category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗര്‍ഭഛിദ്ര നിയമം ഉദാരവത്ക്കരിക്കാനുള്ള ശുപാർശക്കെതിരെ മലാവിയിലെ മതനേതൃത്വം
Contentലിലോങ്‌വി: ഗര്‍ഭഛിദ്ര നിയമം പരിഷ്ക്കരിക്കാനുള്ള പാർലമെന്ററി കമ്മറ്റിയുടെ ശുപാർശയ്ക്കെതിരെ പ്രതിഷേധവുമായി മലാവിയിലെ കത്തോലിക്ക മെത്രാൻ സമിതിയും ഇതര സഭാനേതാക്കളും രംഗത്ത്. ജീവനെ വിശുദ്ധമായി കണക്കാക്കണമെന്ന ദൈവകല്പനയ്ക്കെതിരായതിനാൽ നടപടി അധാർമ്മികവും പാപകരവുമാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. സെപ്തംബർ 14ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ദൈവത്തിനല്ലാതെ മറ്റാർക്കും, പാർലമെന്റിനോ കോടതിക്കോ മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കോ, ജീവന്റെ മേൽ കൈ വയ്ക്കാൻ അധികാരമില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിശുദ്ധ ബൈബിളിൽ നിന്നും ചില മതഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികൾ നിരത്തി മനുഷ്യജീവൻ ദൈവത്തിന്റെ പ്രത്യേക ലക്ഷ്യത്തോടെയുള്ള സൃഷ്ടിയായതിനാൽ വിശേഷ മൂല്യമുള്ളതാണെന്ന് വിവിധ മതനേതാക്കളുടെ പ്രസ്താവനയിൽ ഊന്നി പറയുന്നു. ഗർഭധാരണ സമയം മുതൽ ജീവനെ പാവനമായി കരുതി വേണ്ട സംരക്ഷണം നൽകുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പൗരന്മാരെ ഓർമ്മിപ്പിച്ച മതനേതാക്കൾ പുതിയ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എംപിമാരോട് ആവശ്യപ്പെടണമെന്നും ഉദ്ബോധിപ്പിച്ചു. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ ഇത് രണ്ടാം തവണയാണ് ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ മലാവിയിൽ ഗർഭഛിദ്രം നിയമവിരുദ്ധമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-24 13:01:00
Keywordsആഫ്രി, ഗര്‍ഭ
Created Date2020-09-24 15:14:52