category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാഷ്ണല്‍ കണ്‍വെന്‍ഷന്റെ സമാപനത്തില്‍ ആവേ മരിയ ഗീതം
Contentവാഷിംഗ്ടണ്‍ ഡി‌സി: ആവേ മരിയ സ്തുതി ഗീതങ്ങളോടെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന് സമാപനം. പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ട് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ തൊട്ട് പിന്നാലെ വൈറ്റ്ഹൗസിലെ ബ്ലുറൂം ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ഓപ്പറാ ഗായകനായ ക്രിസ്റ്റഫര്‍ മാച്ചിയോ മരിയന്‍ ഭക്തിഗാനം ആലപിക്കുകയായിരിന്നു. ഇത് പതിനായിരങ്ങളുടെ മനം കവര്‍ന്നു. പ്രൊട്ടസ്റ്റന്‍റ് വിശ്വാസിയായ ട്രംപിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ മരിയന്‍ ഗീതം ഉള്‍പ്പെടുത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. “അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കത്തോലിക്കമായ നിമിഷം” എന്ന് കത്തോലിക്ക കമന്റേറ്ററായ ജോണ്‍ സ്മിരാക് പരിപാടിയെ വിശേഷിപ്പിച്ചു. മാച്ചിയോയുടെ ആവശ്യപ്രകാരം ട്രംപിന്റെ കുടുംബം ഉള്‍പ്പെടെ വൈറ്റ്ഹൗസിന്റെ തെക്ക് ഭാഗത്തുള്ള പുല്‍മൈതാനിയില്‍ തടിച്ചു കൂടിയിരുന്നവരെല്ലാം ഒരേസ്വരത്തില്‍ 'ദൈവമേ അമേരിക്കയെ രക്ഷിക്കണമേ', 'മനോഹരമായ അമേരിക്ക' എന്നീ ഗാനങ്ങള്‍ ഒരുമിച്ച് ആലപിച്ചു. ദൈവത്തേയും മാതാവിനേയും ആദരിക്കുന്നവരെ അവിടുന്നും ആദരിക്കുമെന്ന് ട്രംപിന്റെ ഉപദേശക സമിതിയിലെ കത്തോലിക്കാ പ്രതിനിധിയും, കത്തോലിക്കാ രചയിതാവുമായ ഡോ. ടെയ്ലര്‍ മാര്‍ഷല്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ദൈവമാതാവിന്റെ സംരക്ഷണം നമ്മുടെ രാഷ്ട്രത്തിനു വേണ്ടി അപേക്ഷിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവ വിശ്വാസത്തിലും ജീവനോടുള്ള ആദരവിലും സാമൂഹ്യ പ്രശ്നങ്ങളിലും പ്രഥമ പരിഗണന നൽകിയാണ് റിപ്പബ്ലിക്കൻ ദേശീയ കൺവൻഷന്‍ നടന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?time_continue=150&v=3V6X1tzOnlc&feature=emb_title
Second Video
facebook_link
News Date2020-08-31 11:18:00
Keywordsആവേ മരിയ
Created Date2020-08-31 14:15:57