category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാനഡയിലെ കത്തീഡ്രലിൽ നിന്നും വിശുദ്ധ കുര്‍ബാന അടങ്ങിയ സക്രാരി മോഷണം പോയി
Contentഒന്റാരിയോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ കത്തീഡ്രലിൽ നിന്നും വിശുദ്ധ കുർബാന അടങ്ങിയ സക്രാരി മോഷണംപോയി. സെപ്റ്റംബർ എട്ടാം തീയതി പുലർച്ചെ ഒരു സ്ത്രീയും, പുരുഷനും ദേവാലയത്തിൽ അതിക്രമിച്ച് കയറുന്നതായുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുട്ടായിരുന്നതിനാൽ ഇവരുടെ മുഖങ്ങൾ വ്യക്തമല്ല. സക്രാരി തിരികെ നൽകണമെന്ന് കനേഡിയൻ മാധ്യമ സ്റ്റേഷനായ ന്യൂസ് ടോക്ക് 610 സികെറ്റിബി ക്ക് നൽകിയ അഭിമുഖത്തിൽ സെന്റ് കാതറിൻസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാർഡ് ബെർജി മോഷ്ടാക്കളോട് അഭ്യർത്ഥിച്ചു. സക്രാരിക്ക് പകരമായി മറ്റൊരു സക്രാരി ഉപയോഗിക്കാമെന്നും, എന്നാൽ അതിനുള്ളിലുള്ള വിശുദ്ധ കുർബാന തങ്ങൾക്ക് അമൂല്യമാണെന്നും ബിഷപ്പ് ജെറാർഡ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിരവധി ആൾക്കാരെ കത്തീഡ്രലിനു സമീപം കണ്ടതായും അദ്ദേഹം പറഞ്ഞു. പരിസരപ്രദേശങ്ങൾ വ്യക്തമായി നോക്കിവെച്ചിട്ടാണ് മോഷ്ടാക്കൾ എത്തിയതെന്ന് കത്തീഡ്രലിന്റെ റെക്ടര്‍ ഫാ. ഡൊണാൾഡ് ലിസോറ്റി പറഞ്ഞു. മോഷ്ടാക്കളുടെ വിരലടയാളം പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണത്തെ തുടർന്ന് ദേവാലയത്തിനുളള സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം സാത്താന്‍ സേവയ്ക്കായി തിരുവോസ്തി ഉപയോഗിക്കുമോയെന്ന ആശങ്ക പൊതുവില്‍ ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-09 12:11:00
Keywordsസക്രാരി
Created Date2020-09-09 17:42:34