category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പയുടെ പൊതുകൂടിക്കാഴ്ച പുനഃരാരംഭിച്ചു: അത്യാഹ്ലാദത്തില്‍ വിശ്വാസികള്‍
Contentവത്തിക്കാന്‍ സിറ്റി: കോവിഡ് 19 മഹാമാരിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ചു മാസമായി നിര്‍ത്തിവെച്ചിരിന്ന ജനങ്ങൾക്കൊപ്പമുള്ള ഫ്രാന്‍സിസ് പാപ്പയുടെ പൊതുകൂടിക്കാഴ്ച പുനഃരാരംഭിച്ചു. ഇന്നലെ ബുധനാഴ്ചയാണ് (02/09/20) കൃത്യമായ കൊറോണ പ്രതിരോധ നടപടികൾ പാലിച്ചുകൊണ്ട്, ജനങ്ങൾക്കൊപ്പമുള്ള പാപ്പയുടെ പൊതുകൂടിക്കാഴ്ച വീണ്ടും ആരംഭിച്ചത്. വത്തിക്കാന്‍ ചത്വരത്തിന് പകരം അപ്പസ്തോലിക അരമനയുടെ പിൻവശത്തുള്ള വിശുദ്ധ ഡമാസൂസ് പാപ്പായുടെ നാമധേയത്തിലുള്ള വിശാലമായ നടുമുറ്റത്താണ് കൂടിക്കാഴ്ച ക്രമീകരിച്ചത്. അത്യാഹ്ലാദത്തോടെ പാപ്പയെ വരവേറ്റ വിശ്വാസികള്‍ക്ക് പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കി. യഥാർത്ഥത്തിൽ മഹാമാരി നമ്മിലെ പരസ്പരാശ്രയത്വത്തെ എടുത്തു കാട്ടുന്നുവെന്നും, നല്ല സമയത്താണെങ്കിലും മോശം സമയത്താണെങ്കിലും നമ്മൾ എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അതിനാൽ തന്നെ ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ നാം ഒറ്റക്കെട്ടായി, ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കുകയും ചെയ്യണമെന്ന ആഹ്വാനത്തോടു കൂടിയായിരുന്നു പാപ്പയുടെ പ്രഭാഷണം ആരംഭിച്ചത്. മനുഷ്യ വംശമെന്ന നിലയിൽ നമുക്ക് ദൈവത്തിൽ പൊതുവായ ഉത്ഭവമുണ്ട്. നാം ജീവിക്കുന്നത് ഒരു പൊതുഭവനത്തിലാണ്, ദൈവം നമ്മെ പ്രതിഷ്ഠിച്ച പൂന്തോട്ട ഗ്രഹമാണ് ഭൂമി, നമുക്ക് ക്രിസ്തുവിലൂടെ പൊതുവായൊരു ലക്ഷ്യസ്ഥാനവുമുണ്ട്. എന്നാൽ, എപ്പോഴാണോ ഇതെല്ലാം നാം മറക്കുന്നത്, അപ്പോൾ നമ്മുടെ പരസ്പരാശ്രിതത്വ സ്വഭാവം ചിലർക്ക് മറ്റുള്ളവരിലേക്കുള്ള ആശ്രയമായി മാറുന്നു, അങ്ങനെ അസമത്വവും പാർശ്വവൽക്കരണവും വർദ്ധിക്കുകയും സാമൂഹ്യഘടന ദുർബലമാവുകയും പരിസ്ഥിതി തന്നെയും വഷളാവുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു. 'ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ' എന്ന വാക്കുകളോടെ അപ്പസ്തോലിക ആശീർവാദത്തോടു കൂടിയാണ് പരിശുദ്ധ പിതാവിന്‍റെ പൊതുകൂടിക്കാഴ്ച അവസാനിച്ചത്. ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന പാപ്പയുടെ പൊതു അഭിസംബോധന വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കി വീഡിയോ രൂപത്തിലാക്കി മാറ്റിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-03 13:16:00
Keywordsപാപ്പ, ഫ്രാന്‍സിസ് പാപ്പ
Created Date2020-09-03 18:52:18