Contents

Displaying 14081-14090 of 25135 results.
Content: 14430
Category: 18
Sub Category:
Heading: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. {{ http://www.minoritywelfare.kerala.gov.in/ ‍-> http://www.minoritywelfare.kerala.gov.in/}} ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 23020 90, 2300524.
Image: /content_image/India/India-2020-09-29-08:06:25.jpg
Keywords: സ്കോള
Content: 14431
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണം: യുഎസ് അറ്റോര്‍ണി ജനറലിന് ജനപ്രതിനിധികളുടെ കത്ത്
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധതയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുവാന്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ പതിനാറംഗങ്ങള്‍ യു.എസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബാറിന് കത്തയച്ചു. അമേരിക്കയിലെ കത്തോലിക്ക വിദ്വേഷത്തിന്റെ പിന്നിലെ സംഘടനാപരവും സൈദ്ധാന്തികവുമായ ബന്ധങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് അയച്ച കത്തില്‍ പറയുന്നു. ഇന്ത്യാന പ്രതിനിധി ജിം ബാങ്ക്സിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ അയച്ച കത്തില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും എതിരെ നടന്ന ഭീകരവും ക്രൂരവുമായ അക്രമങ്ങളില്‍ ആശങ്കയും രേഖപ്പെടുത്തി. കത്തോലിക്ക ദേവാലയങ്ങളും സ്വത്തുക്കളും ആക്രമിക്കപ്പെടുന്ന പ്രവണത തങ്ങള്‍ മാത്രമല്ല ശ്രദ്ധിച്ചതെന്നും, നിരവധി മാധ്യമങ്ങളും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ജൂലൈ 12ന് ബോസ്റ്റണിലെ സെന്റ്‌ പീറ്റേഴ്സ് ഇടവക ദേവാലയത്തിലെ കന്യകാമാതാവിന്റെ രൂപം തകര്‍ക്കപ്പെട്ടതും തൊട്ട് മുന്‍പിലത്തെ ദിവസം മറ്റൊരു കത്തോലിക്ക ദേവാലയത്തിനുള്ളിലേക്ക് വാന്‍ ഓടിച്ചുകയറ്റി ഗ്യാസോലിന്‍ വലിച്ചെറിഞ്ഞതും ജൂലൈ 11ന് കാലിഫോര്‍ണിയ സാന്‍ ഗബ്രിയേല്‍ മിഷന്‍ അഗ്നിക്കിരയായതും, വിശുദ്ധ ജൂനിപെറോ സെറായുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതും രൂപം തകര്‍ത്തതും ചാട്ടാനൂഗയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ശിരസ്സ് തകര്‍ത്തതും സെപ്റ്റംബര്‍ 11ന് ബ്രൂക്ലിന്‍ രൂപതയില്‍ ഗ്വാഡലൂപ്പ മാതാവിന്റെ രൂപം മറിച്ചിട്ടതും സെപ്റ്റംബര്‍ 16ന് ടെക്സാസിലെ എല്‍ പാസോ കത്തീഡ്രലിലെ 90 വര്‍ഷം പഴക്കമുള്ള തിരുഹൃദയ രൂപം തകര്‍ക്കപ്പെട്ടതും ഉള്‍പ്പെടെ സമീപകാലത്ത് കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 9ന് പകല്‍ വെളിച്ചത്തില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ത്തത് കത്തോലിക്കാ വിശ്വാസത്തിനു നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ബ്രൂക്ലിന്‍ രൂപതയുടെ പ്രതിനിധിയായ ജോണ്‍ ക്വാഗ്ലിയോണ്‍ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരിന്നു. വടക്കേ അമേരിക്കയില്‍ ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള ഏതാണ്ട് എഴുപതോളം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയില്‍ മാത്രം 2020 മെയ് മുതല്‍ ഏതാണ്ട് അന്‍പത്തിയേഴോളം ദേവാലയ ആക്രമണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2018 മുഴുവന്‍ കണക്കും നോക്കിയാല്‍ ഇത്തരത്തിലുള്ള വെറും 53 സംഭവങ്ങള്‍ മാത്രമാണ് എഫ്.ബി.ഐയുടെ കണക്കിലുള്ളത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ നാലു മടങ്ങ് അക്രമങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ നീതിന്യായ വകുപ്പിനും, പൗരാവകാശ വിഭാഗത്തിനും ബാധ്യതയുണ്ടെന്ന്‍ പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. അമേരിക്കയിലെ ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ കത്തോലിക്ക വിശ്വാസിയായതിനാല്‍ വിഷയത്തില്‍ നടപടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ പ്രതീക്ഷ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-29-08:44:54.jpg
Keywords: അമേരി
Content: 14432
Category: 1
Sub Category:
Heading: കടൽ യാത്രികർക്ക് വേണ്ടിയുള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനയുടെ പേര് പരിഷ്കരിച്ചു
Content: വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കടൽ യാത്രികർക്ക് സേവനം ചെയ്യുന്ന കത്തോലിക്ക സന്നദ്ധ സംഘടന അപ്പോസ്തോൽഷിപ്പ് ഓഫ് ദി സീ ഇനി മുതൽ സ്റ്റെല്ലാ മേരിസ് (സമുദ്ര താരം) എന്നറിയപ്പെടും. സംഘടനയുടെ ഇന്റർനാഷ്ണൽ ഡയറക്ടറായ ഫാ. ബ്രൂണോ സിസേറി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കത്തിലാണ് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ഥ നാമങ്ങളിൽ സംഘടന അറിയപ്പെട്ടിരുന്നതിനാലുണ്ടായ തെറ്റിദ്ധാരണകൾ നീക്കുന്നതിനായി ഈ പേരുമാറ്റം നടത്തിയതെന്ന് പറഞ്ഞു. അൻപത്തിയഞ്ച് രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സംഘടനയിലൂടെ പ്രതിവർഷം ഒരു ദശലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളും നാവികരും അടക്കമുള്ള കടൽ യാത്രികർക്ക് സേവനം ലഭിക്കുന്നുണ്ട്. പേരു മാറ്റത്തോടൊപ്പം പുതിയ ലോഗോയും പ്രകാശനം ചെയ്തു. 1920ൽ സ്കോട്ട്ലാൻഡിൽ ആരംഭിച്ച തുറമുഖ ശുശ്രൂഷ അപ്പോസ്തോൽഷിപ്പ് ഓഫ് ദി സീ എന്നാണറിയപ്പെട്ടതെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് ശുശ്രൂഷ വളർന്നപ്പോൾ സ്റ്റെല്ലാ മേരിസ് എന്നാണ് അവിടങ്ങളിൽ വിളിക്കപ്പെട്ടത്. ക്രിസ്തുവിലേക്ക് നയിക്കുന്ന താരമായി മറിയത്തെ പരിഗണിച്ച് പരമ്പരാഗതമായി നൽകിവരുന്ന നാമമാണ് സ്റ്റെല്ലാ മേരിസ്. അപ്പോസ്തോൽഷിപ്പ് ഓഫ് ദി സീ എന്നതിനേക്കാൾ സ്വീകാര്യത ലാറ്റിൻ ഭാഷയിലെ സ്റ്റെല്ലാ മാരിസ് എന്നതിനായിരിക്കുമെന്ന് ഫാ. സിസറോ അഭിപ്രായപ്പെട്ടു. സംഘടനയുടെ സഹസ്ഥാപകനായ പീറ്റർ എഫ് ആൻഡേഴ്സൺ രൂപകൽപന ചെയ്ത പഴയ ലോഗോയിലെ നങ്കൂരവും ലൈഫ് സേവറും തിരുഹൃദയവും രശ്മികളും പുതിയ ലോഗോയിൽ കൂടുതൽ മിഴിവോടെ നിലനിർത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് ഊന്നൽ നൽകുന്നതിനായി തിരമാലകളുടെ ചിത്രവും ലോഗോയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. കത്തോലിക്ക വിശ്വാസത്തിന്റെ പാരമ്പര്യത്തെ എടുത്തു കാട്ടുന്നതാണ് പുതിയ സ്‌റ്റെല്ലാ മേരിസ് ലോഗോയെന്ന് നൂറാം വാർഷികം ആഘോഷിക്കുന്ന സംഘടനയ്ക്കയച്ച കത്തിൽ കർദ്ദിനാൾ പീറ്റർ ടർക്സൺ പറഞ്ഞു.
Image: /content_image/News/News-2020-09-29-15:35:37.jpeg
Keywords: കടൽ
Content: 14433
Category: 1
Sub Category:
Heading: ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള ബിൽ പാക്ക് സെനറ്റ് കമ്മിറ്റി തള്ളി
Content: ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള ബില്ല് മതപരമായ കാര്യങ്ങൾക്കു വേണ്ടിയുള്ള സെനറ്റ് കമ്മിറ്റി തള്ളിക്കളഞ്ഞു. ന്യൂനപക്ഷം സമൂഹം ഏറെ പ്രതീക്ഷവെച്ചു കൊണ്ടിരിന്ന സുപ്രധാന ബില്ല് സെപ്റ്റംബർ ഇരുപത്തിനാലാം തീയതിയാണ് തള്ളിക്കളഞ്ഞതെന്ന്‍ 'ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് ബില്ല് പാക്കിസ്ഥാന്റെ സെനറ്റിൽ അവതരിക്കപ്പെട്ടത്. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിഗണിക്കപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് നിരവധി അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുസ്ലീം മത വിശ്വാസികളുടെ അവകാശത്തിനുവേണ്ടിയുള്ള ബില്ലാണ് പാസാക്കേണ്ടതെന്നും സെനറ്റർ ഹാഫിസ് അബ്ദുൽ കരീം പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇപ്പോൾ തന്നെ ധാരാളം അവകാശങ്ങൾ നൽകിയിട്ടുണ്ട്. ഹൈന്ദവ പെൺകുട്ടികൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് മുസ്ലിം ചെറുപ്പക്കാരെ വിവാഹം ചെയ്യുമ്പോൾ അത് ആളുകൾ വലിയൊരു പ്രശ്നമാക്കുന്നു. അബ്ദുൽ കരീം പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നടപടികൾ സ്വീകരിച്ചു വരികയാണെന്നും സെനറ്റ് കമ്മറ്റി അവകാശപ്പെട്ടു. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം ന്യൂനപക്ഷ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ മുൻപന്തിയിലാണ്. വിശ്വാസത്തെ പ്രതി ദിനംപ്രതി ക്രൈസ്തവ ഹൈന്ദവ ന്യൂനപക്ഷങ്ങള്‍ നിരവധി പീഡനങ്ങൾ സഹിക്കുന്നുണ്ട്. മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് പാക്കിസ്ഥാൻ എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഓരോ വർഷവും ആയിരത്തോളം ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിനും, മതപരിവർത്തനത്തിനും രാജ്യത്ത് വിധേയരാകുന്നുണ്ട്. തട്ടിക്കൊണ്ടുപോയും കെണിയിൽപെടുത്തിയുമാണ് ഭൂരിപക്ഷം പെൺകുട്ടികളെയും മതപരിവർത്തനത്തിന് വിധേയരാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വിമർശനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ഊർജ്ജിതമാണെങ്കിലും ഭരണകൂടം നിശബ്ദത തുടരുകയാണ്. നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ 2019 നവംബറിൽ ഒരു പാർലമെന്ററി കമ്മിറ്റിക്ക് പാക്കിസ്ഥാൻ രൂപം നൽകിയിരുന്നെങ്കിലും അവരുടെ പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. രാജ്യത്തെ ക്രൈസ്തവര്‍ അതിഭീകരമായ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരകളാകുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് പാക്ക് സെനറ്റ് കമ്മറ്റി ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള ബില്ല് തള്ളിക്കളഞ്ഞതിലൂടെ വ്യക്തമായിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-29-17:52:37.jpg
Keywords: പാക്ക്, പാക്കി
Content: 14434
Category: 1
Sub Category:
Heading: ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി ലാവോസിലെ ഭരണകൂടം
Content: വിയന്റിയൻ: തെക്കു കിഴക്കൻ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വിശ്വാസികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി ഭരണകൂടം. ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പ്രാദേശിക മേഖലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈകൊള്ളുന്നുണ്ടോയെന്ന് ക്രിസ്ത്യന്‍ സംഘടനകളുമായി സഹകരിച്ച് ഉറപ്പ് വരുത്തുവാനുള്ള ശക്തമായ ശ്രമത്തിലാണ് കേന്ദ്ര ഭരണകൂടം. ആഭ്യന്തര മന്ത്രാലയത്തിന്റേയും, ലാവോ ഫ്രണ്ട് ഫോര്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്റേയും സഹകരണത്തോടെ ക്രൈസ്തവര്‍ക്ക് ആരാധനകള്‍ നടത്തുന്നതിനും വിശ്വാസം പ്രഘോഷിക്കുന്നതിനും അനുവദിക്കുന്ന പുതിയ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുവാനുള്ള കഠിനശ്രമത്തിലാണ് വിവിധ സഭകളും. ബുദ്ധ മത ഭൂരിപക്ഷ രാജ്യമായ ലാവോസിലെ ക്രൈസ്തവര്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കഴിയുന്നവര്‍ വിവിധ തരത്തിലുള്ള വിവേചനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. ബോകിയോ, ബോളിഖാംസായി, സാവന്നാഖേത് എന്നീ പ്രവിശ്യകളില്‍ ഈ മാസം ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ ചട്ടങ്ങളും, നിയമങ്ങളും അനുസരിച്ചുകൊണ്ട് ക്രൈസ്തവര്‍ക്ക് ഒരു പരിധി വരെ മതസ്വാതന്ത്ര്യം അനുവദിക്കുന്നതാണ് പുതിയ നിയമം. നിയമം പാസാക്കിയിട്ടും ഗ്രാമപ്രദേശങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ ക്രൈസ്തവരെ രണ്ടാംതരം പൗരന്‍മാരായി കണക്കാക്കുന്നതാണ് ഇത്തരം ബോധവത്കരണം നടത്തുവാന്‍ സഭയേയും സര്‍ക്കാരിനേയും പ്രേരിപ്പിച്ചത്. മറ്റ് ഗ്രാമക്കാര്‍ ഒറ്റപ്പെടുത്തുമോ, ഗ്രാമം വിട്ട് പോകേണ്ടി വരുമോ എന്നിങ്ങനെയുള്ള ഭയത്താല്‍ നിരവധി ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം രഹസ്യമായി കാത്തുസൂക്ഷിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പുതിയ നിയമത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായാല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 70 ലക്ഷം ക്രൈസ്തവരാണ് ലാവോസില്‍ ഉള്ളത്. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 2 ശതമാനത്തിലും താഴെയാണിത്. ഇവരില്‍ പകുതിയും കത്തോലിക്കാ വിശ്വാസികളാണ്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് വിദേശ മിഷ്ണറിമാര്‍ ഇറക്കുമതി ചെയ്ത 'വിദേശ മത'മായിട്ടാണ് ലാവോസിലെ ജനങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ പരിഗണിച്ചു വരുന്നത്. ഫ്രഞ്ച് കോളനിയായിരുന്ന ലാവോസിനെ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഒരുപകരണമായി ക്രൈസ്തവ വിശ്വാസത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചിത്രീകരിച്ചിരുന്നതും ക്രിസ്ത്യാനികള്‍ ഇന്ന്‍ നേരിടുന്ന വിവേചനത്തിന്റെ കാരണമായി നിരീക്ഷിക്കപ്പെടുന്നു. പുതിയ നിയമം ഫലപ്രദമായി നടപ്പിലാക്കിയാല്‍ കാര്യങ്ങള്‍ നേരെയാകും എന്ന വിശ്വാസത്തിലാണ് ലാവോസിലെ ക്രൈസ്തവ ജനത. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-29-19:46:56.jpg
Keywords: ലാവോ, ക്രൈസ്ത
Content: 14435
Category: 18
Sub Category:
Heading: പ്രഭാതഭക്ഷണവും ഉച്ചയൂണും വേണ്ടുവോളം കഴിക്കാം: ഇത് കാഷ് കൗണ്ടറില്ലാത്ത കപ്പൂച്ചിന്‍ മെസ്
Content: കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിലെ ഗാന്ധിപ്രതിമയ്ക്കു മുമ്പില്നിഴന്നു നോക്കിയാല്‍ വേറിട്ടൊരു ഭക്ഷണശാല കാണാം. അകത്തേക്കു കയറി ഭക്ഷണം അല്പം കഴിച്ചാലോ ഗാന്ധിയന്‍ ദര്‍ശനങ്ങളിലലിഞ്ഞു ചേര്‍ന്ന അപരസ്‌നേഹത്തിന്റെ രുചിഭേദങ്ങള്കൂ‍ടി ഊട്ടുമേശയില്‍ അനുഭവിക്കാം. ഇതു കപ്പൂച്ചിന്‍ മെസ്. കപ്പൂച്ചിന്‍ സന്യാസ വൈദികരുടെ പേട്ട ശാന്തി ആശ്രമത്തോടു ചേര്‍ന്നുള്ള സ്‌നേഹത്തിന്റെ ഊട്ടുമുറി. എല്ലാ ദിവസവും ഇവിടെ ചൂടോടെ പ്രഭാതഭക്ഷണവും ഉച്ചയൂണും ഒരുക്കിവയ്ക്കും. നാലിനു ചായയും. ആര്‍ക്കും വന്ന് എടുത്തു കഴിക്കാം. ഭക്ഷണം കഴിച്ചു മടങ്ങും മുമ്പു പണം നല്‍കാന്‍ കൗണ്ടര്‍ അന്വേഷിക്കണ്ട. പകരം തപാല്‍ബോക്‌സിനു സമാനമായ ഒരു ചുവന്നപെട്ടി വച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ തുക അതില്‍ കുറിച്ചിരിക്കുന്നു. പ്രഭാതഭക്ഷണം 25 രൂപ, ഉച്ചയൂണ് 40 രൂപ, വൈകുന്നേരത്തെ ചായയ്ക്കും പലഹാരത്തിനും 10 രൂപ. അധികം തുക ഇട്ടാല്‍ അതു പണമില്ലാതെ വിശന്നു വരുന്നവര്‍ക്കുള്ള ഭക്ഷണത്തിനായി ഉപയോഗിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പണമില്ലാത്തവരോടു ആരും പരിഭവിക്കില്ല. പകരം സ്‌നേഹത്തോടെ ഇങ്ങനെ പറയും. 'നാളെയും വരണം, ഭക്ഷണം കഴിക്കണം, വിശപ്പു മാറ്റണം, സന്തോഷത്തോടെ മടങ്ങണം'. എന്തുകൊണ്ടു കാഷ് കൗണ്ടറില്ല എന്നു ചോദിച്ചാല്‍ മെസിലെ കപ്പൂച്ചിന്‍ വൈദികരുടെ പുഞ്ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ: ഇതു ഹോട്ടലല്ല, മെസാണ്. പുതിയൊരു ഭക്ഷണ സംസ്കാരമാണ് ഇതു വിളിച്ചുപറയുന്നത്. ഭക്ഷണം കഴിക്കാതെയും മെസിലെത്തി സ്‌നേഹത്തോടെ പെട്ടിയില്‍ പണം നിക്ഷേപിച്ചു പോകുന്നവരുണ്ടെന്നും വൈദികര്‍ പറയുന്നു. കോതമംഗലം സ്വദേശിയായ ഫാ. ജോര്‍ജ് ചേലപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മേരിമാതാ ആയുര്‍വേദ ആശുപത്രിയുടെ കാന്റീനാണു പൊതുജനങ്ങള്‍ക്കുള്ള മെസാക്കി മാറ്റിയത്. ലളിതമായ കാര്‍ട്ടൂണുകളും മനോഹരമായ നിറക്കൂട്ടുകളും പുസ്തകങ്ങളും മെസിന്റെ അകംകാഴ്ചയെ ഹൃദ്യമാക്കുന്നു. കപ്പൂച്ചിന്‍ വൈദികനും എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടികാടിന്റെ സാന്നിധ്യവും മെസിലുണ്ട്.
Image: /content_image/India/India-2020-09-30-09:45:35.jpg
Keywords: അഞ്ചപ്പ, കപ്പൂ
Content: 14436
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു
Content: കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യക്ഷേമ സംഘടനയായ കാരിത്താസ് ഇന്ത്യയുടെ 58ാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ നടന്ന ദിനാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യ കാന്‍സര്‍ പ്രവര്‍ത്തന മേഖലയില്‍ നടപ്പിലാക്കി വരുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി ആരംഭിച്ച ടെലി മെഡിസിന്‍ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എംപി, ഫാ. ജേക്കബ് മാവുങ്കല്‍, ഡോ. പി. ജയശങ്കര്‍, ബിന്ദു റോണി, ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, സി.ടി. നെല്‍സണ്‍, ബബിത ആലി, അബീഷ് ആന്റണി, അതിഥിത്തൊഴിലാളികളുടെ സമൂഹത്തില്നിണന്ന് എംജി യൂണിവേഴ്‌സിറ്റി ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പായല്‍കുമാരി എന്നിവര്‍ സംസാരിച്ചു
Image: /content_image/India/India-2020-09-30-09:53:38.jpg
Keywords: കാരിത്താ
Content: 14437
Category: 18
Sub Category:
Heading: വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠയുമായി കെസിബിസി
Content: കൊച്ചി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠയുമായി കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയും രംഗത്ത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി. 2016 മുതല്‍ നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന മൂവായിരത്തിലധികം അധ്യാപകര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി ശമ്പളം നല്‍കിയിട്ടില്ല. വിദ്യാഭ്യാസവകുപ്പില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുകയാണ്. വിട്ടുവീഴ്ചാമനോഭാവത്തോടെ മാനേജുമെന്റുകള്‍ മുന്നോട്ടുവച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍പോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഭരണഘടന അനുവദിക്കുന്ന വിദ്യാഭ്യാസ അവകാശങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വണ്‍ടൈം സെറ്റില്‍മെന്റിലൂടെ സംരക്ഷിത അധ്യാപകരെ സ്വീകരിക്കാമെന്ന മാനേജുമെന്റ് വാഗ്ദാനത്തോടുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്കു സമീപനമാണ് ആശങ്കയുളവാക്കുന്നത്. 2014 മുതലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഏഴാമത്തെ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിച്ചിട്ടും തസ്തികനിര്‍ണയവും ശമ്പളവിതരണവും നടപ്പിലാക്കിയിട്ടില്ല. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ മാറ്റം വരുത്തിയ അധ്യാപക വിദ്യാര്‍ഥി അനുപാതം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. സുപ്രീം കോടതിയും കേരള ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം മാറ്റുന്നത് പ്രതിഷേധാര്‍ഹമാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് കോളജ് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള സ്വയംഭരണാധികാരമുള്ള സര്‍വകലാശാലകളുടെ അധികാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കാനുള്ള അധികാരം വിദ്യാഭ്യാസ ഓഫീസര്‍മാരില്നിളന്ന് ഏറ്റെടുക്കുകയാണ്. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് അധികാരകേന്ദ്രീകരണം നടത്തുന്നു എന്ന് ആക്ഷേപിക്കുന്നവര്തവന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് അധികാര കേന്ദ്രീകരണം നടപ്പിലാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് വിദ്യാഭ്യാസമേഖലയോടുള്ള അവഗണനയ്ക്കെതിരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനും വിദ്യാഭ്യാസകമ്മീഷന്റെയും ടീച്ചേഴ്സ് ഗില്‍ഡിന്റെയും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ സംസ്ഥാനത്തെ 32 രൂപതാസമിതികളുടെയും നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു പ്രതിഷേധസദസുകള്‍ നടത്തും. വിവിധ രൂപതനേതൃത്വവും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളും പങ്കെടുക്കും.
Image: /content_image/India/India-2020-09-30-10:03:05.jpg
Keywords: കെ‌സി‌ബി‌സി
Content: 14438
Category: 1
Sub Category:
Heading: അസർബൈജാന്‍ അർമേനിയ പോരാട്ടം: സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അതിർത്തിയെ ചൊല്ലി അസർബൈജാനും അർമേനിയയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. സംഭാഷണവും കൂടിയാലോചനകളും വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതിന് സന്മനസിന്റെയും സാഹോദര്യത്തിൻറെയും സമൂർത്ത പ്രവർത്തികളിലേർപ്പെടാൻ പ്രദേശത്ത് സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു. കൗക്കാസൂസ് പ്രദേശത്ത് നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് ആശങ്കാജനകമായ വാർത്തകളാണ് എത്തുന്നതെന്നു പറഞ്ഞ പാപ്പ, സമാധാനം സംജാതമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. 4400 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നാഗർണൊ-കരബാക്ക് പർവ്വത മേഖലയ്ക്കുവേണ്ടി നാലു പതിറ്റാണ്ടായി അർമേനിയയും അസർബൈജാനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഒരാഴ്ചയായി നടക്കുന്ന റോക്കറ്റാക്രമങ്ങളിലും മിസൈൽ ആക്രമണങ്ങളിലുമായി ആകെ 67 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെപേർക്ക് ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ക്രൈസ്തവർ ഭൂരിപക്ഷമുള്ള അർമേനിയയെ പിന്തുണച്ചുകൊണ്ട് റഷ്യയും മുസ്ലീങ്ങൾ ഭൂരിപക്ഷം വരുന്ന അസർബൈജാനെ തുണച്ചുകൊണ്ട് തുർക്കിയും യുദ്ധത്തിൽ ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കൂടുതല്‍ വര്‍ഗ്ഗീയ ചേരിതിരിവിലേക്ക് നയിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-30-10:40:26.jpg
Keywords: പാപ്പ, യുദ്ധ
Content: 14439
Category: 1
Sub Category:
Heading: നൈജീരിയായില്‍ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം
Content: ഡെൽറ്റ: നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്തുനിന്ന് ശനിയാഴ്ച തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ മോചിതനായി. ഇന്നലെ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകുന്നേരം നാലരക്കാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ഇസീൽ ഉക്കു രൂപതയുടെ കമ്മ്യൂണിക്കേഷൻ വക്താവ് ഫാ. ചാൾസ് ഉഗാൻവ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. സെന്റ് പീറ്റർ ആൻഡ് പോൾ കത്തോലിക്ക ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ജൂഡ് ഒൻയബാഡിയെ സെപ്റ്റംബർ 26നു അദ്ദേഹത്തിന്റെ ഫാമിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഫാമിലെ ജോലിക്കാർക്ക് വേതനം നൽകാൻ എത്തിയതായിരുന്നു വൈദികൻ. അദ്ദേഹത്തോടൊപ്പം ഒപ്പം മൂന്ന് ജോലിക്കാരെയും തട്ടിക്കൊണ്ടുപോയെങ്കിലും അവരെ അന്നു വൈകിട്ട് വിട്ടയച്ചിരിന്നു. പിടിച്ചുകൊണ്ടുപോയ സമയത്ത് തോക്കുധാരികൾ മർദ്ദിച്ചത് അല്ലാതെ വലിയ പരിക്കുകൾ ഫാ. ജൂഡിന്റെ ശരീരത്തിൽ ഇല്ലെന്നും ഫാ. ചാൾസ് ഉഗാൻവ വ്യക്തമാക്കി. എന്നാൽ മോചനദ്രവ്യം നൽകിയാണോ അദ്ദേഹത്തെ വിട്ടയച്ചതെന്ന് സ്ഥിരീകരിക്കാൻ വക്താവ് തയ്യാറായില്ല. ഇതിനു മുന്‍പും ഫാ. ജൂഡ് ഒൻയബാഡി തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് നൈജീരിയ. ഡെൽറ്റാ സംസ്ഥാനത്തെ ഇസീൽ ഉക്കു രൂപത ഉള്‍പ്പെടുന്ന പ്രദേശത്ത് കൂടുതലും ക്രൈസ്തവ വിശ്വാസികളാണ് അധിവസിക്കുന്നതെങ്കിലും മുസ്ലിം ആയുധധാരികളുടെ സാന്നിധ്യം ഇവിടെ സജീവമാണ്. ഉത്തര നൈജീരിയയിൽ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇസീൽ ഉക്കു രൂപതയിലെ തന്നെ ആറ് വൈദികരെയെങ്കിലും 2018നു ശേഷം തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസം അക്രമകാരികൾ തട്ടിക്കൊണ്ടുപോയ വൈദികന് ഗുരുതരമായ പരിക്കേറ്റിരുന്നു. മുസ്ലിം ഫുലാനി ഗോത്രവർഗക്കാര്‍ക്ക് പുറമെ ബൊക്കോഹറാം തീവ്രവാദികളിൽ നിന്നും കടുത്ത ഭീഷണിയാണ് നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്നത്. സംഘടനയുടെ തീവ്രവാദ പ്രവർത്തനം മൂലം ഏകദേശം 20 ലക്ഷത്തിലധികം ആളുകൾക്ക് സ്വഭവനങ്ങളിൽ നിന്നും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-30-11:58:17.jpg
Keywords: നൈജീ