Contents
Displaying 14121-14130 of 25133 results.
Content:
14470
Category: 18
Sub Category:
Heading: പിഎസ്‌സി നിയമനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നിലവില്‍ വന്ന പത്തു ശതമാനം സാമ്പത്തിക സംവരണം (ഇഡബ്ള്യുഎസ് റിസര്‍വേഷന്‍) പിഎസ്‌സി നിയമനങ്ങളില്‍ ബാധകമാക്കികൊണ്ടുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് വിശദമായ നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 10% സംവരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 3-1-2020ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സില്‍ ആവശ്യമായ ഭേദഗതികള്‍ ഇതുവരെ വരുത്തിയിട്ടില്ല. ഇതിന്‍റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതരമായ കാലതാമസം ഉണ്ടായിരിക്കുകയാണ്. ഇതുമൂലം അര്‍ഹരായ അനേകായിരങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇ ഡബ്ല്യു എസ് സംവരണത്തെ വളരെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന പ്രായപരിധി കഴിയാറായ ധാരളം പേരുണ്ട്. 2019ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും ഇതര സംസ്ഥാനങ്ങളിലുമുള്‍പ്പടെ പത്തു ശതമാനം സാമ്പത്തിക സംവരണം യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍, കേരളത്തില്‍ സാമ്പത്തിക സംവരണം അട്ടിമറിക്കുന്നതിനുള്ള സംഘടിതമായ ഗൂഡശ്രമങ്ങള്‍ നടക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി. സുറിയാനിക്രൈസ്തവരും വിവിധ ഹൈന്ദവ വിഭാഗങ്ങളും ജാതി-മതരഹിതരും എല്ലാം ഉള്‍പ്പെടുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള സര്‍ക്കാരിനോട് പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-10-04-10:50:33.jpg
Keywords: ആന്‍ഡ്രൂ

14471
Category: 18
Sub Category:
Heading: അപ്നാദേശ് ടിവിക്കു തുടക്കമായി
Content: കോട്ടയം: കോട്ടയം അതിരൂപത മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലായ അപ്നാദേശ് ടിവി ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍ എംപി, അതിരൂപതാ അല്മായ സംഘടനാ പ്രസിഡന്റുമാരായ തമ്പി എരുമേലിക്കര, പ്രഫ. മേഴ്‌സി ജോണ്‍, ലിബിന്‍ ജോസ് പാറയില്‍, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടിനേഷ് കുര്യന്‍ പിണര്‍ക്കയില്‍, അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുര്യത്തറ, അതിരൂപതാ കൂരിയ അംഗങ്ങള്‍, അതിരൂപത മീഡിയ കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-10-04-11:04:30.jpg
Keywords: ക്നാനാ

14472
Category: 14
Sub Category:
Heading: വിശുദ്ധ കുര്‍ബാനയും ആരാധനകളും യാമപ്രാർത്ഥനകളും തത്സമയം ലഭ്യമാക്കുവാന്‍ വെബ്സൈറ്റുമായി കാർളോ ബ്രദേഴ്സ്
Content: കൊച്ചി: കത്തോലിക്ക സഭയിൽ വത്തിക്കാനുമായി ഐക്യത്തിലുള്ള എല്ലാ വ്യക്തിഗത സഭകളിലെയും തിരുകർമ്മങ്ങൾ ആരാധനകൾ, യാമപ്രാർത്ഥനകൾ എന്നിവ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും ലൈവായി സംപ്രേക്ഷണം ചെയ്യുവാന്‍ {{ carlohub.com -> http://carlohub.com/ }} എന്ന വെബ്സൈറ്റുമായി കാർളോ ബ്രദേഴ്സ്. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച് ഒടുവില്‍ നിത്യതയിലേക്ക് യാത്രയായ കാര്‍ളോ അക്യൂട്ടിസിന്റെ ജീവിത സന്ദേശത്തില്‍ ആകൃഷ്ട്ടരായി നിരവധി ശുശ്രൂഷകള്‍ ആരംഭിച്ച ബ്രദർ എഫ്രെം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ചേർന്നാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. ബ്രദർ ജോണിന്റെ സഹോദരൻ ലിജോ ജോർജും സംരഭം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ മാർ ജോർജ് ആലഞ്ചേരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കാർളോ ഹബ് എന്ന പേരിൽ ഔദ്യോഗിക യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നവ സുവിശേഷവത്കരണ മാധ്യമങ്ങളിലുടെ നടത്തുവാൻ ഇരുവരും കാട്ടുന്ന തീക്ഷണതയെ കര്‍ദ്ദിനാള്‍ അനുമോദിച്ചു. ഒരു ഇടയനും ഒരു തൊഴുത്തും ഇനി വെറും വാക്കുകളല്ലായെന്നും ലോകമുഴുവനുമുള്ള സെമിനാരി വിദ്യാർത്ഥികൾക്ക് ഇവരുടെ പ്രവർത്തനം വളരെ മാതൃകപരമാണെന്നും ജെറുസേലം ലത്തീൻ പാത്രിയർക്കീസ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്‌റ്റ പിസബല്ല വാട്സാപ്പ് സന്ദേശത്തിലൂടെ പറഞ്ഞു. എല്ലാ സഭകളിലെയും കുർബാനകൾ ലൈവായി എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ 12 വ്യക്തി സഭകളുടെ കുർബാനകളും സഭാ തലവന്മാരുടെ പ്രസംഗങ്ങളും ഈ വെബ്സൈറ്റിൽ ലൈവായി ലഭിക്കുന്നതാണ്. കത്തോലിക്കാ സഭയുടെ സത്യ വിശ്വാസങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ചേര്‍ന്ന് ഒരുക്കിയ 'കാര്‍ളോ വോയ്സ്' എന്ന മാഗസിന്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ഫ്രാൻസിസ് പാപ്പ, സഭയിലെ പാത്രിയാര്‍ക്കീസുമാർ, നൂറിലധികം മെത്രാന്മാർ അടക്കം നിരവധി പ്രമുഖര്‍ ഇരുവരെയും അനുമോദിച്ചുകൊണ്ട് ഇ മെയില്‍ സന്ദേശങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും അയച്ചിരിന്നു. തിരുസഭയിൽ ഒരുമയുടെ ഒരു പുതിയ കാലഘട്ടത്തിനാണ് വെബ്സെറ്റിലൂടെ ഉദ്ദേശിക്കുന്നതെന്നും തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും കാര്‍ളോ ബ്രദേഴ്സ് അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-04-12:10:32.jpg
Keywords: കാര്‍ളോ

14473
Category: 1
Sub Category:
Heading: ചൈനയില്‍ ക്രിസ്ത്യന്‍ ബുക്ക്‌സ്റ്റോര്‍ ഉടമക്ക് ഏഴു വര്‍ഷത്തെ തടവും 30,000 ഡോളര്‍ പിഴയും
Content: ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസിയായ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറിന്റെ ഉടമസ്ഥന് ഏഴു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ച് ചൈനീസ് ഭരണകൂടം. തടവിനു പുറമേ ഏതാണ്ട് മുപ്പതിനായിരം യുഎസ് ഡോളറിന്റെ പിഴയും വിധിച്ചിട്ടുണ്ട്. ഷേജിയാങ് പ്രവിശ്യയിലെ തായിഷോ നഗരത്തില്‍ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോര്‍ നടത്തിക്കൊണ്ടിരുന്ന ‘ചെന്‍ യു’ എന്ന ക്രൈസ്തവ വിശ്വാസിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് പുറത്തുവിട്ടിരിക്കുന്നത്. തായ്വാനില്‍ നിന്നും, അമേരിക്കയില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത വിശുദ്ധ ഗ്രന്ഥങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ലിന്‍ഹായി നഗരത്തിലെ പീപ്പിള്‍സ് കോടതി ‘ചെന്‍ യു’വിന് 7 വര്‍ഷത്തെ തടവുശിക്ഷക്ക് പുറമേ, 2,00,000 ആര്‍.എം.ബി ($29,450) പിഴയും വിധിച്ചിട്ടുണ്ടെന്നു ചൈനീസ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിലെ ഫാ. ‘ഫ്രാന്‍സിസ് ലിയു’ പങ്കുവെച്ച കോടതി രേഖയില്‍ പറയുന്നു. ‘ചെന്‍ യു’വിന്റെ പക്കലുണ്ടായിരിന്ന 12,864 ക്രിസ്ത്യന്‍ ഗ്രന്ഥങ്ങളും ലിന്‍ഹായി സിറ്റി പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ പിടിച്ചെടുത്തിട്ടുണ്ട്. ബുക്ക്സ്റ്റോറില്‍ നിന്നും ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടുന്ന പുസ്തകങ്ങള്‍ വാങ്ങിയവരെക്കുറിച്ച് ദേശവ്യാപകമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നാണ് ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ചൈനീസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവായാണ് സംഭവത്തെ എല്ലാവരും നോക്കികാണുന്നത്. കഴിഞ്ഞ വര്‍ഷം ‘വീറ്റ് ബുക്ക്സ്റ്റോര്‍’ ഉടമ ‘ഷാങ് ഷവോമായി’യെ തടവിലാക്കിയതും ഇതേ ആരോപണം ഉന്നയിച്ചായിരിന്നു. ചൈനയിലെ ജനങ്ങള്‍ക്ക് ഇടയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ സ്വാധീനം കുറയ്ക്കുക എന്നതാണ് ഇത്തരം നിയന്ത്രണങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2018-ല്‍ ഓണ്‍ലൈന്‍ വഴിയുള്ള ബൈബിള്‍ വില്‍പ്പന നിരോധിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമാണ് ചൈനയില്‍ നിയമപരമായി ബൈബിള്‍ വില്‍ക്കുവാന്‍ അനുവാദമുള്ളത്. ദേവാലയങ്ങളില്‍ സ്ഥാപിച്ചിരുന്ന ആയിരകണക്കിന് കുരിശുരൂപങ്ങള്‍ തകര്‍ത്തതും ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ്. ചൈനീസ് ഭരണകൂടം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്കനുസൃതമായി ബൈബിള്‍ മാറ്റിയെഴുതുവാന്‍ ശ്രമിക്കുന്നുവെന്ന് യു.എസ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-04-13:22:38.jpg
Keywords: ചൈന, ബൈബി

14474
Category: 24
Sub Category:
Heading: ക്രിസ്തുവിന്റെ ഗന്ധമുള്ള വിശുദ്ധ ഫ്രാൻസിസ് അസീസ്സി
Content: "രണ്ടാം ക്രിസ്തു" എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ഇന്ന് തിരുസഭാ ആഘോഷിക്കുകയാണ്. എല്ലാവർക്കും സ്നേഹത്തോടെ മംഗളാശംസകൾ നേരുകയും, ഒപ്പം വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി, ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. "എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ." ക്രിസ്തുവിനെ അനുഗമിക്കുവാനുള്ള വിളി എല്ലാവർക്കുമുള്ളതാണ്. പക്ഷേ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയെ പോലെ ക്രിസ്തുവിനെ ആരെങ്കിലും അനുകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധൻ, രണ്ടാം ക്രിസ്തു, ചരിത്രത്തിലാദ്യമായി പഞ്ചക്ഷതം ലഭിച്ചവൻ, എന്നൊക്കെ അറിയപ്പെടാനുള്ള ഭാഗ്യം,ഒരു നിസാരകാര്യമല്ല. അതിന് വിശുദ്ധ ഫ്രാൻസിസ് അസീസി കടന്നുപോയത്, തിരസ്കരണത്തിന്റെയും, വേദനയുടെയും, ത്യാഗത്തെയും, പ്രായശ്ചിത്തപ്രവർത്തികളുടെയും, സ്വയം ശൂന്യവൽക്കരണത്തിന്റെയും, പുണ്യത്തിന്റെയും ജീവിതാനുഭവങ്ങളിലൂടെയായിരുന്നു. ദൈവമേ, "മറ്റൊരു ക്രിസ്തുവായി" മാറേണ്ട പുരോഹിതനായ ഞാൻ അങ്ങയുടെ മുൻപിൽ നിസ്സഹായനായി നിൽക്കുമ്പോൾ, പൗരോഹിത്യം സ്വീകരിക്കാൻ യോഗ്യതയില്ല എന്ന് സ്വയം എളിമപ്പെട്ടു പറഞ്ഞവൻ, "രണ്ടാം ക്രിസ്തു" എന്ന് വിളിക്കപെടുമ്പോൾ, ഞാനും പ്രാർത്ഥിച്ചു പോവുകയാണ് " ദൈവമേ, എന്നിൽ ഒരു ക്രിസ്തു രൂപപ്പെട്ടിരുനെങ്കിൽ!" "ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ..." ഫ്രാൻസിസ് അസീസ്സിയുടെ ഈ പ്രാർത്ഥന, എന്നും വിശുദ്ധ കുർബാനയ്ക്കു ശേഷം ഞങ്ങളുടെ ഇടവക ദേവാലയത്തിൽ ചൊല്ലിയിരുന്നതു കൊണ്ട് കുഞ്ഞുനാളു തുടങ്ങി വിശുദ്ധ ഫ്രാൻസിസ് അസീസ്സിയോട് എന്റെ ഉള്ളിലൊരു സ്നേഹമുണ്ടായിരുന്നു. "എന്നെങ്കിലും വിശുദ്ധൻ ജീവിച്ച പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കണേ, എന്ന് വിശുദ്ധനോട് പ്രാർത്ഥിക്കുമായിരുന്നു. അത് ഒരു വിദൂരസ്വപ്നം മാത്രമാണന്നു അറിയാമെങ്കിലും, കുഞ്ഞുനാളിലെ എന്റെ ആഗ്രഹമായിരുന്നു അത്. പക്ഷെ സുഹൃത്തേ, നിന്റെ പ്രാർത്ഥന നിഷ്കളങ്കമാണെങ്കിൽ, വിശ്വാസത്തോടെയുള്ളതാണെങ്കിൽ, ആത്മാർത്ഥതയുള്ളതാണെങ്കിൽ, വിശുദ്ധരോടു മാദ്ധ്യസ്ഥം യാചിച്ചാൽ തീർച്ചയായും നടക്കും എന്നത് സത്യമാണ്.കഴിഞ്ഞ വർഷം ഇറ്റലിയിലുള്ള, അസീസി നഗരത്തിൽ പോകുവാനും, വിശുദ്ധൻ ജീവിച്ച പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി. ദൈവത്തിനു സ്തുതി. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രം അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. പുണ്യം നിറഞ്ഞ, എളിമ നിറഞ്ഞ, വിശുദ്ധി നിറഞ്ഞ, തന്റെ ജീവിതം കൊണ്ട്, തിരുസഭയെ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു വിശുദ്ധൻ ഉണ്ടാവുകയില്ല. ധനികനായ വസ്ത്ര വ്യാപാരിയുടെ മകൻ ആയിരുന്നുവെങ്കിലും "ദൈവം ഒരു അനുഭവമായപ്പോൾ", ഉടുതുണി പോലും അഴിച്ചു കളഞ്ഞു ക്രിസ്തുവിനെ അനുധാവനം ചെയ്യുവാൻ ചങ്കുറപ്പോടെ വീടുവിട്ടു ഇറങ്ങി. ഇന്ന്, വീട് വിട്ടിറങ്ങി എന്നു പറയുന്നവരുടെ ഉള്ളിൽ പോലും ഇനിയും ഉപേക്ഷിക്കാത്ത എത്രയോ "വീട് അനുഭവങ്ങൾ!" വിശുദ്ധ ഫ്രാൻസീസിന്റെ ജീവിതത്തിലെ നിർണായകമായ ഒരു വഴിത്തിരിവായിരുന്നു, അസീസിയിലുള്ള "സാൻ ഡാമിയാനോ" ദേവാലയത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ, അവൻ കേട്ട ദൈവത്തിന്റെ സ്വരം. " ഫ്രാൻസിസ് തകർന്നുകിടക്കുന്ന ദേവാലയം നീ പുതുക്കിപ്പണിയുക." സ്വന്തം കരം കൊണ്ട് സാൻ ഡാമിയാനോ ദേവാലയം പുതുക്കി പണിയുവാൻ ഫ്രാൻസിസ് ആരംഭിച്ചു. എന്നാൽ പിന്നീട് ഫ്രാൻസീസിന് മനസ്സിലായി, താൻ പുതുക്കി പണിയേണ്ട ദേവാലയം തിരുസഭ മാത്രമല്ല, "തന്റെ ഉടലാകുന്ന, ശരീരമാകുന്ന ദേവാലയം തന്നെയാണെന്ന്! അതേ,നിന്റെ ശരീരം പരിശുദ്ധാത്മാവിനെ ആലയമാണ്. ദൈവമേ, ഞാനാകുന്ന ദൈവാലയം പുതുക്കി പണിയാൻ എന്ന് തുടങ്ങും? സുഹൃത്തേ, നിന്നിൽ ഒരു "പള്ളി" പണി ആരംഭിക്കാൻ ഇനിയും വൈകരുത്. അസീസിയിലുള്ള സെന്റ് മേരീ ഓഫ് ഏഞ്ചൽസ് ബസിലിക്കയുടെ അരികിൽ, "മുള്ളില്ലാത്ത ഒരു റോസാപൂന്തോട്ടം" കാണുവാൻ സാധിക്കും. ഒരുവേള അതിശയമെങ്കിലും സത്യമിതാണ്, സന്യാസജീവിതം ഉപേക്ഷിക്കുവാനും, ലോകമോഹങ്ങളുടെ ഭൗതികജീവിതം സ്വീകരിക്കുവാനുള്ള തീവ്രമായ പ്രലോഭനങ്ങൾ ഉണ്ടായപ്പോൾ, വിശുദ്ധ ഫ്രാൻസിസ് നഗ്നനായി ആ റോസാ ചെടികളിൽ കിടന്നുരുണ്ടു പരിത്യാഗം അനുഷ്ഠിച്ചു. വിശുദ്ധന്റെ വിശുദ്ധിയുടെ അടയാളമെന്നോണം ഇന്നും പൂന്തോട്ടത്തിൽ ഒരു മുള്ള് പോലുമില്ല. ദൈവമേ എത്ര റോസാചെടികളിൽ കിടന്നുരുണ്ടാലാണ് എന്റെ ജീവിതത്തിൽ മാറ്റം വരുക? ചരിത്രം പറയുന്നു, തന്റെ മാനസാന്തരത്തിന് ശേഷം, വിശുദ്ധ ഫ്രാൻസിസ് തെരുവിൽ അലഞ്ഞുനടക്കുന്ന, സമൂഹം പുറംതള്ളിയ, കുഷ്ഠരോഗികളെപോലും ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി, സന്തോഷത്തോടെ ആശ്ലേഷിക്കുമായിരുന്നു. ഒരിക്കൽ ഒരു കുഷ്ഠരോഗിയെ ഫ്രാൻസിസ് ആശ്ലേഷിച്ചപ്പോൾ അവൻ വിളിച്ചുപറഞ്ഞു: "You smell Christ", "നിനക്ക് ക്രിസ്തുവിന്റെ ഗന്ധമാണ്!!!സുഹൃത്തേ വിശുദ്ധ ഫ്രാൻസിസ് നമ്മോടും പറയുന്നത് മറ്റൊന്നുമല്ല, "നിന്നിൽ ക്രിസ്തുവിന്റെ ഗന്ധം ഉണ്ടാകണം." പലപ്പോഴും നമ്മുടെ ഗന്ധം മറ്റുള്ളവർ അറിയാതിരിക്കാൻ "പെർഫ്യൂം" അടിച്ചു നടക്കുന്നവരല്ലേ നമ്മൾ? നിന്റെ കുടുംബത്തിൽ, നിന്റെ സമൂഹത്തിൽ, നീ ആയിരിക്കുന്ന സ്ഥലങ്ങളിൽ, നിന്റെ സാന്നിധ്യം മറ്റുള്ളവർക്ക് എപ്രകാരമാണ്? "ഇവൻ ജനിക്കാതിരുന്നെങ്കിൽ" എന്നു പറയത്തക്ക വിധത്തിൽ, മറ്റുള്ളവർക്കു നിന്റെ സാന്നിധ്യം അരോചകമായി മാറുന്നുണ്ടോ, അതോ ആശ്വാസം നൽകുന്നതാണോ? ഓർക്കുക, ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാർ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതു അവന്റെ മുറിവുകളിലൂടെയായിരുന്നു. അതുപോലെ, മറ്റുള്ളവർക്കുവേണ്ടി നിന്റെ സഹനത്തിലൂടെ, നൊമ്പരങ്ങളിലൂടെ, ത്യാഗത്തിലൂടെ, കണ്ണുനീരിലൂടെ, പ്രാർത്ഥനയിലൂടെ, നീയും അവർക്കു ക്രിസ്തുവായി മാറുക. നിന്നിലും തിരുമുറിവുകൾ അവശേഷിക്കട്ടെ! വിശുദ്ധ ഫ്രാൻസീസിന്റെ മാധ്യസ്ഥം നമ്മെ അതിനു സഹായിക്കട്ടെ. വിശുദ്ധ ഫ്രാൻസിസ് പഠിപ്പിച്ച പ്രാർത്ഥന നമുക്ക് ഒരിക്കൽ കൂടി ഏറ്റു പ്രാർത്ഥിക്കാം. "ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്തു സ്നേഹവും, ദ്രോഹമുള്ളിടത്തു ക്ഷമയും, സന്ദേഹമുള്ളിടത്തു വിശ്വാസവും, നിരാശയുള്ളിടത്തു പ്രത്യാശയും, അന്ധകാരമുള്ളിടത്തു പ്രകാശവും, സന്താപമുള്ളിടത്തു സന്തോഷവും,ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും, എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്". ആമേൻ. എല്ലാവർക്കും ഒരിക്കൽ കൂടി, വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളാശംസകളും, പ്രാർത്ഥനകളും. ദൈവം അനുഗ്രഹിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2020-10-04-15:35:38.jpg
Keywords: ഫ്രാൻസിസ് അസീസി, ക്രിസ്തു

14475
Category: 9
Sub Category:
Heading: ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10ന്: ജപമാല രഹസ്യങ്ങളിലെ അനുഗ്രഹ സുവിശേഷവുമായി സെഹിയോൻ യുകെ
Content: പരിശുദ്ധ ദൈവ മാതാവിനോടുള്ള ജപമാല ഭക്തിയിൽ , മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നടക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ , ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജ് സ്പിരിച്വൽ ഡയറക്ടർ കാനൻ ജോൺ യുഡ്രിസ്, അമേരിക്കയിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ ജോർജ് പട്ടേരിൽ , സെഹിയോൻ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ കോ ഓർഡിനേറ്ററുമായ ബ്രദർ. ജോൺസൺ ജോസഫ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും. {{ http://www.sehionuk.org/LIVE ->http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{green->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ +44 7506 810177 <br> അനീഷ് 07760 254700 <br> ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2020-10-04-15:30:32.jpg
Keywords: രണ്ടാം

14476
Category: 1
Sub Category:
Heading: അസർബൈജാന്‍ അര്‍മേനിയ പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര ഇടപെടൽ തേടി ജെറുസലേമിലെ ക്രൈസ്തവ നേതാക്കൾ
Content: ജെറുസലേം: അസർബൈജാനും അര്‍മേനിയയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഇടപെടൽ ആവശ്യമാണെന്ന് ജെറുസലേമിലെ വിവിധ ക്രൈസ്തവസഭകളുടെ നേതാക്കൾ. ഒക്ടോബർ രണ്ടാം തീയതി വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത കുറിപ്പിലാണ് ഐക്യരാഷ്ട്ര സഭയുടെയും ലോക നേതാക്കളുടെയും ഇടപെടൽ ഈ അവസരത്തിൽ മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അത്യന്താപേക്ഷിതമാണെന്നു ക്രൈസ്തവ സഭാ നേതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന സായുധ പോരാട്ടത്തിൽ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് തിയോഫിലസ് മൂന്നാമൻ, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആര്‍ച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല തുടങ്ങിയ പ്രമുഖർ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. സംഘർഷത്തിന്റെ ഭാഗമായിട്ടുള്ള വിവിധ വിഭാഗങ്ങളുടെ മേൽ ദൈവകരുണ ഉണ്ടാകുന്നതിനായി നേതാക്കള്‍ പ്രാർത്ഥിച്ചു. യൂറോപ്പിലെ നേതാക്കളും റഷ്യൻ, അമേരിക്കൻ പ്രസിഡന്റ്മാരും, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലും വിഷയത്തിൽ ഇടപെടണമെന്ന് പേരുപറഞ്ഞാണ് ക്രൈസ്തവ സഭകളുടെ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തിന് കാരണമായ നഗോർനോ കാരബാക്ക് കൗകാസസ് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ജീവിക്കുന്നവരിൽ ഭൂരിഭാഗം പേരും അർമേനിയൻ വംശജരാണ്. 1920-ലെ ബോൾഷെവിക് വിപ്ലവത്തിനുശേഷം റഷ്യൻ ഏകാധിപതി സ്റ്റാലിൻ പ്രദേശത്തിന്റെ നിയന്ത്രണം അസർബൈജാനു നൽകി. എന്നാൽ സോവിയറ്റ് യൂണിയൻറെ തകർച്ചക്ക് ശേഷം നഗോർനോ കാരബാക്ക് വിവാദ ഭൂമിയായി മാറുകയായിരിന്നു. ജനഹിത പരിശോധനയും തെരഞ്ഞെടുപ്പും നടന്നെങ്കിലും അസർബൈജാൻ സേന ഇതിന് പിന്നാലെ നടത്തിയ ആക്രമണത്തിൽ മുപ്പതിനായിരത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. 1994 ലാണ് അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തൽ കരാർ അംഗീകരിക്കപ്പെടുന്നത്. എന്നാല്‍ സംഘര്‍ശങ്ങള്‍ തുടരുകയായിരിന്നു. അർമേനിയയില്‍ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഇപ്പോഴത്തെ പോരാട്ടത്തിൽ ഏകദേശം ഇരുന്നൂറോളം ആളുകൾ കൊല്ലപ്പെട്ടു. തീവ്ര ഇസ്ലാമിക വാദിയായ പ്രസിഡന്റ് തയിബ് എർദോഗൻ ഭരിക്കുന്ന തുർക്കിയുടെ പിന്തുണ അസർബൈജാനു ലഭിക്കുന്നതാണ് സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-04-16:20:17.jpg
Keywords: അര്‍മേ, അസര്‍

14477
Category: 18
Sub Category:
Heading: ദളിത് കത്തോലിക്കാ മഹാജനസഭ ബുധനാഴ്ച ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും
Content: കോട്ടയം: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) ജപമാലരാജ്ഞിയുടെ തിരുനാള്‍ദിനമായ ബുധനാഴ്ച സംസ്ഥാനത്ത് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. കോവിഡ് 19 മഹാമാരിയുടെ ശമനത്തിനും ദളിതര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ചുമാണ് ഡിസിഎംഎസ് അംഗങ്ങള്‍ സ്വഭവനങ്ങളിലിരുന്ന് ഉപവാസ പ്രാര്‍ത്ഥന ദിനമാചരിക്കുന്നത്. കോട്ടയം ആമോസ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ഫാ. ഡി. ഷാജ്കുമാര്‍, ജയിംസ് ഇലവുങ്കല്‍, എന്‍. ദേവദാസ്, തോമസ് രാജന്‍, സെലിന്‍ ജോസഫ്, ഷാജി ചാഞ്ചിക്കല്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-10-05-09:05:48.jpg
Keywords: ദളിത

14478
Category: 18
Sub Category:
Heading: ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു
Content: ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികൾക്കുള്ള ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകരുടെ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. 9,10 ക്ലാസ്സുകളിലെ പെണ്‍കുട്ടികൾക്ക് 5000 രൂപയും 11,12 ക്ലാസ്സിലെ പെണ്‍കുട്ടികൾക്ക് 6000 രൂപയുമാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുക. ആധാർ കാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്, സ്കൂൾ വെരിഫിക്കേഷൻ ഫോം തുടങ്ങിയവയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ. മറ്റ് സ്കോളർഷിപ്പുകൾ അപേക്ഷിച്ചവരും ലഭിക്കുന്നവരും ആയ കുട്ടികൾക്ക് മൗലാന സ്കോളർഷിപ് ( ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ് ) അപേക്ഷിക്കാൻ അർഹതയില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 31.10.2020. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക്: {{ http://bhmnsmaef.org/maefwebsite/GeneralInstructions.aspx -> http://bhmnsmaef.org/maefwebsite/GeneralInstructions.aspx}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-05-09:44:25.jpg
Keywords: സ്കോള

14479
Category: 1
Sub Category:
Heading: പുതിയ ചാക്രികലേഖനം ലോകത്തിന് പരിചയപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി' (എല്ലാവരും സഹോദരര്‍) ഫ്രാന്‍സിസ് ആഗോള സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തി. ശനിയാഴ്ച അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ കബറിടത്തില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം പാപ്പ ചാക്രിക ലേഖനത്തില്‍ ഒപ്പുവെച്ചെങ്കിലും ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ചാക്രിക ലേഖനം പരിചയപ്പെടുത്തിയത്. സാഹോദര്യത്തെക്കുറിച്ചും സാമൂഹിക സൗഹൃദത്തെക്കുറിച്ചുമുള്ള 'ഫ്രത്തേല്ലി തൂത്തി' എന്ന ചാക്രിക ലേഖനത്തില്‍ ഒപ്പിടുവാന്‍ താന്‍ ഇന്നലെ അസീസ്സിയിലായിരിന്നുവെന്നും 'ലൌദാത്തോ സി' എന്ന തന്റെ മുന്‍ ചാക്രിക ലേഖനത്തിന് പ്രചോദനമായ വിശുദ്ധ ഫ്രാൻസിസിന്റെ ശവകുടീരത്തിൽവെച്ചു അതു അത് ദൈവത്തിന് സമർപ്പിച്ചുവെന്നും പാപ്പ പറഞ്ഞു. മാര്‍പാപ്പമാരായിരിന്ന ജോൺ ഇരുപത്തിമൂന്നാമന്‍ , പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ പാപ്പ എന്നിവർ സൂചിപ്പിച്ചതുപോലെ, മനുഷ്യ സാഹോദര്യവും സൃഷ്ടിയുടെ കരുതലും അവിഭാജ്യ വികസനത്തിലേക്കും സമാധാനത്തിലേക്കും ഉള്ള ഏക മാർഗ്ഗമായി മാറുന്നുവെന്ന് കാലത്തിന്റെ അടയാളങ്ങൾ വ്യക്തമാക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തന്റെ ചാക്രിക ലേഖനത്തില്‍ നിര്‍ധനരേ കൂടുതല്‍ പാവപ്പെട്ടവരാക്കുകയും സമ്പന്നരെ വീണ്ടും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ ആഗോള സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെയുള്ള വിമര്‍ശനം മാര്‍പാപ്പ ആവര്‍ത്തിക്കുന്നുണ്ട്. ഭൂമി നല്കുന്ന വിഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സമൂഹത്തിന്റെ നന്മയാണു കണക്കിലെടുക്കേണ്ടതെന്നും വ്യക്തികള്‍ക്കു വസ്തുക്കളില്‍ പരമാധികാരമുണ്ടെന്ന സങ്കല്പം തള്ളിക്കളയണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. {{ ചാക്രിക ലേഖനത്തിന്റെ ഇംഗ്ലീഷ് പ്രതി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ->http://www.vatican.va/content/francesco/en/encyclicals/documents/papa-francesco_20201003_enciclica-fratelli-tutti.html}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-05-11:18:49.jpg
Keywords: പാപ്പ