Content | കോട്ടയം: യുവജനങ്ങള്‍ മറ്റുള്ളവരുടെ ആവശ്യം കണ്ടറിഞ്ഞ് അവര്‍ ചോദിക്കുന്നതിനു മുന്‍പേ സഹായിക്കുന്നവരാകണമെന്ന് സീറോ മലബാര്‍ സഭാ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. യുവജനങ്ങള്‍ക്ക് ഉണര്‍വും ധൈര്യവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'എവൈയ്ക്ക്' എന്ന ദ്വിദിന മോട്ടിവേഷണല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍ പണ്ടാരശേരില്‍.
സീറോ മലബാര്‍ സഭാ യുവജന കമ്മീഷനും എസ്എംവൈഎം ഗ്ലോബലും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ യുവജനകമ്മീഷനംഗം മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍, കിഡ്‌നി ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മേല്‍, ടെക് ജെന്‍ഷ്യവികണ്സോണള്‍ എംഡി ജോയി സെബാസ്റ്റ്യന്‍, ബിജു തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു.
ബിഷപ്പ് മാര്‍ എഫ്രേം നരികുളം, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിസ്, ഡെപ്യൂട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വിനോദ് റിച്ചാര്‍ട്‌സണ്‍, സിസ്റ്റര്‍ ജിസ്ലെറ്റ്, അഞ്ജന ട്രീസ, ജൂഡ് ജോസഫ് ജോര്‍ജ്, ജയ്‌സണ്‍ സാജന്‍ എന്നിവര്‍ പ്രസംഗിച്ചു. |