Contents
Displaying 13821-13830 of 25139 results.
Content:
14169
Category: 7
Sub Category:
Heading: CCC Malayalam 76 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയാറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയാറാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14170
Category: 1
Sub Category:
Heading: നേർച്ചകൾ നിറവേറ്റാതിരുന്നാൽ പ്രശ്നമുണ്ടോ?
Content: നേർച്ചയെന്നു പറയുന്നത് ദൈവത്തോടോ വിശുദ്ധരോടോ നടത്തുന്ന വാഗ്‌ദാനമാണ്. വാഗ്‌ദാന ലംഘനം ആരോടാണെങ്കിലും ശരിയായ പ്രവൃത്തിയല്ല. അത് ദൈവത്തോടോ വിശുദ്ധരോടോ ആണെങ്കിൽ വളരെ ഗൗരവപൂർവം പരിഗണിക്കേണ്ട കാര്യമാണ്. നേർച്ച നിറവേറ്റുക എന്നത് വാഗ്‌ദാനം ചെയ്ത വ്യക്തിയുടെ വലിയ ഉത്തരവാദിത്വമാണ്. ഏതെങ്കിലും കാരണത്താൽ ഏറ്റെടുത്ത നേർച്ച നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്ന് കരുതുക. ഉദാഹരണമായി, ഒരു വലിയ തുക നേർച്ചയായി നൽകാം എന്ന് വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ കൈവശം പണമില്ല. പലരോടും ചോദിച്ചു. പക്ഷേ ആരും തരാൻ തയ്യാറല്ല; അതുപോലെ, വേളാങ്കണ്ണി മാതാവിന് ഒരുപവൻ്റെ മാല നേർച്ചയായി നൽകാമെന്ന് വാഗ്‌ദാനം ചെയ്തു, എന്നാൽ അത് വാങ്ങാനുള്ള പണമില്ല. ഇപ്രകാരം ഏതെങ്കിലും കാരണത്താൽ നേർച്ച നിറവേറ്റാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും വൈദികനോട് ഇക്കാര്യം ഏറ്റുപറഞ്ഞ് ഏറ്റെടുത്ത നേർച്ചക്കു പകരം ആ വ്യക്തിക്കു സാഹചര്യാധിഷ്ഠിതമായി ചെയ്യാൻ സാധ്യമായ മറ്റൊരു നേർച്ചയാക്കി അതിനെ മാറ്റാൻ സാധിക്കും. ഏതായാലും, ദൈവത്തോട് ഒരു വാഗ്‌ദാനം ചെയ്‌താൽ ആ വാഗ്‌ദാനം നിറവേറ്റാനുള്ള ധാർമ്മിക ഉത്തരവാദിത്വം വാഗ്‌ദാനം ചെയ്തയാളിനുണ്ട്. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-08-28-18:52:13.jpg
Keywords: ?

14171
Category: 1
Sub Category:
Heading: മാർ ജോൺ നെല്ലിക്കുന്നേലിനും ആറ് വൈദികര്‍ക്കും കോവിഡ് 19
Content: തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിനും ആറ് വൈദികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ബിഷപ്പിനും വൈദികര്‍ക്കും കട്ടപ്പന ഫൊർത്തുണാത്തുസ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ് ചികിത്സ. രൂപതാ കേന്ദ്രത്തിലെ ഒരു ഓഫീസും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കുന്നതല്ലായെന്ന് പിആര്‍ഓ അറിയിച്ചു. ബിഷപ്പ് ഹൌസുമായി ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ സർക്കാർ നിബന്ധനകളനുസരിച്ച് ക്വാറന്റൈനിലിരിക്കണമെന്നും ഇടുക്കി രൂപത പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2020-08-28-22:33:34.jpg
Keywords: ജോൺ നെല്ലി, ഇടുക്കി

14172
Category: 1
Sub Category:
Heading: പ്രാർത്ഥന സഫലം: മരിയ ഷഹ്‌ബാസ് രക്ഷപ്പെട്ട വിവരം സ്ഥിരീകരിച്ച് പാക്ക് മാധ്യമ പ്രവർത്തകൻ
Content: ലാഹോർ: തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്നും രക്ഷപ്പെട്ടതായുള്ള വാർത്തയ്ക്കു സ്ഥിരീകരണം. പാക്കിസ്ഥാനി മാധ്യമ പ്രവർത്തകനും ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനുമായ സലീം ഇക്ബാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. മരിയയോടൊപ്പമുള്ള ചിത്രം സഹിതമാണ് സലീം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മെഹക് കുമാരിക്ക് പിന്നാലെ നിർബന്ധിത മതം മാറ്റത്തിനും വിവാഹത്തിനും ഇരയായ മൈറ ഷഹ്ബാസിനെ (മരിയ ഷഹ്ബാസ്) തിരിച്ചു കിട്ടിയെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഉർദു ഭാഷയിലുള്ള പോസ്റ്റ് #StopForcedConversions #StopForcedEarlyMarriage എന്ന ഹാഷ് ടാഗോടു കൂടിയാണ് പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിനു നന്ദി പറഞ്ഞും അഭിനന്ദനം അറിയിച്ചും മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളാണ് സലീം ഇക്ബാലിന്റെ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsaleemiqbal4%2Fposts%2F3150793821640615&width=500" width="500" height="600" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> മൂന്നാഴ്ച നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ മൈറ (മരിയ) ഷഹ്ബാസ്, ഭര്‍ത്താവെന്ന് കോടതി വിധിച്ച മൊഹമ്മദ് നാകാഷിന്റെ ഫൈസലാബാദിന് സമീപമുള്ള വീട്ടില്‍ നിന്നുമാണ് രക്ഷപ്പെട്ടതെന്നു ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണ് സ്ഥിരീകരണമായിരിക്കുന്നത്. മയക്കുമരുന്ന്‍ കലര്‍ത്തിയ ജ്യൂസ് നല്‍കി നാകാഷ് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും രക്ഷപ്പെട്ട ശേഷം മരിയ വെളിപ്പെടുത്തിയതായി എ.സി.എന്‍ റിപ്പോർട്ട് ചെയ്തിരിന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. പകല്‍ വെളിച്ചത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന ദൃക്സാക്ഷികളുടെ മൊഴിപോലും വിലയ്ക്കെടുക്കാതെയാണ് ലാഹോര്‍ ഹൈകോടതി പതിനാലുകാരിയായ നാകാഷിനൊപ്പം വിട്ടത്. പീഡിപ്പിച്ചു നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി 'നല്ല ഭാര്യയായി ജീവിക്കുവാനുള്ള' ലാഹോര്‍ ഹൈകോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിചിത്രമായ വിധിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. മരിയ ഷഹ്ബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രചരണം ശക്തമായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് മലയാളി സമൂഹമാണെന്നതും ശ്രദ്ധേയമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-29-00:01:15.jpg
Keywords: മരിയ, പാക്ക

14173
Category: 18
Sub Category:
Heading: ജനവാസമേഖലകളെ കാടായി പരിഗണിക്കരുത്, ജനജീവിതം ദുസ്സഹമാക്കരുത്: മാനന്തവാടി രൂപത
Content: മാനന്തവാടി: കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷനും വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ശിപാര്‍ശയും ഈ വന്യജീവിസങ്കേതങ്ങള്‍ക്ക് സമീപത്തുള്ള ജനങ്ങളെ തീര്‍ത്തും അവഗണിക്കുന്നതാണെന്ന് ബിഷപ്പ് ജോസ് പൊരുന്നേടത്തിന്റെ അദ്ധ്യക്ഷതയില്‍ മാനന്തവാടി രൂപതയില്‍ ചേര്‍ന്ന വിവിധ രൂപതാതല സംഘടനകളുടെ യോഗം വിലയിരുത്തി. ജനങ്ങള്‍ക്ക് അദ്ധ്വാനിക്കാനും ജീവിക്കാനും അതിജീവിക്കാനുമുള്ള അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന പ്രസ്തുത വിജ്ഞാപനം ഈ വന്യജീവിസങ്കേതങ്ങള്‍ക്കുചുറ്റും 1 കിലോമീറ്റര്‍ വായുദൂരത്തില്‍ ഉള്ള ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ ശിപാര്‍ശയും കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ ഈ തീരുമാനത്തിന് പിന്നിലുണ്ട്. വന്യജീവിസങ്കേതമായും ഇക്കോ സെന്‍സിറ്റീവ് സോണുകളായും പ്രഖ്യാപിക്കുന്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുടെ സുതാര്യതക്കുറവും പല നിയമങ്ങളുടെയും പ്രകടമായ ലംഘനങ്ങളും യോഗം ചര്‍ച്ച ചെയ്തു. പരിസ്ഥിതിലോലപ്രദേശത്തിനും പുറമേ വയനാട് വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റും ആരംഭിച്ചിരിക്കുന്നത് ഗൗരവായി കാണണം. കടുവകളെക്കുറിച്ചുള്ള കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടിലാണ് വയനാട് വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യമുള്ളത്. തുടര്‍ച്ചയായി കിടക്കുന്ന നാഗര്‍ഹോള, ബന്ദിപ്പുര്‍, വയനാട്, മുതുമല, സത്യമംഗലം എന്നീ സംരക്ഷിതവനങ്ങളിലായി 724 കടുവകളുണ്ട് എന്നതാണ് വനംവകുപ്പിന്‍റെ കണക്ക്. 100 സ്ക്വയര്‍ കിലോമീറ്ററില്‍ 9.33 കടുവകളുള്ള വയനാട് വന്യജീവിസങ്കേതത്തിലെ കടുവകളുടെ എണ്ണം 120 ആണ്. വയനാടിനെ സംബന്ധിച്ചിടത്തോളം കടുവകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം മൂലം മനുഷ്യജീവനും വളര്‍ത്തുമൃഗങ്ങളുടെ ജീവനും കൃഷിയും എല്ലാം ഗൗരവതരമായ അപകടഭീഷണിയാണ് നേരിടുന്നത്. നാട്ടിലേക്കിറങ്ങി മനുഷ്യജീവിതം ദുസ്സഹമാക്കുന്ന മൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി യാതൊരു നടപടിയും സ്വീകരിക്കാതെ വയനാടിനെ കടുവാസങ്കേതമാക്കി പ്രഖ്യാപിക്കുന്നത് കാടും നാടും ഇടകലര്‍ന്നു കിടക്കുന്ന വയനാട് പോലൊരു ജില്ലയില്‍ മനുഷ്യജീവിതം കൂടുതല്‍ ദുസ്സഹമാക്കിത്തീര്‍ക്കുമെന്നത് നിസംശയം. ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതിടെ അതിലുള്‍പ്പെടുന്ന മനുഷ്യര്‍ക്ക് കൃഷി ചെയ്യുന്നതിനുള്‍പ്പെടെ അനുവാദം തേടേണ്ട സാഹചര്യം വന്നുചേരും. കൃഷിക്കും നിര്‍മ്മാണത്തിനും നിയന്ത്രണങ്ങള്‍ വരികയും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് പോലും അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സംജാതമാകും. വികസനം സാദ്ധ്യമല്ലാത്ത ഇത്തരം പ്രദേശങ്ങളിലെ ഭൂമിക്ക് വിലകിട്ടാതാവുക കൂടി ചെയ്യുന്നതോടെ പതിനായിരക്കണക്കിന് പാവപ്പെട്ട കര്‍ഷകകുടുംബങ്ങള്‍ വഴിയാധാരമാകും. ഇക്കോസെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനത്തിലൂടെ പതിനായിരക്കണക്കിന് കര്‍ഷകരെ നേരിട്ട് ബാധിക്കുന്ന പരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനം റദ്ദ് ചെയ്യാനും വയനാട്ടിലെ പൊതുസമൂഹത്തിന്‍റെ ജീവിതത്തെ ദുസ്സഹമാക്കുന്ന കടുവാസങ്കേതം പ്രഖ്യാപിക്കണമെന്ന വനംവകുപ്പിന്‍റെ ആവശ്യം പിന്‍വലിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം എന്നും കേന്ദ്ര-സംസ്ഥാനസംര്‍ക്കാരുകളും പ്രാദേശികഭരണകൂടങ്ങളും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനുതകുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും വേണം എന്നും യോഗം ആവശ്യപ്പെട്ടു. പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസിന്റെ മാനന്തവാടി രൂപതാ ഡയറക്ടര്‍ റവ. ഫാ. ആന്റോ മാമ്പള്ളി അദ്ധ്യക്ഷനായുള്ള സമിതി രൂപീകരിച്ചു. വിപുലമായ പദ്ധതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ ജാതി,മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുമിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, ചാന്‍സലർ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, പി.ആര്‍.ഓ. ഫാ. ജോസ് കൊച്ചറക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ , കെസിവൈഎം. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, പ്രസിഡന്‍റ് ബിബിന്‍ ചമ്പക്കര, മിഷൻ ലീഗ് ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, സാജു കൊല്ലപ്പള്ളില്‍, ജോസ് പള്ളത്ത്, സാലു അബ്രഹാം മേച്ചേരില്‍, മേബിള്‍ ജോയ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-08-29-06:22:43.jpg
Keywords: വന, മാനന്ത

14174
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന സെനറ്റ് നാളെ
Content: കോട്ടയം: കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം സംസ്ഥാന സെനറ്റ് നാളെ നടക്കും. ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. 200 പ്രതിനിധികള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്ന യോഗം സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു പ്രസിഡന്റ് ബിജോ പി. ബാബു പറഞ്ഞു.ക്രിസ്റ്റി ചക്കാലയ്ക്കല്‍, ജെയ്‌സണ്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്, അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവേല്‍, അബിനി പോള്‍, ഡെനിയ സി. ജയന്‍, ലിജീഷ് മാര്‍ട്ടിന്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2020-08-29-06:54:34.jpg
Keywords: കെസിവൈഎം

14175
Category: 18
Sub Category:
Heading: അട്ടപ്പാടി സെഹിയോനിൽ നിന്നുള്ള ഓൺലൈൻ ധ്യാനത്തിന് രെജിസ്ട്രേഷൻ ആരംഭിച്ചു
Content: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ 13 വരെ നടക്കുന്ന ഓൺലൈൻ ധ്യാനത്തിന് രെജിസ്ട്രേഷൻ ആരംഭിച്ചു. ഫാ. സാംസൺ മണ്ണൂർ നേതൃത്വം നൽകും. വൈകുന്നേരം 05.30 മുതൽ രാത്രി 09.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്ക് മാത്രമേ, യൂട്യൂബിലൂടെ ലഭ്യമാക്കുന്ന ധ്യാനത്തിൽ പങ്കുചേരാൻ കഴിയുകയുള്ളുവെന്ന് ധ്യാന കേന്ദ്ര നേതൃത്വം അറിയിച്ചു. ** രെജിസ്ട്രേഷന്: {{ www.sehion.in -> www.sehion.in}}
Image: /content_image/India/India-2020-08-29-06:58:21.jpg
Keywords: സെഹിയോ

14176
Category: 18
Sub Category:
Heading: 'കേരള കത്തോലിക്ക സഭയുടെ കര്‍ഷക ഇടപെടലുകള്‍ ആശ്വാസം'
Content: കോട്ടയം: സംരക്ഷിത മേഖലകളായി കേരളത്തിലെ കാര്‍ഷിക പ്രദേശങ്ങളെ പ്രഖ്യാപിക്കുന്നതും വന്യജീവി ആക്രമണം മൂലവും പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കു കേരള സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ വലിയ ആശ്വാസമാകുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കര്‍ഷകരും വനം വന്യജീവി, ബഫര്‍സോണ്‍, കുടിയിറക്ക് ഭീഷണിയും എന്ന വിഷയത്തില്‍ കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണ്‍ പ്രഖ്യാപനം വരുന്നതോടെ കേരളത്തിന്റെ അഞ്ച് ലക്ഷത്തില്‍പരം ഏക്കര്‍ കൃഷിഭൂമി കര്‍ഷകര്‍ക്ക് നഷ്ടപ്പെടുമെന്നു വിഷയാവതരണം നടത്തിയ അലക്‌സ് ഒഴുകയില്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന മേഘലകളില്‍ വില്ലേജ് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു കര്‍ഷകരെ സഹായിക്കുന്നതിനും നിയമപരമായ നടപടികള്‍ക്കു നേതൃത്വം നല്‍കുന്നതിനും തീരുമാനിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് മാര്‍ അലക്‌സ് വടക്കുംതല, സണ്ണി ജോസഫ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രൂപതാ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/India/India-2020-08-29-07:06:56.jpg
Keywords: വന, വന്യ

14177
Category: 13
Sub Category:
Heading: കൊറോണ ആശുപത്രികള്‍ സന്ദർശിച്ച് മെക്സിക്കൻ ബിഷപ്പിന്റെ ആത്മീയ തീർത്ഥാടനം
Content: മെക്സിക്കോ സിറ്റി: കൊറോണ വൈറസ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗഭീതി വകവെക്കാതെ തന്റെ രൂപതാതിർത്തിക്കുള്ളിലെ കൊറോണാ ആശുപത്രികൾ സന്ദർശിച്ച് രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കുംവേണ്ടി പ്രാർത്ഥന നയിക്കുന്ന മെക്സിക്കൻ ബിഷപ്പ് ശ്രദ്ധേയനാകുന്നു. യുഎസുമായി ചേർന്ന് കിടക്കുന്ന ടമൗളിപസ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മാറ്റമോറോസ് രൂപതാധ്യക്ഷനായ ബിഷപ്പ് യൂജെനിയോ ലിറ റുഗാർസിയയാണ് തന്റെ ആത്മീയ ദൗത്യത്തിലൂടെ അനേകർക്കു ആശ്വാസവും ധൈര്യവും പകരുന്നത്. കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന നിരവധി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം രോഗികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രാർത്ഥിച്ചശേഷം അവർക്കായി ജപമാലയും പ്രത്യേകം തയാറാക്കിയ പ്രാർത്ഥനാ കാർഡും കൈമാറുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും വലിയ പിന്തുണയും സ്വീകാര്യതയുമാണ് തന്റെ ആത്മീയശുശ്രൂഷകൾക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആത്മീയമായ പിന്തുണ രോഗികളെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും ശുശ്രൂഷകളിൽ ആശുപത്രി അധികാരികൾവരെ പങ്കെടുക്കാൻ ശ്രമിക്കുന്നത് അക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-29-07:32:44.jpg
Keywords: മെക്സി, കൊറോണ

14178
Category: 1
Sub Category:
Heading: മിഷൻ ഞായർ ആചരണം ഒക്ടോബർ 18ന്: മാറ്റമില്ലെന്ന് വത്തിക്കാന്‍ പൊന്തിഫിക്കൽ കൗൺസില്‍
Content: വത്തിക്കാൻ സിറ്റി: ലോകമെമ്പാടും നടക്കുന്ന മിഷ്ണറി പ്രവർത്തനങ്ങൾക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള മിഷൻ ഞായർ ആചരണം ഇത്തവണയും പതിവ് പോലെ ആചരിക്കുമെന്ന് വത്തിക്കാന്‍. ഈ വർഷം ഒക്ടോബർ 18നാണ് മിഷൻ ഞായർ. ഒക്ടോബർ മാസത്തിലെ അവസാന ഞായറിനു തൊട്ടുമുമ്പുള്ള ഞായറാണ് ആഗോള സഭ മിഷൻ ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് സഭയുമായി ബന്ധപ്പെട്ട നിരവധി ദിനാചരണങ്ങൾ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ മിഷൻ ഞായർ ആചരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മിഷന്‍ ഞായര്‍ ആചരണത്തില്‍ മാറ്റമില്ലെന്ന് സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസില്‍ സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ഒന്നിന് മിഷ്ണറിമാരുടെ മധ്യസ്ഥയായ ലിസ്യുവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാളോടെ ആരംഭിക്കുന്ന ഒക്ടോബർ മാസത്തിലെ സുപ്രധാന ദിനമാണ് മിഷൻ ഞായർ. 1926ൽ പയസ് 11-ാമൻ പാപ്പയാണ് ആഗോള മിഷൻ ഞായർ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കത്തോലിക്കാ സഭയിൽ മിഷൻ ചൈതന്യം ഉണർത്തി, ലോകമെമ്പാടുമുള്ള സുവിശേഷവൽക്കരണ പ്രവർത്തനങ്ങളെ ആത്മീയമായും സാമ്പത്തികമായും സഹായിക്കുകയാണ് മിഷൻ ഞായർ ദിനാചരണത്തിന്റെ ലക്ഷ്യം. മിഷന്‍ ചൈതന്യം സഭയില്‍ തീക്ഷ്ണമായി ഉജ്വലിക്കാനും മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാനും വേണ്ടി കഴിഞ്ഞ വര്‍ഷം അസാധാരണ മിഷന്‍ മാസമായാണ് ആചരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-29-14:31:49.jpg
Keywords: മിഷന്‍, മിഷ്ണ