category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading മിഷൻ ഞായർ ആചരണം ഒക്ടോബർ 18ന്: മാറ്റമില്ലെന്ന് വത്തിക്കാന്‍ പൊന്തിഫിക്കൽ കൗൺസില്‍
Contentവത്തിക്കാൻ സിറ്റി: ലോകമെമ്പാടും നടക്കുന്ന മിഷ്ണറി പ്രവർത്തനങ്ങൾക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള മിഷൻ ഞായർ ആചരണം ഇത്തവണയും പതിവ് പോലെ ആചരിക്കുമെന്ന് വത്തിക്കാന്‍. ഈ വർഷം ഒക്ടോബർ 18നാണ് മിഷൻ ഞായർ. ഒക്ടോബർ മാസത്തിലെ അവസാന ഞായറിനു തൊട്ടുമുമ്പുള്ള ഞായറാണ് ആഗോള സഭ മിഷൻ ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് സഭയുമായി ബന്ധപ്പെട്ട നിരവധി ദിനാചരണങ്ങൾ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ മിഷൻ ഞായർ ആചരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മിഷന്‍ ഞായര്‍ ആചരണത്തില്‍ മാറ്റമില്ലെന്ന് സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസില്‍ സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ഒന്നിന് മിഷ്ണറിമാരുടെ മധ്യസ്ഥയായ ലിസ്യുവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാളോടെ ആരംഭിക്കുന്ന ഒക്ടോബർ മാസത്തിലെ സുപ്രധാന ദിനമാണ് മിഷൻ ഞായർ. 1926ൽ പയസ് 11-ാമൻ പാപ്പയാണ് ആഗോള മിഷൻ ഞായർ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കത്തോലിക്കാ സഭയിൽ മിഷൻ ചൈതന്യം ഉണർത്തി, ലോകമെമ്പാടുമുള്ള സുവിശേഷവൽക്കരണ പ്രവർത്തനങ്ങളെ ആത്മീയമായും സാമ്പത്തികമായും സഹായിക്കുകയാണ് മിഷൻ ഞായർ ദിനാചരണത്തിന്റെ ലക്ഷ്യം. മിഷന്‍ ചൈതന്യം സഭയില്‍ തീക്ഷ്ണമായി ഉജ്വലിക്കാനും മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാനും വേണ്ടി കഴിഞ്ഞ വര്‍ഷം അസാധാരണ മിഷന്‍ മാസമായാണ് ആചരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-29 14:31:00
Keywordsമിഷന്‍, മിഷ്ണ
Created Date2020-08-29 20:01:49