category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സമാധാനത്തിനു വേണ്ടിയുള്ള ലോകവാരത്തിന് ആരംഭം കുറിച്ച് വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍
Contentജനീവ: ഇസ്രായേലിലും പലസ്തീനിലും സമാധാനം സംജാതമാകുക എന്ന ലക്ഷ്യത്തോടെ സമാധാനത്തിനായുള്ള ലോകവാരത്തിന് ക്രിസ്തീയ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ ആരംഭം കുറിച്ചു. “പൊതു ദൗര്‍ബല്യത്തിലെ സൃഷ്ടിപരമായ ഐക്യം” എന്ന മുഖ്യ പ്രമേയവുമായി സെപ്റ്റംബര്‍ 13 ഞായറാഴ്ച ആരംഭിച്ച സമാധാനത്തിന് വേണ്ടിയുള്ള ലോകവാരം സെപ്റ്റംബര്‍ 21നാണ് അവസാനിക്കുക. വിവിധ സഭാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്നലെ സെപ്റ്റംബര്‍ 14ന് പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിന്നു. ജെറുസലേം എപ്പിസ്കോപ്പല്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ഹോസ്സാം നൌം, ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റില്‍ നിന്നുള്ള റവ. ഇമ്മാനുവല്‍ അവ്വാദ്, ബെത്ലഹേമിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ക്രൈസ്റ്റ്മാസ് ചര്‍ച്ച് പാസ്റ്ററായ റവ. ഡോ. മുന്തേര്‍ ഐസക്ക് ഉള്‍പ്പെടെയുള്ള വിവിധ സഭാ പ്രതിനിധികള്‍ പ്രാര്‍ത്ഥനക്കും വിശുദ്ധ ലിഖിത വായനകള്‍ക്കും നേതൃത്വം നല്‍കി. പ്രക്ഷുബ്ദമായ ഈ സമയത്താണ് വിശുദ്ധനാടിന് എന്നത്തേക്കാളുമധികം സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെന്നും, അതിനാല്‍ ശാശ്വത സമാധാനം ജെറുസലേമില്‍ പുലര്‍ന്നു കാണുന്നതിനായി ഒരേ മനസ്സോടെ പ്രാര്‍ത്ഥിക്കണമെന്നും ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സിലിന്റെ ഇടക്കാല ജെനറല്‍ സെക്രട്ടറിയായ റവ. പ്രൊഫ. ലോണ്‍ സോക്കാ ആഗോള വിശ്വാസീ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ 50 കോടി ക്രൈസ്തവ വിശ്വാസികളെയാണ് പ്രതിനിധീകരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=q0AUS6VAmlk&feature=emb_title
Second Video
facebook_link
News Date2020-09-15 12:58:00
Keywordsഇസ്രാ
Created Date2020-09-15 13:05:57