടെ അജപാലന ദൌത്യം ധീരതയോടെ നിര്‍വ്വഹിച്ച വൈദികരെ കണ്ടെത്തി ആദരിക്കുന്നതിനുമുള്ള നാമനിര്‍ദ്ദേശങ്ങളാണ് മുണ്ടേലെയിന്‍ സെമിനാരി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 വരെ നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നാണ് സെമിനാരി അറിയിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധിയുടേതായ ഈ പ്രത്യേക കാലഘട്ടത്തില്‍ കണ്ട ചില നന്മകളെ ശ്രദ്ധിക്കുവാനും ബഹുമാനിക്കുവാനുമുള്ള ആഗ്രഹത്തില്‍ നിന്നുമാണ് വൈദികരെ അംഗീകരിക്കുവാനുള്ള ആശയം ഉടലെടുത്തതെന്ന്‍ മുണ്ടേലെയിന്‍ സെമിനാരിയുടെ റെക്ടറായ ഫാ. ജോണ്‍ കാര്‍ട്ട്ജെ പറഞ്ഞു. കൊറോണ വൈറസ് ജീവിതരീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രതീക്ഷയുടേയും, പ്രചോദനത്തിന്റേയും, പിന്തുണയുടേയും ഉറവിടമായി സഭ നിലകൊണ്ടിട്ടുണ്ടെന്നും രാജ്യത്തിലുടനീളമുള്ള ധീരരായ വൈദികര്‍ അസാധാരണമായ ധൈര്യത്തോടെ പകര്‍ച്ചവ്യാധിക്കിടയിലും ക്രിസ്തുവിനും തന്റെ ജനത്തിനുമിടക്കുള്ള ഒരു പാലമായി വര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിക്കാഗോ നഗരപ്രാന്തത്തിലെ ഇല്ലിനോയിസിലെ ബെര്‍വിനിലെ സെന്റ്‌ ലിയോണാര്‍ഡ് ഇടവകയിലെ ഓരോ ബ്ലോക്കിലും കാല്‍നടയായി എത്തി ദിവ്യകാരുണ്യം നല്‍കിയ ഫാ. ബോബി ക്രൂയെജെറിനേപ്പോലെയുള്ള വൈദികരുടെ പേരുകള്‍ ഇതിനോടകം തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് മുണ്ടെലെയിനിലെ റെക്ടേഴ്സ് ക്ലാസിക് ഗോള്‍ഫ് ഔട്ടിംഗില്‍ വെച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രാദേശിക വൈദികര്‍ അവാര്‍ഡ് സ്വീകരിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-08-17:45:04.jpg
Keywords: ധീര, വൈദിക
Content: 14265
Category: 4
Sub Category:
Heading: പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ്
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} ക്രൈസ്തവ വിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ യുവപാസ്റ്റര്‍ രാജേഷ് ഡിഗള്‍, അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ ക്രിസ്തീയസമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു. ക്രിസ്ത്യാനികളെ അക്രമ സംഘങ്ങള്‍ വേട്ടയാടുന്നതുകൊണ്ട് സ്വന്തം ഗ്രാമമായ ബക്കിംഗിയാക്കുള്ള യാത്ര അപകടകരമാണെന്ന് സുഹൃത്തുക്കള്‍ രാജേഷിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. സുഹൃത്തുക്കള്‍ ഭയപ്പെട്ടതുപോലെ സംഭവിച്ചു. ക്രൈസ്തവരെ വേട്ടയാടാന്‍ ഊരുചുറ്റിയിരുന്ന ഒരു കശ്മല സംഘം, ആഗസ്റ്റ് 26ന് ബാപുണി എന്ന സ്ഥലത്ത് വച്ച്, പാസ്റ്റര്‍ രാജേഷ് യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞു. 'നീ ക്രൈസ്തവനാണോ?' അക്രമി സംഘത്തലവന്‍ രാജേഷിനോട് ചോദിച്ചു. രാജേഷിന്റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി അവരെ തൃപ്തരാക്കിയില്ല. അവന്‍ പാസ്റ്ററുടെ ബാഗ് പരിശോധിക്കുകയും അതില്‍ നിന്ന് ബൈബിള്‍ കണ്ടെടുക്കുകയും ചെയ്തു. ക്രിസ്തീയ വിശ്വാസം വെടിഞ്ഞു ഹിന്ദുവായിത്തീരാന്‍ അവര്‍ പാസ്റ്ററോട് ആവശ്യപ്പെട്ടു. തങ്ങളുടെ നേതാവിനെ െ്രെകസ്തവര്‍ കൊലപ്പെടുത്തിയതിനാല്‍ കന്ധമാലില്‍ ഇനി ക്രൈസ്തവരെ വച്ചുപൊറുപ്പിക്കില്ലെന്ന് അവര്‍ ആക്രോശിച്ചു. ഹിന്ദുമതത്തിലേക്ക് പുനര്‍പരിവര്‍ത്തനത്തിനായി സമീപക്ഷേത്രത്തിലേക്ക് അവരെ അനുധാവനം ചെയ്യണമെന്ന് പാസ്റ്ററോട് അവര്‍ ആവശ്യപ്പെട്ടു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ആ ദിവസങ്ങളില്‍ നൂറുകണക്കിന് ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കുന്നതിന്, കശാപ്പുശാലയിലേക്ക് ആട്ടിന്‍കൂട്ടത്തെപോലെ കന്ധമാലിലെ ഗ്രാമാന്തരങ്ങളില്‍ നിന്ന് കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയിരുന്നു. എന്നാല്‍, ആ യുവപാസ്റ്റര്‍ അക്രമികളുടെ ഭീഷണിയിലും മര്‍ദ്ദനത്തിലും പതറിയില്ല. രാജേഷിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ കലി പൂണ്ട അവര്‍ തൊട്ടടുത്തുള്ള ഒരു കുഴിയിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ച് കഴുത്തുവരെ മണ്ണിട്ടു. തല മാത്രം പുറത്ത്. വിശ്വാസം ഉപേക്ഷിക്കുന്നതിനുള്ള അവസാന അവസരമാണിതെന്ന് അവര്‍ പറഞ്ഞു: 'വിശ്വാസം വേണോ ജീവന്‍ വേണോ?' നിര്‍ഭയനായ ആ യുവപാസ്റ്റര്‍ അവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞു. ക്ഷുഭിതരായ അവര്‍ പാറക്കല്ലു കൊണ്ട് പാസ്റ്റര്‍ രാജേഷിന്റെ ശിരസ്സ് തകര്‍ത്തു (എസ്തപ്പാനോസ് : അപ്പ 7 :59 ). പാസ്റ്ററുടെ സഹയാത്രികനായിരുന്ന തുങ്കുറു മല്ലിക്ക് എന്ന ഹിന്ദു യുവാവ് പാസ്റ്ററുടെ ഭാര്യ അസ്മിതയോട് വിവരിച്ചതായിരുന്നു ഈ ദുരന്ത സംഭവം. ബട്ടഗുഡ ഗ്രാമവാസിയായ ആ യുവാവ് അവസാന നിമിഷത്തിലാണ് കലാപകാരികളുടെ കരാളഹസ്തങ്ങളില്‍നിന്ന് രക്ഷപെട്ടത്. പാസ്റ്ററോടൊപ്പം പിടികൂടിയ തുങ്കുറുവിനെ മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കാന്‍ ഒരുമ്പെടുന്ന നേരത്ത് ഹിന്ദുവായ ഗ്രാമത്തലവന്‍ ആകസ്മികമായി അവിടെയെത്തി. ഒരു ഹിന്ദുവിനെ ആക്രമിച്ചതിന് അദ്ദേഹം അക്രമിസംഘത്തെ ശകാരിച്ചു. തുങ്കുറു, പാസ്റ്ററുടെ സഹകാരിയായിരുന്നെങ്കിലും ക്രൈസ്തവനായിട്ടില്ലെന്ന് അദ്ദേഹത്തിന് അറിയമായിരുന്നു. ഇതു കേട്ടതോടെ അക്രമിസംഘം അവനെ വിട്ടയച്ചു. ആ ദിവസങ്ങളില്‍ ആക്രമണം വ്യാപകമായിരുന്നതിനാല്‍ തനിക്ക് ആ ഗ്രാമത്തിലേക്ക് പോകാനായില്ലെന്നും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബന്ധുക്കള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മൃതശരീരം അവിടെ കാണാനായില്ലെന്നും പാസ്റ്ററുടെ വിധവ അസ്മിത വിതുമ്പിക്കൊണ്ട് പറഞ്ഞു. അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളുടെ അമ്മയായ ആ നിര്‍ഭാഗ്യവതി പറഞ്ഞു: 'അദ്ദേഹത്തിന്റെ ശരീരം ഒന്നു കാണാന്‍പോലും എനിക്കു കഴിഞ്ഞില്ല' അക്രമിസംഘം മൃതശരീരം എടുത്തുമാറ്റി, രഹസ്യമായി കാട്ടില്‍ തള്ളുകയായിരുന്നു. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി പാസ്റ്ററിന്റെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. എന്നാല്‍ മൃതശരീരം കണ്ടെടുക്കുവാന്‍ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞ് കൊലപാതകക്കേസ് എടുക്കുവാന്‍ പോലീസ് വിസമ്മതിച്ചു. അതുകൊണ്ട് കൊല്ലപ്പെട്ടവരുടേതായി ഒഡീഷാസര്‍ക്കാര്‍ 2009 ജനുവരിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 32 ആളുകളുടെ പട്ടികയില്‍ പാസ്റ്റര്‍ രാജേഷിന്റെ പേര് ഉണ്ടായിരുന്നില്ല. പക്ഷേ, പോലീസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന കൊലപാതകങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍മൂലം പാസ്റ്റര്‍ രാജേഷിന്റെ ഉള്‍പ്പെടെ ആറു പേരുകള്‍ കൂടി കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പടുത്താന്‍ 2009 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പാസ്റ്റര്‍ രാജേഷിന്റെ കൊലപാതകത്തെക്കുറിച്ച് കന്ധമാലിനെക്കുറിച്ചുള്ള എന്റെ ആദ്യ ഗ്രന്ഥത്തില്‍ ' 'Kandhamal - A blot on Indian Secularism' (കന്ധമാല്‍ ഭാരതത്തിന്റെ മതേതരത്വത്തിന് ഒരു കളങ്കം) വിശദമായി പ്രതിപാദിച്ചിരുന്നു. ഈ അന്വേഷണാത്മ ഗ്രന്ഥം, ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തിന്റെ കുലപതിയെന്നറിയപ്പെടുന്ന കുല്‍ദീപ് നയ്യാര്‍ 2009 ഏപ്രില്‍ 9ന് പ്രകാശനം ചെയ്തതോടെ കന്ധമാലില്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന കൊലപാതകങ്ങള്‍ മാധ്യമങ്ങള്‍ എടുത്തുകാട്ടി. ഇതിന്റെ ഫലമായി മൂന്നാഴ്ചയ്ക്കുള്ളില്‍ ഒഡീഷാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികപ്രകാരം പാസ്റ്റര്‍ രാജേഷിന്റെ വിധവയ്ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടി. രാജേഷ് കൊല്ലപ്പെട്ടതാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചത്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ കൂടി ലഭിക്കുവാന്‍ ആ വിധവയെ അര്‍ഹയാക്കി. വാസ്തവത്തില്‍, പാസ്റ്റര്‍ രാജേഷിന്റെ കൊലപാതകത്തില്‍പോലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതായിരുന്നു കന്ധമാല്‍ നീര്‍ച്ചുഴിയിലേക്ക് എടുത്ത് ചാടുവാന്‍ എന്നെ പ്രകോപിപ്പിച്ചത്. പാസ്റ്ററിന്റെ കൊലപാതകം പോലീസിനെക്കൊണ്ട് അംഗീകരിപ്പിച്ച് സര്‍ക്കാരില്‍ നിന്ന് അഞ്ചുലക്ഷം ധനസഹായം, ഈ നിരാലംബ കുടുംബത്തിന് വാങ്ങിക്കൊടുക്കുക എന്നതായിരുന്നു ഈ പുസ്തകമെഴുത്തിന് എന്നെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം. 'അവര്‍ വിശ്വാസം ഉപേക്ഷിക്കുവാന്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. പക്ഷെ, ജീവിതത്തില്‍ ഏറ്റവും ഒടുവിലായി ഞാന്‍ ചെയ്യുന്ന സംഗതിയായിരിക്കും അത്,' (വിശ്വാസം 2 കൊറി. 5 :7 , എഫേ 3:17 ) 2008ലെ ക്രിസ്മസ് രണ്ടാഴ്ച മുമ്പ് കാവിപ്പടയുടെ ഭീഷണികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ യുവവിധവ പറഞ്ഞു. ഞാന്‍ അസ്മിതയെ വീണ്ടും കണ്ടുമുട്ടിയത് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം കന്ധമാലിലെ അനാഥരുടെയും വിധവകളുടെയും സമ്മേളനത്തിലാണ്. കാവിപ്പടയുടെ നിരന്തരമായ ഭീഷണിനിമിത്തം അതിനകംതന്നെ പലതവണ താമസം മാറേണ്ടിവന്ന കാര്യം അസ്മിത വെളിപ്പെടുത്തി. 'എന്റെ മക്കളെ ഹോസ്റ്റലില്‍ നിറുത്താതെ എനിക്കു വേറെ വഴിയില്ല. ഇടയ്ക്കിടയ്ക് താമസം മാറേണ്ട സാഹചര്യത്തില്‍ മറ്റെന്താണ് ചെയ്യാന്‍ കഴിയുക? 2012ന്റെ തുടക്കത്തില്‍ റൈക്കിയയ്ക്കടുത്ത് ബന്ധുവിന്റെകൂടെകഴിഞ്ഞിരുന്ന അസ്മിതയുടെ ഈ ചോദ്യം കന്ധമാലിലെ വിധവകളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: ക്രൈസ്തവരെ കൊല്ലുന്ന ക്രൂര വിനോദം) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2020-09-09-19:01:56.jpg
Keywords: കന്ധമാ, കാണ്ഡ
Content: 14266
Category: 1
Sub Category:
Heading: വ്യാജ മതനിന്ദക്കുറ്റം: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
Content: ലാഹോര്‍: കുപ്രസിദ്ധമായ മതനിന്ദക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവ വിശ്വാസിയ്ക്കു പാക്കിസ്ഥാനിലെ ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശി ആസിഫ് പര്‍വേസ് മസീഹ് (37) ആണു ശിക്ഷിക്കപ്പെട്ടത്. മൂന്നുവര്‍ഷത്തെ തടവും 50,000 രൂപ പിഴയും ഇദ്ദേഹത്തിന് ലാഹോര്‍ സെഷന്‍സ് കോടതി ജഡ്ജി മന്‍സൂര്‍ അഹമ്മദ് ഖുറേഷി വിധിച്ചു. 2013 മുതല്‍ മസീഹ് തടങ്കലിലാണ്. ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥനു മതനിന്ദക്കുറ്റത്തിനു കാരണമായ മെസേജ്' അയച്ചുവെന്ന ആരോപണമാണ് കെട്ടിച്ചമച്ചത്. ആസിഫ് ജോലി ചെയ്തിരുന്ന വസ്ത്രനിര്‍മാണശാലയില്‍ മേലുദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സയീദ് ഖോക്കര്‍ ആണ് പരാതി നല്കിയത്. അതേസമയം, തന്നെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ട മുഹമ്മദ് സയീദ് മതനിന്ദാക്കുറ്റം ആരോപിക്കുകയായിരുന്നുവെന്ന് മസീഹ് വ്യക്തമാക്കി. സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചശേഷവും ഇദ്ദേഹം മതപരിവര്‍ത്തനത്തിനു ശ്രമിച്ചു. വഴങ്ങാതിരുന്നപ്പോഴാണ് ആരോപണം ഉന്നയിച്ചതെന്ന് മസീഹിന്റെ അഭിഭാഷകന്‍ സെയ്ഫ് ഉള്‍ മലൂക്ക് പറഞ്ഞു. പ്രവാചക നിന്ദയ്ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പാകിസ്ഥാനില്‍ നിലവില്‍ 80 പേരാണ് മതനിന്ദക്കുറ്റത്തില്‍ തടവില്‍ കഴിയുന്നത്. യു.എസ്.സി.ഐ.ആര്‍.എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ പകുതിയിലേറെ പേരും ജീവപരന്ത്യം ശിക്ഷയ്‌ക്കോ വധശിക്ഷയ്‌ക്കോ വിധിക്കപ്പെട്ടവരാണ്. ഇവരിലേറെയും രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്. വ്യാജ മതനിന്ദ കുറ്റം ആരോപിച്ച് എട്ട് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ആസിയ ബീബി എന്ന ക്രൈസ്തവ വനിതയ്ക്കു ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്നു മോചനം ലഭിച്ചിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു രാജ്യത്തു വന്‍ കലാപമാണ് അരങ്ങേറിയത്. പലപ്പോഴും വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഭൂരിപക്ഷ സമൂഹമായ ഇസ്ലാമിലെ തീവ്ര വിഭാഗം ന്യൂനപക്ഷങ്ങളെ മതനിന്ദാ കേസിൽ കുടുക്കുന്നത്. ആസിഫ് പര്‍വേസിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയിലാണ് പാക്ക് ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-09-07:12:27.jpg
Keywords: മതനിന്ദ, പാക്ക
Content: 14267
Category: 18
Sub Category:
Heading: മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് കണ്ണീരോടെ വിട
Content: താമരശേരി: താമരശേരി, കല്യാണ്‍ രൂപതകളുടെ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് കണ്ണീരോടെ വിട. താമരശേരി മേരിമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സംസ്കാര ശുശ്രൂഷ രാവിലെ 10.30 ന് ആരംഭിച്ചു. സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗത്തിന് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. സംസ്കാരത്തിന്റെ സമാപന ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമായനും സംസ്കാര ശുശ്രൂഷയില്‍ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന സംസ്കാര ശുശ്രൂഷയില്‍ തെരഞ്ഞെടുക്കപ്പെട്ട വൈദികരും അല്മായ പ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും മാര്‍ ചിറ്റിലപ്പിള്ളിയുടെ കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ അനുസ്മരണസന്ദേശം സീറോ മലബാര്‍ സഭ വൈസ് ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു. പൗരസ്ത്യ സഭകള്‍ക്കായുള്ള സംഘ തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിയുടെ അനുശോചന സന്ദേശം താമരശേരി രൂപത ചാന്‍സലര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് വായിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ തത്സമയ സംപ്രേഷണത്തിലൂടെ താമരശേരി, കല്യാണ്‍ രൂപതകളിലെ വിശ്വാസികളും വൈദികരും സംസ്കാര ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-09-07:40:32.jpg
Keywords: പോള്‍ ചിറ്റിലപ്പിള്ളി
Content: 14268
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി. പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വ്യക്തിപരമായ ഇടപെടലുകളിലൂടെയും ഔദ്യോഗികമായ കത്തിടപാടുകളിലൂടെയും ആര്‍ച്ച് ബിഷപ്പ് ചേന്നോത്തിനെ നന്നായിട്ടറിയാവുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിമാഹാത്മ്യം അടുത്തു മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തമായ സംസാരവും സമീപനങ്ങളുമുള്ള വ്യക്തിയാണ് കാലംചെയ്ത ആര്‍ച്ചുബിഷപ്പ്. ആഴമേറിയ സഭാസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. താരതമ്യേന വികസനം കുറഞ്ഞ രാജ്യങ്ങളിലായിരുന്നു മാര്‍പാപ്പായുടെ പ്രതിനിധിയെന്നുള്ള നിലയില്‍ ആദ്യകാലങ്ങളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചത്. ഈ രാജ്യങ്ങളിലെല്ലാം കഠിനാധ്വാനം ചെയ്ത അദ്ദേഹം തന്‍റെ ഉത്തരവാദിത്വം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചു. ജപ്പാനിലെ നുന്‍ഷ്യോ ആയി സേവനം ചെയ്തുവന്നിരുന്നപ്പോഴാണ് അദ്ദേഹം രോഗബാധിതനായതും മരണമടയുന്നതും. പാവങ്ങളോടുള്ള സ്നേഹം അദ്ദേഹത്തില്‍ എന്നും നിഴലിച്ചിരുന്നു. തന്‍റെ സ്വന്തം സമ്പാദ്യത്തില്‍നിന്ന് ഇടവക ദൈവാലയത്തിനും സഭയുടെ പൊതുവായ കാര്യങ്ങള്‍ക്കും അദ്ദേഹം ഉദാരതയോടെ സഹായങ്ങള്‍ നല്കിയിരുന്നതായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. കോക്കമംഗലം ചേന്നോത്ത് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പിതാവിന് ആ കുടുംബത്തിന്‍റെ സഹജമായ കുലീനതയും ഉയര്‍ന്ന സാംസ്കാരികശൈലിയും ഉണ്ടായിരുന്നു. ആര്‍ച്ചുബിഷപ് ചേന്നോത്തിന്‍റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ചേന്നോത്ത് കുടുംബാംഗങ്ങളോടും കോക്കമംഗലം ഇടവകയോടും പ്രത്യേകം അനുശോചനം അറിയിച്ച കര്‍ദ്ദിനാള്‍ അദ്ദേഹത്തിന്‍റെ നിത്യശാന്തിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പത്രക്കുറിപ്പില്‍ അറിയിച്ചു.
Image: /content_image/India/India-2020-09-09-07:46:48.jpg
Keywords: ചേന്നോ