category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇറാഖിലും സിറിയയിലും നിരവധി ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായി വെളിപ്പെടുത്തല്‍
Contentഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ശക്തമായ ആക്രമണം നടത്തിയ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ ഇറാഖിലും സിറിയയിലും നിരവധി ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഡേവ് യൂബാങ്ക് എന്ന മിഷ്ണറി ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡേവ് യൂബാങ്കും, ഭാര്യ കാരനും തങ്ങളുടെ മിഷ്ണറി പ്രവർത്തനം ആരംഭിക്കുന്നത് ബർമയിലായിരുന്നു. അവിടെ നിന്ന് സുഡാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച അവര്‍ ഒടുവില്‍ സിറിയയിൽ എത്തിച്ചേരുകയായിരിന്നു. തനിക്ക് അറിയാവുന്ന രണ്ടു മുസ്ലിം സമൂഹങ്ങൾ ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയെന്നും ഡേവ് വെളിപ്പെടുത്തി. സിറിയയിലെ സഭ വളർച്ചയുടെ പാതയിലാണ്. നിരവധി പേർക്ക് സ്വപ്നത്തിൽ യേശു പ്രത്യക്ഷപ്പെട്ടുവെന്നും അവര്‍ അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 2015 ലാണ് ഇറാഖിന്റെയും, കുർദിസ്ഥാന്റെയും, സിറിയയുടെയുമടക്കമുളള വലിയൊരു പ്രദേശം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കീഴടക്കുന്നത്. ആയിരക്കണക്കിനാളുകളെയാണ് തീവ്രവാദികൾ കൊന്നൊടുക്കിയത്. നിരവധി പേർ ഭവനരഹിതരായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ഇതിനിടയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താനുള്ള പോരാട്ടമാരംഭിച്ചു. ഡേവ് യൂബാങ്കിന്റെ 'ഫ്രീ ബർമ റേഞ്ചേഴ്സ്' എന്ന മിഷ്ണറി സംഘം ഇക്കാലയളവിലാണ് പശ്ചിമേഷ്യയിലേക്ക് തങ്ങളുടെ പ്രവർത്തനം മാറ്റുന്നത്. "ഇസ്ലാമിക് സ്റ്റേറ്റ് കൊടികൾ നാട്ടിയ സ്ഥലത്തുനിന്ന് ദൈവമേ നീ എന്നിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു" എന്നുള്ള തന്റെ ചോദ്യത്തിന് "നീ നിന്റെ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ഈ മനുഷ്യരെ സഹായിക്കുക"എന്ന ഉത്തരമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ നിയോഗം മനസ്സിലാക്കിയ ഡേവ് അവിടെ പ്രവർത്തനമാരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് രാസായുധങ്ങൾ ഉപയോഗിക്കുന്നു എന്ന വിവരം അദ്ദേഹമാണ് പുറംലോകത്തെ അറിയിച്ചത്. തീവ്രവാദി ആക്രമണങ്ങളിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാനായി ഓടിനടന്ന ഡേവും, സംഘവും അനേകര്‍ക്ക് താങ്ങും തണലുമായി. ഇക്കാലയളവില്‍ നിരവധി പേര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തന്റെ പശ്ചിമേഷ്യൻ ജീവിതം വിവരിക്കുന്ന ഡു ദിസ് ഫോർ ലൗ: ദി ഫ്രീ ബർമ റേഞ്ചേഴ്സ് ഇൻ ദി ബാറ്റിൽ ഓഫ് മൊസൂൾ എന്ന പുസ്തകത്തിൻറെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=163zJ_mr51c
Second Video
facebook_link
News Date2020-09-14 14:36:00
Keywordsസിറിയ, ഇസ്ലാ
Created Date2020-09-14 20:08:36