category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅസർബൈജാന്‍ അര്‍മേനിയ പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര ഇടപെടൽ തേടി ജെറുസലേമിലെ ക്രൈസ്തവ നേതാക്കൾ
Contentജെറുസലേം: അസർബൈജാനും അര്‍മേനിയയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഇടപെടൽ ആവശ്യമാണെന്ന് ജെറുസലേമിലെ വിവിധ ക്രൈസ്തവസഭകളുടെ നേതാക്കൾ. ഒക്ടോബർ രണ്ടാം തീയതി വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത കുറിപ്പിലാണ് ഐക്യരാഷ്ട്ര സഭയുടെയും ലോക നേതാക്കളുടെയും ഇടപെടൽ ഈ അവസരത്തിൽ മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അത്യന്താപേക്ഷിതമാണെന്നു ക്രൈസ്തവ സഭാ നേതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന സായുധ പോരാട്ടത്തിൽ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് തിയോഫിലസ് മൂന്നാമൻ, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആര്‍ച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല തുടങ്ങിയ പ്രമുഖർ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. സംഘർഷത്തിന്റെ ഭാഗമായിട്ടുള്ള വിവിധ വിഭാഗങ്ങളുടെ മേൽ ദൈവകരുണ ഉണ്ടാകുന്നതിനായി നേതാക്കള്‍ പ്രാർത്ഥിച്ചു. യൂറോപ്പിലെ നേതാക്കളും റഷ്യൻ, അമേരിക്കൻ പ്രസിഡന്റ്മാരും, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലും വിഷയത്തിൽ ഇടപെടണമെന്ന് പേരുപറഞ്ഞാണ് ക്രൈസ്തവ സഭകളുടെ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തിന് കാരണമായ നഗോർനോ കാരബാക്ക് കൗകാസസ് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ജീവിക്കുന്നവരിൽ ഭൂരിഭാഗം പേരും അർമേനിയൻ വംശജരാണ്. 1920-ലെ ബോൾഷെവിക് വിപ്ലവത്തിനുശേഷം റഷ്യൻ ഏകാധിപതി സ്റ്റാലിൻ പ്രദേശത്തിന്റെ നിയന്ത്രണം അസർബൈജാനു നൽകി. എന്നാൽ സോവിയറ്റ് യൂണിയൻറെ തകർച്ചക്ക് ശേഷം നഗോർനോ കാരബാക്ക് വിവാദ ഭൂമിയായി മാറുകയായിരിന്നു. ജനഹിത പരിശോധനയും തെരഞ്ഞെടുപ്പും നടന്നെങ്കിലും അസർബൈജാൻ സേന ഇതിന് പിന്നാലെ നടത്തിയ ആക്രമണത്തിൽ മുപ്പതിനായിരത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. 1994 ലാണ് അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തൽ കരാർ അംഗീകരിക്കപ്പെടുന്നത്. എന്നാല്‍ സംഘര്‍ശങ്ങള്‍ തുടരുകയായിരിന്നു. അർമേനിയയില്‍ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഇപ്പോഴത്തെ പോരാട്ടത്തിൽ ഏകദേശം ഇരുന്നൂറോളം ആളുകൾ കൊല്ലപ്പെട്ടു. തീവ്ര ഇസ്ലാമിക വാദിയായ പ്രസിഡന്റ് തയിബ് എർദോഗൻ ഭരിക്കുന്ന തുർക്കിയുടെ പിന്തുണ അസർബൈജാനു ലഭിക്കുന്നതാണ് സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-04 16:19:00
Keywordsഅര്‍മേ, അസര്‍
Created Date2020-10-04 21:50:17