Contents

Displaying 14071-14080 of 25135 results.
Content: 14420
Category: 18
Sub Category:
Heading: സി.എഫ്. തോമസ് എംഎല്‍എയുടെ നിരാണത്തില്‍ കത്തോലിക്ക സഭയുടെ അനുശോചനം
Content: കൊച്ചി: സി.എഫ്. തോമസ് എംഎല്‍എ ചങ്ങനാശേരിയിലും കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാല്പതു വര്‍ഷത്തോളം ചങ്ങനാശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത അദ്ദേഹം താനുള്‍പ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും സര്‍ക്കാര്‍ തലങ്ങളിലും ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിയാണെന്നു മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും സേവനംചെയ്ത ജനനേതാവായിരുന്നു അദ്ദേഹം. എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും എസ്ബി ഹൈസ്‌കൂളിലെ പ്രശസ്തനായ അധ്യാപകനുമായിരുന്ന അദ്ദേഹം ചങ്ങനാശേരിക്കാര്‍ക്കു പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. പൊതുജീവിതം ആരംഭിച്ചതുമുതല്‍ ചങ്ങനാശേരി നഗരത്തെ സ്വന്തമെന്നോണം കരുതി വികസനപദ്ധതികളിലൂടെ പുരോഗതിയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാറ്റിനുമുപരി തികഞ്ഞ ദൈവവിശ്വാസത്തിലും ക്രൈസ്തവ ജീവിതനിഷ്ഠയിലും ലാളിത്യത്തിലും തന്റെ ജീവിതത്തെ അദ്ദേഹം മറ്റുള്ളവര്‍ക്കു മാതൃകയാക്കി. ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്യുന്ന അപൂര്‍വം ജനനേതാക്കളില്‍ ഒരാളാണ് സി.എഫ്. തോമസെന്നും കര്‍ദ്ദിനാള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. നീതിബോധത്തോടും ധര്‍മ്മനിഷ്ഠയോടുംകൂടി പ്രവര്‍ത്തിച്ച സത്യസന്ധനായ രാഷ്ട്രീയക്കാരനായിരുന്നു സി എഫ് തോമസ് എം.എല്‍.എയെന്നു ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചെറുപ്രായത്തില്‍തന്നെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ വേദിയിലെത്തിയ സിഎഫ് കേരള കോണ്‍ഗ്രസ് സ്ഥാപകനേതാക്കളില്‍ ഒരാളായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയും അവസാനംവരെ ഉത്തമനായ ഒരു രാഷ്ട്രീയക്കാരനായി ജനസേവനം നിര്‍വഹിക്കുകയും ചെയ്തു. ബോധ്യങ്ങളില്‍ ഉറച്ചുനിന്നിരുന്ന സിഎഫ് സംസാരത്തിലും ഇടപെടലുകളിലും തികഞ്ഞ മാന്യത പുലര്‍ത്തുകയും പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്ന കുലീന വ്യക്തിത്വത്തിനുടമയായിരുന്നു. ഒമ്പതു തവണ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിഎഫ് 43 വര്‍ഷം എം.എല്‍.എ. ആയി തുടര്‍ന്നു. അധ്യാപകനായിരുന്ന സിഎഫ് സാര്‍ രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായപ്പോഴും അധ്യാപകന്റേതായ പക്വതയോടും ആശയത്തെളിമയോടും യുക്തിഭദ്രതയോടും കൂടിയാണ് വ്യാപരിച്ചത്. സ്വന്തം ലാഭത്തിനുവേണ്ടി നീതിയും ധര്‍മ്മവും വെടിഞ്ഞ് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നില്ല അദ്ദേഹം. അധികാര പദവികളുടെ പിറകെ പോയതുമില്ല. എന്നും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുകയും, ആളുകളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവരോടൊപ്പം ആയിരിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഖം നോക്കാതെ അദ്ദേഹം ജനങ്ങളെ സേവിച്ചു; ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. തങ്ങളുടെ ആവശ്യങ്ങളില്‍ ഓടിയെത്തുന്ന ജനനേതാവിനെ ചങ്ങനാശേരിക്കാര്‍ കൈവിട്ടില്ല. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തനനിരതനായിരുന്ന സിഎഫ് തോമസ് സഭയോടും ചങ്ങനാശ്ശേരി അതിരൂപതയോടും എന്നും വിശ്വസ്തത പുലര്‍ത്തിയിരുന്നു. ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. കെ.സി.എസ്.എല്‍ എന്ന കത്തോലിക്ക വിദ്യാര്‍ത്ഥി സംഘടനയുടെ അമരക്കാരില്‍ ഒരുവനായും 40 വര്‍ഷം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും അദ്ദേഹം സഭയിലും തന്റെ അല്മായ ദൗത്യം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചു. അതിരൂപത അദ്ദേഹത്തിന് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. എല്ലാദിവസവും തന്നെ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കണഞ്ഞിരുന്ന തോമസ് സാര്‍ ഏവര്‍ക്കും ഉത്തമമാതൃകയായിരുന്നു. അഴിമതി തീണ്ടാത്ത ജന നേതാവായിരുന്ന സി എഫ് എല്ലാവരുമായും നല്ല വ്യക്തി ബന്ധം പുലര്‍ത്തുകയും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം നിലകൊള്ളുകയും ചെയ്തിരുന്നു. ഒരുത്തമ രാഷ്ട്രീയക്കാരനെയും നിസ്വാര്‍ത്ഥ ജനസേവകനെയുമാണ് നമ്മുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. തോമസ് സാറിന്റെ ദേഹവിയോഗത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ ആദരവും പ്രാര്‍ത്ഥനയും നേരുന്നു. ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെയെന്നും ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്കു സമാധാനത്തോടെ ജീവിക്കാനുള്ള ഇടമായി തന്റെ നിയോജകമണ്ഡലം നിലനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി മൂല്യങ്ങളെ ബലികഴിക്കാത്ത ആദര്‍ശധീരനായിരുന്നു സി.എഫ്. സാര്‍. ചങ്ങനാശേരി അതിരൂപതയുടെ അഭിമാനപുത്രനായിരുന്നു അദ്ദേഹം. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തെ ഏറ്റവുമധികം കണ്ടിരുന്നത് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് വ്യക്തിപരമായ അനുശോചനം അറിയിക്കുന്നുവെന്നും മാര്‍ തോമസ് തറയില്‍ പ്രസ്താവനയില്‍ കുറിച്ചു. രാഷ്ട്രീയത്തില്‍ സൗമ്യതയുടെയും സംശുദ്ധിയുടെയും തേജസാര്‍ന്ന മുഖമായിരുന്നു സി.എഫ്. തോമസിന്റേതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തിലെന്നു പറഞ്ഞു. അദ്ധ്യാപകനെന്ന നിലയിലും കേരള കത്തോലിക്കാ സ്റ്റുഡന്‍സ് ലീഗിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍, നിയമസഭാ സാമാജികന്‍, സംസ്ഥാന മന്ത്രി എന്നീ നിലകളിലും അദ്ദേഹം ചെയ്ത സേവനങ്ങളെ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. സി.എഫ്. തോമസ് മികച്ച സംഘാടകനായിരുന്നു; ഒപ്പം ഒരു നല്ല പ്രഭാഷകനും. തന്നെ എതിര്‍ക്കുന്നവരെയും ചേര്‍ത്ത് പിടിച്ചു മുമ്പോട്ടു പോകുന്ന സഹവര്‍ത്വത്തിന്റെ രാഷ്ട്രീയ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും അനുസ്മരിക്കപ്പെടുമെന്നും ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തിലെന്നും പറഞ്ഞു.
Image: /content_image/India/India-2020-09-28-10:04:18.jpg
Keywords: ചങ്ങനാശേരി
Content: 14421
Category: 18
Sub Category:
Heading: ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് മെത്രാൻ സമിതി
Content: ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ പ്രദേശത്തിൻ്റേതു മാത്രമല്ല സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ കൊച്ചി ആലപ്പുഴ രൂപതകൾ സംയുക്തമായി രൂപം നല്കിയ കെയർ ചെല്ലാനം എന്ന സംവിധാനത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആർഎൽസിസി യുടെ ആഭിമുഖ്യത്തിലുള്ള 'കടൽ' തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച ജനകീയരേഖ നടപ്പിലാക്കുന്നതിന് സർക്കാരിനെ പ്രവർത്തനനിരതമാക്കുന്നതിനും ജനങ്ങളെ ഏകോപിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനാണ് കെയർ ചെല്ലാനത്തിനായി ഓഫീസ് മറുവക്കാട് ലിറ്റിൽ ഫ്ലവർ പള്ളിക്കു സമീപം ആരംഭിക്കുന്നത്. കെ.ആർ.എൽ.സി.സി. പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. 'കടൽ' ചെയർമാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി., കെസിബിസി സെക്രട്ടറി ജനറൽ ഫാ.ജേക്കമ്പ് പാലക്കാപ്പള്ളി, കേരള സോഷ്യൽ സർവ്വീസ് ഫോറം സംസ്ഥാന ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ ,കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജി ജോർജ്ജ്, ജനറൽ സെക്രട്ടറി ഫ.ഫ്രാൻസീസ് സേവ്യർ താന്നിക്കാപ്പള്ളി, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, കെ.എൽ സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, സി.എസ്.എസ്. സംസ്ഥാന സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെ എൽ സി ഡബ്ല്യു എ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെ.സി .വൈ.എം. (ലാറ്റിൻ ) സംസ്ഥാന സെക്രട്ടറി ആൻ്റണി ആൻസൽ, ഫാ.ആൻ്റണി ടോപ്പോൾ, കൊച്ചി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.മരിയൻ അറക്കൽ, ആലപ്പുഴ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.സംസൻ അഞ്ഞിപ്പറമ്പിൽ, ഫാ. ആൻ്റണി തട്ടകത്ത് എന്നിവർ പ്രസംഗിച്ചു. പ്രതിനിധികൾക്കായി നടന്ന സെമിനാർ മോൺ ആൻറണി തച്ചാറ ഉദ്ഘാടനം ചെയ്തു. ഫാ ഡോ അൻ്റെണിറ്റോ പോൾ, പി.ആർ.കുഞ്ഞച്ചൻ, ടി.എ. ഡാൽഫിൻ എന്നിവർ നേതൃത്വം നൽകി.
Image: /content_image/News/News-2020-09-28-10:12:50.jpg
Keywords: തീര
Content: 14422
Category: 1
Sub Category:
Heading: വർഷങ്ങൾക്ക് ശേഷം റോമിലെ ഉർബനിയാന കോളേജിലെ ജനറൽ പ്രീഫെക്ട് സ്ഥാനത്തേക്ക് മലയാളി
Content: റോം: റോമിലെ പ്രൊപ്പഗാന്ത ഫീദെയുടെ കീഴിലുള്ള ഉർബനിയാന കോളേജിലെ ജനറൽ പ്രീഫെക്ട് സ്ഥാനത്തേക്ക് മലയാളി. കൊച്ചി രൂപതാംഗംമായ ബ്രദർ ഡെൽഫിൻ ജോബ് അറക്കൽ ആണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളി തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഉർബനിയാന കോളേജിൽ തന്നെ ദൈവശാസ്ത്ര പഠനം കഴിഞ്ഞതിനുശേഷം ഇപ്പോൾ കാനൻ നിയമത്തില്‍ ഉപരിപഠനം നടത്തുകയാണ് അദ്ദേഹം. കൊച്ചി രൂപതയിലെ ചെല്ലാനം സെന്റ്‌ സെബാസ്റ്റ്യൻ ഇടവകാംഗമായ ബ്രദർ ഡെൽഫിൻ, അറക്കൽ വർഗ്ഗീസിന്റെയും ഫിലോമിനയുടേയും നാലു മക്കളിൽ ഏറ്റവും ഇളയയാളാണ്. മലയാളി വൈദികനായ ഫാ.ബെനഡിക്ട് കനകപ്പള്ളിയാണ് ഉർബനിയാന യൂണിവേഴ്സിറ്റിയുടെ ഡെപ്യൂട്ടി റെക്ടര്‍. കടപ്പാട്: ജീവനാദം
Image: /content_image/News/News-2020-09-28-10:30:09.jpg
Keywords: റോം, റോമി
Content: 14423
Category: 10
Sub Category:
Heading: 'ജീസസ് 2020': വാഷിംഗ്ടണില്‍ നടന്ന പ്രാര്‍ത്ഥനാറാലിയില്‍ പങ്കുചേർന്നത് പതിനായിരങ്ങൾ
Content: വാഷിംഗ്ടൺ ഡി.സി: രാജ്യത്തിനുവേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന പ്രാര്‍ത്ഥനാറാലിയില്‍ പങ്കുചേർന്നത് പതിനായിരങ്ങൾ. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും പ്രസിഡന്‍റും പ്രശസ്ത വചനപ്രഘോഷകനുമായ ഫ്രാങ്ക്ളിൻ ഗ്രഹാം നേതൃത്വം നൽകിയ പ്രയർ മാർച്ചിലാണ് ആയിരങ്ങള്‍ അണിചേര്‍ന്നത്. 'യേശുവിലാണ് ഞങ്ങളുടെ പ്രത്യാശ', 'ജീസസ് 2020' തുടങ്ങി നിരവധി പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ ഒന്നടങ്കം എത്തിയത്. കൊറോണ വൈറസിൽ നിന്നും രാജ്യത്തിന് മുക്തി ലഭിക്കാനും, ആഭ്യന്തര കലഹങ്ങൾ പരിഹരിക്കപ്പെടുന്നതിനും വേണ്ടിയാണ് പ്രയർ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. "പിതാവേ ഞങ്ങളുടെ രാജ്യം ദുരിതത്തിലാണ്. ഞങ്ങൾക്ക് നിൻെറ സഹായം ആവശ്യമാണ്". സന്ദേശത്തിനിടെ ഫ്രാങ്ക്ളിൻ ഗ്രഹാം പ്രാർത്ഥിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യ കാരനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാൻ എത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. സൈനിക ഉദ്യോഗസ്ഥർക്ക് വേണ്ടിയും, അമേരിക്കൻ കോൺഗ്രസിന് വേണ്ടിയും പെൻസ് പ്രാർത്ഥിച്ചു. നാഷണൽ മാളിന്റെ എട്ടു ഭാഗങ്ങളിൽ സംഘങ്ങളായാണ് വിശ്വാസികൾ ഒരുമിച്ചു ചേർന്നത്. "ഇവിടെ വന്നിരിക്കുന്ന ജനങ്ങൾ പല സ്ഥലങ്ങളിൽനിന്നും സ്വന്തം ചെലവിൽ രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാൻ എത്തിയിരിക്കുന്നവരാണെന്ന്" അരക്കാനസ് സംസ്ഥാനത്തെ മുൻ ഗവർണർ മൈക്ക് ഹക്കബി ലൈവ് സ്ട്രീമിംഗ് സന്ദേശത്തിൽ പറഞ്ഞു. അന്‍പതിനായിരത്തോളം ആളുകൾ പ്രയർ മാർച്ചിൽ പങ്കെടുത്തുവെന്ന് സംഘാടകർ കണക്കുകൾ സഹിതം വിശദീകരിച്ചു. പ്രാര്‍ത്ഥനാശുശ്രൂഷ കോവിഡ് കാലത്തെ അമേരിക്കന്‍ ജനതയുടെ ക്രിസ്തീയ സാക്ഷ്യമായാണ് വിലയിരുത്തുന്നത്. അതേസമയം കൊറോണ മഹാമാരി ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് വാഷിംഗ്ടൺ ഡിസിയിൽ ഇത്രയധികം ആളുകൾ ഒരുമിച്ചു കൂടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-28-11:34:10.jpg
Keywords: ഫ്രാങ്ക്ളി
Content: 14424
Category: 13
Sub Category:
Heading: ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 പേരിൽ കത്തോലിക്ക സന്യാസിനിയും
Content: ന്യൂയോർക്കിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്ന പ്രമുഖ അന്താരാഷ്ട്ര വാരികയായ ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 പേരിൽ കത്തോലിക്ക സന്യാസിനിയും. അമേരിക്കയിലെ ടെക്സസാസുമായി അതിര്‍ത്തി പങ്കിടുന്ന മെക്സിക്കന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിൽപ്പരം അഭയാർത്ഥികൾക്ക് താങ്ങും തണലുമായി നിലകൊണ്ട സിസ്റ്റർ നോർമ പിമെന്‍റലാണ് 2020-ല്‍ ഏറ്റവും അധികം പേരെ സ്വാധീനിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മിഷ്ണറീസ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റർ നോർമ, ‘റിയോ ഗ്രാൻഡ് വാലി കാത്തലിക് ചാരിറ്റി’ എക്‌സികുട്ടിവ് ഡയറക്ടറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ നമുക്ക് പുറംതിരിഞ്ഞുനിൽക്കാനാവില്ലായെന്നും പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിസ്റ്റർ നോർമ പ്രതികരിച്ചു. സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യമില്ലാത്തതിനാല്‍ ലാറ്റിൻ അമേരിക്കൻ, മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. രാജ്യാതിർത്തികളിൽ അനേകര്‍ ഒറ്റപ്പെടുന്നതും മടങ്ങിപ്പോകുന്നതിന് നിര്‍ബന്ധിതരായി തീരുന്നതും പതിവാണ്. ഇവര്‍ക്കിടയിലാണ് സിസ്റ്റര്‍ സജീവമായി ഇടപെട്ടുക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സിസ്റ്റർ നോർമ പിമെന്‍റലിന്റെ സഹായം ഏറ്റുവാങ്ങുന്നവരാണ്. 2015 ൽ എബിസിയുടെ "20/20" ൽ അവതരിപ്പിച്ച വെർച്വൽ ടൗൺ ഹാൾ മീറ്റിംഗിൽ, കുടിയേറ്റക്കാരുമായി നടത്തിയ പ്രവർത്തനത്തിന് ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ പിമെന്റലിന് വ്യക്തിപരമായി നന്ദി അറിയിച്ചിരിന്നു. അതേ വർഷം തന്നെ ഔര്‍ സൺ‌ഡേ വിസിറ്റേഴ്സിന്റെ പ്രത്യേക ബഹുമതിക്കും തെരെഞ്ഞെടുക്കപ്പെട്ടു. ഇതുകൂടാതെ 'ടെക്സൻ ഓഫ് ദ ഇയർ' നോമിനേഷനും സിസ്റ്റർ നോർമ നേടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-28-14:27:47.jpg
Keywords: പട്ടിക
Content: 14425
Category: 1
Sub Category:
Heading: കത്തോലിക്ക സന്യാസിനികള്‍ 160 പരാതികള്‍ നല്‍കിയിട്ടും നടപടിയില്ല: വിമര്‍ശനവുമായി കെ‌സി‌ബി‌സി
Content: കൊച്ചി: സന്യാസ അവഹേളനത്തില്‍ ഒരു വ്യക്തിയ്ക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം 160 പരാതികള്‍ കത്തോലിക്ക സന്യാസിനികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത നിലപാട് സാധാരണക്കാരായവരുടെ പരാതികളിലുള്ള ഇടപെടൽ എപ്രകാരമായിരിക്കും എന്നുള്ളതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും ഇത് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്നും കെ‌സി‌ബി‌സി ഐക്യ ജാഗ്രത കമ്മീഷന്‍. സമീപ ദിവസങ്ങളില്‍ ഉണ്ടായ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജാഗ്രത കമ്മീഷന്‍ ഇത് സംബന്ധിച്ച ആശങ്ക അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുക, ഏറ്റവും മോശമായി അവഹേളിക്കുക, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ പ്രചാരണങ്ങൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിയമം നൂറുശതമാനവും നോക്കുകുത്തിയാകുന്ന ഇന്നത്തെ സാഹചര്യം അത്യന്തം ആപൽക്കരമാണ്. അക്കാരണത്താൽ, ക്രമസമാധാനത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ നിയമം കയ്യിലെടുക്കപ്പെടുന്നെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദികൾ ഇക്കാര്യങ്ങളിൽ നിസംഗത തുടരുന്ന നിയമപാലകരും സർക്കാരും തന്നെയാണെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി. #{red->none->b-> കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ‍}# സമൂഹ മാധ്യമങ്ങളിലൂടെയുള്ള വരുമാന സാദ്ധ്യതകൾ കണ്ടെത്താൻ വേറിട്ട വഴികൾ അന്വേഷിച്ചിറങ്ങിയ കുറേപ്പേർ, അതിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം അശ്ലീലവും അധിക്ഷേപങ്ങളുമാണെന്ന് തിരിച്ചറിഞ്ഞത് മലയാളികൾക്കിടയിലെ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. വ്യാജവാർത്തകൾ കൊടുത്തും, അസഭ്യവും അശ്ലീലവും പറഞ്ഞും, പരദൂഷണ കഥകൾ മെനഞ്ഞും ഇവിടെ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെ നേടിയിട്ടുള്ളവരിൽ ഓൺലൈൻ പോർട്ടലുകൾ മുതൽ സാധാരണക്കാരായ സാമുവൽ കൂടൽമാരും, വിജയ് പി നായർമാരും വരെയുള്ള അനേകരുണ്ട്. നൂറുകണക്കിന് യൂട്യൂബ് ചാനലുകൾ ഇത്തരത്തിൽ ഇവിടെ സജീവമാണ്. തികച്ചും അധാർമ്മികവും, സംസ്കാരത്തിന് നിരക്കാത്തതുമായ രീതിയിൽ ആരെക്കുറിച്ചും എന്തും പറയാം എന്ന ശൈലി സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ് ഇവർ. ഒട്ടേറെ പരാതികൾ പ്രതിദിനം ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് അധികൃതർക്ക് ലഭിക്കാറുണ്ടെങ്കിലും വളരെ അപൂർവ്വം അവസരങ്ങളിൽ മാത്രമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളത്. രാഷ്ട്രീയമായി വിവാദ കാരണങ്ങളാകുന്ന സാഹചര്യങ്ങളിലോ, രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ പ്രാപ്തിയുള്ളവർ ഇടപെടുന്ന കേസുകളിലോ ഒഴികെ, സാധാരണക്കാരായവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പരാതികൾ ഒരിക്കലെങ്കിലും നിയമപാലകർ ഗൗരവമായി പരിഗണിച്ചിട്ടുള്ളതായി അറിവില്ല. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ സമൂഹമാധ്യമങ്ങൾ കൈവരിച്ചിരിക്കുന്ന "വളർച്ചയാണ്" ഈ ദിവസങ്ങളിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. വാസ്തവത്തിൽ മലയാളികൾക്ക് തികച്ചും അപമാനകരമാണ് ഇന്നത്തെ സാഹചര്യങ്ങൾ. വിജയ് പി നായർ എന്ന വ്യക്തിയെ ചില സ്ത്രീകൾ കയ്യേറ്റം ചെയ്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഇരുപക്ഷങ്ങളിൽ നിന്നുമുള്ള ചർച്ചകൾക്ക് കാരണമായെങ്കിലും അയാൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന വീഡിയോകളിലെ ഉള്ളടക്കം ഒരുതരത്തിലും ന്യായീകരണം അർഹിക്കുന്നവയല്ല. ഇത്തരത്തിലുള്ള അനേകർക്ക് സമൂഹമാധ്യമങ്ങളുടെ സാദ്ധ്യതകൾ ഉപയോഗിച്ച് തികഞ്ഞ അശ്ലീലവും, വാസ്തവ വിരുദ്ധവുമായ കാര്യങ്ങളും നിർബ്ബാധം പ്രചരിപ്പിക്കാൻ നിയമ സംവിധാനങ്ങൾ മൗന സമ്മതം നൽകുന്നു എന്നുള്ളത് അത്യന്തം ഖേദകരമാണ്. ജീവിതങ്ങളെ തന്നെ ബാധിക്കുന്ന രീതിയിലും, സമൂഹാംഗങ്ങൾ എന്ന നിലയിൽ അനേകർക്ക് ഒരേ സമയം വലിയ വേദന സൃഷ്ടിക്കുന്നവയായും പ്രചരിപ്പിക്കപ്പെടുന്നതെങ്കിലും പരാതി സ്വീകരിച്ച് നടപടിയെടുക്കാൻ പോലീസും കോടതിയും പുലർത്തുന്ന വൈമുഖ്യം കടുത്ത പ്രതിഷേധം അർഹിക്കുന്നു. ക്രൈസ്തവർക്കും, കത്തോലിക്കാ സഭയ്ക്കും, വിശിഷ്യാ സന്യസ്തർക്കും എതിരെ പതിവായി അസത്യ പ്രചാരണവും അവഹേളനങ്ങളും നടത്തിയിരുന്ന സാമുവൽ കൂടൽ എന്ന വ്യക്തിയുടെ യൂട്യൂബ് വീഡിയോകൾക്കെതിരെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിലെ സന്യാസിനിമാർ ഒറ്റക്കെട്ടായി പ്രതികരിക്കുകയും നിയമപരമായി നീങ്ങുകയുമുണ്ടായിരുന്നു. പതിനാല് ജില്ലകളിലുമായി നൂറ്റിഅറുപതോളം പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി സമർപ്പിക്കപ്പെട്ടത്. കേരളത്തിലെ നാല്പത്തിനായിരത്തോളം സന്യസ്തരെ അടച്ച് ആക്ഷേപിച്ചുകൊണ്ടും, വളരെ മോശം ഭാഷയിൽ അവഹേളിച്ചുകൊണ്ടും അയാൾ പ്രചരിപ്പിച്ച വീഡിയോയ്‌ക്കെതിരെ നൽകിയ പരാതികളിൽ ഒന്നുപോലും ഒരു മാസത്തിനിപ്പുറവും വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നുള്ളത് അത്യന്തം ദുഃഖകരമായ വസ്തുതയാണ്. പോലീസ് സ്റ്റേഷനുകളിൽ മാത്രമല്ല, മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും സന്യസ്തർ നേരിട്ട് ചെന്ന് പരാതി നൽകുകയും, വിഷയം വിശദീകരിക്കുകയും ചെയ്തിട്ടു പോലും യാതൊരുവിധ നടപടികളുമുണ്ടായില്ല. ഒരു വലിയ സമൂഹം കൂട്ടത്തോടെ പ്രതികരണ സജ്ജരായിട്ടുതന്നെയും നിയമപാലക്കാരുടെയും ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവരുടെയും നിലപാട് ഇപ്രകാരമാണെങ്കിൽ സാധാരണക്കാരായവരുടെ പരാതികളിലുള്ള ഇടപെടൽ എപ്രകാരമായിരിക്കും എന്നുള്ളതാണ് പൊതുസമൂഹം ചർച്ച ചെയ്യേണ്ടത്. എന്നാൽ, ഇത്രമാത്രം പരാതികൾ നൽകിയിട്ടും പരിഗണനയുണ്ടാകാത്ത സാഹചര്യത്തിലും ഈ വിഷയത്തിൽ പിന്നോട്ടുപോകുവാൻ സന്യസ്തർ ഒരുക്കമല്ല. തങ്ങളെ പതിവായി അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അവർ കോടതിയ്ക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുക, ഏറ്റവും മോശമായി അവഹേളിക്കുക, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ പ്രചാരണങ്ങൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിയമം നൂറുശതമാനവും നോക്കുകുത്തിയാകുന്ന ഇന്നത്തെ സാഹചര്യം അത്യന്തം ആപൽക്കരമാണ്. അക്കാരണത്താൽ, ക്രമസമാധാനത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ നിയമം കയ്യിലെടുക്കപ്പെടുന്നെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദികൾ ഇക്കാര്യങ്ങളിൽ നിസംഗത തുടരുന്ന നിയമപാലകരും സർക്കാരും തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീ സുരക്ഷയുടെയും അവർ നേരിടുന്ന ഇത്തരം പ്രശ്നങ്ങളുടെയും കാര്യത്തിൽ വ്യക്തമായ ചുമതലയുള്ള വനിതാ കമ്മീഷൻ പോലും പുറംതിരിഞ്ഞു നിൽക്കുകയാണ്. സന്യസ്ത സമൂഹങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകളും, പരദൂഷണ കഥകളും പതിവായി പ്രചരിക്കപ്പെടുന്നതിലൂടെ അനേക ലക്ഷങ്ങൾ തെറ്റിദ്ധാരണകളിലകപ്പെടുന്ന സാഹചര്യത്തിലാണ് അവർ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. കാര്യങ്ങളുടെ ഗൗരവം മനസിലാക്കാൻ ഇനിയും സർക്കാരിനും, നിയമ - നീതി നിർവ്വഹണ സംവിധാനങ്ങൾക്കും കഴിയുന്നില്ലെങ്കിൽ വരും നാളുകളിൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് തീർച്ച. സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളും ഏറിവരുന്ന ഈ കാലത്ത് ഇത്തരം കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മതയും ശ്രദ്ധയും പുലർത്തേണ്ട ഉത്തരവാദിത്തമാണ് സർക്കാരിനുള്ളത്. അവർക്കെതിരെയുള്ള അതിക്രമങ്ങൾ ഇത്രമാത്രം ഇക്കാലത്ത് വർദ്ധിക്കാനുള്ള കാരണം ഒരു പരിധിവരെ സമൂഹ മാധ്യമങ്ങളിലുള്ള ദുഷ്പ്രചാരണങ്ങളും, സ്ത്രീയെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോകൾക്കും മറ്റുമുള്ള അതിരറ്റ പ്രചാരവുമാണ്. സ്ത്രീകൾക്കെതിരെയുള്ള വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് കേരളകത്തോലിക്കാ സഭയുടെ ആശങ്ക വെളിപ്പെടുത്തിക്കൊണ്ട് ഈ മാസം പത്താം തിയ്യതി കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായിരുന്നു. ആ പ്രസ്താവന ചുവടെ. #{black->none->b->സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ: സർക്കാരും സമൂഹവും ജാഗ്രത പുലർത്തണമെന്നും കെസിബിസി ഐക്യജാഗ്രതാകമ്മീഷൻ ‍}# കൊച്ചി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും സർക്കാരും സമൂഹവും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ആദരിക്കുക, സംരക്ഷിക്കുക, ശാക്തീകരിക്കുക എന്നീ നിലപാടുകൾ ഉണ്ടായിരുന്ന സ്ത്രീപക്ഷ പ്രാധാന്യമുള്ള ഒരു സംസ്‌കാരമാണ് കഴിഞ്ഞ നാളുകളിൽ നമുക്കുണ്ടായിരുന്നത്. എന്നാൽ, ഇന്ന് സ്ത്രീകൾക്കെതിരായ സംഘടിതമായതും ലജ്ജാകരവുമായ അതിക്രമങ്ങൾ പതിവ് കാഴ്ചകളായി മാറുന്നു. കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസിൽ വച്ച് ഡ്രൈവറിനാൽ പീഡിപ്പിക്കപ്പെട്ടതും, രോഗവിമുക്ത സർട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥൻ തടവിൽവച്ച് നിഷ്ഠുരമായി പീഡിപ്പിച്ചതും സാക്ഷര കേരളത്തിന് നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്ന കുറ്റകൃത്യങ്ങളല്ല. കഴിഞ്ഞ ദിവസം ഭർത്താവിന്റെ മർദ്ദനമേറ്റ് കാസർഗോഡ് ജില്ലയിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവവും കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭർത്താവ് പാമ്പുകടിയേൽപ്പിച്ച് കൊലപ്പെടുത്തിയ ദാരുണസംഭവവും പത്തനംതിട്ടയിൽ ഫോറസ്റ്റ് അധികൃതരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട മത്തായിയുടെ ഭാര്യയ്ക്ക് നീതി ലഭിക്കാൻ ഏകദേശം നാൽപ്പത് ദിവസങ്ങൾ നീണ്ട സമരം ചെയ്യേണ്ടിവന്നതും സമൂഹ മനസാക്ഷിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമാന്യജനതയ്ക്കുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ സ്വന്തം വിദ്യാർത്ഥികൾക്ക് ഓണദിന സന്ദേശം നൽകിയ കത്തോലിക്കാ സന്യാസിനി കൂടിയായ പ്രധാനാധ്യാപികയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചതും, ആ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും, അവർ ക്രൂരമായ അവഹേളനങ്ങൾക്ക് ഇരയായി തീർന്നതും കേരളചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. പലവിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും സംഘടിതമായ ആക്രമണങ്ങളും അവഹേളനങ്ങളും നേരിടുന്ന കേരളത്തിലെ സന്യാസിനിമാർക്ക് വേണ്ടി സമൂഹമനഃസാക്ഷി ഉണരേണ്ടതുണ്ട്. ഇതുപോലുള്ള അതിക്രമങ്ങൾക്കെതിരെ ശരിയായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണം. ഇക്കാര്യങ്ങളിൽ സൗകര്യപൂർവ്വം നിശബ്ദത പുലർത്തുന്ന സാംസ്‌കാരിക നായകരും, മനുഷ്യാവകാശ - വനിതാ കമ്മീഷനുകളും ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ കേരള കത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-28-15:56:17.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 14426
Category: 1
Sub Category:
Heading: നിരപരാധിത്വം തെളിയിച്ച ശേഷം കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ റോമിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ലൈംഗീക ആരോപണ കേസില്‍ നിരപരാധിയായി തെളിയിക്കപ്പെട്ടതിനെ ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുന്നു. നാളെ സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച അദ്ദേഹം റോമിലേക്കു തിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വത്തിക്കാന്‍ സാമ്പത്തിക സെക്രട്ടറിയേറ്റ് തലവനായിരിക്കെ 2017ല്‍ അവധിയെടുത്ത് ഓസ്ട്രേലിയയിലേക്ക് പോയതിനു ശേഷം ഇതാദ്യമായാണ് കര്‍ദ്ദിനാള്‍ പെല്‍ വത്തിക്കാനിലേക്ക് മടങ്ങി വരുന്നത്. ഓസ്ട്രേലിയന്‍ ജേര്‍ണലിസ്റ്റ് ആഡ്ര്യൂ ബോള്‍ട്ട് റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത, കര്‍ദ്ദിനാളുമായി അടുപ്പമുള്ളവര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് (സി.എന്‍.എ) സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റവിമുക്തനായ ശേഷം സിഡ്നി അതിരൂപതയില്‍ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. 2014-ലാണ് വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ നവീകരണത്തിനായി ഫ്രാന്‍സിസ് പാപ്പ പുതുതായി രൂപം കൊടുത്ത എക്കണോമി സെക്രട്ടറിയേറ്റിന്റെ തലവനായി കര്‍ദ്ദിനാള്‍ പെല്‍ നിയമിതനാകുന്നത്. ഓസ്ട്രേലിയയില്‍ തനിക്കെതിരെ ലൈംഗീകാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി 2017ല്‍ അദ്ദേഹം താല്‍ക്കാലിക അവധിയെടുത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങുകയായിരിന്നു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍വെച്ച് മെത്രാനായിരിക്കെ പള്ളിയിലെ ഗായക സംഘത്തില്‍ അംഗമായ രണ്ട് ആണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കി എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. 6 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കര്‍ദ്ദിനാള്‍ പതിമൂന്നു മാസങ്ങളോളം ഏകാന്ത തടവില്‍ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് കുറ്റവിമുക്തനാക്കപ്പെട്ടത്. അതേസമയം സാമ്പത്തിക ഇടപെടല്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ബെച്യു കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കര്‍ദ്ദിനാള്‍ പെല്‍ വത്തിക്കാനിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-28-17:09:10.jpg
Keywords: പെല്‍, ഓസ്ട്രേ
Content: 14427
Category: 18
Sub Category:
Heading: ഫാ. സെബാസ്റ്റ്യൻ പാറയിലിന്റെ മൃതസംസ്കാരം നാളെ
Content: മാനന്തവാടി: ഇന്നു രാവിലെ അന്തരിച്ച മാനന്തവാടി രൂപതാ വൈദികനും നരിവാലമുണ്ട സെൻറ് ജോസഫ്‌സ് പള്ളിയിലെ വികാരിയുമായ ഫാ. സെബാസ്റ്റ്യൻ പാറയിലിന്റെ മൃതസംസ്കാരം നാളെ നടക്കും. ഹൃദയാഘാതം മൂലമാണ് വൈദികന്‍ മരണമടഞ്ഞത്. ഭൗതികദേഹം മാനന്തവാടി സെന്‍റ് ജോസഫ് കത്തീഡ്രലില്‍ (കണിയാരം) മൂന്നു മണിയോടെ എത്തിച്ചു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗത്തിന് നേതൃത്വം നല്കി. തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, ബത്തേരി രൂപതാ വികാരി ജനറാല്‍ മോണ്‍. മാത്യു അറന്പാംകുടി രൂപതയിലെ മറ്റു വൈദികര്‍ സന്യസ്തര്‍ അത്മായസഹോദരങ്ങള്‍ എന്നിവര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണി വരെയാണ് പൊതുജനത്തിന് ഭൗതികദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും ആദരാജ്ഞലികളര്‍പ്പിക്കുവാനും അവസരമുള്ളത്. മൃതസംസ്കാരകര്‍മ്മങ്ങളുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച (29 സെപ്തംബര്‍ 2020) രാവിലെ പത്ത് മണിക്ക് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിക്കുന്നതാണ്. താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയില്‍ സംസ്കാരശുശ്രൂഷയില്‍ സംബന്ധിക്കും. കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഭൗതികദേഹം ദ്വാരകയിലെ വൈദിക സെമിത്തേരിയില്‍ സംസ്കരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരശുശ്രൂഷയില്‍ സംബന്ധിക്കാവുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ നിശ്ചയിക്കപ്പെട്ട വ്യക്തികള്‍ മാത്രമായിരിക്കും സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നത്. സംസ്കാരശുശ്രൂഷയുടെ ഓണ്‍ലൈന്‍ സംപ്രേഷണം മാനന്തവാടി രൂപതയുടെ ഫെയ്സ്ബുക്ക് പേജിലും മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് പേജിലും ഉണ്ടായിരിക്കുന്നതാണ്. പൗരോഹിത്യ രജതജൂബിലി വര്‍ഷത്തിലെ അച്ചന്റെ ആകസ്മികമായ വിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ദുഖം രേഖപ്പെടുത്തി. കോട്ടത്തറ ഇടവകയിൽ പരേതരായ പാറയിൽ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകനായി 1970ൽ ആണ് അച്ചൻ ജനിച്ചത്. ആറ് സഹോദരങ്ങളാണ് അച്ചന് ഉള്ളത്. സഹോദരനായ റവ. ഡോ. തോമസ് പാറയില്‍ സിഎംഐ സഭയില്‍ വൈദികനാണ്. ജെയിംസ് (കോട്ടത്തറ), ആന്‍റണി (കോട്ടത്തറ), ജോസഫ് (പെരിന്തല്‍മണ്ണ), വിന്‍സെന്‍റ് (കോട്ടത്തറ) എന്നിവര്‍ മറ്റു സഹോദരങ്ങളും മായ ഏക സഹോദരിയുമാണ്. കോട്ടത്തറ സെന്റ്. ആന്റണീസ് യുപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തരിയോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി മാനന്തവാടി രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ കാർമ്മൽ ഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ ഫിലോസഫി പഠനവും റോമിൽ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ തിയോളജി പഠനവും സഭാനിയമത്തിൽ ഉപരിപഠനവും പൂർത്തിയാക്കി 1996 ഓഗസ്റ് 8-നു മാര്‍ ജേക്കബ് തൂങ്കുഴി പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. സിറോ മലബാർ കത്തോലിക് മിഷൻ ചിക്കാഗോ, ഇറ്റലിയിലെ സ്റ്റാഫോളി, പഡോറ തുടങ്ങിയ ഇടവകകളിലും മാനന്തവാടി കത്തീഡ്രൽ ദേവാലയത്തിലും ശുശ്രൂഷ ചെയ്തു. രൂപത മൈനർ സെമിനാരിയിൽ അധ്യാപകൻ, ന്യൂമാൻസ് കോളേജ് പ്രിൻസിപ്പൽ, ദ്വാരക സീയോൻ ധ്യാനകേന്ദ്രം ഡയറക്ടർ, ദിവ്യകാരുണ്യ വർഷം, കുടുംബ വര്‍ഷം എന്നിവയുടെ കോർഡിനേറ്റർ, രൂപതാ കോടതിയിൽ ഡിഫൻഡർ ഓഫ് ബോണ്ട്, പ്രൊമോട്ടർ ഓഫ് ജസ്റ്റിസ്, ഇടിവണ്ണ ഇടവകയുടെ വികാരി എന്നീ ഉത്തരവാദിത്വങ്ങളും സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തിരിന്നു.
Image: /content_image/India/India-2020-09-28-18:39:05.jpg
Keywords: മാനന്ത
Content: 14428
Category: 13
Sub Category:
Heading: നന്മയ്ക്കായി പോരാടുക, പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ പൊരുതുക: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലേക്കുള്ള പാത, പരിത്യാഗങ്ങളും ആദ്ധ്യാത്മിക പോരാട്ടവും അടങ്ങിയതാണെന്നും നന്മയ്ക്കായി പോരാടണമെന്നും പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ പൊരുതണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച (27/09/20) ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മാനസാന്തരം, ഹൃദയപരിവർത്തനം ഒരു പ്രക്രിയയാണെന്നും അത് ധാർമ്മികതയെ മൂടിയിരിക്കുന്ന പടലങ്ങൾ ശുദ്ധീകരിക്കുന്ന ഒരു പ്രവർത്തനമാണെന്നും പാപ്പ പറഞ്ഞു. 'ദൈവം നാമെല്ലാവരോടും ക്ഷമയുള്ളവനാണ്: അവിടുന്നു തളരുന്നില്ല. നമ്മുടെ വിസമ്മതം കേട്ട് അവിടന്ന് പിന്തിരിയുന്നില്ല. ദൈവത്തിൻറെ ക്ഷമയെക്കുറിച്ചു ചിന്തിച്ചാൽ തന്നെ അത് അതിശയകരമാണ്. കർത്താവ് എന്നും നമ്മെ കാത്തിരിക്കുന്നു. നമ്മെ സഹായിക്കാൻ അവിടുന്ന് എന്നും നമ്മുടെ ചാരെയുണ്ട്. എന്നാൽ നമ്മുടെ സ്വാതന്ത്ര്യത്തെ അവിടന്ന് മാനിക്കുന്നു. നമ്മെ തന്റെ പിതൃകരവലയത്തിനുള്ളിലാക്കാനും തൻറെ അതിരറ്റ കാരുണ്യത്താൽ നമ്മെ നിറയ്ക്കാനും നമ്മുടെ 'സമ്മതം' അവിടന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-28-19:21:23.jpg
Keywords: പാപ്പ
Content: 14429
Category: 18
Sub Category:
Heading: വ്യാജപ്രമാണങ്ങള്‍ ചമച്ച് ഫേസ്ബുക്കിലൂടെ അവഹേളനം: തൃശൂര്‍ അതിരൂപത പരാതി നല്‍കി
Content: തൃശൂര്‍: തൃശൂര്‍ അതിരൂപതയില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് വ്യാജപ്രമാണങ്ങള്‍ ചമയ്ക്കുകയും ഫേസ്ബുക്ക് പോസ്റ്റകളിലൂടെയും ഇ മെയിലിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. വോയ്‌സ് ഓഫ് സീറോ മലബാര്‍ ചര്‍ച്ച് എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെയും ജോസഫ് ജെയിംസ് എന്ന പേരില്‍ ഇ മെയിലുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍, തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയനുസരിച്ച് ഐപിസി 465, 469, കേരള പോലീസ് ആക്ട് 120 ഒ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു നിര്‍ദേശം നല്കിയതായി ഈസ്റ്റ് എസ്‌ഐ സി.വി. ബിബിന്‍ അറിയിച്ചു. സഭാവിരുദ്ധവും വ്യാജവും അപകീര്‍ത്തിപരമായതുമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് മുഖ്യപരാതി. അതിരൂപതയിലെ വൈദികര്‍ എന്ന പേരിലാണ് ആരോ വ്യാജപ്രമാണങ്ങള്‍ ചമയ്ക്കുകയും അതിലൂടെ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഈ വ്യാജ ആരോപണങ്ങള്‍ അതിരൂപതയെയും അതിരൂപതാധ്യക്ഷനെയും അതിരൂപതയിലെ വൈദികരെയും അപകീര്‍ത്തിപ്പെടുത്തുന്നതും സല്‍പ്പേര് കളങ്കപ്പെടുത്തുന്നതുമാണ്. വ്യാജ ആരോപണങ്ങളടങ്ങിയ പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും അപകീര്‍ത്തിപരമായ കമന്റുകള്‍ എഴുതുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ അതിരൂപത വൈദിക സമിതി സെക്രട്ടറിയും അതിരൂപത പിആര്‍ഒയും ചേര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Image: /content_image/India/India-2020-09-29-07:43:12.jpg
Keywords: തൃശൂര്‍ അതിരൂപത