| Content | തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമുള്ളതും ഇല്ലാത്തതുമായ അഗതിമന്ദിരങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നാലുപേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വകയിരുത്തും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിര്‍മിക്കുന്ന ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരിക്കുന്നതിന് 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശ തുകയില്‍ നിന്നും അനുവദിക്കാനും തീരുമാനിച്ചു. |