category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള വിശുദ്ധ കുര്‍ബാന സുരക്ഷിതം: തെളിവുകളുമായി ഡോക്ടര്‍മാര്‍
Contentവാഷിംഗ്ടണ്‍ ഡി‌.സി: ആരോഗ്യപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ദേവാലയ ശുശ്രൂഷകളില്‍ പങ്കുചേരുന്നത് സമാനമായ മറ്റ് പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കൊറോണ പകര്‍ച്ചയ്ക്കുള്ള സാധ്യത കുറവാണെന്ന വെളിപ്പെടുത്തലുമായി വിദഗ്ദ ഡോക്ടര്‍മാരുടെ ലേഖനം പുറത്ത്. തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. തോമസ്‌ മക്ഗവേണ്‍, ഡോ. തിമോത്തി ഫ്ലാനിഗന്‍, ഡോ. പോള്‍ സിയസ്ലാക് എന്നിവര്‍ ഓഗസ്റ്റ് 19ന് 'റിയല്‍ ക്ലിയര്‍ സയന്‍സ് ഓണ്‍ മാസ് അറ്റന്‍ഡന്‍സ് ആന്‍ഡ്‌ കോവിഡ് 19” എന്ന പേരില്‍ പുറത്തുവിട്ട ലേഖനത്തിലാണ് ഇക്കാര്യം തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക, ഫേസ് മാസ്ക് ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് രോഗബാധയെക്കുറിച്ച് അറിവില്ലാത്ത രോഗബാധിതര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തിട്ടുപോലും ദേവാലയങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളായിട്ടില്ലെന്നതിനുള്ള നാലു ഉദാഹരണങ്ങളും തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‘സാംക്രമികരോഗങ്ങള്‍ സംബന്ധിച്ച ആരാധന അജപാലക രംഗത്തെ പ്രോട്ടോക്കോള്‍’ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ദേവാലയങ്ങളിലെ രോഗബാധിതരുടെ സാന്നിധ്യം രോഗവ്യാപനത്തിന് കാരണമാകുമെങ്കില്‍പ്പോലും ആരോഗ്യപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ദേവാലയങ്ങളില്‍ അത്തരത്തിലുള്ള ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കാര്യവും പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ പതിനേഴായിരത്തോളം ഇടവകകളിലായി കഴിഞ്ഞ 14 ആഴ്ചകളില്‍ ഏറ്റവും ചുരുങ്ങിയത് പത്തുലക്ഷത്തിലധികം കുര്‍ബാനകള്‍ (ദിവസ കുര്‍ബാനകളും ഞായറാഴ്ച കുര്‍ബാനകളും ഉള്‍പ്പെടെ) അര്‍പ്പിക്കപ്പെട്ടുവെങ്കിലും ഇവയൊന്നും രോഗവ്യാപനത്തിന് കാരണമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ദേവാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിരവധി രൂപതകള്‍ തങ്ങളുടെ ഇടവകകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുര്‍ബാനയും ആരാധനയും ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാണ്. ഇത്തരമൊരു കാലഘട്ടത്തില്‍ വിശ്വാസികള്‍ക്ക് ദേവാലയത്തില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ കഴിയുക എന്നത് പ്രധാനമായ കാര്യമാണെന്ന്‍ സൂചിപ്പിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-27 13:29:00
Keywordsഡോക്ട, ശാസ്ത്ര
Created Date2020-08-27 19:01:43