Contents

Displaying 14041-14050 of 25136 results.
Content: 14390
Category: 18
Sub Category:
Heading: കാര്‍ഷിക ബില്‍: ആശങ്കയകറ്റണമെന്ന് മാര്‍ ജോസ് പുളിക്കല്‍
Content: കോട്ടയം: കാര്‍ഷികോത്പന്ന വ്യാപാര, വാണിജ്യബില്‍, കര്‍ഷക ശക്തീകരണ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവയിലെ കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 39ാമതു വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സ്പന്ദന്‍ ചീഫ് കോഒാര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. തോമസ് തറയില്‍, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, കാരിത്താസ് ഇന്ത്യ മാനേജര്‍ ഡോ. വി.ആര്‍. ഹരിദാസ്, സിസ്റ്റര്‍ ജെസീന എസ്ആര്‍എ, പി.ജെ. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളിലെ ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2020-09-24-06:05:49.jpg
Keywords: പുളിക്ക
Content: 14391
Category: 1
Sub Category:
Heading: യേശുവിലുള്ള വിശ്വാസത്തെ പ്രതി എറിത്രിയയില്‍ തടങ്കലിലായ 69 ക്രൈസ്തവര്‍ക്ക് മോചനം
Content: അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട 69 ക്രൈസ്തവര്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇവരില്‍ പലരും യാതൊരു വിചാരണയും കൂടാതെ കഴിഞ്ഞ 16 വര്‍ഷങ്ങളായി തലസ്ഥാന നഗരമായ അസ്മാരാക്ക് സമീപമുള്ള മായി സെര്‍വാ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന് ബര്‍ണാബാസ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ടാണ് ജാമ്യം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന ഇരുപതിലധികം പേര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ജയിലില്‍ നിന്നും പുറത്തുവന്നത്. വരും നാളുകളില്‍ ഏതാണ്ട് മുന്നൂറിലധികം ക്രൈസ്തവര്‍ ജയിലില്‍ നിന്നും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന്‍ എറിത്രിയയിലെ ക്രൈസ്തവ നേതാവായ ഡോ. ബെര്‍ഹാനെ അസ്മേലാഷ് പ്രതികരിച്ചു. ഇത് തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്നാണ് ഡോ. ബെര്‍ഹാനെ പറയുന്നത്. ചുരുങ്ങിയത് ഒരു ദശാബ്ദമായി ജയിലില്‍ കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചിരിക്കുന്നവരില്‍ വചനപ്രഘോഷകരോ ക്രിസ്ത്യന്‍ നേതാക്കളോ ഉള്ളതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ജാമ്യം ലഭിച്ചവരെ സംബന്ധിച്ചിടത്തോളം ജീവിതം അത്ര സുഖകരമായിരിക്കില്ലെന്നും ഡോ. ബെര്‍ഹാനെ ചൂണ്ടിക്കാട്ടി. ഇവരില്‍ പലര്‍ക്കും കയറിക്കിടക്കുവാന്‍ വീട് പോലും ഇല്ലാത്തവരാണ്. ഭരണകൂടത്തില്‍ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനും ഓഗസ്റ്റിനും ഇടയില്‍ 330 ക്രൈസ്തവരാണ് എറിത്രിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു ഭവനത്തിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു എന്ന കുറ്റത്തിന് 2019 മെയ് 10ന് അറസ്റ്റ് ചെയ്യപ്പെട്ടത് 104 സ്ത്രീകള്‍ ഉള്‍പ്പെടെ 141 ക്രൈസ്തവരാണ്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് എറിത്രിയ. 2002-ലെ നിയമമനുസരിച്ച് ഇസ്ലാം കഴിഞ്ഞാല്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ്, ലൂഥറന്‍ സഭകള്‍ക്ക് മാത്രമാണ് എറിത്രിയയില്‍ നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ അനുവാദമുള്ളു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-24-08:58:03.jpg
Keywords: എറിത്രി
Content: 14392
Category: 18
Sub Category:
Heading: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഗ്രാമീണ ജനതയുടെ നട്ടെല്ലൊടിക്കും: മാര്‍ ഇഞ്ചനാനിയില്‍
Content: കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകള്‍ നടപ്പില്‍ വരുത്താന്‍ പാടില്ലന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് എറണാകുളം റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തി. പാര്‍ലമെന്റ് പാസാക്കിയ മൂന്നു കര്‍ഷക ബില്ലുകള്‍ നേതാക്കള്‍ കത്തിച്ചു.
Image: /content_image/India/India-2020-09-24-09:24:53.jpg
Keywords: താമര, ഇഞ്ചനാനി
Content: 14393
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര നിയമം ഉദാരവത്ക്കരിക്കാനുള്ള ശുപാർശക്കെതിരെ മലാവിയിലെ മതനേതൃത്വം
Content: ലിലോങ്‌വി: ഗര്‍ഭഛിദ്ര നിയമം പരിഷ്ക്കരിക്കാനുള്ള പാർലമെന്ററി കമ്മറ്റിയുടെ ശുപാർശയ്ക്കെതിരെ പ്രതിഷേധവുമായി മലാവിയിലെ കത്തോലിക്ക മെത്രാൻ സമിതിയും ഇതര സഭാനേതാക്കളും രംഗത്ത്. ജീവനെ വിശുദ്ധമായി കണക്കാക്കണമെന്ന ദൈവകല്പനയ്ക്കെതിരായതിനാൽ നടപടി അധാർമ്മികവും പാപകരവുമാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. സെപ്തംബർ 14ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ദൈവത്തിനല്ലാതെ മറ്റാർക്കും, പാർലമെന്റിനോ കോടതിക്കോ മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കോ, ജീവന്റെ മേൽ കൈ വയ്ക്കാൻ അധികാരമില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിശുദ്ധ ബൈബിളിൽ നിന്നും ചില മതഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികൾ നിരത്തി മനുഷ്യജീവൻ ദൈവത്തിന്റെ പ്രത്യേക ലക്ഷ്യത്തോടെയുള്ള സൃഷ്ടിയായതിനാൽ വിശേഷ മൂല്യമുള്ളതാണെന്ന് വിവിധ മതനേതാക്കളുടെ പ്രസ്താവനയിൽ ഊന്നി പറയുന്നു. ഗർഭധാരണ സമയം മുതൽ ജീവനെ പാവനമായി കരുതി വേണ്ട സംരക്ഷണം നൽകുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പൗരന്മാരെ ഓർമ്മിപ്പിച്ച മതനേതാക്കൾ പുതിയ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എംപിമാരോട് ആവശ്യപ്പെടണമെന്നും ഉദ്ബോധിപ്പിച്ചു. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ ഇത് രണ്ടാം തവണയാണ് ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ മലാവിയിൽ ഗർഭഛിദ്രം നിയമവിരുദ്ധമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-24-09:44:52.jpg
Keywords: ആഫ്രി, ഗര്‍ഭ
Content: 14394
Category: 24
Sub Category:
Heading: ചോറിൽ നിന്ന് മുടി കിട്ടിയാൽ....!
Content: ഒരു കൂട്ടം അമ്മമാരോട് കൗതുകത്തിന് ചോദിച്ചതായിരുന്നു: ''ചോറിൽ മുടി കണ്ടാൽ ഭർത്താവിൻ്റെ പ്രതികരണം എന്തായിരിക്കും?" അവരിങ്ങനെ പറഞ്ഞു ; "എൻ്റെ ചേട്ടനാണ് മുടി കിട്ടുന്നതെങ്കിൽ പാത്രം എത് വഴിക്ക് പോയെന്ന് പറഞ്ഞാൽ മതി !' ''എൻ്റെ ഹസ്ബൻഡ് കണ്ണുരുട്ടി കാണിക്കും, എനിക്കപ്പോഴേ കാര്യം മനസിലാകും. വേറെ ചോറ് കൊണ്ടുവന്ന് കൊടുക്കും''. ''എൻ്റെ ഭർത്താവ് നെറ്റി ചുളിക്കും. എന്നിട്ട് മുടിനാരുയർത്തി, എവിടെ നോക്കിയാടി ചോറു വയ്ക്കുന്നേ എന്നു ഗർജിക്കും". വ്യത്യസ്തമായിരുന്നു മറ്റൊരു സ്ത്രീയുടെ മറുപടി: "ചേട്ടന് യാതൊരു പ്രശ്നവുമില്ല. ആ മുടി എടുത്ത് കളഞ്ഞ് ഒരു പരാതിയുമില്ലാതെ ബാക്കി ചോറ് കഴിക്കും." തുടർന്ന് ഞാൻ അമ്മമാരോട് ചോദിച്ചു: ഭർത്താവിൻ്റെ ദേഷ്യപ്പെട്ടുള്ള പ്രതികരണത്തിൽ നിങ്ങളുടെ മനോഭാവം എന്താണ്? "അച്ചാ, നമ്മൾ മനപൂർവ്വം ചോറിൽ മുടിയിടുന്നതല്ലല്ലോ? മാത്രമല്ല വല്ലപ്പോഴുമല്ലേ അങ്ങനെ സംഭവിക്കുന്നുള്ളു. അതിന് ഇത്രമാത്രം ദേഷ്യപ്പെടാൻ എന്തിരിക്കുന്നു? അവർ അരിശപ്പെടുന്നതുകണ്ട് മക്കളും അങ്ങനെ പെരുമാറിത്തുടങ്ങി. ചോറിന് ഇത്തിരി വേവുകൂടിയാൽ, കറിക്ക് അല്പം രുചി കുറഞ്ഞാൽ, അടുക്കളയിൽ ഒരു പാത്രം വീണ് പൊട്ടിയാൽ ചിലർക്ക് എന്തരിശമാണ്. എത്ര നന്നായ് കാര്യങ്ങൾ ചെയ്താലും കുറവുണ്ടെങ്കിൽ അത് കണ്ടു പിടിക്കും. എന്നാൽ നല്ല ഭക്ഷണം ഒരുക്കി കൊടുത്താലും നന്നായെന്ന് ഒരു വാക്കു പോലും പറയില്ല. അല്ലെങ്കിലും അടുക്കള പണി വളരെ നിസാരമാണെന്നാണ് ചില ആണുങ്ങളുടെ വിചാരം. അതു കൊണ്ടായിരിക്കും രണ്ടു ദിവസം പോലും വീട്ടിൽ പോയി നിൽക്കാൻ പല ഭർത്താക്കന്മാരും ഭാര്യമാരെ അനുവദിക്കാത്തത് ! കുറ്റവും കുറവും കണ്ടു പിടിക്കാൻ എളുപ്പമാണ്. എന്നാൽ പലതും ചെയ്തു നോക്കുമ്പോഴേ അതിൻ്റെ ബുദ്ധിമുട്ടറിയൂ...." അനുദിന ജീവിതത്തിൽ സംഭവിക്കുന്ന ചെറിയൊരു കാര്യമാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്. ചില നിസാര കുറവുകളോടുള്ള നമ്മുടെ പ്രതികരണം എങ്ങനെയെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ചിലപ്പോഴെങ്കിലും എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിച്ച് വിമർശിക്കുന്ന രീതിയാണോ നമുക്കുള്ളത്? ക്രിസ്തുവിൻ്റെ കാലത്തെ ഫരിസേയർ അങ്ങനെയായിരുന്നു. അവരുടെ മനോഭാവത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞത് നോക്കൂ: "യോഹന്നാന്‍ ഭക്‌ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന്‍ പിശാചുബാധിതനാണെന്ന്‌ അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്‌ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍!'' (മത്തായി 11 : 18-19). കുറച്ചൊക്കെ നന്മ കാണുവാനും ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ജീവിതംകൊണ്ട് എന്തു മേന്മ ?
Image: /content_image/SocialMedia/SocialMedia-2020-09-24-14:11:57.jpg
Keywords: ക്ഷമ
Content: 14395
Category: 1
Sub Category:
Heading: വിശുദ്ധ നാടിന് കത്തോലിക്ക സഭ സമാഹരിച്ചത് 3.5 മില്യൺ ഡോളര്‍
Content: ജെറുസലേം: കൊറോണ വൈറസ് ബാധ മൂലം സാമ്പത്തിക ക്ലേശത്തിലൂടെ കടന്നുപോകുന്ന ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി 3.5 മില്യൺ ഡോളര്‍ സമാഹരിച്ചു. ഇക്കുസ്ട്രിയൻ ഓർഡർ ഓഫ് ദി ഹോളി സെപ്പൽച്ചർ സെപ്റ്റംബർ 17നു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വർഷം ലഭിച്ച സാമ്പത്തിക സഹായങ്ങളെ പറ്റിയുള്ള വിശദമായ വിവരമുള്ളത്. സഹായം നൽകിയ എല്ലാവർക്കും വിശുദ്ധ നാട്ടിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല നന്ദി രേഖപ്പെടുത്തി. തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പണം ലഭിച്ചുവെന്നും ഇത് ശാന്തതയോടെ ഇപ്പോഴത്തെ പ്രശ്നങ്ങളെ നേരിടാൻ വേണ്ടി ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം വിശദീകരിച്ചു. സെപ്റ്റംബർ 13നു ശേഖരിച്ച തുകയുടെ ഒരു പങ്ക് ക്രിസ്തു ജനിച്ച ദേവാലയത്തിന് സമീപം ക്ലേശം അനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നൽകും. വിശുദ്ധനാട് തീർത്ഥാടകരിൽ നിന്ന് പലവിധത്തിൽ ജീവിക്കാൻ ആവശ്യമായ പണം കണ്ടെത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വൈറസ് വ്യാപനം വളരെ പ്രതികൂലമായി ബാധിച്ചെന്ന് ഇക്കുസ്ട്രിയൻ ഓർഡർ ഓഫ് ദി ഹോളി സെപ്പള്‍ച്ചറിന്റെ ഗ്രാൻഡ് മാസ്റ്റർ ചുമതല വഹിക്കുന്ന കർദ്ദിനാൾ ഫെർണാൺഡോ ഫിലോനി വത്തിക്കാന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യ സാഹോദര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ആളുകൾക്ക് സഹായമെത്തിക്കുക. ഇസ്ലാം മത വിശ്വാസികൾക്കും സഹായം നൽകുമെന്നു കര്‍ദ്ദിനാള്‍ സൂചന നല്‍കി. വിശുദ്ധ നാട്ടിലെ പ്രവർത്തനങ്ങൾക്ക് നൽകിയ പണം കൊണ്ട് 30ന് മുകളിൽ ഇടവകകളിൽ സഹായമെത്തിക്കാൻ സാധിച്ചെന്ന് ഇക്കുസ്ട്രിയൻ ഓർഡറിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഫ്രാങ്കോയിസ് വേയിൻ പറഞ്ഞു. 2400 കുടുംബങ്ങളിൽ ഭക്ഷണ കിറ്റുകളും, മരുന്നുകളും, കുട്ടികൾക്ക് ആവശ്യമായ സാധനങ്ങളുമടക്കം നൽകാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വര്‍ഷത്തെയും ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ പരിശുദ്ധ പിതാവിന്‍റെ പേരില്‍ എടുക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാടിന് വേണ്ടിയാണ് നീക്കിവെയ്ക്കാറുള്ളത്. ഇത്തവണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് സെപ്തംബര്‍ 13, വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാള്‍ ദിനത്തില്‍ സ്തോത്രക്കാഴ്ചയെടുത്തത്.
Image: /content_image/News/News-2020-09-24-14:57:54.jpg
Keywords: വിശുദ്ധ നാട
Content: 14396
Category: 11
Sub Category:
Heading: ഇന്‍ഫോസിസില്‍ നിന്ന് സെലസ്റ്റിന്‍ സെമിനാരിയിലേക്ക്: നിര്‍ണ്ണായകമായത് ജീസസ് യൂത്തും അല്‍ഫോന്‍സ തീര്‍ത്ഥാടനവും
Content: തിരുവനന്തപുരം: ബഹുരാഷ്ട്ര ഐ‌ടി കമ്പനിയായ ഇൻഫോസിസിലെ ഉന്നത ജോലി ഉപേക്ഷിച്ച് തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിൽ പ്രവേശിക്കാന്‍ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശിയായ യുവാവ്. ടെക്‌നോപാർക്കിലെ സോഫ്ട്‌വെയര്‍ ഡെവലപ്പറും ജീസസ് യൂത്ത് അംഗവുമായ സെലസ്റ്റിൻ ചെല്ലനാണ് യുവ സമൂഹം കൊതിക്കുന്ന ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പൗരോഹിത്യത്തെ പുല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടെക്‌നോപാർക്കിലെ ജോലി ജീസസ് യൂത്ത് പ്രസ്ഥാനവുമായി തന്നെ കൂട്ടിച്ചേർക്കാൻ ദൈവം ഒരുക്കിയ വഴിയായിരുന്നുവെന്നും അതാണ് തന്നെ പൗരോഹിത്യത്തിലേക്ക് നയിക്കുവാന്‍ നിര്‍ണ്ണായകമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. തമിഴ്‌നാട്ടിലെ കുഴിത്തുറൈ രൂപത മേൽപാലൈ ഔവർ ലേഡി ഓഫ് അപ്പാരിഷൻ ഇടവകാംഗങ്ങളായ ചെല്ലൻ- രാജം ദമ്പതികളുടെ മകനാണ് സെലസ്റ്റിൻ. ഐ.ടിയിൽ ബി.ടെക് ബിരുദം നേടിയ അദ്ദേഹം 2014ലാണ് ടെക്‌നോപാർക്കിലെത്തുന്നത്. മൂന്നു വര്‍ഷത്തിന് ശേഷം 2017ലാണ് ഇൻഫോസിസിൽ ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ജീസസ് യൂത്ത് പ്രസ്ഥാനവുമായി അദ്ദേഹം അടുക്കുകയായിരിന്നു. പിറ്റേവര്‍ഷം അതായത് 2018-ല്‍, ജീസസ് യൂത്ത് സുഹൃത്തുക്കളുമായി ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് മടങ്ങുമ്പോഴാണ് വൈദികനാകണമെന്നുള്ള ആഗ്രഹം ആദ്യമായി സെലസ്റ്റിനില്‍ ഉടലെടുക്കുന്നത്. വാഹനത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കവേ തോന്നിയ ചിന്ത സഹപ്രവര്‍ത്തകരായ സുഹൃത്തുക്കളോടു പങ്കുവെച്ചു. പിന്നീടുള്ള സമയം ദൈവത്തിന്റെ ഹിതം തിരിച്ചറിയുവാനുള്ള പ്രാർത്ഥനയുടെ സമയമായിരിന്നു. ഒടുവില്‍ പൗരോഹിത്യത്തെ പുല്‍കണമെന്ന ഉറച്ച തീരുമാനം ജനുവരി മാസത്തില്‍ എടുക്കുകയായിരിന്നുവെന്ന് സെലസ്റ്റിന്‍ പറയുന്നു. സെമിനാരിയിലേക്കുള്ള തന്റെ യാത്രയില്‍ ജീസസ് യൂത്ത് കൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ലായെന്ന് ഈ യുവാവ് പറയുന്നു. തിരുവനന്തപുരത്തെ ‘സാധന റിന്യൂവൽ സെന്റർ’ ഡയറക്ടറും ടെക്‌നോപാർക്കിലെ ജീസസ് യൂത്ത് ചാപ്ലൈനുമായ ഫാ. ഡൊമിനിക്ക് കൂട്ടിയാനില്‍ നല്‍കിയ പ്രചോദനവും അദ്ദേഹം സ്മരിച്ചു. നാളെയാണ് (സെപ്തംബർ 25) തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിലേക്ക് സെലസ്റ്റിന്‍ പ്രവേശിക്കുന്നത്. കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച ജീസസ് യൂത്ത്, കത്തോലിക്ക സഭയ്ക്ക് അനേകം വൈദികരെയും സന്യസ്തരേയും മിഷനറിമാരെയും ഇതിനോടകംതന്നെ സംഭാവന ചെയ്തിട്ടുണ്ട്. #{black->none->b->ജീവിതത്തിന്റെ ഭൗതീക നേട്ടങ്ങളെ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പൗരോഹിത്യ വഴി തെരഞ്ഞെടുത്ത ഈ യുവാവിന് വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-24-18:58:54.jpg
Keywords: ജീസസ് യൂത്ത
Content: 14397
Category: 14
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ആഗോള മനഃസാക്ഷിയുടെ ശബ്ദമാകാന്‍ പോളണ്ടിന്റെ മണി: ആശീര്‍വ്വദിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പോളണ്ടിലും, ലോകമെങ്ങുമായും ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മനസാക്ഷിയുടെ ശബ്ദമാകാന്‍ നിര്‍മ്മിച്ച ‘വോയിസ് ഓഫ് ദി അണ്‍ബോണ്‍ ബെല്‍’ (ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ മണി) എന്ന കൂറ്റന്‍ മണി ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. പോളണ്ടിലെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷന്‍’ കമ്മീഷന്‍ ചെയ്തിരിക്കുന്ന മണി ഇന്നലെയാണ് പാപ്പ ആശീര്‍വ്വദിച്ചത്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ അള്‍ട്രാസൗണ്ട് ഇമേജും, “അമ്മയുടെ ഹൃദയത്തിനടിയില്‍ തന്നെ ഒരു കുട്ടിയുടെ ജീവിതം ആരംഭിക്കുന്നു” എന്ന വാഴ്ത്തപ്പെട്ട ജേര്‍സി പോപിയലൂസ്കോയുടെ പ്രശസ്തമായ വാക്യവും മണിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. “നിയമത്തെ ഇല്ലാതാക്കുവാനാണ്‌ ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കരുത്” (മത്തായി 5:17), “കൊല്ലരുത്” (പുറപ്പാട് 20:13) വാക്യങ്ങള്‍ എഴുതി ചേര്‍ത്തിരിക്കുന്ന പത്ത് കല്‍പ്പനയുടേത് പോലത്തെ രണ്ട് ശിലാഫലകങ്ങളാണ് മണിയുടെ മറ്റൊരാകര്‍ഷണം. മണിനാദം ലോകമെങ്ങുമുള്ള നിയമനിര്‍മ്മാതാക്കളുടേയും, സുമനസ്കരായ ആളുകളുടേയും ചിന്തയെ ഉണര്‍ത്തട്ടെയെന്നും, ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ഓര്‍മ്മിക്കുവാന്‍ മണിനാദം സഹായിക്കുമെന്നും ആശീര്‍വാദ കര്‍മ്മത്തിനിടയില്‍ പാപ്പ പറഞ്ഞു. മണി ആദ്യമായി മുഴക്കിയ വ്യക്തിയും ഫ്രാന്‍സിസ് പാപ്പ തന്നെയാണ്. </p> <blockquote class="twitter-tweet"><p lang="pl" dir="ltr">Pierwsze uderzenie w Dzwon Glos Nienarodzonych <a href="https://t.co/j2l2mLg2ki">pic.twitter.com/j2l2mLg2ki</a></p>&mdash; Rycerze Kolumba (@RycerzeKolumba) <a href="https://twitter.com/RycerzeKolumba/status/1308710560784154627?ref_src=twsrc%5Etfw">September 23, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനമാണ് ഈ മണി നാദമെന്ന്‍ യെസ് ടു ലൈഫ് ഫൗണ്ടേഷന്റെ പ്രസിഡന്റായ ഡോ. ബോഗ്ദാന്‍ ചാസന്‍ പറഞ്ഞു. 2,000 പൗണ്ട് ഭാരമുള്ള ഈ മണി പോളണ്ടിലെ തെക്ക്കിഴക്കന്‍ സംസ്ഥാനമായ പ്രസേംസിലിലെ ജാന്‍ ഫെല്‍സിന്‍സ്കി ബെല്‍ ഫൗണ്ട്രിയിലാണ് നിര്‍മ്മിച്ചത്. ആശീര്‍വാദത്തിന് ശേഷം റോമില്‍ നിന്നും പോളണ്ടില്‍ തിരിച്ചെത്തിച്ചാല്‍ കോള്‍ബുസോവായിലെ സകല വിശുദ്ധരുടെയും ദേവാലയത്തിലായിരിക്കും മണി സ്ഥാപിക്കുക. ഒക്ടോബറില്‍ വാഴ്സോയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയിലും ഈ മണി ഉപയോഗിക്കും. ഓരോ വര്‍ഷം ഏതാണ്ട് 4.2 കോടി കുഞ്ഞുങ്ങള്‍ ലോകമെങ്ങുമായി ഗര്‍ഭഛിദ്രം വഴി കൊല്ലപ്പെടുന്നുണ്ടെന്ന്‍ വായിച്ചറിയുവാന്‍ ഇടവന്നതാണ് മണി നിര്‍മ്മിക്കുവാന്‍ പ്രചോദനമായതെന്ന് യെസ് ടു ലൈഫ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് ബോഗ്ദാന്‍ റൊമാനിയൂക് പറഞ്ഞു. പോളണ്ടില്‍ അടിയന്തരഘട്ടത്തില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളൂ. ഓരോ വര്‍ഷവും ഏതാണ്ട് 700 മുതല്‍ 1800 വരെ നിയമാനുസൃത അബോര്‍ഷനുകളാണ് രാജ്യത്തു നടക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-09-24-20:41:47.jpg
Keywords: പോളണ്ട, പോളിഷ്
Content: 14398
Category: 1
Sub Category:
Heading: വിശുദ്ധരുടെ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ചു
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ തലവനായിരുന്ന കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ചു. വത്തിക്കാന്റെ അഭ്യന്തര ചുമതല വഹിക്കുന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരിൽ രണ്ടാമനായി ചുമതല വഹിച്ചിരുന്ന 2011-18 കാലഘട്ടത്തിൽ ലണ്ടനില്‍ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ ആരോപണ വിധേയനായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. അതേസമയം രാജിയ്ക്കു പിന്നിലെ കാരണമെന്തെന്ന് വത്തിക്കാന്‍ വിശദീകരിച്ചിട്ടില്ല. കര്‍ദ്ദിനാളിന്റെ രാജി പാപ്പ സ്വീകരിച്ചുവെന്ന വിശദീകരണം മാത്രമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ വത്തിക്കാനില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന വിവരം. രാജിയോടൊപ്പം കർദ്ദിനാൾ പദവിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും, കർദ്ദിനാൾ പദവിയും അദ്ദേഹം സ്വയം ഉപേക്ഷിച്ചിട്ടുണ്ട്. ഇതോടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാനുണ്ടായിരിന്ന അവകാശവും കർദ്ദിനാൾ ആഞ്ചലോ ബെച്യുവിന് നഷ്ട്ടമായി. ഇറ്റലിയിലെ സര്‍ധിനിയായിലെ പട്ടാട സ്വദേശിയായ അദ്ദേഹം 1984ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മധ്യ ആഫ്രിക്ക, ന്യൂസീലന്‍ഡ്, ലൈബീരിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ക്യൂബയിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആയി നിയമിച്ചു. പിന്നീട് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്കു അദ്ദേഹത്തെ തിരികെ വിളിച്ചു. 2018 ജൂണിലാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. അധികം വൈകാതെ വിശുദ്ധരുടെ നാമകരണ സംഘത്തിന്റെ തലവനായും അദ്ദേഹത്തെ പാപ്പ ഉയര്‍ത്തുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-25-08:59:55.jpg
Keywords: രാജി, തിരുസംഘ
Content: 14399
Category: 18
Sub Category:
Heading: കൊല്ലം രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് അവാര്‍ഡ് സമ്മാനിച്ചു
Content: കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം കേരളത്തിലെ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് (ക്യുഎസ്എസ്എസ്) സമ്മാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണു കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. അടിച്ചിറ ആമോസ് സെന്ററില്‍ നടത്തിയ ചടങ്ങില്‍ ക്യുഎസ്എസ്എസ് ഡയറക്ടര്‍ ഫാ. എസ്. അല്‍ഫോന്‍സ് സീറോമലബാര്‍ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സ്പന്ദന്റെ ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിലില്‍നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ എസ്ആര്‍എ ജെസീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-25-10:29:50.jpg
Keywords: കൊല്ലം