category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ഞങ്ങളുടെ സുരക്ഷ ആയുധങ്ങളില്‍ അല്ല, അങ്ങയുടെ കരങ്ങളിലാണ്': റഫാല്‍ സമര്‍പ്പണ ചടങ്ങില്‍ യേശു നാമത്തില്‍ പ്രാര്‍ത്ഥിച്ച് വൈദികന്‍
Contentഅംബാല: ഫ്രാന്‍സില്‍ നിന്നെത്തിച്ച റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സങ്കീര്‍ത്തന വചനങ്ങളും പ്രാര്‍ത്ഥനകളുമായി ക്രിസ്ത്യന്‍ വൈദികനും. ഇന്നലെ അംബാലയിലെ എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന ചടങ്ങിലാണ് ഒരു വൈദികന്‍ നാല്‍പ്പത്തിയാറാം സങ്കീര്‍ത്തനം ചൊല്ലിയും യേശു നാമത്തില്‍ യാചന നടത്തിയും പ്രാര്‍ത്ഥിച്ചത്. വൈദികന്റെ പേര് വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും പ്രാര്‍ത്ഥനയുടെയും ലഘു സന്ദേശത്തിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmiddleeastcym%2Fvideos%2F755751761943367%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> പിതാവേ, ഞങ്ങളുടെ സുരക്ഷ കൈവശമുള്ള ആയുധങ്ങളില്‍ അല്ലായെന്നും ജീവിക്കുന്ന ദൈവത്തിന്റെ കരങ്ങളിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. രാജ്യ സുരക്ഷയ്ക്ക് വേണ്ടിയും സമാധാനത്തിന് വേണ്ടിയും രാഷ്ട്ര നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥന നടത്തിയ വൈദികന്‍ എല്ലാ നിയോഗങ്ങളും രക്ഷകനായ യേശു ക്രിസ്തുവിനു സമര്‍പ്പിക്കുന്നുവെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരിന്നു പ്രാര്‍ത്ഥന. #{black->none->b->UPDATION:  ‍}# വൈദികന് സമാനമായ വേഷം അണിഞ്ഞിരിന്നുവെങ്കിലും പ്രാര്‍ത്ഥന നടത്തിയത് ഹെബ്രോണ്‍ ചര്‍ച്ചിലെ ബ്രദര്‍ എസക്കിയേലാണെന്നാണ് പുറത്തുവരുന്ന വിവരം.  #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-11 14:08:00
Keywordsപ്രാര്‍ത്ഥ
Created Date2020-09-11 19:39:59