Contents

Displaying 14101-14110 of 25133 results.
Content: 14450
Category: 9
Sub Category:
Heading: യൂറോപ്പിന്റെ വിശ്വാസ സംരക്ഷണം ലക്ഷ്യമാക്കി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ജപമാല യജ്ഞം ഇന്നുമുതൽ
Content: ലണ്ടൻ: വിശ്വാസ തകർച്ച നേരിടുന്ന ആധുനിക യൂറോപ്പിന്റെ കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കിനെ ലക്ഷ്യം വച്ചുകൊണ്ട്, മഹാമാരിയുടെ പ്രതികൂലമായ പ്രത്യേക കാലഘട്ടത്തിൽ, യേശുവിനെ നിത്യ രക്ഷകനും നാഥനുമായി കണ്ടെത്തുവാൻ, യൂറോപ്യൻ ജനതയെ വിശ്വാസ പരമ്പര്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ, ലോക പ്രശസ്ത സുവിശേഷ പ്രവർത്തകരായ ഫാ.സേവ്യർ ഖാൻ വട്ടായിൽ , ഫാ.സോജി ഓലിക്കൽ , ഫാ.ഷൈജു നടുവത്താനിയിൽ തുടങ്ങിയവർ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവ മാതാവിനോട് മാധ്യസ്ഥം തേടിക്കൊണ്ട് ജപമാല മാസമായ ഒക്ടോബർ 1 മുതൽ 31 വരെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും മറ്റ് ഭാഷാ കുടിയേറ്റ സമൂഹങ്ങളെയും പ്രത്യേകനിയോഗമായി സമർപ്പിച്ചുകൊണ്ട് വിവിധ ഭാഷകളിൽ ജപമാല യജ്‌ഞം നടത്തപ്പെടുന്നു. യൂറോപ്പിലെ സമയക്രമത്തിന് ആനുപാതികമായി യുകെ, അയർലണ്ട് എന്നിവിടങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 8 വരെയും മറ്റിടങ്ങളിൽ വൈകിട്ട് 7 മുതൽ രാത്രി 9 വരെയും ഒരേസമയത്തായിരിക്കും ജപമാലനടത്തപ്പെടുക . ZOOM ആപ്പ് വഴി 8894210945 എന്ന നമ്പറിൽ 100 എന്ന പാസ്‌വേർഡ് വഴി ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും നേരിട്ട് പങ്കെടുക്കാവുന്നതാണ്. മൾട്ടിക്കൾച്ചറൽ സംസ്ക്കാരം വിശ്വാസ ജീവിതത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ മുരടിപ്പിക്കുന്ന യൂറോപ്പിനെ ക്രൈസ്തവ വിശ്വാസ ചൈതന്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം തേടിയുള്ള ഒക്ടോബർ മാസ ജപമാലയിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രി യൂറോപ്പ് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2020-10-01-12:59:32.jpg
Keywords: ജപമാല
Content: 14451
Category: 14
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങളുടെ സ്മരണയ്ക്കായി സ്റ്റാമ്പുകളുമായി ഇറാഖിലെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്
Content: ബാഗ്ദാദ്: രണ്ടായിരത്തോളം വര്‍ഷങ്ങളുടെ ക്രൈസ്തവ `പാരമ്പര്യമുള്ള ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങളുടെ സ്മരണയ്ക്കായി സ്റ്റാമ്പുകളുമായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്. വിവിധ ക്രൈസ്തവ സഭകളുടെ ചരിത്രപ്രസിദ്ധമായ ദേവാലയങ്ങളുടെ ചിത്രങ്ങൾ എട്ടു സ്റ്റാമ്പുകളിലായാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത ഇറാഖി ചിത്രകാരൻ സാദ് ഗാസിയാണ് പലവിധ നിറങ്ങളിലുള്ള സ്റ്റാമ്പുകൾ രൂപകല്പന ചെയ്തത്. ഇതുവരെ പുതിയ സ്റ്റാമ്പുകളുടെ നാലായിരത്തോളം കോപ്പികൾ വിവിധ തപാൽ ഓഫീസുകളിലേക്ക് നൽകി കഴിഞ്ഞു. ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി പുതിയ ഇറാഖി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ആഗസ്റ്റ് പത്താം തീയതി കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീവ്രവാദ ഭീഷണി മൂലം രാജ്യത്ത് നിന്ന് പലായനം ചെയ്ത ക്രൈസ്തവ വിശ്വാസികൾ തിരികെ മടങ്ങുമെന്ന പ്രതീക്ഷ ഇറാഖി പ്രസിഡന്റ് മുസ്തഫ അൽ കാതിമി പ്രകടിപ്പിച്ചിരിന്നു. എല്ലാവർക്കും അവകാശപ്പെട്ട രാജ്യമാണ് ഇറാഖെന്നും, ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തിന്റെ യഥാർത്ഥ മക്കളെന്നും കാതിമി പ്രസ്താവിച്ചിരിന്നു. തിരികെ മടങ്ങിവന്ന് രാജ്യപുരോഗതിയിൽ പങ്കാളികളാകാൻ ക്രൈസ്തവ കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രസിഡന്റ് അന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ചിത്രം ഉള്‍ക്കൊള്ളിച്ച് സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-01-16:07:19.jpg
Keywords: ഇറാഖ
Content: 14452
Category: 1
Sub Category:
Heading: ബിഷപ്പ് ബിജോയ് നൈസ്ഫോറസ് ധാക്ക അതിരൂപതയുടെ പുതിയ അധ്യക്ഷൻ
Content: കൊൽക്കത്ത: ഭാരതത്തിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ ആർച്ച് ബിഷപ്പായി സിൽഹെറ്റ് രൂപതാധ്യക്ഷനായ ബിഷപ്പ് ബിജോയ് നൈസ്ഫോറസ് ഡിക്രൂസിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കര്‍ദ്ദിനാള്‍ പാട്രിക്ക് ഡിറൊസാരിയോ വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. ഇത് സംബന്ധിച്ച ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ് ഇന്നലെ ഉച്ചയ്ക്കാണ് പുറപ്പെടുവിച്ചത്. ആഗസ്റ്റ് 15 മുതൽ ബംഗ്ലാദേശിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചു വരികയാണ്. മെത്രാൻ സമിതിയുടെ ക്രൈസ്തവ ഐക്യത്തിനും മതാന്തര സംവാദത്തിനുമുള്ള കമ്മീഷൻ ചെയർമാനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 26,788 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ധാക്ക അതിരൂപത ധാക്ക ഉൾപ്പെടെ ഒന്‍പതു ജില്ലകൾ ഉൾപ്പെടുന്നതാണ്. 1956 ഫെബ്രുവരി 9ന് ധാക്കയുടെ ഉപജില്ലയായ നവാബ് ഗൻജിൽ ജനിച്ച ബിഷപ്പ് ബിജോയ് ഒബ്ളേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോൺഗ്രിഗേഷൻ അംഗമാണ്. 1987 ഫെബ്രുവരി 20ന് വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 2005 മുതൽ ഖുൽന രൂപതയുടെ മെത്രാനായിരുന്നു. 2011ലാണ് സിൽഹെറ്റ് രൂപതയുടെ അധ്യക്ഷനായത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും ധാക്ക കൊൽക്കത്ത അതിരൂപതയുടെ അധികാരസീമയിലായിരിന്നു. 1950 ൽ പീയൂസ് പന്ത്രണ്ടാം പാപ്പയാണ് ധാക്കയെ അതിരൂപതയാക്കി ഉയർത്തിയത്. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-01-17:19:38.jpg
Keywords: ധാക്ക, ബംഗ്ലാ
Content: 14453
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു: ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Content: വാഷിംഗ്ടണ്‍ ഡി‌.സി: ആഗോള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി മാറ്റിയെഴുതുകയാണെന്ന ആരോപണവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കഴിഞ്ഞ ദിവസം നടന്ന ‘വാല്യു വോട്ടര്‍ ഉച്ചകോടി 2020’ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ കമ്മ്യൂണിസ്റ്റുവത്കരിക്കുവാന്‍ ശ്രമിക്കുകയാണെന്നും, ചൈനയിലെ ക്രൈസ്തവര്‍ ഇക്കാലത്ത് തങ്ങളുടെ വിശ്വാസം മുന്നോട്ട് കൊണ്ടുപോകുവാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പോപിയോ പറഞ്ഞു. ലോകമെമ്പാടും ആധിപത്യം നേടുവാനാണ് ചൈന ശ്രമിക്കുന്നതെന്നും പോംപിയോ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസത്തെ കമ്മ്യൂണിസവത്കരിക്കുവാന്‍ പഞ്ചവത്സരപദ്ധതിക്ക് തന്നെ ചൈനീസ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു ‘പേസെക്യൂഷന്‍ വാച്ച്ഡോഗ് ചൈന എയിഡ്’ എന്ന സംഘടനയുടെ സ്ഥാപകനും ഭവനദേവാലയത്തിനു നേതൃത്വം നല്‍കിയ കുറ്റത്തിന് 2018-ല്‍ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത റവ. ബോബ് ഫു യുഎസ് കോണ്‍ഗ്രസില്‍ വെളിപ്പെടുത്തിയിരിന്നു. ചൈനയിലെ ബുദ്ധിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങള്‍ പുതിയ നിയമത്തില്‍ കുത്തിത്തിരുകി അവ ദൈവനിവേശിതമെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമമാണെന്നായിരിന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പുതിയ ബൈബിള്‍ പാശ്ചാത്യവത്കരിക്കപ്പെടാതിരിക്കുവാനും, കണ്‍ഫ്യൂഷനിസം, സോഷ്യലിസം പോലെയുള്ള ചൈനീസ് ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യമാണ് ചൈന. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകള്‍ മാറ്റുവാനും, യേശുവിന്റെ രൂപങ്ങള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും രാജ്യത്തെ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-01-19:19:32.jpg
Keywords: അമേരിക്ക, ചൈന
Content: 14454
Category: 13
Sub Category:
Heading: 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വാഴ്ത്തപ്പെട്ട കൗമാരക്കാരന്‍' കാര്‍ളോ അക്യൂറ്റിസിന്റെ കബറിടം തുറന്നു
Content: അസീസ്സി: ദിവ്യകാരുണ്യ ഭക്തിയിൽ ആഴപ്പെട്ട ജീവിതം നയിച്ച് 2006-ൽ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിന്റെ കബറിടം വിശ്വാസികൾക്ക് വണക്കത്തിനായി തുറന്നു. ഒക്ടോബർ 10ന് നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു മുന്നോടിയായാണ് അസീസിയിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനിൽ സ്ഥിതി ചെയ്യുന്ന കാർളോയുടെ കബറിടം ഇന്നു തുറന്നു നൽകിയിരിക്കുന്നത്. കാർളോയുടെ ഏതാനും ശരീരഭാഗങ്ങൾ അഴുകിയിട്ടില്ലായെന്നും എന്നാൽ ശരീരം പൂർണമായും അഴുകാത്ത നിലയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും അക്യൂറ്റിസിന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയുടെ വക്താവ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കാർളോ ജീവിച്ചിരുന്ന സമയത്തെ മുഖ സാദൃശ്യം വീണ്ടെടുക്കാൻ വേണ്ടി ഏതാനും ചില മാറ്റങ്ങൾ ശരീരത്തിൽ വരുത്തിയതായി സാങ്ച്വറി ഓഫ് സ്പോളിയേഷന്റെ റെക്ടർ ഫാ. കാർലോസ് അകാസിയോ ഗോൺസാൽവസ് ഫെരരേര ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിനോട് വിശദീകരിച്ചു. അവയവങ്ങൾ അതേപടി തന്നെയുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി ജീൻസും ഷൂസും ധരിച്ച വിശുദ്ധനെ നമ്മൾ നേരിൽ കാണുകയാണെന്നും റെക്ടർ കൂട്ടിച്ചേർത്തു. ജീവിച്ചിരുന്ന സമയത്ത് ധരിച്ചിരുന്ന സാധാരണ വസ്ത്രങ്ങളാണ് കാർളോയുടെ ശരീരത്തിൽ ഇപ്പോൾ ധരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 17 വരെ സന്ദർശകർക്കായി ദേവാലയം തുറന്നു കിടക്കും. കാർളോയുടെ അമ്മ അന്റോണിയോ സൽസാനോയും ഇന്നത്തെ ചടങ്ങുകളിൽ പങ്കെടുത്തു. ആരെയും അതിശയിപ്പിക്കുന്ന വിശുദ്ധ ജീവിതം നയിച്ച കാർളോ അക്യുറ്റിസ് ദിവ്യകാരുണ്യത്തോട് പ്രത്യേക ഭക്തി പുലർത്തിയിരുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു വെബ്സൈറ്റും വളരെ ചെറുപ്പത്തിൽ രൂപകൽപ്പന ചെയ്യാൻ ആ കൗമാരക്കാരനു സാധിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലുക്കീമിയ ബാധിച്ച മരണത്തോട് മല്ലിട്ട നാളുകളിൽ തന്റെ സഹനം സഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടിയാണ് കാർളോ കാഴ്ചവച്ചത്. 2006 ഒക്ടോബർ 12നു കാർളോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മകനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനത്തിനായി അമ്മ അന്റോണിയോ സൽസാനോയും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-01-23:11:52.jpg
Keywords: കാര്‍ളോ, അക്യൂറ്റി
Content: 14455
Category: 18
Sub Category:
Heading: അഗതി മന്ദിരങ്ങള്‍ക്കും കന്യാസ്ത്രീ മഠങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റ്
Content: തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമുള്ളതും ഇല്ലാത്തതുമായ അഗതിമന്ദിരങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നാലുപേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വകയിരുത്തും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിര്‍മിക്കുന്ന ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരിക്കുന്നതിന് 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശ തുകയില്‍ നിന്നും അനുവദിക്കാനും തീരുമാനിച്ചു.
Image: /content_image/India/India-2020-10-02-08:50:58.jpg
Keywords: സഹായ
Content: 14456
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാനസമിതി ഇന്നു കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കുന്നു
Content: കോട്ടയം: കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്കു തീറെഴുതുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനസമിതി ഇന്നു കര്‍ഷക സംരക്ഷണദിനം ആചരിക്കും. കേരളത്തിലെ 32 കെസിവൈഎം രൂപത കാര്യാലയങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധിക്കും. സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള നില്‍പ് സമരം രാവിലെ 10ന് എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നടക്കും. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ക്രിസ്റ്റി ചക്കാലക്കല്‍, ജയ്‌സണ്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്, അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവേല്‍, ഡെനിയ സിസി ജയന്‍, അബിനി പോള്‍, ലിജീഷ് മാര്‍ട്ടിന്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2020-10-02-08:57:45.jpg
Keywords: കര്‍ഷക
Content: 14457
Category: 1
Sub Category:
Heading: കാവല്‍ മാലാഖമാര്‍: പൊതുവേ ഉയരുന്ന സംശയങ്ങളും അവയ്ക്കുള്ള ഉത്തരവും
Content: എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച "കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ" എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ പാപ്പയാണ് നമ്മളെ അനുദിനം സംരക്ഷിക്കുന്ന കാവൽ മാലാഖമാർക്കു വേണ്ടി ഒരു തിരുനാൾ ആഗോള കത്തോലിക്കാസഭയിൽ ആരംഭിച്ചത്. ഈ ദിനം നമ്മുടെ സ്വന്തം കാവൽ മാലാഖമാർക്കാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും, നഗരങ്ങൾക്കും, രൂപതകൾക്കും, ഇടവകകൾക്കും സ്വന്തം കാവൽമാലാഖമാർ ഉണ്ട്.ദൈവത്തിന്റെ ആകർഷണീയമായ വലിയ രഹസ്യങ്ങളാൽ ആവൃതമായ ഒരു സൃഷ്ടി ആണ് മാലാഖമാർ. നന്മുടെ അറിവു പോലും ഇല്ലാതെ നമ്മളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ കാവൽമാലാഖമാരോട് നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവർ ശാന്തമായി നമ്മുടെ കാര്യങ്ങളിൽ ഇടപെടുന്നു, അവരുടെ ജോലി എളിയരിതീയിൽ പൂർത്തീകരിക്കുന്നു. 1) #{black->none->b->ലോകത്തിലുള്ള എല്ലാ വ്യക്തികൾക്കും കാവൽ മാലാഖമാരുണ്ട് ‍}# ദൈവശാസ്ത്രജ്ഞന്മാർ വിശ്വസിക്കുകയും യുവജന മതബോധന ഗ്രന്ഥം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന യാഥാർത്ഥ്യമാണിത്. "ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു.” (55). ഇത് വിശുദ്ധ ഗ്രന്ഥമായും, വിശുദ്ധരായ സഭാപിതാക്കന്മാരായ ബേസിൽ, ജറോം തോമസ് അക്വീനാസ് എന്നിവരുടെ പഠനങ്ങളുമായി ചേർന്നു പോകുന്നവയുമാണ്. കാവൽമാലാഖ രക്ഷിച്ച അനുഭവങ്ങൾ അക്രൈസ്തവർ പോലും പങ്കുവയ്ക്കാറുണ്ട്. മൈക്ക് അക്വിലീന (Mike Aquilina) തന്റെ പുസ്തകമായ ദൈവത്തിന്റെ മാലാഖമാരിൽ (Angels of God ) അവന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവയ്ക്കുന്നു. “എന്റെ ഒരു സുഹൃത്ത് പ്രസിദ്ധനായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പരിശീലനം നേടിയ തത്വചിന്തകൻ, അവൻ അവിശ്വസിയായ യുവാവായിരുന്നു. ഒരു ദിവസം അവൻ കടലിൽ നീന്തുമായിരിന്നു. പൊടുന്നനെ വന്ന ഒരു അടിയൊഴുക്ക് അവനെ കൊണ്ടുപോയി. സഹായിക്കാൻ ആരുമില്ലാതിരുന്ന അവൻ മരണത്തിന്റെ വക്കിലെത്തി. പെട്ടന്ന് വലിയ ഒരു കരം അവനെ പൊക്കിയെടുത്ത് തീരത്തേക്ക് എറിഞ്ഞു. അവന്റെ രക്ഷകൻ ഉറച്ച പേശിബലുള്ള ശക്തനായിരുന്നു. വിറച്ചുകൊണ്ട് എന്റെ കൂട്ടുകാരൻ അവനു നന്ദി പറയാൻ ശ്രമിച്ചപ്പോൾ, അവനെ നോക്കി ചിരിച്ചുകൊണ്ട് രക്ഷകൻ അദൃശ്യനായി. ഈ സംഭവം എന്റെ സുഹൃത്തിന്റെ മാനസാന്തരത്തിനു നിർണ്ണായ ഘടകമായി. " 2) #{black->none->b->കാവൽ മാലാഖമാരെ ഓരോ ജീവന്റെയും ആരംഭത്തിൽ ദൈവം നിയോഗിക്കുന്നു. ‍}# കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിവരിക്കുന്നതു പോലെ, " ജീവിതത്തിന്റെ ആരംഭം മുതൽ മരണം വരെ മനഷ്യ ജീവിതം കാവൽ മാലാഖമാരുടെ മധ്യസ്ഥത്താലും, ശ്രദ്ധാപൂർവ്വമായ സംരക്ഷണയാലും ചുറ്റപ്പെട്ടതാണ് ” (CCC 336). അണ്ഡവും ബീജവും അമ്മയുടെ ഗർഭപാത്രത്തിൽ ഒന്നിക്കുന്ന സമയം മുതൽ നമ്മുടെ കാവൽക്കാരായി മാലാഖമാരെ ദൈവം നിയോഗിക്കുന്നു. ഗർഭണികളായ സ്ത്രീകൾക്ക് രണ്ട് കാവൽ മാലാഖമാർ സംരക്ഷിക്കാനുണ്ട് എന്നത് ഒരു പൊതു വിശ്വസമാണ്. 3) #{black->none->b->കാവൽ മാലാഖമാർക്ക് പേരില്ല. ‍}# വിശുദ്ധഗ്രന്ഥത്തിൽ പേരുകളുള്ള ഗബ്രിയേൽ, മിഖായേൽ റഫായേൽ എന്നിവർക്ക് ഒഴികെ, മാലാഖമാർക്ക് പേരുകൾ നൽകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം എന്നതാണ് കത്തോലിക്കാ സഭയുടെ നിർദേശം. (Congregation of Divine Worship and the Sacraments, The Directory of Popular Piety, n. 217, 2001). നാമം എപ്പോഴും ഒരു പരിധി വരെ മറ്റു വ്യക്തികളുടെ മേൽ ഒരു അധികാരം ഉൾക്കൊള്ളുന്നതാണ്. ഉദാഹരണത്തിന് എനിക്ക് നിന്റെ പേരറിയാം, എനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞാൻ പേരെടുത്തു നിന്നെ വിളിച്ചാൽ, അതിൽ അധികാരത്തിന്റെ ഒരു അംശം ഒളിഞ്ഞു കിടപ്പുണ്ട്. നമുക്ക് നമ്മുടെ കാവൽ മാലാഖമാരുടെ മേൽ യാതൊരു അധികാരവുമില്ല. അവരുടെമേൽ അധികാരമുള്ള ഒരേ ഒരു കമാൻഡർ ദൈവം മാത്രമാണ്. നമുക്ക് അവരുടെ സഹായവും, തുണയും അപേക്ഷിക്കാം, പക്ഷേ ഒരിക്കലും അവർ നമ്മുടെ ആജ്ഞാനുവർത്തികളല്ല. അതിനാൽ കാവൽമാലാഖമാർക്ക് പേരിടുന്നത് സഭ നിരുത്സാഹപ്പെടുത്തുന്നു. 4) #{black->none->b->മരണശേഷം നമ്മൾ കാവൽമാലാഖമാർ ആകുന്നില്ല ‍}# മരണശേഷം നമ്മൾ എല്ലാവരും മാലാഖമാരായി രൂപാന്തരപ്പെടും എന്ന ഒരു ബഹുജന വിശ്വാസമുണ്ട്. എന്നാൽ നമ്മൾ മരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്ന് നാം കുറച്ചു കാലത്തേക്ക് വേർപിരിയും, അവസാന കാലത്ത് വീണ്ടും ഒന്നിക്കാനായി. ഈ കാത്തിരിപ്പു കാലത്ത് നാം മാലാഖമാർ ആകുന്നില്ല. എല്ലാ കാവൽമാലാഖമാരും സൃഷ്ടിയുടെ ആരംഭത്തിലെ ഒരു നിമിഷത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. "മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.ജനിക്കുന്നതിനു മുമ്പുതന്നെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.??' " (ജെറമിയാ 1:5). എന്ന ജെറമിയാ? പ്രവാചകന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ നമുക്ക് വേണ്ടി ഒരു കാവൽ മാലാഖയെ അവൻ മനസ്സിൽ കണ്ടിരുന്നു. 5) #{black->none->b-> കാവൽ മാലാഖമാർ നമ്മളെ സഹായിക്കാനുള്ളവർ }# കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. നമ്മളെ സ്വർഗ്ഗത്തിലെത്തിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം. അനുദിനം അവരുടെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കാൻ സഭ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. പ്രായഭേദമന്യേ പ്രാർത്ഥിക്കാനായി സഭ നമുക്ക് ഒരു പ്രാർത്ഥന തന്നിരിക്കുന്നു: #{red->none->b->ദൈവത്തിന്റെ മാലാഖേ, ദൈവസ്നേഹം ഈ ലോകത്തിൽ എന്നെ ഭരമേല്‌പിച്ചിരിക്കുന്ന എന്റെ സംരക്ഷകാ, എന്നെ പ്രകാശിപ്പിക്കാനും സംരക്ഷിക്കാനും, നയിക്കാനും ഭരിക്കാനും എല്ലാ ദിവസവും എന്റെ കൂട്ടിനുണ്ടാവണമേ. ‍}# #{black->none->b->സംശയങ്ങൾ ‍}# 1) #{blue->none->b-> എപ്പോഴാണ് ദൈവം കാവൽ മാലാഖയെ ഒരു ആത്മാവിനു കൂട്ടായി നിയോഗിക്കുന്നത്? ‍}# ഇതിനെ സംബന്ധിച്ച് സഭയുടെ ഓദ്യോഗികമായ പഠനങ്ങളൊന്നും നിലവിലില്ലങ്കിലും, പക്ഷേ പല ദൈവശാസ്ത്രജ്ഞരും ഇതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഒരു ആത്മാവ് ശരീരവുമായി ഒന്നിക്കുമ്പോൾ ദൈവം ഒരു മാലാഖയെ ചുമതലപ്പെടുത്തുന്നു എന്ന് വി.ആൻസലം പഠിപ്പിക്കുന്നു. "ഓരോ വിശ്വാസിയുടെയും അരികിൽ അവന്റെ സംരക്ഷകനും അവനെ ജീവനിലേക്ക് നയിക്കുന്ന ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നുണ്ട് ". മഹാനായ വി. ബേസിൽ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽനിന്നും ജീവന്റെ ആരംഭത്തിൽത്തന്നെ കാവൽ മാലാഖയെ ചുമതലപ്പെടുത്തുന്നു എന്നു നമുക്കു മനസ്സിലാക്കാം. 2) #{blue->none->b-> എല്ലാവർക്കും കാവൽ മാലാഖമാരുണ്ടോ? അക്രൈസ്തവർക്കും ‍}# എല്ലാവർക്കും കാവൽ മാലാഖമാരുണ്ടെന്നും വി.ജറോമും വി.ജോൺ ക്രിസോസ്തോമും പഠിപ്പിക്കുന്നു,നൂറ്റാണ്ടുകളായി ഇവരുടെ പഠനത്തെ എല്ലാ ദൈവശാസ്ത്രജ്ഞന്മാരും പിൻതുടർന്നു പോന്നു. അക്രൈസ്തവരായ പലരും ആപത്തിൽ നിന്നും മാലാഖമാരുടെ കരങ്ങളാൽ രക്ഷപ്പെട്ടു എന്ന് ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നു. 3) #{blue->none->b-> കാവൽ മാലാഖമാർക്ക് നമ്മുടെ രഹസ്യ ചിന്തകൾ അറിയാൻ സാധിക്കുമോ? ‍}# ഉത്തരം വളരെ ലളിതം അറിവില്ല. നമ്മുടെ ചിന്തകളിലേക്ക് ഒരു പ്രവേശനം അവർക്ക് സാധ്യമല്ല. എന്നിരുന്നാലും നമ്മൾ സ്വർഗ്ഗത്തിലെ വിശുദ്ധന്മാരോടൊ, ഭൂമിയിലെ സുഹൃത്തുക്കളോടൊ സംസാരിക്കുന്നതുപോലെ, നമ്മുടെ രഹസ്യങ്ങളും ചിന്തകളും നമുക്ക് അവരുമായി പങ്കു വയ്ക്കാൻ സാധിക്കുംമെന്ന് പീറ്റർ ക്രീഫ്റ്റ് എഴുതിയ മാലാഖമാരും പിശാചുക്കളും (Peter Kreeft, Angels and Demons) എന്ന പുസ്തകത്തിൽ പറയുന്നു. കാവൽ മാലാഖമാർക്ക് നമ്മളെക്കാൾ വളരെ ബുദ്ധികൂർമ്മതയുള്ള മനസ്സും, കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള കഴിവും ഉണ്ട്. നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ചിന്തകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ലങ്കിലും, അവർ നമ്മളെ നിരീക്ഷിക്കുകയും, കൂടെ ആയിരുന്നു കൊണ്ട് നമ്മുടെ ചിന്തകൾ ഗ്രഹിക്കാനുള്ള അതിമാനുഷിക കഴിവ് അവർക്കുണ്ട്. എന്നിരുന്നാലും നമ്മുടെ കാവൽ മാലാഖയെ എന്തെങ്കിലും അറിയിക്കണമെങ്കിൽ പ്രാർത്ഥനയിലൂടെ നാം അത് വെളിപ്പെടുത്തണം. 4) #{blue->none->b-> കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയാമോ? ‍}# ഈ ചോദ്യം ഇതിനു മുമ്പ് പ്രതിപാദിച്ച ചോദ്യമായി ബന്ധമുള്ളതാണ്.ഈ ചോദ്യത്തിനുള്ള ഉത്തരവും കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയില്ല എന്നതാണ്. ദൈവം വെളിപ്പെടുത്തി കൊടുക്കാത്തിടത്തോളം കാലം, ഭാവി അവർക്ക് അപ്രാപ്യമാണ്. ദൈവത്തിനു മാത്രമേ നമ്മുടെ ഭാവി അറിയു, കാരണം അവൻ സമയത്തിനും കാലത്തിനും അതീതനാണ്. ഒരു ക്ഷണം കൊണ്ട് എല്ലാ സമയങ്ങളും ദൈവം കാണുന്നു. അതുപോലെ തന്നെ സാത്താനും ഭാവി അറിയാൻ കഴിവില്ല. മലാഖമാരെ പോലെ ഭാവി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രവചനങ്ങൾ നടത്താൻ അവർക്ക് സാധിക്കും,(അധപതിച്ച മാലാഖമാരാണല്ലോ സാത്താൻ) അതൊരിക്കും മറഞ്ഞിരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല. കാര്യങ്ങൾ അവലോകനം ചെയ്യാനും അതുവഴി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാനും സാധിച്ചേക്കും. അതുകൊണ്ടാണ് കൈനോട്ടക്കാരന്റെ അടുത്തു ചെല്ലുമ്പോൾ അയാൾ ഭാവി പ്രവചിക്കുന്നത് അത് മറഞ്ഞിരിക്കുന്ന അറിവ് വെളിപ്പെടുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പിന്നിലുള്ള സാത്താനികശക്തിയാൽ പൊതുവായ ചില നിരീക്ഷണങ്ങൾ നടത്തുവാനും പ്രവചിക്കാനും സാധിക്കുന്നതുകൊണ്ടാണ്. 5) #{blue->none->b->“കാവൽ മാലാഖയ്ക്ക് എങ്ങനെ നമ്മളെ സ്വാധീനിക്കാൻ കഴിയും?” ‍}# കാവൽ മാലാഖമാർക്ക് നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന വഴികളെപ്പറ്റി പീറ്റർ ക്രീഫ്റ്റ് ചുരുക്കി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: ചിന്തയുടെ ഒരു വിഷയമെന്ന നിലയിൽ, കാവൽ മാലാഖമാർക്ക് നമ്മളെ ആകർഷിക്കാനും, നമ്മുടെ ജിജ്ഞാസയും , ആശ്ചര്യവും ഉത്തേജിപ്പിക്കാൻ കഴിയും. ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകർ എന്ന നിലയിൽ ദൈവത്തിന്റെ സന്ദേശങ്ങളും സത് വാർത്തകളും അവർ നമ്മളെ അറിയിക്കും. ഉദാഹരണങ്ങൾക്ക് സഖറിയായിക്കുണ്ടായ ദർശനം, പരി. കന്യാകാമറിയത്തിനു ലഭിച്ച മംഗളവാർത്ത, ആട്ടിടയന്മാർക്ക് ലഭിച്ച സന്ദേശം (ലൂക്കാ 1: 11-19, 26-38, 2:8-14) തുടങ്ങിയവ. തിന്മയുടെ അരൂപികൾ നമ്മളെ പ്രലോഭിക്കുമ്പോൾ അവർക്കെതിരെ യുദ്ധം ചെയ്യാനും, അത്ഭുതകരമായി ശാരീരിക ഉപദ്രവങ്ങളിൽ നിന്നു സംരക്ഷിക്കുവാനും കാവൽ മാലാഖമാർക്ക് കഴിയുന്നു."നിന്റെ വഴികളിൽ നിന്നെ കാത്തു പാലിക്കാൻ അവിടുന്നു തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ വഹിച്ചുകൊള്ളും." ( സങ്കീ: 91: 11-12). അപൂർവ്വമായി മലാഖമാർക്ക് നമ്മുടെ ഭാവനയും വിചാരങ്ങളും സ്വാധീനിക്കാൻ കഴിയും. ചുരുക്കത്തിൽ, നമ്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും, നമ്മെ നയിക്കുകയും, സംരക്ഷിക്കുകയും, ആവശ്യനേരത്ത് തിരുത്തുകയും ചെയ്യുന്ന ഒരു നല്ല ഇടയന്റെ ചിത്രമാണ് കാവൽ മാലാഖമാർ തരുന്നത്. ബനഡിക്ട് പതിനാറാമൻ പാപ്പാ മാലാഖയെക്കുറിച്ച് ഇപ്രകാരം എഴുതി:" ദൈവം എന്നിലേക്കു തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖ". നല്ല ചിന്തകളും ഭാവനകളും നൽകി നമ്മുടെ പ്രവർത്തികളെ സ്വാധീനിക്കുമെങ്കിലും, ഒരിക്കലും സ്വതന്ത്രമായ നമ്മുടെ ഇച്ഛാശക്തിയെ മറികടന്ന് ഒരു കാര്യത്തിനും നമ്മളെ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ഇല്ല. കാവൽ മാലാഖമാർക്ക് നമ്മളെ സഹായിക്കാം, അതിനായി അവരെ നമ്മൾ അനുവദിക്കണം. തുടർച്ചയായി അവരുടെ നിർദ്ദേശങ്ങളും, പ്രചോദനങ്ങളും അവഗണിച്ചാൽ പാപകരമായ സാഹചര്യങ്ങളിൽ നിന്നു കാവൽ മാലാഖമാർക്ക് നമ്മളെ രക്ഷിക്കാൻ കഴിയുകയില്ല. അതിനാൽ കാവൽ മാലാഖമാരുടെ കാവലിനായി നമുക്കും തുറവിയുള്ളവരാകാം. #repost
Image: /content_image/Mirror/Mirror-2020-10-02-10:48:24.jpg
Keywords: കാവല്‍ മാലാ
Content: 14458
Category: 4
Sub Category:
Heading: കാവൽ മാലാഖമാർ: എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്
Content: എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ പാപ്പയാണ് നമ്മളെ അനുദിനം സംരക്ഷിക്കുന്ന കാവൽ മാലാഖമാർക്കു വേണ്ടി ഒരു തിരുനാൾ ആഗോള കത്തോലിക്കാസഭയിൽ ആരംഭിച്ചത്. ഈ ദിനം നമ്മുടെ സ്വന്തം കാവൽ മാലാഖമാർക്കാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും, നഗരങ്ങൾക്കും, രൂപതകൾക്കും, ഇടവകകൾക്കും സ്വന്തം കാവൽമാലാഖമാർ ഉണ്ട്.ദൈവത്തിന്റെ ആകർഷണീയമായ വലിയ രഹസ്യങ്ങളാൽ ആവൃതമായ ഒരു സൃഷ്ടി ആണ് മാലാഖമാർ. നന്മുടെ അറിവു പോലും ഇല്ലാതെ നമ്മളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ കാവൽമാലാഖമാരോട് നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവർ ശാന്തമായി നമ്മുടെ കാര്യങ്ങളിൽ ഇടപെടുന്നു, അവരുടെ ജോലി എളിയരിതീയിൽ പൂർത്തീകരിക്കുന്നു. 1) #{black->none->b->ലോകത്തിലുള്ള എല്ലാ വ്യക്തികൾക്കും കാവൽ മാലാഖമാരുണ്ട് ‍}# ദൈവശാസ്ത്രജ്ഞന്മാർ വിശ്വസിക്കുകയും യുവജന മതബോധന ഗ്രന്ഥം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന യാഥാർത്ഥ്യമാണിത്. "ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു.” (55). ഇത് വിശുദ്ധ ഗ്രന്ഥമായും, വിശുദ്ധരായ സഭാപിതാക്കന്മാരായ ബേസിൽ, ജറോം തോമസ് അക്വീനാസ് എന്നിവരുടെ പഠനങ്ങളുമായി ചേർന്നു പോകുന്നവയുമാണ്. കാവൽമാലാഖ രക്ഷിച്ച അനുഭവങ്ങൾ അക്രൈസ്തവർ പോലും പങ്കുവയ്ക്കാറുണ്ട്. മൈക്ക് അക്വിലീന (Mike Aquilina) തന്റെ പുസ്തകമായ ദൈവത്തിന്റെ മാലാഖമാരിൽ (Angels of God ) അവന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവയ്ക്കുന്നു. “എന്റെ ഒരു സുഹൃത്ത് പ്രസിദ്ധനായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പരിശീലനം നേടിയ തത്വചിന്തകൻ, അവൻ അവിശ്വസിയായ യുവാവായിരുന്നു. ഒരു ദിവസം അവൻ കടലിൽ നീന്തുമായിരിന്നു. പൊടുന്നനെ വന്ന ഒരു അടിയൊഴുക്ക് അവനെ കൊണ്ടുപോയി. സഹായിക്കാൻ ആരുമില്ലാതിരുന്ന അവൻ മരണത്തിന്റെ വക്കിലെത്തി. പെട്ടന്ന് വലിയ ഒരു കരം അവനെ പൊക്കിയെടുത്ത് തീരത്തേക്ക് എറിഞ്ഞു. അവന്റെ രക്ഷകൻ ഉറച്ച പേശിബലുള്ള ശക്തനായിരുന്നു. വിറച്ചുകൊണ്ട് എന്റെ കൂട്ടുകാരൻ അവനു നന്ദി പറയാൻ ശ്രമിച്ചപ്പോൾ, അവനെ നോക്കി ചിരിച്ചുകൊണ്ട് രക്ഷകൻ അദൃശ്യനായി. ഈ സംഭവം എന്റെ സുഹൃത്തിന്റെ മാനസാന്തരത്തിനു നിർണ്ണായ ഘടകമായി. " 2) #{black->none->b->കാവൽ മാലാഖമാരെ ഓരോ ജീവന്റെയും ആരംഭത്തിൽ ദൈവം നിയോഗിക്കുന്നു. ‍}# കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിവരിക്കുന്നതു പോലെ, " ജീവിതത്തിന്റെ ആരംഭം മുതൽ മരണം വരെ മനഷ്യ ജീവിതം കാവൽ മാലാഖമാരുടെ മധ്യസ്ഥത്താലും, ശ്രദ്ധാപൂർവ്വമായ സംരക്ഷണയാലും ചുറ്റപ്പെട്ടതാണ് ” (CCC 336). അണ്ഡവും ബീജവും അമ്മയുടെ ഗർഭപാത്രത്തിൽ ഒന്നിക്കുന്ന സമയം മുതൽ നമ്മുടെ കാവൽക്കാരായി മാലാഖമാരെ ദൈവം നിയോഗിക്കുന്നു. ഗർഭണികളായ സ്ത്രീകൾക്ക് രണ്ട് കാവൽ മാലാഖമാർ സംരക്ഷിക്കാനുണ്ട് എന്നത് ഒരു പൊതു വിശ്വസമാണ്. 3) #{black->none->b->കാവൽ മാലാഖമാർക്ക് പേരില്ല. ‍}# വിശുദ്ധഗ്രന്ഥത്തിൽ പേരുകളുള്ള ഗബ്രിയേൽ, മിഖായേൽ റഫായേൽ എന്നിവർക്ക് ഒഴികെ, മാലാഖമാർക്ക് പേരുകൾ നൽകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം എന്നതാണ് കത്തോലിക്കാ സഭയുടെ നിർദേശം. (Congregation of Divine Worship and the Sacraments, The Directory of Popular Piety, n. 217, 2001). നാമം എപ്പോഴും ഒരു പരിധി വരെ മറ്റു വ്യക്തികളുടെ മേൽ ഒരു അധികാരം ഉൾക്കൊള്ളുന്നതാണ്. ഉദാഹരണത്തിന് എനിക്ക് നിന്റെ പേരറിയാം, എനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞാൻ പേരെടുത്തു നിന്നെ വിളിച്ചാൽ, അതിൽ അധികാരത്തിന്റെ ഒരു അംശം ഒളിഞ്ഞു കിടപ്പുണ്ട്. നമുക്ക് നമ്മുടെ കാവൽ മാലാഖമാരുടെ മേൽ യാതൊരു അധികാരവുമില്ല. അവരുടെമേൽ അധികാരമുള്ള ഒരേ ഒരു കമാൻഡർ ദൈവം മാത്രമാണ്. നമുക്ക് അവരുടെ സഹായവും, തുണയും അപേക്ഷിക്കാം, പക്ഷേ ഒരിക്കലും അവർ നമ്മുടെ ആജ്ഞാനുവർത്തികളല്ല. അതിനാൽ കാവൽമാലാഖമാർക്ക് പേരിടുന്നത് സഭ നിരുത്സാഹപ്പെടുത്തുന്നു. 4) മരണശേഷം നമ്മൾ കാവൽമാലാഖമാർ ആകുന്നില്ല മരണശേഷം നമ്മൾ എല്ലാവരും മാലാഖമാരായി രൂപാന്തരപ്പെടും എന്ന ഒരു ബഹുജന വിശ്വാസമുണ്ട്. എന്നാൽ നമ്മൾ മരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്ന് നാം കുറച്ചു കാലത്തേക്ക് വേർപിരിയും, അവസാന കാലത്ത് വീണ്ടും ഒന്നിക്കാനായി. ഈ കാത്തിരിപ്പു കാലത്ത് നാം മാലാഖമാർ ആകുന്നില്ല. എല്ലാ കാവൽമാലാഖമാരും സൃഷ്ടിയുടെ ആരംഭത്തിലെ ഒരു നിമിഷത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. "മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.ജനിക്കുന്നതിനു മുമ്പുതന്നെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.??' " (ജെറമിയാ 1:5). എന്ന ജെറമിയാ? പ്രവാചകന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ നമുക്ക് വേണ്ടി ഒരു കാവൽ മാലാഖയെ അവൻ മനസ്സിൽ കണ്ടിരുന്നു. 5) കാവൽ മാലാഖമാർ നമ്മളെ സഹായിക്കാനുള്ളവർ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. നമ്മളെ സ്വർഗ്ഗത്തിലെത്തിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം. അനുദിനം അവരുടെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കാൻ സഭ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. പ്രായഭേദമന്യേ പ്രാർത്ഥിക്കാനായി സഭ നമുക്ക് ഒരു പ്രാർത്ഥന തന്നിരിക്കുന്നു: #{blue->none->b->ദൈവത്തിന്റെ മാലാഖേ, ദൈവസ്നേഹം ഈ ലോകത്തിൽ എന്നെ ഭരമേല്‌പിച്ചിരിക്കുന്ന എന്റെ സംരക്ഷകാ, എന്നെ പ്രകാശിപ്പിക്കാനും സംരക്ഷിക്കാനും, നയിക്കാനും ഭരിക്കാനും എല്ലാ ദിവസവും എന്റെ കൂട്ടിനുണ്ടാവണമേ. ‍}# #{black->none->b->സംശയങ്ങൾ ‍}# 1) #{blue->none->b-> എപ്പോഴാണ് ദൈവം കാവൽ മാലാഖയെ ഒരു ആത്മാവിനു കൂട്ടായി നിയോഗിക്കുന്നത്? ‍}# ഇതിനെ സംബന്ധിച്ച് സഭയുടെ ഓദ്യോഗികമായ പഠനങ്ങളൊന്നും നിലവിലില്ലങ്കിലും, പക്ഷേ പല ദൈവശാസ്ത്രജ്ഞരും ഇതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഒരു ആത്മാവ് ശരീരവുമായി ഒന്നിക്കുമ്പോൾ ദൈവം ഒരു മാലാഖയെ ചുമതലപ്പെടുത്തുന്നു എന്ന് വി.ആൻസലം പഠിപ്പിക്കുന്നു. "ഓരോ വിശ്വാസിയുടെയും അരികിൽ അവന്റെ സംരക്ഷകനും അവനെ ജീവനിലേക്ക് നയിക്കുന്ന ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നുണ്ട് ". മഹാനായ വി. ബേസിൽ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽനിന്നും ജീവന്റെ ആരംഭത്തിൽത്തന്നെ കാവൽ മാലാഖയെ ചുമതലപ്പെടുത്തുന്നു എന്നു നമുക്കു മനസ്സിലാക്കാം. 2) #{blue->none->b-> എല്ലാവർക്കും കാവൽ മാലാഖമാരുണ്ടോ? അക്രൈസ്തവർക്കും ‍}# എല്ലാവർക്കും കാവൽ മാലാഖമാരുണ്ടെന്നും വി.ജറോമും വി.ജോൺ ക്രിസോസ്തോമും പഠിപ്പിക്കുന്നു,നൂറ്റാണ്ടുകളായി ഇവരുടെ പഠനത്തെ എല്ലാ ദൈവശാസ്ത്രജ്ഞന്മാരും പിൻതുടർന്നു പോന്നു. അക്രൈസ്തവരായ പലരും ആപത്തിൽ നിന്നും മാലാഖമാരുടെ കരങ്ങളാൽ രക്ഷപ്പെട്ടു എന്ന് ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നു. 3) #{blue->none->b-> കാവൽ മാലാഖമാർക്ക് നമ്മുടെ രഹസ്യ ചിന്തകൾ അറിയാൻ സാധിക്കുമോ? ‍}# ഉത്തരം വളരെ ലളിതം അറിവില്ല. നമ്മുടെ ചിന്തകളിലേക്ക് ഒരു പ്രവേശനം അവർക്ക് സാധ്യമല്ല. എന്നിരുന്നാലും നമ്മൾ സ്വർഗ്ഗത്തിലെ വിശുദ്ധന്മാരോടൊ, ഭൂമിയിലെ സുഹൃത്തുക്കളോടൊ സംസാരിക്കുന്നതുപോലെ, നമ്മുടെ രഹസ്യങ്ങളും ചിന്തകളും നമുക്ക് അവരുമായി പങ്കു വയ്ക്കാൻ സാധിക്കുംമെന്ന് പീറ്റർ ക്രീഫ്റ്റ് എഴുതിയ മാലാഖമാരും പിശാചുക്കളും (Peter Kreeft, Angels and Demons) എന്ന പുസ്തകത്തിൽ പറയുന്നു. കാവൽ മാലാഖമാർക്ക് നമ്മളെക്കാൾ വളരെ ബുദ്ധികൂർമ്മതയുള്ള മനസ്സും, കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള കഴിവും ഉണ്ട്. നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ചിന്തകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ലങ്കിലും, അവർ നമ്മളെ നിരീക്ഷിക്കുകയും, കൂടെ ആയിരുന്നു കൊണ്ട് നമ്മുടെ ചിന്തകൾ ഗ്രഹിക്കാനുള്ള അതിമാനുഷിക കഴിവ് അവർക്കുണ്ട്. എന്നിരുന്നാലും നമ്മുടെ കാവൽ മാലാഖയെ എന്തെങ്കിലും അറിയിക്കണമെങ്കിൽ പ്രാർത്ഥനയിലൂടെ നാം അത് വെളിപ്പെടുത്തണം. 4) #{blue->none->b-> കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയാമോ? ‍}# ഈ ചോദ്യം ഇതിനു മുമ്പ് പ്രതിപാദിച്ച ചോദ്യമായി ബന്ധമുള്ളതാണ്.ഈ ചോദ്യത്തിനുള്ള ഉത്തരവും കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയില്ല എന്നതാണ്. ദൈവം വെളിപ്പെടുത്തി കൊടുക്കാത്തിടത്തോളം കാലം, ഭാവി അവർക്ക് അപ്രാപ്യമാണ്. ദൈവത്തിനു മാത്രമേ നമ്മുടെ ഭാവി അറിയു, കാരണം അവൻ സമയത്തിനും കാലത്തിനും അതീതനാണ്. ഒരു ക്ഷണം കൊണ്ട് എല്ലാ സമയങ്ങളും ദൈവം കാണുന്നു. അതുപോലെ തന്നെ സാത്താനും ഭാവി അറിയാൻ കഴിവില്ല. മാലാഖമാരെ പോലെ ഭാവി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രവചനങ്ങൾ നടത്താൻ അവർക്ക് സാധിക്കും,(അധപതിച്ച മാലാഖമാരാണല്ലോ സാത്താൻ) അതൊരിക്കും മറഞ്ഞിരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല. കാര്യങ്ങൾ അവലോകനം ചെയ്യാനും അതുവഴി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാനും സാധിച്ചേക്കും. അതുകൊണ്ടാണ് കൈനോട്ടക്കാരന്റെ അടുത്തു ചെല്ലുമ്പോൾ അയാൾ ഭാവി പ്രവചിക്കുന്നത് അത് മറഞ്ഞിരിക്കുന്ന അറിവ് വെളിപ്പെടുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പിന്നിലുള്ള സാത്താനികശക്തിയാൽ പൊതുവായ ചില നിരീക്ഷണങ്ങൾ നടത്തുവാനും പ്രവചിക്കാനും സാധിക്കുന്നതുകൊണ്ടാണ്. 5) #{black->none->b->“കാവൽ മാലാഖയ്ക്ക് എങ്ങനെ നമ്മളെ സ്വാധീനിക്കാൻ കഴിയും?” ‍}# കാവൽ മാലാഖമാർക്ക് നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന വഴികളെപ്പറ്റി പീറ്റർ ക്രീഫ്റ്റ് ചുരുക്കി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: ചിന്തയുടെ ഒരു വിഷയമെന്ന നിലയിൽ, കാവൽ മാലാഖമാർക്ക് നമ്മളെ ആകർഷിക്കാനും, നമ്മുടെ ജിജ്ഞാസയും , ആശ്ചര്യവും ഉത്തേജിപ്പിക്കാൻ കഴിയും. ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകർ എന്ന നിലയിൽ ദൈവത്തിന്റെ സന്ദേശങ്ങളും സത് വാർത്തകളും അവർ നമ്മളെ അറിയിക്കും. ഉദാഹരണങ്ങൾക്ക് സഖറിയായിക്കുണ്ടായ ദർശനം, പരി. കന്യാകാമറിയത്തിനു ലഭിച്ച മംഗളവാർത്ത, ആട്ടിടയന്മാർക്ക് ലഭിച്ച സന്ദേശം (ലൂക്കാ 1: 11-19, 26-38, 2:8-14) തുടങ്ങിയവ. തിന്മയുടെ അരൂപികൾ നമ്മളെ പ്രലോഭിക്കുമ്പോൾ അവർക്കെതിരെ യുദ്ധം ചെയ്യാനും, അത്ഭുതകരമായി ശാരീരിക ഉപദ്രവങ്ങളിൽ നിന്നു സംരക്ഷിക്കുവാനും കാവൽ മാലാഖമാർക്ക് കഴിയുന്നു."നിന്റെ വഴികളിൽ നിന്നെ കാത്തു പാലിക്കാൻ അവിടുന്നു തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ വഹിച്ചുകൊള്ളും." ( സങ്കീ: 91: 11-12). അപൂർവ്വമായി മലാഖമാർക്ക് നമ്മുടെ ഭാവനയും വിചാരങ്ങളും സ്വാധീനിക്കാൻ കഴിയും. ചുരുക്കത്തിൽ, നമ്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും, നമ്മെ നയിക്കുകയും, സംരക്ഷിക്കുകയും, ആവശ്യനേരത്ത് തിരുത്തുകയും ചെയ്യുന്ന ഒരു നല്ല ഇടയന്റെ ചിത്രമാണ് കാവൽ മാലാഖമാർ തരുന്നത്. ബനഡിക്ട് പതിനാറാമൻ പാപ്പാ മാലാഖയെക്കുറിച്ച് ഇപ്രകാരം എഴുതി:" ദൈവം എന്നിലേക്കു തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖ". നല്ല ചിന്തകളും ഭാവനകളും നൽകി നമ്മുടെ പ്രവർത്തികളെ സ്വാധീനിക്കുമെങ്കിലും, ഒരിക്കലും സ്വതന്ത്രമായ നമ്മുടെ ഇച്ഛാശക്തിയെ മറികടന്ന് ഒരു കാര്യത്തിനും നമ്മളെ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ഇല്ല. കാവൽ മാലാഖമാർക്ക് നമ്മളെ സഹായിക്കാം, അതിനായി അവരെ നമ്മൾ അനുവദിക്കണം. തുടർച്ചയായി അവരുടെ നിർദ്ദേശങ്ങളും, പ്രചോദനങ്ങളും അവഗണിച്ചാൽ പാപകരമായ സാഹചര്യങ്ങളിൽ നിന്നു കാവൽ മാലാഖമാർക്ക് നമ്മളെ രക്ഷിക്കാൻ കഴിയുകയില്ല. അതിനാൽ കാവൽ മാലാഖമാരുടെ കാവലിനായി നമുക്കും തുറവിയുള്ളവരാകാം.
Image: /content_image/Mirror/Mirror-2020-10-02-10:05:51.jpg
Keywords: മാലാഖ
Content: 14459
Category: 13
Sub Category:
Heading: ഓരോ ക്രൈസ്തവനും ഭരമേല്‍പ്പിക്കപ്പെട്ട മിഷ്ണറി ദൗത്യം തിരിച്ചറിയണം: സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് മഹാമാരിയില്‍ ലോകം മുഴുവന്‍ പതറുമ്പോള്‍ നിരാശയും വേദനയും ക്ലേശങ്ങളും അനുഭവിക്കുന്ന ഇടങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ അടയാളമാകുവാന്‍ ഓരോ ക്രൈസ്തവനും ലഭിച്ചിരിക്കുന്ന മിഷ്ണറി ദൗത്യം തിരിച്ചറിയേണ്ടതുണ്ടെന്ന് വത്തിക്കാന്‍ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം. ഇന്നലെ ഒക്ടോബര്‍ 1ന് പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് ആഗോള മിഷന്‍ മാസത്തെ കുറിച്ചു പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പൊര്‍ത്താസെ റുഗൂംബെ പ്രസ്താവന ഇറക്കിയത്. അടിസ്ഥാന സ്വഭാവത്തില്‍ മിഷ്ണറിയാകേണ്ട ഓരോ ക്രൈസ്തവനും മഹാമാരിയുടെ ഘട്ടത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് സഹായവും സാന്ത്വനവുമായി വര്‍ത്തിക്കണമെന്ന് പ്രസ്താവനയുടെ ആമുഖത്തില്‍ പറയുന്നു. എല്ലാവര്‍ക്കും എവിടെയും ബുദ്ധിമുട്ടും ക്ലേശങ്ങളുമുള്ള സമയമാണെന്നു ചിന്തിച്ച് നിരാശരാവരുത്. കാരണം പ്രേഷിതജോലി മാനുഷികമല്ല, ദൈവികമാണ്. സുവിശേഷവത്ക്കരണത്തിന്‍റെ കേന്ദ്രം പരിശുദ്ധാത്മാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ പ്രാര്‍ത്ഥനയും ധ്യാനവും സഹോദരങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായവും മിഷന്‍ മാസത്തിന്‍റെ പ്രത്യേകതയും ഓരോരുത്തരുടെയും പങ്കാളിത്തവുമായി കാണണമെന്ന് ഓര്‍പ്പിച്ചുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. മഹാമാരിയെ തുടര്‍ന്നു സഭയിലെ വിവിധ ആചരണങ്ങള്‍ മാറ്റിവെച്ചെങ്കിലും മിഷന്‍ മാസചരണത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ഒക്ടോബർ 18നു മിഷൻ ഞായർ ആചരണം നടക്കുമെന്നും വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-02-12:13:00.jpg
Keywords: മിഷ്ണ