Contents
Displaying 13811-13820 of 26166 results.
Content:
14159
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പൊതു അഭിസംബോധനയില്‍ വിശ്വാസികളുടെ പങ്കാളിത്തത്തിന് അനുമതി
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിന്ന വിശ്വാസികളുടെ സാന്നിധ്യത്തിലുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഴ്ചതോറുമുള്ള പൊതു അഭിസംബോധന പുനഃരാരംഭിക്കുന്നു. കൊറോണ പകര്‍ച്ചവ്യാധിയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 2 മുതല്‍ പാപ്പയുടെ പൊതു അഭിസംബോധനയില്‍ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. അടുത്ത ആഴ്ചമുതല്‍ അപ്പസ്തോലിക പാലസിന്റെ സാന്‍ ഡമാസോ അങ്കണത്തില്‍ വെച്ച് ഫ്രാന്‍സിസ് തന്റെ പൊതു അഭിസംബോധന നടത്തുമെന്നും ആര്‍ക്ക് വേണമെങ്കിലും അതില്‍ പങ്കെടുക്കാമെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന പാപ്പയുടെ പൊതു അഭിസംബോധന വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കി വീഡിയോ രൂപത്തിലാക്കി മാറ്റിയത്. സാധാരണഗതിയില്‍ വേനല്‍ക്കാലങ്ങളില്‍ വിശാലമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന ബസലിക്കയുടെ മുന്നില്‍ വെച്ചായിരുന്നു പാപ്പയുടെ പൊതു അഭിസംബോധനകള്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ റോമിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന അനുമാനത്തിലാണ് അപ്പസ്തോലിക പാലസിന്റെ അങ്കണത്തിലേക്ക് മാറ്റുവാന്‍ തീരുമാനമായിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-27-15:20:28.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ

14160
Category: 13
Sub Category:
Heading: വിശ്വാസത്തിനും ജീവനും നീതിക്കും പ്രഥമ പരിഗണന നൽകി റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ
Content: വാഷിംഗ്ടണ്‍ ഡിസി: ദൈവ വിശ്വാസത്തിനും ജീവനോടുള്ള ആദരവിനും സാമൂഹ്യ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകിയ റിപ്പബ്ലിക്കൻ ദേശീയ കൺവൻഷന്റെ രണ്ടാം ദിനം ശ്രദ്ധേയമായി. മതസ്വാതന്ത്ര്യം സംരക്ഷിക്കാനും, പ്രോലൈഫ് നിയമങ്ങൾ ശക്തമാക്കാനും ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞെന്ന് കൺവെൻഷൻ വേദിയിൽ പ്രസംഗിച്ചവർ പറഞ്ഞു. പ്ലാൻഡ് പാരന്റ്ഹുഡ് എന്ന കുപ്രസിദ്ധ അബോർഷൻ പ്രസ്ഥാനത്തിനു വേണ്ടി ജോലി ചെയ്യുകയും, പിന്നീട് പ്രോലൈഫ് ആക്ടിവിസ്റ്റായി മാറുകയും ചെയ്ത അബി ജോൺസണും കൺവെൻഷന്റെ രണ്ടാംദിനം തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. പ്ലാൻഡ് പാരന്റ്ഹുഡ് ക്ലിനിക്കുകളിൽ 80 ശതമാനവും ന്യൂനപക്ഷ വിഭാഗക്കാർ താമസിക്കുന്ന സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് അവരുടെ വർഗീയ ചിന്താഗതിക്ക് ഏറ്റവും വലിയ ഉദാഹരണമാണെന്നും അബി ജോൺസൺ അഭിപ്രായപ്പെട്ടു. അമേരിക്ക ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും മികച്ച പ്രോലൈഫ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപെന്നും അബി പറഞ്ഞു. ഗർഭസ്ഥശിശുവിനെ സക്ഷൻ അബോർഷൻ പ്രക്രിയയിലൂടെ കൊല്ലുന്നത് കണ്ടതാണ് അബിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഭ്രൂണഹത്യയെന്ന ക്രൂരതയെ പറ്റി മിക്ക അമേരിക്കൻ പൗരന്മാർക്കും ബോധ്യം ഇല്ലെന്ന് അബി ജോൺസൺ പറഞ്ഞു. ജീവൻ വിരുദ്ധ ആക്ടിവിസ്റ്റുകളെന്നാണ് ട്രംപിന്റെ എതിർ സ്ഥാനാർത്ഥി ബൈഡനെയും, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെയും അബി വിശേഷിപ്പിച്ചത്. പ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ കൊച്ചുമകൾ സിസി ഗ്രഹാം ലിഞ്ചും വേദിയിൽ പ്രസംഗിച്ചു. സ്കൂളുകളിലെയും, ജോലി സ്ഥലത്തെയും, പൊതു ഇടങ്ങളിലെയും മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെ ഊന്നിയായിരുന്നു സിസി ഗ്രഹാമിന്റെ പ്രസംഗം. ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് മതസ്വാതന്ത്ര്യം ഭീഷണി നേരിട്ട കാര്യവും സിസി ഓർമിപ്പിച്ചു. ബൈഡൻ- ഹാരിസ് സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രകടനപത്രികയിൽ വിശ്വാസികൾക്ക് യാതൊരുവിധ പരിഗണനയും നൽകുന്നില്ല എന്ന ആരോപണവും അവർ ഉന്നയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-27-16:08:08.jpg
Keywords: ട്രംപ, യുഎസ് പ്രസി

14161
Category: 7
Sub Category:
Heading: CCC Malayalam 75 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയഞ്ചാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14162
Category: 9
Sub Category:
Heading: പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായി ആത്മീയ ഒരുക്ക ശുശ്രൂഷ
Content: പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായി ആത്മീയ ഒരുക്ക ശുശ്രൂഷയുമായി മേഘാലയയിലെ ഷില്ലോംഗ് ഉംറോയി ഹോളി റെഡീമര്‍ ധ്യാനകേന്ദ്രം. മഹാമാരിയുടെ പ്രത്യേക പശ്ചാത്തലം കണക്കിലെടുത്ത് ഇംഗ്ളീഷിൽ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ ഗൂഗിൾ മീറ്റ് വഴിയാണ് ഒരുക്കിയിരിക്കുന്നത്. ജപമാല, ആരാധന, മധ്യസ്ഥ പ്രാർത്ഥന, കരുണ കൊന്ത എന്നിവ ഓരോ ദിവസവും നടക്കും. സമാപന ദിനമായ 8നു വിശുദ്ധ കുർബാനയും ഉൾപ്പെടുത്തിയിട്ടുണ്ട്. MSFS വൈദികർ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. മഹാമാരിയിൽ നിന്ന് വിടുതൽ യാചിച്ചുകൊണ്ടുള്ള ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വൈദികർ പറഞ്ഞു. ** രെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: +91 8787811205 ** ഇ മെയില്‍: holyredeemershillong@gmail.com
Image: /content_image/Events/Events-2020-08-28-08:18:23.jpg
Keywords: ധ്യാന

14163
Category: 14
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പേരിലുള്ള റോസച്ചെടി വൈറ്റ് ഹൗസ് ഉദ്യാനത്തില്‍
Content: വാഷിംഗ്ടണ്‍ ഡി. സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഉദ്യാനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരുള്ള റോസച്ചെടി. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡന്‍ പുനര്‍രൂപകല്പന ചെയ്തതിനെത്തുടര്‍ന്നാണ് ഈ റോസച്ചെടി പൂന്തോട്ടത്തില്‍ സ്ഥാനം പിടിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഉദ്യാനം തുറന്നത്. പ്രഥമ വനിത മെലാനിയ ട്രംപിന്റെ മേല്‍നോട്ടത്തിലായിരുന്നു റോസ് ഗാര്‍ഡന്റെ പുനര്‍നിര്‍മ്മാണം നടന്നത്. വെളുത്തനിറത്തിലുള്ള അത്യാകര്‍ഷകമായ റോസാ പുഷപമാണിത്. ഇതുകൂടാതെ ജെഎഫ്കെ റോസും പീസ് റോസും പൂന്തോട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 2006 മുതല്‍ അമേരിക്കന്‍ ഉദ്യാന നിര്‍മ്മാണ വിദഗ്ധനായ കീത് സാറി ജോണ്‍ പോള്‍ രണ്ടാമന്‍ റോസ ചെടി വളര്‍ത്തുന്നുണ്ട്. ഇതിനുശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലും ഇവ നട്ടുപിടിപ്പിച്ചു. വലിയ പൂവാണ് ഇതില് നിന്നുമുണ്ടാകുന്നത്. റോസകളില്‍ ഏറ്റവും സൗരഭ്യം പരത്തുന്ന ഇനമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ റോസ്. വിശുദ്ധ പോള്‍ രണ്ടാമനെ നിരവധി തവണ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനുസ്മരിച്ചിട്ടുണ്ട്. വിശുദ്ധന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചിരിന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിശുദ്ധന്റെ ആദ്യ പോളണ്ട് തീര്‍ത്ഥാടനത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദശലക്ഷകണക്കിന് സ്ത്രീ പുരുഷ ഹൃദയങ്ങളില്‍ സ്വാതന്ത്രവും ഭാസുരവുമായ ഒരു ജീവിതം കണ്ടെത്തുവാന്‍ വേണ്ട ധൈര്യവും നല്‍കിയത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്നും ട്രംപ് പറഞ്ഞിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-28-09:41:44.jpg
Keywords: ജോണ്‍ പോള്‍, ട്രംപ

14164
Category: 18
Sub Category:
Heading: കുട്ടനാടിന്റെ കണ്ണീരൊപ്പി കോട്ടയം അതിരൂപതയുടെ 'കരുതല്‍ പദ്ധതി'
Content: കോട്ടയം: കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിക്ക് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്.കോവിഡ് മഹാമാരിക്കൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലുള്ളവര്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന 'കരുതല്‍ പദ്ധതി'യുടെ ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കുട്ടനാട് മേഖല ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക ആനി തോമസ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി അപ്പര്‍ കുട്ടനാട്ടിലെയും ലോവര്‍ കുട്ടനാട്ടിലെയും 1000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുടെ വിതരണം, 500 കുടുംബങ്ങളിലേക്ക് സാനിറ്റൈസര്‍ വിതരണം, 500 കുടുംബങ്ങളിലേക്ക് ഹാന്‍ഡ് വാഷ് കിറ്റ് വിതരണം, 1000 കുടുംബങ്ങളിലേക്ക് കോവിഡ് പ്രതിരോധ മാസ്‌ക് വിതരണം, 500 കുടുംബങ്ങളിലേക്ക് അടുക്കളത്തോട്ട യൂണിറ്റ് വിതരണം, ഓണ്ലൈടന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി കംപ്യൂട്ടറുകള്‍, ഫലവൃക്ഷതൈ വിതരണം എന്നിവ കൂടാതെ കോഴി വളര്‍ത്തല്‍, തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം എന്നിവയും ഉണ്ടായിരിക്കുമെന്ന് കെഎസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
Image: /content_image/India/India-2020-08-28-09:28:13.jpg
Keywords: കോട്ടയം അതിരൂപത

14165
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി എസ്എംവൈഎം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
Content: കാഞ്ഞിരപ്പള്ളി: പിഎസ്‌സി റാങ്ക് ലിസ്റ്റ് അവഗണിച്ചുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞിരപ്പള്ളി എസ്എംവൈഎം രൂപത സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 21ന് ആരംഭിച്ച റിലേ ഉപവാസസമരം 37 ദിവസം പിന്നിട്ടു. യുവജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടും സമരത്തിനു നേര്‍ക്കു കണ്ണടയ്ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. നിരാഹാര സത്യഗ്രഹം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ആല്‍ബിന്‍ തടത്തേലാണു നിരാഹാര സത്യഗ്രഹം തുടങ്ങിയത്. സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുക്കുംവരെ നിരാഹാരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്കു കത്തയച്ചു. റാങ്ക് ലിസ്റ്റ് വിവാദത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ക്ക് എസ്എംവൈഎം ആയിരം ഇമെയിലുകള്‍ അയച്ചിരുന്നു. പിഎസ്സി ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ വിധി വരുംവരെ പൊതുജനാഭിപ്രായം നിലനിര്‍ത്താനാണ് സമരം ലക്ഷ്യമിടുന്നത്.
Image: /content_image/India/India-2020-08-28-09:39:18.jpg
Keywords: കാഞ്ഞിരപ്പള്ളി

14166
Category: 24
Sub Category:
Heading: സ്വർഗ്ഗത്തിലെ മാനസാന്തരപ്പെട്ട പാപി..!
Content: വേദപാരംഗതനും, ഹിപ്പോയിലെ മെത്രാനും, തിരുസഭയിലെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനുമായിരുന്ന, വി.അഗസ്തീനോസിൻ്റെ തിരുന്നാൾ ഇന്ന് തിരുസഭ അഘോഷിക്കുകയാണ്. എല്ലാവർക്കും തിരുന്നാൾ മംഗളങ്ങൾ..! "ഏതൊരു മഹാപാപിക്കും, ഒരു വിശുദ്ധനാകാൻ സാധിക്കും" എന്ന് തന്റെ ജീവിത സാക്ഷ്യത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു വിശുദ്ധനാണ് അഗസ്തീനോസ് പുണ്യവാളൻ. ഒരു വ്യക്തിക്ക് എത്രമാത്രം ധാർമ്മികമായി അധഃപതിക്കാൻ സാധിക്കുമോ, അത്രമാത്രം തിന്മയ്ക്ക് അടിമപ്പെട്ട വ്യക്തിയായിരുന്നു അഗസ്തീനോസ്. ദൈവത്തെ തള്ളിപ്പറഞ്ഞു, പല പാഷണ്ടതകളുടെ പുറകെ പോയവൻ. ലോകമോഹങ്ങളുടെ പുറകെ സഞ്ചരിച്ച്, കുത്തഴിഞ്ഞ ജീവിതം നയിച്ചവൻ. പെറ്റമ്മയുടെ പ്രാർത്ഥനകൾക്കും, വാക്കുകൾക്കും, പുല്ലുവില കൽപിച്ചവൻ. പക്ഷേ, "ഞാൻ അശുദ്ധമായ അധരമുള്ളവനാണെന്ന് " ഏശയ്യയേപോലെ അവൻ തിരിച്ചറിഞ്ഞപ്പോൾ, "എന്നെ സൃഷ്‌ടിച്ച എന്റെ ദൈവത്തിന് എന്റെ സമ്മതം കൂടാതെ എന്നെ രക്ഷിക്കാനാവില്ല.”എന്നവൻ മനസിലാക്കിയപ്പോൾ, അവൻ നിലവിളിച്ചു പ്രാർത്ഥിച്ചു, അപ്പോൾ ദൈവം അവനെ തന്റെ ചങ്കോട് ചേർത്തു, വിശുദ്ധീകരിച്ചു. എടാ മോനേ, "എനിക്ക് വിശുദ്ധനാകാമെങ്കിൽ നിനക്കും വിശുദ്ധനാകാൻ പറ്റുമെടാ, ഒന്നു ട്രൈ ചെയ്യൂ" എന്ന് വിശുദ്ധൻ ഇന്നെന്റെ ഹൃദയത്തിൽ മന്ത്രിക്കുമ്പോഴും, ദൈവമേ ഞാൻ തിരിച്ചറിയുന്നു, ഞാൻ ഇനിയും എത്രയോ പാപത്തിന്റെ പടുകുഴിയിൽ ആണ്.!!!! ദൈവമേ, വിശുദ്ധിയിലേക്ക്, പുണ്യത്തിലേക്ക്, നന്മയിലേക്ക്, കൃപയിലേക്ക്, ഒരു തിരിച്ചുവരവ് എനിക്കിനി സാധിക്കുമോ? അതേ , ഇന്ന് വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, തിരുസഭാ മാതാവ് നമ്മെ ഓർമ്മപ്പെടുത്തുന്നു, "സ്വർഗ്ഗത്തിൽ നിറയെ പശ്ചാത്തപിച്ച, മാനസാന്തരപ്പെട്ട, പാപികളാണ്. തീർച്ചയായും, കൂടുതൽ പേർക്ക് ഇനിയും അവിടെ ഇടമുണ്ട്." ഒരിക്കൽ, വി.അഗസ്തീനോസിൻ്റെ അമ്മ മോനിക്കയുടെ കണ്ണീര് കണ്ടു, ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞു, “ഒരുപാട് കണ്ണുനീരിന്റെ വിലയുള്ള ഈ പുത്രന്‍, ഒരിക്കലും നഷ്ടപ്പെടുകയില്ല”. ചരിത്രം പറയുന്നു, അങ്ങനെ 33 വർഷം നീണ്ട, മോനിക്കയുടെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി, അഗസ്തിനോസ് മാനസാന്തരപ്പെടുകയും, ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ഇന്ന്, കണ്ണുനീരോടെ ഒരു അമ്മ എന്റെ അടുത്ത് വന്നു പറഞ്ഞു, "അച്ഛാ എന്റെ മകനുവേണ്ടി ഒന്നു പ്രാർത്ഥിക്കണം. അവനു ദൈവ വിശ്വാസം ഇല്ല, ഏതോ സാത്താൻ ഗ്രൂപ്പുമായി അവനു ബന്ധമുണ്ട്. മദ്യപാനവും, പുകവലിയും, ഇപ്പോൾ മയക്കുമരുന്നും അവൻ ഉപയോഗിച്ചു തുടങ്ങി. വീട്ടിൽ എന്നും വഴക്കാണ്." ഏങ്ങലടിച്ചു, ചങ്കുപൊട്ടി കരയുന്ന ആ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു, "അമ്മേ, വിശുദ്ധ മോനിക്കപുണ്യവതിയോടും, വിശുദ്ധ അഗസ്തീനോസിനോടും നമുക്ക് പ്രാർത്ഥിക്കാം. ഒരുപാട് കണ്ണുനീരിന്റെ വിലയുള്ള ആ മകൻ ഒരിക്കലും നശിക്കുകയില്ല!!!" ദൈവമേ, ആ മകനു മാനസാന്തരം നൽകണേ..! വിശുദ്ധന്റെ ജീവിതത്തിൽ നാം കാണുന്നു, ഒരിക്കൽ, മിലാൻ കത്തീഡ്രൽ ദേവാലയത്തിൽ വി. അഗസ്തീനോസ് പ്രാർത്ഥിക്കുമ്പോൾ, അവന്റെ മുൻപിലേക്ക് ദൈവത്തിന്റെ വചനം തുറക്കപ്പെട്ടു, റോമാ 13 : 12-13. വചനം ആയിരുന്നു അത്!! "പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്‌ധകാരത്തിന്‍െറ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്‍െറ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്". ഈ ദൈവവചനം അഗസ്തീനോസിന്റെ ചങ്കിലാണ് തറച്ചത്. അവൻ വചനപീഠത്തിന്റെ മുൻപിലേക്ക് മുട്ടുകുത്തിയിട്ട്, ഒരു കല്യാണപ്രതിജ്ഞ പോലെ, ഇരുകരങ്ങളും ദൈവ വചനത്തോടു ചേർത്തുവച്ച്, ഉടമ്പടി ചെയ്തു. "എന്റെ ദൈവമേ, എന്നെ പൂർണ്ണമായും നിനക്ക് തീറെഴുതി നൽകുകയാണ്, മറ്റാർക്കുമായി ഞാൻ ഇനി എന്നെ പകുത്തു നൽകുകയില്ല. നിന്റെ ബലിക്കല്ലോടു ചേർത്ത്, എന്നെ ബന്ധിപ്പിക്കണമേ". സുഹൃത്തേ, ഈ പ്രാർത്ഥന ഞാനും, നീയും, പലയാവർത്തി ഏറ്റുപറയേണ്ടിയിരിക്കുന്നു..! അതേ, ശരിക്കും പറഞ്ഞാൽ നമ്മുടെ കുടുംബത്തിലുള്ള മക്കളെ, നാം "ബന്ധിക്കേണ്ട" കാലമാണിത്. വിശുദ്ധ ബലിപീഠത്തോട് , വിശുദ്ധ കുരിശിനോട്, വിശുദ്ധ ദേവാലയത്തോട്, വിശുദ്ധ ജപമാലയോട് ഒക്കെ ബന്ധിക്കണം.!! കാരണം, പ്രാർത്ഥിക്കുന്നതും, പള്ളിയിൽ പോകുന്നതും, മതബോധന ക്ലാസുകളിൽ പങ്കെടുക്കുന്നതും, വെറും പാഴ് വേല മാത്രമാണെന്ന് ചിന്തിക്കുന്ന ഒരു തലമുറയാണ് ഇന്ന് ഉയർന്നുവരുന്നത്. കാരണം അവർ പഠിക്കുന്ന പാഠപുസ്തകങ്ങളിൽ പോലും, ദൈവം, വിശുദ്ധി, പ്രാർത്ഥന, നന്മ, പുണ്യം തുടങ്ങിയ ഒറ്റ വാക്കുപോലും കാണുവാൻ സാധിക്കുകയില്ല. പിന്നെങ്ങനെയാണ് ഇന്നത്തെ തലമുറ വിശുദ്ധരായി മാറുന്നത്? നിസ്സാര കാര്യങ്ങൾക്കു വേണ്ടി ദൈവത്തെ തള്ളിപ്പറയാനും, പ്രേമത്തിന്റെ പേരുപറഞ്ഞ്, മറ്റു മതവിശ്വാസങ്ങളിലേക്കു മാറാനും ഒരു ഉളിപ്പും ഇല്ലാത്തവരായി യുവജനങ്ങൾ മാറുന്നു. ആർക്കാണ് തെറ്റ് പറ്റുന്നത്? മോശയെപോലെ, മോനിക്ക പുണ്യവതിയെപ്പോലെ, കരമുയർത്തി, കണ്ണീരോടെ പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങളിൽ അന്യം നിന്നു പോകുന്നതോ കാരണം? മാതാപിതാക്കൾ തമ്മിൽ കുടുംബങ്ങളിൽ കലഹങ്ങൾ ഉയരുമ്പോൾ, മക്കളുടെ കാര്യം ശ്രദ്ധിക്കാൻ ആർക്ക് സമയം? "ദൈവത്തെ കൂടാതെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല" എന്ന തിരിച്ചറിവ്, ചുറ്റുമുള്ളവർക്ക് പകർന്നുകൊടുക്കുവാൻ, ഇനിയെങ്കിലും സാധിച്ചിരുന്നെങ്കിൽ! ‘ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം തന്റെ ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന തിരിച്ചറിവ് വിശുദ്ധ അഗസ്തീനോസിനുണ്ടായതു പോലെ, ഒരു 'തിരിച്ചറിവ്' ഉണ്ടാകാത്തതാണ്, ഇനിയും പല ജീവിതങ്ങളും പാപകുഴിയിൽ നിന്നും കരകയറാത്തതിന്റെ കാരണം. ദൈവവചനം പറയുന്നു, "പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്" (പ്രഭാഷകന്‍ 21 : 10). ഓർക്കുക, മാനസാന്തരത്തിന് ശേഷം, തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായി തീർന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിത്വൈക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരിന്നു. ഒരു നല്ല വാക്മിയും, പ്രഭാഷകനും, എഴുത്തുക്കാരനും, അപാരമായ ആത്മീയതയുമുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. അതെ, സുഹൃത്തേ, ഒരു മാനസാന്തരം നിന്നിലും ഒത്തിരിയേറെ മാറ്റങ്ങൾ വരുത്തും, തീർച്ച...! വിശുദ്ധ അഗസ്റ്റിനോസ് നമ്മെ ഓർമ്മപ്പെടുത്തുന്നത്, സ്വയം പാപിയാണ് എന്ന് ചിന്തിച്ചുകൊണ്ട്, നാം നിരാശയിലേക്ക് വഴുതി വീഴരുത്. കാരണം, "ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്‌ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്‌ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം" (എസെക്കിയേല്‍ 33 : 11). ജീവിതത്തിൽ സംഭവിച്ച പരാജയങ്ങളിൽ, പാപവഴികളിൽ, വീഴ്ചകളിൽ, നിന്നുമൊക്കെ പാഠംപഠിച്ച്, ധൂർത്ത പുത്രനെപോലെ തിരിച്ചു വരാൻ നീ തയ്യാറായാൽ, നല്ല കള്ളനെപ്പോലെ സ്വർഗ്ഗം മോഷ്ടിക്കാൻ നിനക്കും സാധിക്കും. മറക്കരുത്, കണ്ണുനീരിന്റെ പുത്രനായ വിശുദ്ധ അഗസ്തിനോസ് നശിച്ചു പോകാത്തതുപോലെ, നിനക്കുവേണ്ടി ചങ്കുപൊട്ടി കരയുന്നവരുടെ കണ്ണുനീരിനെ മാനിച്ചാൽ, നീയും വിശുദ്ധിയിലേക്ക് കടന്നുവരും. "നീതിമാന്‍ കഷ്‌ടിച്ചു മാത്രമേ രക്‌ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്‌ടന്‍െറയും, പാപിയുടെയും സ്‌ഥിതി എന്തായിരിക്കും? (സുഭാഷിതങ്ങള്‍ 11 : 31). വിശ്വാസത്തോടെ നമുക്കും പ്രാർത്ഥിക്കാം, വിശുദ്ധ അഗസ്തീനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.
Image: /content_image/SocialMedia/SocialMedia-2020-08-28-10:30:04.jpg
Keywords: അഗസ്റ്റി, വിശുദ്ധ

14167
Category: 1
Sub Category:
Heading: വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥനയോടെ ഫ്രാൻസിസ് പാപ്പ
Content: റോം: വേദപാരംഗതനും ഹിപ്പോയിലെ മെത്രാനുമായിരുന്ന വിശുദ്ധ അഗസ്തീനോസിൻ്റെ അമ്മയായ വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ ഫ്രാൻസിസ് പാപ്പ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. ഇന്നലെ വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ ഉച്ചതിരിഞ്ഞാണ് റോമിലെ കാമ്പോ മാർസിയോയിലെ സെന്റ് അഗസ്റ്റിൻ്റെ ബസിലിക്ക പാപ്പ സന്ദർശിച്ചത്. മകൻ്റെ മാനസാന്തരത്തിനായി വർഷങ്ങളോളം കണ്ണീരൊഴുക്കി പ്രാർത്ഥിച്ച വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ വന്ന് കൊറോണായുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ലോകം മുഴുവനുമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. പാപ്പയുടെ സന്ദര്‍ശനത്തിന്റെ ചിത്രം വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധയെ അനുസ്മരിച്ച് പാപ്പ ട്വീറ്റ് ചെയ്തിരിന്നു. ലോകത്തിലെ എല്ലാ അമ്മമാരോടും വിശുദ്ധ മോനിക്കയെ പോലെ പ്രതീക്ഷ കൈവിടാതെ ജീവിക്കണമെന്നും, കുഞ്ഞുങ്ങൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്നുമായിരിന്നു പാപ്പയുടെ ട്വീറ്റ്. #{black->none->b->സി. സോണിയ തെരേസ് }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-28-12:48:45.jpg
Keywords: പാപ്പ

14168
Category: 1
Sub Category:
Heading: ട്രംപിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ കത്തോലിക്ക സന്യാസിനി
Content: വാഷിംഗ്ടണ്‍ ഡി.സി: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ കത്തോലിക്ക സന്യാസിനിയുടെ പ്രസംഗം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷന്റെ മൂന്നാം ദിനത്തിലാണ് ലിറ്റിൽ വർക്കേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനി സഭയിലെ അംഗമായ സിസ്റ്റര്‍ ഡയ്ഡ്രി ബർണി മനുഷ്യ ജീവന്റെ മൂല്യത്തെ ബഹുമാനിക്കുന്ന ഭരണകൂടത്തിന് അഭിനന്ദനവും പിന്തുണയും അറിയിച്ച് സന്ദേശം നല്‍കിയത്. ആർമി ഉദ്യോഗസ്ഥയായും, സർജനായും, മിഷ്ണറിയായും പ്രവർത്തിച്ചിട്ടുള്ള സിസ്റ്റര്‍ ഡയ്ഡ്രി ബർണി, അമേരിക്ക കണ്ട എക്കാലത്തെയും മികച്ച പ്രോലൈഫ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപെന്നും അഭിപ്രായപ്പെട്ടു. മനുഷ്യ ജീവന്റെ മൂല്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഒരു ഉപകരണമാക്കി തീർക്കണമെന്ന് താൻ ചാപ്പലിലിരുന്ന് അടുത്തിടെ പ്രാർത്ഥിച്ചിരുന്നുവെന്നും, അതിപ്പോൾ സഫലമായെന്നും സിസ്റ്റർ പറഞ്ഞു. ജപമാല എന്ന ആയുധം കൈയ്യിലെടുത്ത്, രാജ്യത്തെ വിശ്വാസികളും, പ്രോലൈഫ് സമൂഹവും ട്രംപിന് പിന്തുണയുമായുണ്ട്. ലോകത്തിലെ ഏറ്റവും പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗം അമേരിക്കയിലെ ഗർഭസ്ഥ ശിശുക്കളാണെന്നും രാജ്യം ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും ജീവൻ വിരുദ്ധ സ്ഥാനാർഥികളാണ് ജോ ബൈഡനും കമല ഹാരിസുമെന്നും സിസ്റ്റര്‍ ബർണി കൂട്ടിച്ചേർത്തു. 2012 വീട്ടുതടങ്കലിൽ നിന്ന് മോചനം പ്രാപിച്ച് അമേരിക്കയിലെത്തിയ ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനായ ചെങ് ഗുവാങ്ചെങും മൂന്നാം ദിനം സന്ദേശം നല്‍കി. ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മതമില്ലാതെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ പോലും ജയിലറയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പറഞ്ഞു. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ വിസിറ്റിംഗ് ഫെലോയായാണ് ചെങ് ഗുവാങ്ചെങ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസും ഇന്നലെ പ്രസംഗിച്ചു. ഡൊണാൾഡ് ട്രംപ് മനുഷ്യ ജീവന്റെ മൂല്യം കാത്തുസംരക്ഷിക്കാൻ വേണ്ടി നിലകൊണ്ടെന്നും, എതിർ സ്ഥാനാർഥി ബൈഡൻ ഗർഭസ്ഥ ശിശു ജനിച്ചുവീഴുന്ന സമയം വരെ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന ആളാണെന്നും പെന്‍സ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-28-16:36:04.jpg