Contents

Displaying 14021-14030 of 25137 results.
Content: 14370
Category: 1
Sub Category:
Heading: 125 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂബയില്‍ തുറന്ന കത്തോലിക്ക സന്യാസ ആശ്രമം അടച്ചുപൂട്ടലിന്റെ വക്കില്‍
Content: ഹവാന: കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെ തുടര്‍ന്ന്‍ ക്യൂബ വിട്ട ‘ഔര്‍ ലേഡി ഓഫ് മേഴ്സി’ സഭാംഗങ്ങളായ (മേഴ്സേഡാരിയോസ്) സന്യാസിമാര്‍ നീണ്ട 125 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആരംഭിച്ച ആശ്രമം അടച്ചുപൂട്ടലിന്റെ വക്കില്‍. കഴിഞ്ഞ വര്‍ഷം ഹവാനയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് ആശ്രമത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയത്. 2019 ജനുവരി 27 രാത്രി തങ്ങള്‍ക്ക് മറക്കുവാന്‍ കഴിയുകയില്ലെന്നാണ് ആശ്രമത്തിലെ ഫ്രിയാര്‍മാരില്‍ ഒരാളായ ഗബ്രിയേല്‍ ആവില ലൂണ പറയുന്നത്. 200 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഏതാണ്ട് 16 മിനിട്ടോളം നീണ്ടുനിന്നുവെന്നും ജീസസ് ഡെ മോണ്ടെ ദേവാലയത്തില്‍ കഴിഞ്ഞിരുന്ന തങ്ങള്‍ ജീവന്റേയും മരണത്തിന്റേയും ഇടയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ക്ഷാമത്തെ തുടര്‍ന്നു ആശ്രമ ജീവിതം നയിക്കുന്നവരുടെ ഭക്ഷണം, മരുന്ന്, വ്യക്തിപരമായ ചിലവുകള്‍ എന്നിവയെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇത് തങ്ങളുടെ മാത്രം അവസ്ഥയല്ല ക്യൂബ മുഴുവനും ഇപ്പോള്‍ ബുദ്ധിമുട്ടിലാണെന്നാണ് ഈ സന്യാസിമാര്‍ പറയുന്നത്. അയല്‍വക്കത്തെ വീടുകളുടെ മേല്‍ക്കൂരയിലെ ഓടിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും തങ്ങളുടെ ദേവാലയത്തിന്റേയും, ആശ്രമത്തിന്റേയും ഭിത്തികളില്‍ കാണാമെന്നു ബ്രദര്‍ റൊഡോള്‍ഫോ റോജാസ് പറയുന്നു. ദേവാലയത്തിലെ കൊളോണിയല്‍ കാലഘട്ടത്തിലെ മരത്തിന്റെ മേല്‍ക്കൂരയും, ബെഞ്ചുകളും, വിശുദ്ധ രൂപങ്ങളും, മണിമാളികയുടെ ഇരുമ്പുകൊണ്ടുള്ള കുരിശും ചുഴലിക്കാറ്റില്‍ തകര്‍ന്നു. പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സഹായത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഞായറാഴ്ചകളില്‍ ദേവാലയത്തിന് പുറത്തു വെച്ചാണ് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുന്നത്. എന്നാല്‍ മഴക്കാലമായാല്‍ അതും സാധ്യമല്ലെന്ന്‍ ഫ്രിയാര്‍ ഗബ്രിയേല്‍ പറഞ്ഞു. തങ്ങളുടെ സാന്നിധ്യം മേഖലയിലെ ജനങ്ങള്‍ക്ക് വളരെയേറെ ഗുണകരമായിരുന്നതിനാല്‍ അടച്ചുപൂട്ടലില്‍ നിന്നും ആശ്രമത്തെ എപ്രകാരം രക്ഷിക്കാമെന്ന ആലോചനയിലാണ് ഈ സന്യാസികള്‍. അതേസമയം തങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മെക്സിക്കോയിലേക്ക് കുടിയേറുവാനാണ് നിസ്സഹായരായ സന്യാസികളുടെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-21-21:26:00.jpg
Keywords: ക്യൂബ
Content: 14371
Category: 1
Sub Category:
Heading: ക്രൈസ്തവ സഭകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ആഘാതം സൃഷ്ട്ടിച്ച് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
Content: ന്യൂഡല്‍ഹി: വിദേശസംഭാവനാ നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ ക്രൈസ്തവ സഭകളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ആഘാതം സൃഷ്ടിക്കുമെന്ന് ആശങ്ക. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ (എഫ്‌സിആര്‍) അമെന്റ്‌മെന്റ് ബില്‍2020 എന്ന പേരിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പുതിയ ഭേദഗതി വരുന്നത്. വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശസംഭാവന ഫണ്ടുകള്‍ മറ്റൊരു സ്ഥാപനത്തിലേക്കും കൈമാറരുതെന്നാണു പുതിയ ഒരു ഭേദഗതി. നിലവിലുള്ള ചട്ടങ്ങളനുസരിച്ച് എഫ്‌സിആര്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു സ്ഥാപനങ്ങളിലേക്കു പരിധിയില്ലാതെ ഫണ്ടുകള്‍ കൈമാറാം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശസംഭാവന ഫണ്ടുകളുടെ ഒരു ഭാഗം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ കൈമാറാനും അനുവാദമുണ്ട്. ഇതനുസരിച്ചു കത്തോലിക്കാ രൂപതകളും മറ്റു പ്രധാന സ്ഥാപനങ്ങളും വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകള്‍ ഗ്രാമപ്രദേശങ്ങളിലെ ചെറുകിട സംഘങ്ങള്‍ക്കും പള്ളികള്‍ക്കും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാറുണ്ട്. ഉദാഹരണത്തിന്, കാരിത്താസ് ഇന്ത്യ പോലുള്ള സംഘടനകള്‍ പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകള്‍ രാജ്യത്തെങ്ങുമുള്ള രൂപതകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. പുതിയ ഭേദഗതിയനുസരിച്ച് ഇത്തരം ഫണ്ട് കൈമാറ്റം നടക്കില്ല. ഗ്രാമീണ മേഖലകളില്‍ പാവങ്ങള്‍ക്കു ഗുണംകിട്ടുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ഇനി നടത്താന്‍ കഴിയാതെവരും. കാരിത്താസ് ഇന്ത്യയെപ്പോലെ രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നടത്തുന്ന അനേകം സംഘടനകളുണ്ട്. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനം തടയപ്പെടുന്‌പോള്‍ യഥാര്‍ഥത്തില്‍ നഷ്ടമുണ്ടാകുന്നതു പാവങ്ങള്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കുമാണ്. പുതിയ ഭേദഗതികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയ സംഘടനകളുടെ ചിറകരിയും. വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള അക്കൗണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി ബ്രാഞ്ചില്‍ മാത്രമേ തുടങ്ങാവൂ എന്നതാണു മറ്റൊരു ഭേദഗതി നിര്‍ദേശം. ഇപ്പോള്‍ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെയോ ഷെഡ്യൂള്‍ഡ് ബാങ്കിന്റെയോ രാജ്യത്തെന്പാടുമുള്ള ബ്രാഞ്ചുകളില്‍ ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങാം. പുതിയ ഭേദഗതി ഗ്രാമീണ മേഖലകളില്‍ സന്നദ്ധസേവന സംഘടനകളുടെ പ്രവര്‍ത്തനം തീര്‍ത്തും അസാധ്യമാക്കും. എല്ലാവര്‍ക്കും ന്യൂഡല്‍ഹിയില്‍ ചെന്ന് അക്കൗണ്ട് തുടങ്ങാന്‍ പറ്റില്ല എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കു വിദേശസംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണച്ചെലവുകള്‍ക്കായി ചെലവഴിക്കാന്‍ പാടില്ല എന്നാണു മറ്റൊരു ഭേദഗതി. ഇതും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അസാധ്യമാക്കുന്നതാണ്. പഴയ ചട്ടങ്ങളനുസരിച്ച് വിദേശസംഭാവനയുടെ 50 ശതമാനംവരെ ഭരണച്ചെലവുകള്‍ക്കായി വിനിയോഗിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രോജക്ടുകള്‍ ചെയ്യുന്ന സന്നദ്ധസംഘടനകള്‍ അവയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി യോഗ്യരായ ആളുകളെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശന്പളവും യാത്രാച്ചെലവുകളും ഓഫീസ് ചെലവുകളുമെല്ലാം വഹിക്കേണ്ടതു സന്നദ്ധസംഘടനകള്‍തന്നെയാണ്. ചെലവുകളുടെ 20 ശതമാനമേ ഭരണച്ചെലവുകള്‍ക്ക് പാടുള്ളൂ എന്ന നിബന്ധന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് അസാധ്യമാക്കും. അതുകൊണ്ട് വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ തികച്ചും അന്യായമായ നിര്‍ദിഷ്ട ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെടുന്നു. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഓഡിറ്റിംഗ് നടത്തി കണക്കുകള്‍ സമര്‍പ്പിക്കുന്നുണ്ട്. വിദേശസംരംഭകരെ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ക്ഷണിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള സഹായം മാത്രം നിഷേധിക്കുന്നത് വിരോധാഭാസമാണ് എന്ന് സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
Image: /content_image/News/News-2020-09-22-09:07:52.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 14372
Category: 18
Sub Category:
Heading: ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലയാക്കിയതിനെതിരേ തലശേരി അതിരൂപത
Content: ഇരിട്ടി: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണ്‍ എന്ന പേരില്‍ പരിസ്ഥിതി ലോല മേഖലയാക്കിയതിനെതിരേ തലശേരി അതിരൂപത സമര രംഗത്തേക്ക്. കരട് പ്രഖ്യാപനം തിരുത്തി ജനവാസകേന്ദ്രങ്ങള്‍ വരുന്നിടം ബഫര്‍ സോണ്‍ സീറോയാക്കി പരിസ്ഥിതിലോലം വനത്തില്‍ നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് മാങ്ങോട് സെന്റ് മേരീസ് പള്ളി ഹാളില്‍ തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്തില്‍ ചേര്‍ന്ന പ്രാഥമിക ആലോചനാ യോഗത്തില്‍ തീരുമാനം. പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിലൂടെ ബഫര്‍ സോണ്‍ ആക്കുന്ന കര്‍ഷകരുടെ ഭൂമി അഞ്ച് വര്‍ഷത്തിടയില്‍ തന്നെ വനമായി മാറുമെന്നും സ്വമേധയാ കര്‍ഷകര്‍ ഇത്തരം ഭൂമിയില്‍ നിന്നു കുടിയിറങ്ങേണ്ടിവരുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. കരടുവിജ്ഞാപനം തിരുത്തി സീറോ പോയിന്റ് ആക്കണം. സര്‍ക്കാരുകളും സര്‍വകക്ഷി പ്രതിനിധികളും കര്‍ഷകന്റെ രക്ഷയ്ക്കൊപ്പമാണെങ്കില്‍ ഈ ആവശ്യം നടപ്പാക്കിത്തരണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. ആദ്യഘട്ടമെന്ന നിലയില്‍ 27നു രാവിലെ11 ന് എടൂരില്‍ ആറളം പഞ്ചായത്തുതല സര്‍വകക്ഷി കര്‍മസമിതി രൂപീകരിക്കും. ആറളം വന്യജീവി സങ്കേതത്തിനു ചുറ്റുമായി 10.136 ചതുരശ്ര കിലോമീറ്ററും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമായി 12.91 കിലോമീറ്ററുമാണു പരിസ്ഥിതി ലോല മേഖല (ഇഎസ് സെഡ്) ആക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിനു ചുറ്റും 100 മീറ്ററാണെങ്കില്‍, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും 2.1 കിലോമീറ്റര്‍ വരെയാണ് ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമാക്കിയിരിക്കുന്നത്. ആയിരത്തോളം വീടുകളെ നേരിട്ടും രണ്ടായിരത്തിലധികം പേരുടെ കൃഷിയിടങ്ങളെ പരോക്ഷമായും ബാധിക്കുമെന്നാണ് നിഗമനം.
Image: /content_image/India/India-2020-09-22-10:17:55.jpg
Keywords: പരിസ്ഥിതി
Content: 14373
Category: 18
Sub Category:
Heading: കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ല: ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍
Content: കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖലയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍, കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയ പരിസ്ഥിതിലോല മേഖലയായ വില്ലേജുകളില്‍ കര്‍ഷകര്‍ ഭയവിഹ്വലരായി കഴിയുകയാണ്. മലയോരപ്രദേശങ്ങളെ ഇല്ലാതാക്കാനുള്ള നയമാണ് അധികാരികള്‍ സ്വീകരിച്ചുവരുന്നത്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ വനത്തിനുള്ളില്‍ തന്നെ ആയിരിക്കണം. വരും ദിവസങ്ങളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കര്‍ഷകരുടെ അതിശക്തമായ സമരങ്ങള്‍ക്കു വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപത്തഞ്ചോളം സംഘടനാ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. 2018ലെ പ്രളയത്തില്‍ അകപ്പെട്ടവരെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി അതിസാഹസികമായി രക്ഷപ്പെടുത്തിയ ജയ്‌സോള്‍ മലപ്പുറത്തിനെ ബിഷപ് പൊന്നാട അണിയിച്ച് ആദരിച്ചു.
Image: /content_image/India/India-2020-09-22-10:51:36.jpg
Keywords: താമര, ഇഞ്ചനാനി
Content: 14374
Category: 18
Sub Category:
Heading: മാര്‍ത്താണ്ഡം, പുത്തൂര്‍ ഭദ്രാസനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ മാര്‍ത്താണ്ഡം, പുത്തൂര്‍ ഭദ്രാസനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉത്തരവായി. പൂന കഡ്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തെലുങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലുള്ള അജപാലനാധികാരം ഫ്രാന്‍സിസ് മാര്‍പാപ്പ കൽപ്പനയിലൂടെ മലങ്കര കത്തോലിക്കാ സഭയുടെ സൂനഹദോസിനു നല്‍കി. അതനുസരിച്ച് ഇപ്പോള്‍ പൂന കഡ്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ അധികാര പരിധിയില്‍പ്പെട്ട തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, വിരുതുനഗര്‍, മധുര, തേനി, ഡിംഡുഗല്‍, ശിവഗംഗ, രാമനാഥപുരം, പുതുക്കോട്ട, തഞ്ചാവൂര്‍, തിരുവരുര്‍, നാഗപട്ടണം, തിരുച്ചിറപ്പള്ളി, പെരമ്പളൂര്‍, അരിവാളൂര്‍, ഗുഡല്ലൂര്‍, നാമക്കല്‍, മയിലാടുതുറൈ എന്നീ സിവില്‍ ജില്ലകളും മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രദേശങ്ങള്‍ ഒഴികെയുള്ള കരൂര്‍ ജില്ലയും മാര്‍ത്താണ്ഡം ഭദ്രാസനത്തിലെ നിലവിലെ ഏക സിവില്‍ ജില്ലയായ കന്യാകുമാരിയോടൊപ്പം മാര്‍ത്താണ്ഡം ഭദ്രാസനത്തിന്റെ അജപാലന പ്രദേശമായി പ്രഖ്യാപിച്ചു. പുത്തൂര്‍ ഭദ്രാസനത്തിലെ അജപാലന പ്രദേശത്തോടൊപ്പം ഇപ്പോള്‍ പൂന കഡ്കി എഫ്രേം ഭദ്രാസനത്തിന്റെ അധികാരപരിധിയില്‍പ്പെട്ട ഉത്തര കന്നഡ, തുംകൂര്‍, ബംഗളൂരു അര്‍ബന്‍, രാമനഗര്‍, ചിക്കബല്ലപുര, കോളാര്‍, ബംഗളൂരു റൂറല്‍ എന്നീ സിവില്‍ ജില്ലകളും പുത്തൂര്‍ ഭദ്രാസനത്തിന്റെ അജപാലന ഭൂപ്രദേശമായി പ്രഖ്യാപിച്ചു. ഈ രണ്ട് ഉത്തരവുകളും ഒക്‌ടോബര്‍ ഒന്നിന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്ദികവസം പ്രാബല്യത്തില്‍ വരും.
Image: /content_image/India/India-2020-09-22-11:01:54.jpg
Keywords: ബാവ
Content: 14375
Category: 1
Sub Category:
Heading: ജർമ്മൻ സഭ മതേതര സഭയായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കര്‍ദ്ദിനാളുമാർ
Content: കൊളോൺ: ജർമ്മനിയിലെ മെത്രാന്മാരുടെ സിനഡ് സമ്മേളനം ജർമ്മൻ സഭയെ ഒരു ദേശീയ, മതേതര സഭയായി മാറ്റാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി രണ്ട് ജർമ്മൻ കര്‍ദ്ദിനാൾമാർ. കൊളോൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്നർ മരിയ വോൾക്കിയും വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുള്ളറുമാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു രംഗത്തു വന്നിരിക്കുന്നത്. സിനഡ് സമ്മേളനം ഭിന്നിപ്പിലേക്കും, അതുവഴി ആഗോള സഭയുമായുളള അനൈക്യത്തിലേക്കും നയിച്ചാൽ അത് മോശമായ ഫലമായിരിക്കും ഉളവാക്കുകയെന്ന് കർദ്ദിനാൾ വോൾക്കി അതിരൂപത പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദൈവത്തിന്റെ പ്രവർത്തിയും, ക്രിസ്തുവിന്റെ ശരീരവുമാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള നവീകരണം സഭയിൽ ആവശ്യമാണ്. അപ്രകാരമുള്ള നവീകരണമാണ് സിനഡിലൂടെ നടക്കുന്നതെങ്കിൽ അത് ഫലപ്രദമായിരിക്കും. സഭയെ സ്നേഹിക്കുന്നവർ ക്രിസ്തുവിനെ സ്നേഹിക്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നവർ സഭയെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയെ മതേതര വത്കരിക്കാനുള്ള ശ്രമമാണ് സിനഡ് സമ്മേളനത്തിൽ നടക്കുന്നതെന്ന് കർദ്ദിനാൾ ജെറാള്‍ഡ്‌ മുള്ളർ അടുത്തയാഴ്ച പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന ഒരു പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനഡ് സമ്മേളനത്തിൽ സുവിശേഷത്തിൽ നിന്നുള്ള ഒരു നവീകരണമല്ല, മറിച്ച് പാശ്ചാത്യലോകത്തെ സമൂഹത്തിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർദ്ദിനാൾ മുള്ളർ ആരോപിച്ചു. ശമ്പളം മേടിക്കുന്നവരുടെ ഒരു ഉദ്യോഗമാക്കി പൗരോഹിത്യത്തെ മാറ്റാൻ ചിലർ ആഗ്രഹിക്കുന്നു. ക്രൈസ്തവ മൂല്യങ്ങളും, പൗരോഹിത്യ ബ്രഹ്മചര്യം പോലും ഭീഷണിക്ക് നടുവിലാണ്. വിശുദ്ധ ഗ്രന്ഥത്തിന്റെ ആധികാരികതയും, സഭയുടെ മാറ്റമില്ലാത്ത പഠനങ്ങളും തിരുത്താൻ ജർമനിയിലെ മെത്രാന്മാർ നടത്തുന്ന ശ്രമത്തിൽ പരിശുദ്ധാത്മാവിനെ അവർക്ക് കൂട്ടുപിടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം കര്‍ദ്ദിനാള്‍ വോൾക്കിയുടെ ആരോപണങ്ങളെ നിഷേധിച്ച് ജർമൻ മെത്രാൻ സമിതിയുടെ അധ്യക്ഷനായ ബിഷപ്പ് ജോർജ് ബാറ്റ്സിംഗ് രംഗത്ത് വന്നു. വനിതകൾക്ക് ഡീക്കൻ പട്ടം നല്കാൻ സഭയിൽ സാധിക്കുമെന്ന് ബാറ്റ്സിംഗ് പറഞ്ഞു. എന്നാൽ പുരുഷന്മാരെ മാത്രമേ മെത്രാൻ, വൈദികൻ, ഡീക്കൻ പദവികളിലേക്ക് നിയമിക്കാൻ സാധിക്കുകയുള്ളൂവെന്ന് 1994-ല്‍ വിശുദ്ധ ജോൺ പോൾ മാർപാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക ലേഖനമായ ഓർഡിനാശിയോ സാക്കർഡോറ്റാലിസിൽ വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ജര്‍മ്മന്‍ മെത്രാന്‍മാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആഗോള തലത്തില്‍ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിഷയത്തിലും സ്ത്രീ പൌരോഹിത്യ വിഷയത്തിലും ദേശീയ സഭ സ്വീകരിച്ച നിലപാടുകള്‍ അവയില്‍ ചിലര്‍ത്ത് മാത്രമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കുരിശ് സ്ഥാപിക്കണമെന്ന ജര്‍മ്മനിയിലെ ബാവരിയായിലെ പ്രാദേശിക സര്‍ക്കാര്‍ തീരുമാനത്തെ ജര്‍മ്മന്‍ മെത്രാന്‍മാരും പുരോഹിതന്‍മാരും വിമര്‍ശിച്ചത് വിവാദമായിരിന്നു. കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ ആവശ്യവും വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-22-12:40:33.jpg
Keywords: ജര്‍മ്മ
Content: 14376
Category: 13
Sub Category:
Heading: പ്രായമായ വൈദികരുടെ ഇപ്പോഴത്തെ ജീവിതം നിശബ്ദമായ സുവിശേഷ സാക്ഷ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മഹാമാരിയുടെ ഒറ്റപ്പെടലും രോഗങ്ങളുടെ ക്ലേശങ്ങളും വേദനയും അനുഭവിച്ചുമുള്ള പ്രായമായ വൈദികരുടെ വൈദിക ജീവിതം ദൈവത്തോടും സഭയോടുമുള്ള അവരുടെ വിശ്വസ്ത സ്നേഹത്തിന്‍റെ സാക്ഷ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. സെപ്തംബര്‍ പതിനേഴിന് വടക്കേ ഇറ്റലിയിലെ ലൊംബാര്‍ഡിയ പ്രവിശ്യയില്‍ പ്രായാധിക്യത്തിലെത്തി വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പ്രസ്താവിച്ചത്. പ്രായമായ വൈദികരുടെ ധ്യാനാത്മമായ ജീവിതം രണ്ടാം തരമല്ലാത്ത സഭയിലെ ശുശ്രൂഷയാണെന്നും പാപ്പ പറഞ്ഞു. പ്രായാധിക്യത്താല്‍ ശാരീരികമായി തളര്‍ന്നും, രോഗങ്ങളുടെ ക്ലേശങ്ങളും വേദനയും അനുഭവിച്ചുമുള്ള വൈദികജീവിതം ദൈവത്തോടും സഭയോടുമുള്ള അവരുടെ വിശ്വസ്തമായ സ്നേഹത്തിന്‍റെ സാക്ഷ്യമാണ്. അജപാലനമേഖലയില്‍ ത്യാഗപൂര്‍വ്വം ജീവിച്ച ഈ വൈദിക സഹോദരങ്ങളുടെ ജീവിതം പ്രഭയുള്ള നിശബ്ദമായ സുവിശേഷ സാക്ഷ്യമാണ്. അവരുടെ സജീവമായ സമര്‍പ്പണവും അതിന്‍റെ സ്മരണയും സഭയുടെ ഭാവി കരുപ്പിടിപ്പിക്കാന്‍ ഉതകുന്നതാണെന്ന സത്യം താന്‍ നന്ദിയോടെ ഓര്‍മ്മപ്പെടുത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ആരെയും മരവിപ്പിക്കുന്ന നിശബ്ദതയുടെയും ശൂന്യതയുടെയും കഠിനമായ ദിനങ്ങളില്‍ ദൈവത്തിങ്കലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തി എല്ലാവരും കാരുണ്യത്തിനായി വിളിച്ചപേക്ഷിക്കണം. പ്രായമായവര്‍ക്കൊപ്പം എല്ലാവരെയും ദൈവകൃപ നവീകരിക്കുന്ന ഒരു സമയമാകട്ടെ. വൈദികരുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന് പ്രായമായ വൈദികസഹോദരങ്ങളെ സമര്‍പ്പിച്ച പാപ്പ മഹാമാരിയില്‍ മരണമടഞ്ഞ എല്ലാ വൈദികരെയും പ്രത്യേകം അനുസ്മരിച്ചു കൊണ്ടുമാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-09-22-14:32:10.jpg
Keywords: വൈദിക, പാപ്പ
Content: 14377
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല നിലപാട്: യുഎന്നിന്റെ കോവിഡ് പ്രമേയത്തിനെതിരെ അമേരിക്കയുടെ വോട്ട്
Content: വാഷിംഗ്ടണ്‍ ഡി‌സി: ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുമോയെന്ന ആശങ്ക ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയുടെ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രമേയത്തിനെതിരെ അമേരിക്ക വോട്ട് രേഖപ്പെടുത്തി. "സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്" എന്ന പദമാണ് ആശങ്കയ്ക്ക് കാരണമായി പ്രധാനമായും അമേരിക്ക ഉയർത്തിക്കാട്ടിയത്. പ്രമേയത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് മറ്റു ചില ആശങ്കകളും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്. 'സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്' എന്ന വാക്ക് ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ഉപയോഗിക്കുന്ന പദമാണെന്ന് അമേരിക്കയുടെ നയതന്ത്രജ്ഞൻ ജേസൺ മാക്ക് പറഞ്ഞു. ഭ്രൂണഹത്യ എന്നത് ഒരു അവകാശം അല്ലെന്നും ഭ്രൂണഹത്യ നടത്താൻ പണവും സൗകര്യങ്ങളും നൽകേണ്ട ആവശ്യം രാജ്യങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഏഴു മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് പ്രമേയം വോട്ടിന് ഇടുന്നത്. ആദ്യഘട്ടത്തില്‍ നിരവധി രാജ്യങ്ങൾ എതിർപ്പുകൾ ഉന്നയിച്ചെങ്കിലും അവസാനം പ്രമേയത്തിനെതിരെ വോട്ട് ചെയ്തത് അമേരിക്കയും, ഇസ്രായേലും മാത്രമാണ്. അന്‍പതിന് മുകളിൽ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് മാറിനിന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന ഇസ്രായേലിനോട് കാണിക്കുന്ന വിരോധവും, ലോകാരോഗ്യ സംഘടനയെ പ്രശംസിക്കുന്ന പ്രമേയത്തിലെ ഭാഗവും അമേരിക്കയെ ചൊടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 122 രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല പക്ഷം ചേർന്നു. കൊറോണ വൈറസിന്റെ തുടക്കം മുതലേ ഭ്രൂണഹത്യ ആരോഗ്യ സേവനത്തിന്റെ ഭാഗമാക്കണമെന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നത്. അമേരിക്കയ്ക്കു അനുകൂലമായി വോട്ട് ചെയ്യാതിരുന്ന ചില രാജ്യങ്ങളിലെ പ്രതിനിധികളും ഭ്രൂണഹത്യയെ ഐക്യരാഷ്ട്ര സംഘടന പിന്തുണക്കുന്ന നിലപാടില്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി. ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയയും ഭ്രൂണഹത്യ അനുകൂല നിലപാടിനെ അപലപിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-22-16:31:28.jpg
Keywords: ഭ്രൂണ, അമേരി
Content: 14378
Category: 12
Sub Category:
Heading: ദൈവത്തെ കാണാന്‍ പറ്റാത്തത്‌ എന്തുകൊണ്ട്?
Content: ദൈവം അരൂപിയാണ്‌. സൃഷ്ടിക്കപ്പെട്ട വസ്തുക്കള്‍ക്ക്‌ പദാര്‍ത്ഥരൂപമാണ്‌ അതുകൊണ്ടാണ്‌ നമുക്ക്‌ അതിനെകാണാന്‍ സാധിക്കുന്നത്‌. ഒരു പുസ്തകമോ ഒരു ഗ്ലാസോ, ഒരു കണ്ണാടിയോ, ഒരു പേനയോ, ഒരു കെട്ടിടമോ ആണെങ്കില്‍ പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ്‌. പദാര്‍ത്ഥരുപീകൃതമായവ കാഴ്ചയ്ക്ക്‌ അധീനമാണ്‌. എന്നാല്‍ പദാര്‍ത്ഥമല്ലാത്തവ കാഴ്ചയ്ക്ക്‌ അതീതമാണുതാനും. ഉദാഹരണം പറഞ്ഞാല്‍ സ്നേഹത്തെ ഒരു വസ്തുവായി കാണാന്‍ സാധിക്കുന്നില്ല. എങ്കിലും, സ്നേഹത്തെ നമുക്ക്‌ അനുഭവിക്കാന്‍ സാധിക്കും. ഉദാ: മുകളില്‍ ഫാന്‍ കറങ്ങുന്നു താഴെ ഇരിക്കുന്ന നമുക്ക്‌ കാറ്റിനെ കാണാന്‍ പറ്റില്ല എന്നാല്‍ അനുഭവിക്കാന്‍ പറ്റുന്നു. കാണുന്നില്ലായെന്നുള്ളത്‌ ഇല്ലായ്മയുടെ ലക്ഷണമല്ല. മറിച്ച്‌ ചില കാര്യങ്ങള്‍ കാഴ്ചയിലൂടെ അനുഭവിക്കേണ്ടതുണ്ട്‌; ചിലത്‌ തൊട്ടറിയേണ്ടതുണ്ട്‌; ചിലത്‌ കേട്ടറിയേണ്ടതുണ്ട്‌. മറ്റു ചിലത്‌ ആന്തരികമായ ഒരനുഭവത്തിലൂടെ അതിന്റെ സാന്നിധ്യം ഗ്രഹിക്കാന്‍ കഴിയണം. ദൈവത്തെ അപ്രകാരമാണ്‌ മനുഷ്യന്‍ അനുഭവിക്കുന്നത്‌. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-09-22-17:45:03.jpg
Keywords: ദൈവ, ?
Content: 14379
Category: 4
Sub Category:
Heading: പ്രത്യാശ നഷ്ട്ടപ്പെട്ടോ? ഒറ്റപ്പെടലില്‍ താങ്ങി നിര്‍ത്തുവാന്‍ സഹായിക്കുന്ന 5 വിശുദ്ധരുടെ വാക്യങ്ങള്‍
Content: കുടുംബ ജീവിതത്തിലും, ജോലിസ്ഥലത്തും നേരിടുന്ന സമ്മര്‍ദ്ധങ്ങളും ഒറ്റപ്പെടലും ആഭ്യന്തരയുദ്ധങ്ങളും, കലാപങ്ങളും ലോകജനതയെ പൂര്‍ണ്ണമായും അസ്വസ്ഥതയിലാഴ്ത്തിയിരിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ മനുഷ്യന്‍ ഏറെ പാടുപ്പെടുന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ നമ്മുക്ക് അടിസ്ഥാനപരമായി വേണ്ടതു നമ്മുടെ ഏക പ്രത്യാശ ജീവിക്കുന്ന ദൈവത്തിലാണെന്ന ബോധ്യമാണ്. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി” എന്ന ജെറമിയായുടെ പുസ്തകത്തിലെ (ജെറമിയ 29:11) ശ്രദ്ധേയമായ വാക്യം നമ്മുടെ ജീവിതങ്ങള്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്ന വാക്യമാണ്. ഇതുപോലെ നമുക്ക് സുപരിചിതരായ ചില വിശുദ്ധര്‍, പറഞ്ഞിട്ടുള്ള പ്രത്യാശനിര്‍ഭരമായ വാക്യങ്ങള്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ ചിന്തിക്കുന്നത് ഏറെ സഹായകരമാകുമെന്ന് തീര്‍ച്ച. 1) #{black->none->b-> “പ്രാര്‍ത്ഥിക്കൂ, പ്രതീക്ഷ ഉള്ളവരായിരിക്കൂ, ദുഃഖിക്കാതിരിക്കൂ”- വിശുദ്ധ പാദ്രെ പിയോ ‍}# വിശുദ്ധന്റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത് ദൈവം എല്ലാത്തിനേയും നിയന്ത്രിക്കുന്നവനാണെന്നാണ്. അവന്റെ പദ്ധതികളില്‍ നമുക്ക് വിശ്വസിക്കാം. നമ്മുടെ വിഷമതകളെ ദൂരീകരിക്കുവാനും ദൈവത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുവാനും ആഴമേറിയ ഈ വിശ്വാസം നമ്മെ സഹായിക്കും. “ദുഃഖം അനാവശ്യമാണ്. നമ്മുടെ ദയാപരനായ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും” എന്നും വിശുദ്ധ വിശുദ്ധ പാദ്രെ പിയോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 2) #{black->none->b->“നമ്മുടെ ഭൗമീക അസ്ഥിത്വത്തിന് പ്രതീക്ഷയും, ലക്ഷ്യവും നല്‍കുന്നത് യേശുക്രിസ്തുവാണ്‌” - വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ‍}# തന്റെ അജഗണങ്ങളെ, പ്രത്യേകമായി യുവജനങ്ങളെ സകലത്തിന്റെയും പ്രതീക്ഷയായ യേശുവില്‍ വിശ്വസിക്കുവാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. 1993 ലോകയുവജന ദിനത്തിലെ പ്രസംഗം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങളുടേയും കുര്‍ബാന പ്രസംഗങ്ങളുടേയും മുഖ്യ പ്രമേയം തന്നെ പ്രതീക്ഷയായിരുന്നു. വിശുദ്ധനെ പോലെ മറ്റുള്ളവരുമായി പ്രത്യാശയുടെ വാക്കുകള്‍ പങ്കുവെക്കുവാന്‍ നമുക്കും പരിശ്രമിക്കാം. 3) #{black->none->b->“കർത്താവിൽ ജീവിക്കുകയും പ്രത്യാശിക്കുകയും ചെയ്യുക” - അസീസിയിലെ വിശുദ്ധ ക്ലാര}# പ്രാര്‍ത്ഥനാധിഷ്ഠിതമായ ജീവിതത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് അവിടുത്തെ അനുഗമിക്കുവാനായി വിശുദ്ധ ക്ലാര ഇഹലോകവാസം വെടിഞ്ഞത്. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയിലൂടെ, അവള്‍ പ്രാര്‍ത്ഥിക്കുകയും ക്രിസ്തുവില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്തു. അത്തരമൊരു ജീവിതം നയിക്കുവാനാണ് വിശുദ്ധയുടെ ജീവിതം നമ്മോടു ആഹ്വാനം ചെയ്യുന്നതും. 4) #{black->none->b->“എന്റെ പ്രതീക്ഷ ഒരിക്കലും തെറ്റിയിട്ടില്ല” – വിശുദ്ധ തെരേസ}# നമ്മെ പ്രതീക്ഷയുള്ളവരാക്കി മാറ്റുന്ന മനോഹരമായ ഒരു മാര്‍ഗ്ഗമായിരുന്നു വിശുദ്ധ കൊച്ചു ത്രേസ്യായുടെ ജീവിതം. തന്റെ ജീവിതം പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് വിശുദ്ധ തെരേസ ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചു. കര്‍ത്താവിന് മുന്നില്‍ ജീവിതം വിട്ടുകൊടുക്കാന്‍ നമ്മുക്കും തയാറാകാം. അപ്പോള്‍ നമ്മുക്കും പറയാനാകും, “എന്റെ പ്രതീക്ഷ ഒരിക്കലും തെറ്റിയിട്ടില്ല” എന്ന്‍. 5) #{black->none->b->“യേശുവാണ് നമ്മുടെ പ്രതീക്ഷ” - വിശുദ്ധ ഫൗസ്റ്റീന. ‍}# യേശു ക്രിസ്തുവിലും അവന്റെ കാരുണ്യത്തിലും വിശ്വാസമര്‍പ്പിക്കേണ്ടതിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ വിവരിക്കുന്നുണ്ട്. "തീര്‍ച്ചയായും യഥാര്‍ത്ഥ പ്രതീക്ഷ നിലകൊള്ളുന്നത് യേശുവിലാണ്. നമ്മുടെ എല്ലാ കുറവുകള്‍ക്കിടയിലും യേശു വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. അവന്റെ കരുണയുള്ള ഹൃദയത്തിലൂടെ തുറന്ന കവാടത്തിലൂടെ നാം സ്വർഗത്തിലേക്ക് പോകുന്നു". വേദനകളിലും ദുഃഖങ്ങളിലും വിശുദ്ധര്‍ പങ്കുവെച്ചിട്ടുള്ള ഈ വാക്കുകള്‍ നമ്മുക്ക് വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാം. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ സമ്മര്‍ദ്ധത്തിലാഴ്ത്തിയാലും അതിനെയെല്ലാം അതിജീവിക്കുവാനുള്ള കൃപ നമ്മുക്ക് നല്‍കുന്നത് ഇതേ വിശുദ്ധര്‍ പ്രത്യാശവെച്ച ജീവിക്കുന്ന ദൈവമാണ് എന്ന ബോധ്യത്തിലേക്ക് നമ്മുക്കും കടന്നുചെല്ലാം. #repost
Image: /content_image/Mirror/Mirror-2020-09-22-19:10:20.jpg
Keywords: വാക്യ