category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠന പരമ്പര ഇനി മുതല്‍ പുതിയ യൂട്യൂബ് ചാനലില്‍
Contentതിരുസഭയെ കുറിച്ചും വിശ്വാസ സത്യങ്ങളെ കുറിച്ചും ആഴമായ അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവാചകശബ്ദത്തില്‍ ആരംഭിച്ച കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇനി മുതല്‍ പുതിയ യൂട്യൂബ് ചാനലില്‍. 'Catechism Library' എന്ന യൂട്യൂബ് ചാനലിലാകും ഇനി മുതല്‍ പഠനപരമ്പര ലഭ്യമാകുക. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പ്രശസ്ത വചന പ്രഘോഷകനും പണ്ഡിതനുമായ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന പഠനപരമ്പര പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ ആരംഭിച്ചത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പഠനപരമ്പര ചാനലില്‍ ലഭ്യമാക്കിയിരിന്നു. ഇക്കാലയളവില്‍ നൂറുകണക്കിനാളുകളാണ് ഓരോ വീഡിയോയും കണ്ടിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. പഠനപരമ്പരയുടെ തൊണ്ണൂറ്റിയൊന്നാം ഭാഗം പുതിയ ചാനലിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. മുന്നോട്ടുള്ള എപ്പിസോഡുകള്‍ 'Catechism Library' എന്ന ചാനലിലാകും ലഭ്യമാകുക. പഠനപരമ്പരയുടെ വരും ഭാഗങ്ങള്‍ നഷ്ട്ടപ്പെടാതിരിക്കുവാന്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ➤ {{ 'Catechism Library' ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ‍-> https://www.youtube.com/channel/UCs2y6NXgMqx11OHqoweUneg?view_as=subscriber}} ➤ {{ പഠന പരമ്പരയുടെ ഒന്നു മുതല്‍ തൊണ്ണൂറുവരെയുള്ള ഭാഗങ്ങൾ ‍കാണാന്‍-> https://www.youtube.com/watch?v=mJ3zXFHaChc&list=PL7oyPz-_GCfNsh4SxzyaDgcNGGKZ5AH21}} ➤ {{ പഠന പരമ്പരയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/വീഡിയോകള്‍ വാട്സാപ്പിലൂടെ ലഭിക്കാന്‍-> https://chat.whatsapp.com/CFXIZdxjri2Eh3nAUq6vlE}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=sGjteIXXbEc&t=402s
Second Video
facebook_link
News Date2020-09-15 17:25:00
Keywordsപഠനപരമ്പര
Created Date2020-09-15 22:56:42