Content | വത്തിക്കാന്‍ സിറ്റി: കോവിഡ് മഹാമാരിയില്‍ ലോകം മുഴുവന്‍ പതറുമ്പോള്‍ നിരാശയും വേദനയും ക്ലേശങ്ങളും അനുഭവിക്കുന്ന ഇടങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ അടയാളമാകുവാന്‍ ഓരോ ക്രൈസ്തവനും ലഭിച്ചിരിക്കുന്ന മിഷ്ണറി ദൗത്യം തിരിച്ചറിയേണ്ടതുണ്ടെന്ന് വത്തിക്കാന്‍ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം. ഇന്നലെ ഒക്ടോബര്‍ 1ന് പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് ആഗോള മിഷന്‍ മാസത്തെ കുറിച്ചു പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പൊര്‍ത്താസെ റുഗൂംബെ പ്രസ്താവന ഇറക്കിയത്.
അടിസ്ഥാന സ്വഭാവത്തില്‍ മിഷ്ണറിയാകേണ്ട ഓരോ ക്രൈസ്തവനും മഹാമാരിയുടെ ഘട്ടത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് സഹായവും സാന്ത്വനവുമായി വര്‍ത്തിക്കണമെന്ന് പ്രസ്താവനയുടെ ആമുഖത്തില്‍ പറയുന്നു. എല്ലാവര്‍ക്കും എവിടെയും ബുദ്ധിമുട്ടും ക്ലേശങ്ങളുമുള്ള സമയമാണെന്നു ചിന്തിച്ച് നിരാശരാവരുത്. കാരണം പ്രേഷിതജോലി മാനുഷികമല്ല, ദൈവികമാണ്. സുവിശേഷവത്ക്കരണത്തിന്‍റെ കേന്ദ്രം പരിശുദ്ധാത്മാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാല്‍ പ്രാര്‍ത്ഥനയും ധ്യാനവും സഹോദരങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായവും മിഷന്‍ മാസത്തിന്‍റെ പ്രത്യേകതയും ഓരോരുത്തരുടെയും പങ്കാളിത്തവുമായി കാണണമെന്ന് ഓര്‍പ്പിച്ചുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. മഹാമാരിയെ തുടര്‍ന്നു സഭയിലെ വിവിധ ആചരണങ്ങള്‍ മാറ്റിവെച്ചെങ്കിലും മിഷന്‍ മാസചരണത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ഒക്ടോബർ 18നു മിഷൻ ഞായർ ആചരണം നടക്കുമെന്നും വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |