Contents
Displaying 14091-14100 of 25134 results.
Content:
14440
Category: 1
Sub Category:
Heading: ക്രൈസ്തവരോടുള്ള അസഹിഷ്ണുത വീണ്ടും: കർണ്ണാടക സർക്കാർ 15 കുരിശുകൾ തകർത്തു
Content: ചിക്കബല്ലപൂർ: കര്‍ണ്ണാടകയിലെ ഗെരാഹള്ളി സെന്റ് ജോസഫ് പള്ളിയുടെ സമീപത്തുള്ള കുന്നിൽ സ്ഥാപിച്ചിരുന്ന പതിനഞ്ചു കുരിശുകൾ സർക്കാർ നീക്കം ചെയ്തു. 300 പോലീസുകാരുടെ സാന്നിധ്യത്തിലാണ് 32 മീറ്റർ ഉയരമുള്ള പ്രധാന കുരിശും കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കായി സ്ഥാപിച്ചിരുന്ന 14 ചെറിയ കുരിശുകളും റവന്യൂ ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. സർക്കാർ ക്രൈസ്തവരോടു പുലർത്തുന്ന അസഹിഷ്ണുത മറനീക്കിക്കാട്ടുന്നതാണ് സംഭവമെന്ന് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു. നൂറോളം കുടുംബങ്ങൾ ഉള്ള ഇടവകയാണ് ഗെരാഹള്ളി. സെപ്തംബർ 22നാണ് കുരിശുകൾ നീക്കം ചെയ്യുവാനുള്ള ഉത്തരവ് ഒരു ഉദ്യോഗസ്ഥൻ തനിക്ക് കൈമാറിയതെന്ന് ഇടവക വികാരി ഫാ. ആന്റണി ബ്രിട്ടോ പറഞ്ഞു. അടുത്ത ദിവസം തന്നെ കുരിശുകൾ പൊളിച്ചു നീക്കാൻ ആരംഭിക്കുകയായിരിന്നു. ഹൃദയഭേദകമായ കാഴ്ച കണ്ട് ചിലർ പ്രതിഷേധിച്ചെങ്കിലും നിശബ്ദമായി കണ്ണീർ വാർക്കുവാനേ പലർക്കും സാധിക്കുമായിരുന്നുള്ളു. ചിലർ വേദനയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചുവെന്ന് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശവാസികളായ ക്രൈസ്തവര്‍ ദശാബ്ദങ്ങളായി ഇവിടെ പ്രാർത്ഥിച്ചിരുന്നെങ്കിലും പൊതു സ്ഥലമായിരുന്നതിനാൽ ഭൂമിക്ക് വേണ്ടി സഭ ആവശ്യമുന്നയിച്ചിരുന്നില്ലെന്ന് ബിഷപ്പ് മച്ചാഡോ പറഞ്ഞു. 173 ഏക്കർ വിസ്താരമുള്ള പുൽമേട്ടിൽ ഏക്കറിൽ അമ്പലങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും കുരിശുകൾ നിന്നിരുന്ന സ്ഥലമാണ് ഭരണകൂടം ലക്ഷ്യമിട്ടത്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ബിജെപി ഭരിക്കുന്ന കർണ്ണാടകയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നാല് തവണയാണ് കുരിശുകൾ നീക്കപ്പെട്ടത്. പ്രാര്‍ത്ഥനയില്‍ ശരണംവെയ്ക്കുവാനാണ് ഇടവക വികാരി വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-30-14:25:00.jpg
Keywords: കര്‍ണ്ണാ

14441
Category: 18
Sub Category:
Heading: ക്രൈസ്തവ സന്യാസിനികൾക്കു നേരെയുള്ള സൈബർ ആക്രമണം: കെസിബിസി മുഖ്യമന്ത്രിക്ക് പരാതി നൽകി
Content: കൊച്ചി: സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിടുന്ന സന്യസ്തരുടെ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെട്ടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് കേരളാ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. 'വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍' എന്ന് പ്രസ്താവിച്ചുകൊണ്ട് വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ വനിതാ കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുമായി നൂറ്ററുപതോളം പരാതികള്‍ സന്യസ്തര്‍ നല്‍കിയെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയുമുണ്ടായിട്ടില്ലായെന്നും സമാനമായ നീതിനിഷേധം ഇതിന് മുന്‍പും സന്യസ്ഥര്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കേരളസമൂഹത്തില്‍ നൂറുകണക്കിന് ആതുരാലയങ്ങളും, വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തനനിരതരായ നാല്‍പ്പത്തിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാര്‍. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും, വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവര്‍ ഇക്കാലത്ത് നേരിടുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളില്‍ സന്യസ്തര്‍ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളാണ് അതിന്റെ പ്രധാന കാരണം. ഇക്കാരണത്താല്‍ പൊതുസമൂഹവും കടുത്ത തെറ്റിദ്ധാരണകളില്‍ അകപ്പെടുന്നു എന്ന് മനസിലാക്കിയതിനാല്‍ ചില സാഹചര്യങ്ങളിലെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാന്‍ സഭാനേതൃത്വവും സന്യസ്ത സമൂഹങ്ങളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍പ്പോലും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കപ്പെടുകയുണ്ടായിട്ടില്ല. സമീപകാലത്ത്, തന്റെ യൂട്യൂബ് ചാനലിലൂടെ സാമുവല്‍ കൂടല്‍ എന്ന വ്യക്തി അശ്ലീല ഭാഷയില്‍ സന്യാസിനിമാരെയും ക്രൈസ്തവ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നിരവധി വീഡിയോകള്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 'വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍' എന്ന് പ്രസ്താവിച്ചുകൊണ്ട് അയാള്‍ ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ വനിതാ കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുമായി നൂറ്ററുപതോളം പരാതികള്‍ സന്യസ്തര്‍ നല്‍കിയെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയുമുണ്ടായിട്ടില്ല. നിയമത്തിന്റെ വഴിയേ നീങ്ങാന്‍ ശ്രമിച്ചിട്ടുള്ള സന്യസ്തര്‍ക്കും, അവര്‍ക്കുവേണ്ടി മുന്നിട്ടിറങ്ങിയവര്‍ക്കും സമാനമായ അനുഭവങ്ങളാണ് മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് കെസിബിസി മുഖ്യമന്ത്രിയ്ക്ക് കത്തയയ്ക്കാൻ തീരുമാനിച്ചത്. ഇത്തരം ക്രൂരമായ അവഗണനകള്‍ സന്യസ്തര്‍ക്ക് നേരെ പതിവായിരിക്കുന്നതില്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രതിഷേധം രേഖപ്പെടുത്തിയതോടൊപ്പം, സന്യാസിനിമാര്‍ നല്‍കിയിട്ടുള്ള പരാതികള്‍ക്കുമേല്‍ സത്വരമായ നടപടികള്‍ സ്വീകരിക്കുകയും വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരളസമൂഹം മുഴുവന്‍ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന സന്യസ്തര്‍ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ ശക്തമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും താമസംവിനാ ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-30-15:28:20.jpg
Keywords: കെസിബിസി

14442
Category: 10
Sub Category:
Heading: സുപ്രീം കോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അമിയുടെ പിതാവ് 38 വര്‍ഷമായി സ്ഥിരം ഡീക്കന്‍: വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുന്നു
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജി പദവിയിലേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത അമി കോണി ബാരെറ്റിന്റെ അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രോലൈഫ് പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ചയായിരിന്നു. എന്നാല്‍ രണ്ടു ദിവസമായി ബാരെറ്റിന്റെ പിതാവും കത്തോലിക്ക സഭയിലെ സ്ഥിര ഡീക്കനുമായ മൈക്ക് കോണിയുടെ വിശ്വാസ സാക്ഷ്യമാണ് ഇപ്പോള്‍ ക്രിസ്തീയ മാധ്യമരംഗത്ത് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ 38 വര്‍ഷങ്ങളായി ന്യൂ ഓര്‍ലീന്‍സിന്റെ സമീപത്തുള്ള സെന്റ് കാതറിന്‍ ഓഫ് സിയന്നാ കത്തോലിക്ക ദേവാലയത്തിലെ സ്ഥിര ഡീക്കനായി സേവനം ചെയ്തുവരികയാണ് കോണി. അമി ബാരെറ്റിന്റെ ദൈവ വിശ്വാസത്തിനും കരിസ്മാറ്റിക് ശുശ്രൂഷകളിലുള്ള പങ്കാളിത്തത്തിനും പിന്നില്‍ പിതാവായ മൈക്ക് കോണിയുടെ സ്വാധീനം ചെറുതല്ലായെന്നാണ് വിവിധ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. തീരുമാനങ്ങളായാലും, ജീവിതാനുഭവങ്ങളായാലും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ദൈവവുമായുള്ള തന്റെ ബന്ധത്തില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞതെന്നു കോണി തന്റെ ഇടവക ദേവാലയത്തിനുവേണ്ടി 2018-ല്‍ എഴുതിയ ഒരു സാക്ഷ്യത്തില്‍ കുറിച്ചിട്ടുണ്ട്. 1962ല്‍ അമ്മ മരിച്ചപ്പോള്‍ ആദ്യം തനിക്ക് ദുഖവും, ദേഷ്യവും തോന്നിയെങ്കിലും പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന സാത്താനാല്‍ പരീക്ഷിക്കപ്പെട്ട ജോബിന്റെ ജീവിതകഥ ദൈവത്തോടുള്ള തന്റെ പരിഭവം മാറ്റിയെന്നും, ജീവിതത്തില്‍ പണം ആവശ്യമാണെങ്കിലും പണമല്ല ദൈവമാണ് പ്രധാനമെന്ന് തന്റെ അമ്മയുടെ മരണം തന്നെ പഠിപ്പിച്ചുവെന്നും കോണി പറയുന്നു. പില്‍ക്കാലത്ത് ഈശോ സഭയില്‍ ചേരുവാന്‍ തീരുമാനിച്ചയാളാണ് മൈക്ക് കോണി. ഇഗ്നേഷ്യന്‍ ധ്യാനത്തില്‍ പങ്കെടുത്ത അദ്ദേഹം ഒന്നരവര്‍ഷക്കാലം ഈശോ സഭയില്‍ നോവീഷ്യേറ്റായിരുന്നു. പിന്നീടാണ് തന്റെ ദൈവവിളി വിവാഹമാണെന്ന് തിരിച്ചറിഞ്ഞ് ലിന്‍ഡ എന്ന സ്ത്രീയെ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹ ജീവിതത്തിന് ഇടയിലും കര്‍ത്താവിന് വേണ്ടിയുള്ള തന്റെ ശുശ്രൂഷ തുടരണമെന്ന അതിരില്ലാത്ത ആഗ്രഹം മൈക്ക് കോണിയില്‍ വീണ്ടും മൊട്ടിടുകയായിരിന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെയാണ് ദൈവ ശുശ്രൂഷ ചെയ്യുവാനുള്ള ആഗ്രഹം തന്നില്‍ ഉദിച്ചതെന്നും സ്ഥിര ഡീക്കനാകുവാനുള്ള തീരുമാനം താനും ഭാര്യയും ഒരുമിച്ചെടുത്തതാണെന്നും,കോണി പറയുന്നു. തന്റെ ഭര്‍ത്താവിനെ പ്രതി അത്തരമൊരു തോന്നല്‍ തനിക്കും ഉണ്ടായിരുന്നുവെന്ന് ഭാര്യ ലിന്‍ഡയും സമ്മതിച്ചിട്ടുണ്ട്. ഡീക്കന്‍ പട്ടം സ്വീകരിച്ചതിനു ശേഷമാണ് കോണിയും കുടുംബവും അല്‍മായ സുവിശേഷ കൂട്ടായ്മയായ ‘പീപ്പിള്‍ ഓഫ് പ്രെയിസ്’ല്‍ അംഗമാകുന്നത്. അടിയുറച്ച ക്രൈസ്തവ കുടുംബമായി തുടരുന്നതിന് ഈ കരിസ്മാറ്റിക് കൂട്ടായ്മ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരിന്നു. അമി അടക്കം ഏഴു മക്കളാണ് ഇവര്‍ക്കുള്ളത്. പിതാവിന്റെ മാതൃക പൂര്‍ണ്ണമായും പിന്തുടരുന്ന മകളാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അമി കോണി ബാരെറ്റും. ബാരറ്റിന്റെ കത്തോലിക്കാ വിശ്വാസം തന്നെയാണ് അവരുടെ ജീവിതത്തിന്റെ കേന്ദ്രവും. ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ അമി കോണി ബാരെറ്റിനെ നാമനിര്‍ദേശം ചെയ്തത്. സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടർന്ന് സെനറ്റും വോട്ടെടുപ്പിലൂടെ നാമനിർദേശം അംഗീകരിച്ചാൽ സുപ്രീംകോടതിയിൽ ഒൻപതാമത്തെ ജഡ്ജിയും ആദ്യത്തെ പ്രോലൈഫ് വനിത ജഡ്ജിയുമായി അമി കോണി ബാരറ്റ് മാറും. ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന ബാരെറ്റ് കുടുംബത്തില്‍ നിന്ന്‍ അമേരിക്കന്‍ സുപ്രീം കോടതിയിലേക്ക് എത്തുന്ന അമി കോണി തന്റെ വിധി പ്രസ്താവങ്ങളിലും ക്രിസ്തീയ ധാര്‍മ്മികത മുറുകെ പിടിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-30-17:20:54.jpg
Keywords: അമി, അമേരിക്ക

14443
Category: 1
Sub Category:
Heading: നീതി തേടി പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് വീണ്ടും കോടതിയില്‍
Content: റാവല്‍പിണ്ടി: തട്ടിക്കൊണ്ടുപോയി ബലാല്‍സംഘം ചെയ്തു മതപരിവർത്തനത്തിന് സമ്മർദ്ധം ചെലുത്തിയ പ്രതിയ്ക്കൊപ്പം ജീവിക്കുവാന്‍ ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് നീതി തേടി വീണ്ടും കോടതിയില്‍. സെപ്റ്റംബര്‍ 23ന് റാവല്‍പിണ്ടി കോടതിയില്‍ കേസ് പരിഗണിച്ചെങ്കിലും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുക്കാട്ടി ഭര്‍ത്താവാണെന്ന് അവകാശപ്പെടുകയും ചെയ്ത മൊഹമ്മദ് നാകാഷ് കോടതി നിര്‍ദ്ദേശിച്ച പ്രകാരം തെളിവുകളുമായി ഹാജരായില്ല. മരിയയുടെ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, വിവാഹം അവളുടെ ഇഷ്ടത്തിനു വിരുദ്ധമായിരുന്നുവെന്നുമുള്ള വാദം കണക്കിലെടുത്താണ് മെഡിക്കല്‍ റിപ്പോര്‍ട്ട്, പോലീസ് റെക്കോര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടുന്ന തെളിവുകളുമായി ഹാജരാകുവാന്‍ നാകാഷിനോട് റാവല്‍പിണ്ടി കോടതി ആവശ്യപ്പെട്ടത്. മരിയ ഇസ്ലാമിലേക്ക് മതംമാറി എന്ന നാകാഷിന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന് സാധുത നല്‍കിയ മുന്‍ കോടതിവിധി ശരിയാണോ എന്ന്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെളിവുകള്‍ പുനഃപരിശോധിക്കുവാന്‍ റാവല്‍പിണ്ടി കോടതി തീരുമാനിച്ചത്. തെളിവുകളുമായി നാകാഷ് ഹാജരായില്ലെങ്കിലും വിവാഹം നടത്തിയെന്ന് അവകാശപ്പെടുന്ന സമയത്ത് മരിയക്ക് വെറും 13 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നതെന്ന് തെളിയിക്കുന്ന യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് മരിയയുടെ അഭിഭാഷക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നാകാഷ് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്ന മുസ്ലീം പുരോഹിതന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തേ തന്നെ മൊഴി നല്‍കിയിരിന്നു. തടവില്‍ നിന്നും രക്ഷപ്പെട്ട മരിയ, പ്രതി തന്നെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതാണെന്നും, തനിക്ക് ലഹരിവസ്തു നല്‍കിയെന്നും, നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്തുവെന്നതുള്‍പ്പെടെ നിരവധി പരാതികളാണ് നാകാഷിനെതിരെ പോലീസില്‍ നല്‍കിയത്. തന്നേയും തന്റെ കുടുംബത്തേയും കൊല്ലുമെന്നും, തന്നെ ബലാല്‍സംഗം ചെയ്തതിന്റെ വീഡിയോ പുറത്തുവിടുമെന്നും നാകാഷ് ഭീഷണിപ്പെടുത്തിയതായും, വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും മരിയ വെളിപ്പെടുത്തി. നാകാഷ് മരിയയെ വീണ്ടും തട്ടിക്കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് മരിയയുടെ മാതാപിതാക്കളെന്ന് അവരുടെ അഭിഭാഷകയായ സുമെരാ ഷഫീഖ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ഡി ചര്‍ച്ച് ഇന്‍ നീഡ്’നോട് പറഞ്ഞു. തെളിവുകളെല്ലാം മരിയക്ക് അനുകൂലമാണെങ്കിലും, കേസ് ജയിച്ചാല്‍ പോലും അവള്‍ സുരക്ഷിതയാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും ഫൈസലാബാദിലെ മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ പകല്‍ വെളിച്ചത്തില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുന്നത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് കോടതിയില്‍ എത്തിയെങ്കിലും വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി 'നല്ല ഭാര്യയായി ജീവിക്കുവാനായിരിന്നു' ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിധി ന്യായം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-30-19:41:03.jpg
Keywords: മരിയ ഷഹ്, പാക്കി

14444
Category: 4
Sub Category:
Heading: അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 6
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} അഭിമന്യു നായക്, രസാനന്ദ് പ്രധാൻ എന്നിവരിൽ നിന്ന് വ്യത്യസ്തമായി, ജീവനോടെ കത്തിയെരിയുന്നതിൽ നിന്ന് രക്ഷപ്പെട്ട ഭാഗ്യവാനാണ് ഫാദർ എഡ്വേഡ് സെക്ക്വേര. 58 വയസ് പ്രായമുള്ള ഈ കത്തോലിക്കാ വൈദികനെ ക്രൂരമായി മർദ്ദിച്ച് അദ്ദേഹം നടത്തിയിടുന്ന അനാഥാലയത്തിന് തീ കൊളുത്തിയ ശേഷം അടച്ചു പൂട്ടിയിരുന്നു. കന്ധമാലിൽ നിന്ന് 250 കി.മീ. അകലെയുള്ള (സമ്പാൽപൂർ രൂപതയിലെ) പദംപൂരിനു സമീപം കുന്തപ്പള്ളിയിലാണ് ഈ സംഭവം അരങ്ങേറിയത്. കെട്ടിടം മുഴുവൻ തീ പടർന്നു പിടിച്ചപ്പോൾ അദ്ദേഹം ബാത്ത്റൂമിൽ പുകയും കരിയും ശ്വസിച്ച് അബോധാവസ്ഥയിൽ അഞ്ചുമണിക്കൂറിലേറെ കിടന്നു. സുനിശ്ചിതമായിരുന്ന മരണത്തിൻ്റെ കരാളകരങ്ങളിൽ നിന്ന് എഡ്വേഡച്ചൻ അത്ഭുതകരമായാണ് രക്ഷപെട്ടത്. "കൊല്ലപ്പെട്ടോ എന്നു തിരക്കി അവർ പല തവണ ഞാൻ ഒളിച്ചിരുന്ന ബാത്ത്റൂമിനു സമീപം വന്നുനോക്കി. ഞാൻ നിശ്‌ചലനായിരുന്നതുകൊണ്ട് മരിച്ചിരിക്കുമെന്ന് കരുതിയാണ് ഓരോ പ്രാവശ്യവും അവർ മടങ്ങിയത്. എന്നെ രക്ഷപ്പെടുത്തിയത് ദൈവത്തിൻ്റെ ഇടപെടലാണ് എന്നതിനെക്കുറിച്ച് സംശയവുമില്ല," ദൈവവചന പ്രേഷിത (ഡിവൈൻ വേഡ്) സഭാംഗമായ ആ വൈദികൻ എടുത്തുപറഞ്ഞു. രണ്ടു ഡസനോളം വരുന്ന സംഘം ആഗസ്റ്റ് 25-ന് ഉച്ചനേരത്ത് അനാഥാലയത്തിലേക്ക് അതിക്രമിച്ചു കയറി. തന്നെ ആക്രമിക്കുന്നതിനിടയിൽ അകത്തേക്കോടാനും കെട്ടിടത്തിൻ്റെ ഇരുമ്പുവാതിൽ ബന്ധിക്കാനും എഡ്വേഡച്ചൻ ശ്രമിച്ചു. പക്ഷേ, അവരിലൊരാൾ ഒരു മരത്തടി കതകുകൾക്കുമിടയ്‌ക്കു ഇട്ടതിനാൽ അച്ചൻ്റെ ശ്രമം പരാജയപ്പെട്ടു. സ്വാമിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ ഒഡീഷാ ബന്ദ് പ്രഖ്യാപിച്ചിരുന്നതുകൊണ്ട്, ആക്രമണഭീഷണി കണക്കിലെടുത്ത് അനാഥാലയത്തിൻ്റെ സംരക്ഷണത്തിന് ഒരു പോലീസുകാരൻ നിയോഗിക്കപ്പെട്ടിരുന്നു. വൈദികനെ ആക്രമിക്കുന്നതുകണ്ട്, അദ്ദേഹം കുതിച്ചെത്തി. കലാപകാരികളിൽനിന്ന് അച്ചനെ രക്ഷിക്കുന്നതിന്, ആ പോലീസുകാരൻ വാതിൽക്കൽ നിന്ന് അക്രമികളെ തടഞ്ഞു. "പോലീസുകാരനെ ആക്രമിച്ച് അവർ എന്നെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവന്നു". എഡ്വേഡച്ചൻ വിശദീകരിച്ചു. സംഘത്തലവനും സ്ഥലത്തെ അഭിഭാഷകനുമായ പ്രശാന്ത മാജീ, തൻ്റെ ചെരുപ്പൂരി അച്ഛൻ്റെ മുഖത്തടിക്കുന്നതിനിടയിൽ അലറി: "നിങ്ങൾ ക്രിസ്ത്യാനികൾ തങ്ങളുടെ സ്വാമിയെ കൊന്നു. നിന്നെ കൊല്ലാനാണ് ഞങ്ങൾ വന്നിട്ടുള്ളത്." തുടർന്ന് മറ്റുള്ളവർ അച്ചനെ ഇരുമ്പു ദണ്ഡുകളും വടികളും കൊണ്ട് തല്ലിച്ചതച്ചു. അനാഥശാലമന്ദിരത്തിനു പുറമെ, നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന കെട്ടിടത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നതെല്ലാം അവർ തല്ലിത്തകർത്തു. എഡ്വേഡച്ചൻ വേദനകൊണ്ട് കിടക്കുമ്പോൾ, അദ്ദേഹത്തിൻ്റെ കാര്യാലയവും താമസസ്ഥലവും തകർക്കാൻ ശ്രമിച്ചു. അവർ അദ്ദേഹത്തിൻ്റെ തലയിൽ ഗോതമ്പുമാവും എണ്ണയുമൊഴിച്ചു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഒരുത്തൻ മൺവെട്ടികൊണ്ട് വൈദികൻ്റെ ശിരസ്സിലാഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ എഡ്വേഡച്ചൻ രക്തമൊലിച്ച് തളർന്നുവീണു. "തീകൊളുത്തിക്കഴിഞ്ഞിരുന്ന കെട്ടിടത്തിനകത്തേക്ക് അവർ എന്നെ വിളിച്ചുകൊണ്ടുപോയി, എന്നെ അകത്തിട്ട്, പുറത്തുനിന്ന് വാതിലടച്ചു. അകത്ത് തീ കണ്ടപ്പോൾ ഞാൻ കരുതിയത് അവർ എന്നെ ഗ്രഹാം സ്റ്റെയിൻസിനെ പോലെ കത്തിച്ചുകളുമെന്നാണ്," എഡ്വേഡച്ചൻ നടുക്കത്തോടെ അനുസ്മരിച്ചു. (ഓസ്‌ട്രേലിയൻ ബാപ്റ്റിസ്റ്റ് മിഷനറിയായിരുന്ന 58 വയസുകാരനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും അദ്ദേഹത്തിൻ്റെ രണ്ടുമക്കളെയും ഒഡീഷയിൽ 1999 ജനുവരി 22-ന് രാത്രി തീ കൊളുത്തിയാണ് കൊന്നത്. കെയനോർ ജില്ലയിൽ പെട്ട മനോഹർപൂർ ഗ്രാമത്തിൽ വെച്ച് ഗ്രഹാം തൻ്റെ മക്കളായ പത്തും എട്ടും വയസുള്ള ഫിലിപ്പിനോടും തിമോത്തിയോടും കൂടെ സ്വന്തം വാനിൽ കിടന്നുറങ്ങുമ്പോഴാണ് ധാരാ സിംഗ് എന്ന സംഘപരിവാർ നേതാവ് നയിച്ച അക്രമിസംഘം അവരെ കത്തിച്ച് ചാമ്പലാക്കിയത്. സ്റ്റെയിൻസ് 1965 മുതൽ ബാരിപാഡയിൽ ഒരു കുഷ്ഠരോഗ നിവാരണ കേന്ദ്രം നടത്തി വരികയായിരുന്നു.) എന്തുചെയ്യണമെന്ന് എഡ്വേഡച്ചന് ഒരു രൂപവുമുണ്ടായിരുന്നില്ല. അന്നേരം ആരോ തൻ്റെ ഉള്ളിൽ മന്ത്രിക്കുന്നതായി അച്ചന് തോന്നി: "ഞാൻ നിന്നോടൊത്ത് സഹിക്കുന്നു; നീ ഒരിക്കലും തനിച്ചല്ല." സമയം കളയാതെ, അദ്ദേഹം മുന്നോട്ടു നീങ്ങി മുൻഭാഗത്തെ വാതിലിൻ്റെ കുറ്റിയിട്ടു. അതിനുശേഷം ബാത്ത്റൂമിലേക്ക് മുടന്തിനടന്ന് വളരെ കഷ്ടപ്പെട്ട് ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് മുറിയിലെ തീ കെടുത്താൻ ശ്രമിച്ചു. കെട്ടിടം മുഴുവൻ തീ ആളിപ്പടർന്നില്ലെന്ന് അക്രമികൾ മനസ്സിലാക്കി. തീ ആളിക്കത്തിയിരുന്നതിനാൽ മുൻഭാഗത്തുള്ള വാതിലിലൂടെ കെട്ടിടത്തിനകത്ത് കടക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ട് അവർ പിൻഭാഗത്തുചെന്ന് ബാത്ത്റൂമിൻ്റെ ജനൽ തകർത്തു. എഡ്വേഡച്ചൻ ജീവനോടെ ഉണ്ടോ എന്ന് അറിയാനാണ് അവർ ശ്രമിച്ചിരുന്നത്, അച്ചൻ ശ്വാസമടക്കി ചുമരിനോട് ചേർന്നുനിന്നു. അതിനിടയിൽ കട്ടിയുള്ള പുക പുറത്തേക്ക് തള്ളിയപ്പോൾ അത് സഹിക്കാനാവാതെ അവർ പിന്തിരിഞ്ഞു. ശ്വാസംകിട്ടാതെ വിഷമിക്കുകയായിരുന്ന എഡ്വേഡച്ചൻ ഒരു തോർത്തെടുത്ത് മുഖത്തെ ചോരയും കരിയും തുടച്ചുകളഞ്ഞാലോ എന്ന് ആലോചിച്ചു, ആ നിമിഷംതന്നെ തൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് അദ്ദേഹത്തിന് ഒരു മുന്നറിയിപ്പുണ്ടായി. "അനങ്ങരുത്. തോർത്തുമുണ്ടിൽ തൊടരുത്." അധികം വൈകാതെ അക്രമികൾ തിരിച്ചെത്തി. നേരത്തെ തകർത്തിരുന്ന ജനാലയിലൂടെ എത്തിനോക്കി. "അയാൾ മരിച്ചിട്ടുണ്ടാകും ഒന്നും തൊട്ടതായി തോന്നുന്നില്ല. തോർത്തുമുണ്ടാകട്ടെ, അവിടെത്തന്നെ കിടക്കുകയാണ്," എത്തിനോക്കിയവർ വിളിച്ചുപറഞ്ഞു. അവർ നാലാം തവണകൂടി എല്ലാം പരിശോധിച്ചു. വൈദികൻ കത്തിച്ചാമ്പലായിരിക്കുമെന്ന് അവർക്ക് ബോധ്യമായി. തോർത്ത് അവിടെത്തന്നെ കിടക്കുകയായിരുന്നല്ലോ. "എഴുന്നേറ്റ് തോർത്ത് എടുത്തിരുന്നെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നിർണായക നിമിഷത്തിൽ എനിക്ക് ലഭിച്ച ഉൾവിളിയാണ് എന്നെ രക്ഷിച്ചത്," ആ ദുരന്തത്തിൽ നിന്ന് അതിശയകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് എഡ്വേഡച്ചൻ പറഞ്ഞു. പുകനിറഞ്ഞ ബാത്ത്റൂമിൻ്റെ ചുമരിൽ പതുങ്ങിനിൽക്കുമ്പോൾ, തൻ്റെ അനാഥാലയത്തിലെ അഞ്ചുവയസ്സിനു താഴെയുള്ള 22 വയസ്സുള്ള ഹിന്ദു ആൺകുട്ടികളുടെ ശുശ്രൂഷകയും ബിരുദ വിദ്യാർത്ഥിനിയുമായ 20 വയസ്സുള്ള രജനി മാജിയുടെ നിലവിളി അദ്ദേഹത്തിൻ്റെ കാതുകളിൽ മുഴങ്ങി. അപ്പോഴേക്കും പുകനിറഞ്ഞ ബാത്ത്റൂമിൽ എഡ്വേഡച്ചൻ ബോധം കെട്ടുവീണു. രജനിയുടെ ദുരന്തകഥ എഡ്വേഡച്ചൻ അറിഞ്ഞത് ആശുപത്രിയിൽ എത്തിയശേഷമാണ്. അനാഥാലയം ആക്രമിക്കപ്പെട്ടപ്പോൾ, രജനി അനാഥബാലന്മാരെയും കൊണ്ട് പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടി. ആക്രമണകാരികളിൽ ഒരാൾ അവളെ പിൻതുടർന്ന് പിടികൂടി അനാഥാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. "അവൻ അവളെ അതിക്രൂരമായി കൂട്ടബലാൽസംഗം ചെയ്തു. എല്ലാം കഴിഞ്ഞ് അവളെ തീയിലേക്ക് വലിച്ചെറിഞ്ഞു. അവളുടെ നഗ്നശരീരത്തിൽ തീ ആളിപ്പടർന്നില്ല. അതിനാൽ അവൾ പിടഞ്ഞെഴുന്നേറ്റ് ഓടി രക്ഷപെടാൻ ശ്രമിച്ചു. പെട്ടെന്ന് ആരോ ഒരാൾ മരക്കഷണം കൊണ്ട്, പാമ്പിനെയെന്നതുപോലെ, അവളുടെ തലക്കടിച്ചു. എന്നിട്ട് വീണ്ടും തീയിലേക്ക് അവളെ തള്ളിയിട്ടു. അവസാനം സ്റ്റെയിൻസിനെ പോലെ അഗ്നിക്കിരയായത് ഞാനല്ല, അവളാണ് എന്നോർക്കുമ്പോൾ എനിക്ക് വലിയ സങ്കടമുണ്ട്," മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ വച്ച് എഡ്വേഡച്ചൻ സെപ്റ്റംബർ 10-ന് എന്നോട് വിശദീകരിച്ചു. സഭാധികാരികളുടെ തുടർച്ചയായ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർ പോലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയാണ് എഡ്വേഡച്ചനെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അഞ്ചുമണിക്കൂർ കഴിഞ്ഞിരുന്നു. സമ്പാൽപൂർ ആശുപത്രികളിൽ തീവ്രപരിചരണം നല്കിയതിനുശേഷം അദ്ദേഹത്തെ വിമാനമാർഗ്ഗം മുംബൈ ആശുപത്രിയിലെത്തിച്ചു. മരണത്തെ മുഖാമുഖം കണ്ട ആ വൈദികൻ രണ്ടു വർഷങ്ങൾക്കു ശേഷവും വേദനപേറി നടക്കുകയായിരുന്നു. "എൻ്റെ ചുമലിലെ വേദന ഇപ്പോഴും വിട്ടുപോയിട്ടില്ല," ജാർസഗുഡയിലെ പുതിയ മിഷൻ കേന്ദ്രത്തിൽനിന്ന് അദ്ദേഹം അറിയിച്ചു.മുംബൈയിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ, ചുമലിൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ ശഠിച്ചെങ്കിലും, അദ്ദേഹം അതിനു വഴങ്ങിയിരുന്നില്ല. "അതിനുള്ള ശിക്ഷയാണ്, ഇപ്പോഴുള്ള ഈ വേദന," എഡ്വേഡച്ചൻ ഏറ്റുപറഞ്ഞു. അഞ്ചു മണിക്കൂറോളം പുകയും കരിയും സഹിച്ചതുകൊണ്ട് ചുമ ഒഴിയാബാധ പോലെ ആ വൈദികനെ അലട്ടിക്കൊണ്ടിരുന്നു. മുംബൈയിലെ ആശുപത്രിയിൽ കിടക്കുമ്പോൾ താൻ അംഗമായിടുന്ന ദൈവവചന മിഷ്ണറി സഭയുടെ ചിഹ്നങ്ങളായി ധരിച്ചിരുന്ന "കുരിശും കൊന്തയും" ആ ദുരന്തത്തിനിടയിൽ നഷ്ടപ്പെട്ടതിൽ അച്ചൻ വളരെ വിഷമിച്ചിരുന്ന. പക്ഷെ അത്ഭുതമെന്നു പറയട്ടെ, ചാരക്കൂമ്പാരത്തിനിടയിൽ നിന്ന് ആ കുരിശും കൊന്തയും യാതൊരു കേടും കൂടാതെ കണ്ടുകിട്ടി. അവ കെട്ടിയിരുന്ന ചരടിനുപോലും ഒന്നും സംഭവിച്ചിരുന്നില്ല. അദ്ദേഹം എടുത്തു പറഞ്ഞു. പക്ഷേ, സത്യം പറയട്ടെ, എനിക്കത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. "നോക്കൂ, ഇതാ, ആ കുരിശും ജപമാലയും," മൂന്നുകൊല്ലം കഴിഞ്ഞ് ഭുവനേശ്വറിൽ കണ്ടുമുട്ടിയപ്പോൾ അഭിമാനപൂർവ്വം അച്ചൻ ഇവ എടുത്തുപിടിച്ച് എന്നോട് പറഞ്ഞു. 2011 ഡിസംബർ രണ്ടിന്, ജനകീയ ട്രൈബൂണലിൻ്റെ വിധിപ്രഖ്യാപനത്തിന്, കന്ധമാലിലെ ആക്രമണത്തിനിരയായ നൂറുകണക്കിന് ഹതഭാഗ്യരോടും സാമൂഹ്യ പ്രവര്‍ത്തകരോടുമൊപ്പം എഡ്വേഡച്ചനുമുണ്ടായിരിന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: നിലാദ്രി കണ്‍ഹര്‍- കന്ധമാലിലെ വിശുദ്ധ പൌലോസ്) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2020-09-30-21:39:52.jpg
Keywords: കന്ധമാ

14445
Category: 18
Sub Category:
Heading: നാളെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുവാന്‍ ഭാരതത്തിലെ വിവിധ സഭകളുടെ കൂട്ടായ്മ
Content: ചങ്ങനാശേരി: ഭാരതത്തിലെ വിവിധ സഭകളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ (യുസിപിഐ) ഗാന്ധിജയന്തി ദിനത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ദേശവ്യാപകമായി സാമൂഹിക സേവനതലങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്വകാര്യമേഖലകളിലും പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ഥന നടത്തുന്നത്. രോഗത്തിന്റെ പിടിയില്‍പ്പെട്ട ദുരിതം അനുഭവിക്കുന്നവരെയും പ്രത്യേകം അനുസ്മരിക്കും. ഇതിന്റെ ഭാഗമായി സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷനും ചങ്ങനാശേരി എക്യുമെനിക്കല്‍ മൂവ്‌മെന്റും ചേര്‍ന്ന് നാളെ വൈകുന്നേരം നാലിന് സൂം മുഖേന പ്രാര്‍ത്ഥനകള്‍ നടത്തും. സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുരിയാക്കോസ് മാര്‍ സേവറിയോസ്, സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോബി കറുകപ്പറന്പില്‍, മോണ്‍. തോമസ് പാടിയത്ത്, റവ.ഡോ. ജോസ് കൊച്ചുപറന്പില്‍, വിവിധ സഭകളിലെ വൈദികര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ഈ പ്രാര്‍ത്ഥനയില്‍ ഒത്തുചേരും.
Image: /content_image/India/India-2020-10-01-08:20:55.jpg
Keywords: പ്രാര്‍ത്ഥ

14446
Category: 18
Sub Category:
Heading: കന്യാസ്ത്രീകളെ അധിക്ഷേപിച്ച സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷനില്‍ പരാതി
Content: തിരുവനന്തപുരം: കന്യാസ്ത്രീകളെ മോശമായും അശ്ലീലം കലര്‍ന്ന ഭാഷയിലും അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത സാമുവല്‍ കൂടല്‍ എന്നയാള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും മുന്‍രാജ്യസഭാംഗവുമായ ഒ.ജെ. ജോസഫിന്റെ മകന്‍ ലാലു ജോസഫ് ആണ് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനും മറ്റ് അംഗങ്ങള്‍ക്കും പരാതി നില്‍കിയിരിക്കുന്നത്. വാമനാവതാരത്തെക്കുറിച്ചുള്ള കന്യാസ്ത്രീയുടെ പരാമര്‍ശത്തിനുള്ള മറുപടി എന്ന നിലയിലുള്ള വീഡിയോയില്‍ കന്യാസ്ത്രീസമൂഹത്തെ ഒന്നാകെ ആക്ഷേപിച്ചിരിക്കുകയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സാമുവല്‍ കൂടലിന്റെ ഫേസ് ബുക്ക് പേജില്‍ വീഡിയോ ഇപ്പോഴും ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വീഡിയോയുടെ ലിങ്കും പേജിന്റെ ഫോട്ടോ കോപ്പി പേസ്റ്റ് ചെയ്തതും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. തന്റെ കുടുംബത്തില്‍ നിരവധി കന്യാസ്ത്രീകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടുന്ന പരാതിക്കാരന്‍, ഇവര്‍ക്കൊപ്പം ക്രിസ്ത്യന്‍ സന്യാസിനി സമൂഹത്തില്‍ പെട്ട രാജ്യത്തെ മുഴുവന്‍ കന്യാസ്ത്രീകളെയും അശ്ലീലഭാഷയില്‍ അവഹേളിക്കുകയാണു ചെയ്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ഇതു സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപവും അശ്ലീലഭാഷയോടു കൂടിയ ആക്ഷേപവുമായി കണക്കിലെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ യുട്യൂബില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച വിജയ് പി. നായര്‍ക്കെതിരേ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈക്കൊണ്ട നടപടികളെ കമ്മീഷന്‍ സ്വാഗതം ചെയ്തതായി ശ്രദ്ധയില്‍ പെട്ടെന്നും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ വനിതാ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്നും പരാതിക്കാരന്‍ നിവേദനത്തില്‍ കുറിച്ചു.
Image: /content_image/India/India-2020-10-01-08:29:18.jpg
Keywords: കന്യാ

14447
Category: 1
Sub Category:
Heading: വിശുദ്ധ ജെറോമിന്റെ 1600ാം മരണ തിരുനാള്‍ ദിനത്തില്‍ പാപ്പയുടെ അപ്പസ്തോലിക ലേഖനം
Content: വത്തിക്കാന്‍ സിറ്റി: ബൈബിൾ പണ്ഡിതനും വേദപാരംഗതനുമായ വിശുദ്ധ ജെറോമിന്റെ മരണ തിരുനാളിന്റെ 1600ാം വാർഷികത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ Scripturae Sacrae Affectus അഥവാ “തിരുവചന ഭക്തി” എന്ന പേരില്‍ അപ്പസ്തോലിക ലേഖനം പ്രസിദ്ധപ്പെടുത്തി. വിശുദ്ധന്‍റെ മരണ തിരുനാള്‍ ദിനമായ ഇന്നലെ സെപ്തംബര്‍ 30നാണ് പ്രസിദ്ധപ്പെടുത്തിയത്. ഈ വർഷം വിശുദ്ധ ജെറോം മരിച്ചതിന്റെ ആയിരത്തിഅറുനൂറാമത് വാര്‍ഷികമാണെന്നും വചനം പഠിക്കാനുള്ള തീക്ഷ്ണതയും അത് ജീവിക്കാനുള്ള മാതൃകയും വിശുദ്ധൻ നമ്മുക്ക് കാണിച്ചു തന്നുവെന്നും പൊതു കൂടിക്കാഴ്ചക്ക് ശേഷം അപ്പസ്തോലിക ലേഖനത്തില്‍ ഒപ്പുവെച്ചുകൊണ്ട് പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധഗ്രന്ഥം സാധാരണക്കാര്‍ക്ക് ലഭ്യമാക്കിയ വിശുദ്ധനാണ് ജെറോമെന്നു തന്‍റെ ലിഖിതത്തില്‍ പാപ്പ എടുത്തു പറയുന്നുണ്ട്. എഡി 345ല്‍ ജനിച്ച വിശുദ്ധ ജെറോം 420-ല്‍ ബെത്ലഹേമില്‍വെച്ചാണ് മരണമടഞ്ഞത്. തപസ്സുകാലത്ത് അദ്ദേഹത്തിന് ലഭിച്ച ഒരു വെളിപാടിനെ തുടര്‍ന്നാണ് വൈദികനായിരുന്ന ജെറോം തന്നെത്തന്നെ പൂര്‍ണ്ണമായും ക്രിസ്തുവിനും അവിടുത്തെ വചനത്തിന്‍റെ പരിഭാഷയ്ക്കുമായി മാറ്റിവച്ചത്. ഹീബ്രൂഭാഷയിലുള്ള മൂല രചനയില്‍ നിന്നുമാണ് അക്കാലത്ത് സമകാലീന വിജ്ഞാന ലോകത്തിനും സാമാന്യം വിദ്യാഭ്യാസമുള്ളവര്‍ക്കും വായിക്കാവുന്ന “ലത്തീന്‍ വുള്‍ഗാത്ത” (Latin Vulgata) തര്‍ജ്ജമ ലഭ്യമാക്കിയത് വിശുദ്ധ ജെറോമായിരിന്നു. വിശുദ്ധനാട്ടില്‍ യേശു ജനിച്ച ബെത്ലലേഹം ഗുഹയില്‍ ഒരു താപസനെപ്പോലെ ജീവിതംമുഴുവന്‍ സമര്‍പ്പിച്ചുകൊണ്ടാണ് ഒരു പണ്ഡിതന്‍റെയും, പരിഭാഷകന്‍റെയും, വ്യാഖ്യാതാവിന്‍റെയും ഭാഷ്യത്തില്‍ വിശുദ്ധ ഗ്രന്ഥം മുഴുവന്‍ അദ്ദേഹം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.
Image: /content_image/News/News-2020-10-01-09:03:26.jpg
Keywords: ജെറോ

14448
Category: 4
Sub Category:
Heading: ദൈവമാതൃ ഭക്തിയിൽ വളരേണ്ട ഒക്ടോബർ മാസവും അതിന്റെ ചരിത്രവും
Content: ആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം. ജപമാല പ്രാർത്ഥനയിലൂടെ ക്രിസ്തുരഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ ജീവിതവും റോസറി പോലെ (റോസപ്പുക്കളുടെ കൂട്ടം) മറ്റുള്ളവർക്ക് സൗരഭ്യം പകരുന്നതാവും. സാധാരണ രീതിയിൽ ഭക്തിക്ക് മൂന്ന് രൂപങ്ങൾ ഉണ്ട്. 1. ആരാധന (Latria) 2. ഉന്നത വണക്കം (Hyperdulia) 3. വണക്കം( Dulia). ലത്തീൻ പദമായ ലാത്രിയ (Latria) ദൈവത്തിനു മാത്രം നൽകപ്പെടുന്ന ആരാധനയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വിശുദ്ധർക്കും മാലാഖമാർക്കും നൽകപ്പെടുന്ന ആദരവിന് ലത്തീനിൽ ദുളിയാ(Dulia) എന്നു വിളിക്കും. പരിശുദ്ധ കന്യകാമറിയത്തിന് സഭയിൽ നൽകപ്പെടുന്ന ഉന്നതമായ ആദരവിന്(വണക്കത്തിന്) ഹൈപ്പർ ദൂളിയാ (Hyper Dulia) എന്നാണ് വിശേഷിപ്പിക്കുക. ജപമാലഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായ മാസമാണ് ഒക്ടോബർ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളിൽ: "ജപമാല എനിക്കേറ്റം ഇഷ്ടപ്പെട്ട പ്രാർത്ഥനയാണ്, മറിയത്തോടു കൂടി യേശുവിന്റെ തിരുമുഖത്തെപ്പറ്റിയുള്ള ധ്യാനാത്മക പ്രാർത്ഥനയാണത്. " 1573 ഒക്ടോബർ എഴാം തീയതി അഞ്ചാം പീയൂസ് മാർപാപ്പ ജപമാല രാജ്ഞിയുടെ തിരുനാളിനു ആരംഭം കുറിച്ചു. ലെപ്പാന്റോ കടലിടുക്കിൽ വച്ച് ക്രിസ്ത്യാനികളും മുഹമ്മദീയരുമായി നടന്ന യുദ്ധത്തിൽ വിജയം ലഭിച്ചതിന്റെ നന്ദി സൂചകമായിട്ടായിരുന്നു ഇത്. ക്ലമന്റ് പതിനൊന്നാമൻ പാപ്പ 1716 ൽ ആഗോള സഭ മുഴുവനായി ഈ തിരുനാൾ ആഘോഷിക്കണമെന്ന് നിർദ്ദേശിച്ചു. 1884 ൽ ലെയോ പതിമൂന്നാമൻ പാപ്പയാണ് ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കഴിഞ്ഞു എതാനും വർഷങ്ങളിൽ ജപമാല ഭക്തിക്ക് അല്പം മങ്ങലേറ്റിരുന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഈ ഭക്തി കത്തോലിക്ക സഭയുടെ ഹൃദയത്തിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടു. റോസറി (rosary) എന്ന പദം റോസാരിയും (rosarium) എന്ന ലത്തീൻ പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. അതിനർത്ഥം റോസപ്പൂക്കളുടെ കൂട്ടം എന്നാണ്. ജപമാല പ്രാർത്ഥനയെ സ്വർഗ്ഗത്തിലുള്ള പരിശദ്ധ അമ്മയ്ക്കു നൽകുന്ന റോസപ്പൂക്കളുടെ ഒരു സമ്മാനമായി നമുക്ക് വിലയിരുത്താം. കൊന്ത എന്ന വാക്ക് യഥാർത്ഥത്തിൽ പോർച്ചുഗീസ് വാക്കാണ്. എണ്ണി പ്രാർത്ഥിക്കാനുള്ള ഉപകരണം എന്നാണതിനർത്ഥം. ജപമാലയുടെ ഉത്ഭവത്തിന് നീണ്ട ഒരു ചരിത്രമുണ്ട്. പല കാലഘട്ടങ്ങളിലൂടെ വികസിച്ചതാണ് ഈ ഭക്ത കൃത്യം . ക്രിസ്തുവിനു മുമ്പുതന്നെ ജപമണികൾ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. ഹൈന്ദവ മഹർഷിമാർ തങ്ങളുടെ പ്രാർത്ഥനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ രുദ്രാക്ഷ മുത്തുകൾ ഉപയോഗിച്ചിരുന്നു. ക്രൈസ്തവ പാരമ്പര്യത്തിൽ ആദിമ ആശ്രമ നിവാസികൾക്ക് ദിവസവും 150 സങ്കീർത്തനങ്ങളും പ്രാർത്ഥനയ്ക്കായി ഉരുവിടുന്ന പതിവുണ്ടായിരുന്നു. അത് എണ്ണി തിട്ടപ്പെടുത്താൻ അവരുടെ മടിശീലയിൽ 150 മുത്തുകൾ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് ഒരു ചരടിലെ 150 കെട്ടുകളായി. അവസാനം തടികൊണ്ടുള്ള 150 ജപമണികൾ കോർത്ത ഒരു മാലയായി രൂപാന്തരം പ്രാപിച്ചു. അത്മായ ജനങ്ങൾക്ക് 150 സങ്കീർത്തനങ്ങളും മനപാഠമാകാൻ ബുദ്ധിമുട്ടായതിനാൽ സങ്കീർത്തനങ്ങൾക്ക് പകരം ദിവസവും 150 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചെല്ലുന്ന ശീലം പരിശീലിച്ചു. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ 150 നന്മ നിറഞ്ഞ മറിയം ജപിക്കുന്ന പാരമ്പര്യം ആരംഭിച്ചു. അവരും പ്രാർത്ഥനയ്ക്കായി ജപമണികൾ ഉപയോഗിച്ചിരുന്നു. നന്മ നിറഞ്ഞ മറിയമെ എന്ന പ്രാർത്ഥനയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് മാലാഖയുടെ അഭിവാദനം, രണ്ടാമത്തേത് സ്ത്രീകളിൽ നി അനുഗ്രഹീത, നിന്റെ ഉദരഫലവും അനുഗ്രഹീതം എന്ന എലിസബത്തിന്റെ വാക്കുകൾ. പതിമൂന്നാം നൂറ്റാണ്ടിൽ നാലാം ഊർബൻ പാപ്പമാണ് ഉദരഫലമായ "ഈശോ "എന്ന നാമം കൂട്ടിച്ചേർത്തത്. 1427ലാണ് വി. ബർണ്ണദീൻ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനാ രൂപപ്പെട്ടത്തിയത്. പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന ഭാഗം 1571 ലെ ലൊപ്പാന്റോ യുദ്ധത്തിനു ശേഷം തിരുസ്സഭ കൂട്ടിച്ചേർത്തതാണ്. 1214 ൽ പരി. കന്യകാമറിയം വി. ഡോമിനിക്കിനു പ്രത്യക്ഷപ്പെടുകയും ജപമാല ഭക്തി പ്രചരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്താൽ ആൽബിജെനേസിയൻ പാഷണ്ഡതയിൽ നിന്നു വളരെപ്പേരെ മാനസാന്തരപ്പെടുത്തോമെന്നും, അദ്ദേഹം സ്ഥാപിച്ച ഡോമിനിക്കൻ സഭ അഭിവൃദ്ധിപ്പെടുമെന്നും പരി. മറിയം ഡോമിനിക്കിനോട് വാഗ്ദാനം ചെയ്തു. വി. ഡോമിനിക് തന്റെ ശിഷ്ടകാലം ജപമാല ഭക്തി പ്രചരിപ്പിക്കുന്നതിനു മാറ്റിവച്ചു. അതിനായി അദ്ദേഹം ഒരു ജപമാല സഖ്യം (Rosary Confraternity) സ്ഥാപിച്ചു. നൂറു വർഷങ്ങൾക്ക് ശേഷം വാഴ്‌ത്തപ്പെട്ട അലൻ ഡി.റോച്ച്, (Blessed Alan de la Roche) ഡോമിനിക്കിന്റെ പ്രവർത്തനങ്ങൾ തുടർന്നു. ജപമാലയെ 10 നന്മ നിറഞ്ഞ മറിയവും ഒരു സ്വർഗ്ഗസ്ഥനായ പിതാവും അടങ്ങുന്ന രഹസ്യമായി ക്രമീകരിച്ചത് അദേഹമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ധ്യാന വിഷയമായി ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങൾ ഓരോ രഹസ്യത്തോടും കൂട്ടിച്ചേർത്തു. ജപമാല പ്രാർത്ഥന ദൈവവചനാധിഷ്ഠിതമായി ധ്യാനപൂർവ്വം ജപിക്കാൻ ദിവ്യ രഹസ്യങ്ങൾ സഹായിച്ചു. 2002 ഒക്ടോബർ 16 ന് കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ ജപമാലയിൽ കൂട്ടിച്ചേർത്തു. 1917 ൽ പരി. കന്യാകാ മറിയം പോർച്ചുഗലിലെ ഫാത്തിമായിൽ ലൂസീ, ജസീന്താ, ഫ്രാൻസീസ് എന്നീ മുന്ന് ഇടയ കുട്ടികൾക്ക് പ്രത്യക്ഷപ്പെടുകയും ജപമാല രാജ്ഞിയായി വെളിപ്പെടുത്തുകയും ചെയ്തു. ദിവസവും ജപമാല ചൊല്ലാൻ കുട്ടികളോട് മാതാവ് ആവശ്യപ്പെട്ടു. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ജപമാലക്ക് മൂന്നു തരത്തിലുള്ള ലക്ഷ്യങ്ങൾ ഉള്ളതായി പഠിപ്പിക്കുന്നു: " ആത്മീയ ധ്യാനാത്മകത, അഗാധമായ മനനം, ഭക്ത നിയോഗം ". കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇങ്ങനെ എഴുതി. " ജപമാലയ്ക്ക് വ്യക്തമായും മരിയൻ സ്വഭാവമുണ്ടെങ്കിലും അത് ക്രിസ്തു കേന്ദ്രീകൃതമായ പ്രാർത്ഥനയാണ്. സുവിശേഷത്തിന്റെ അന്തസത്ത മുഴുവനും അതിൽ അടങ്ങിയിരിക്കുന്നു. രക്ഷകൻ മറിയത്തിന്റെ ഉദരത്തിൽ മനുഷ്യാവതാരമെടുത്തപ്പാൾ അവൾ പാടിയ സതോത്രഗീതത്തിന്റെ പ്രതിധ്വനിയാണ് ജപമാല". ജപമാല സമർപ്പണത്തിനുശേഷം ചൊല്ലുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ലുത്തീനിയയിൽ ഈ വർഷത്തെ മറിയത്തിന്റെ വിമലഹൃദയത്തിൻറെ തിരുനാൾ ദിവസമായ ജൂൺ 20-ന് ഫ്രാൻസിസ് പാപ്പ മൂന്നു പുതിയ യാചനകൾ കൂട്ടി ചേർത്തു. 'കരുണയുടെ മാതാവേ’, ‘പ്രത്യാശയുടെ മാതാവേ’, ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്നീ യാചനകളാണ് പാപ്പ മരിയൻ ലുത്തീനിയയിൽ കൂട്ടിച്ചേർത്തത്. ഈ മൂന്നു യാചനകൾ യഥാക്രമം തിരുസഭയുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, പാപികളുടെ സങ്കേതമേ എന്നിവയ്ക്കു ശേഷമാണ് ചേർക്കേണ്ടത്. പരിശുദ്ധ അമ്മയുടെ വിദ്യാലയത്തിൽ യേശുവിന്റെ തിരുമുഖത്തെക്കുറിച്ച് ധ്യാനിച്ച് ഒക്ടോബർ മാസത്തിൽ ദൈവമാതൃഭക്തിയിൽ നമുക്ക് വളരാം.
Image: /content_image/SocialMedia/SocialMedia-2020-10-01-09:27:39.jpg
Keywords: മറിയ, മാതാവ

14449
Category: 24
Sub Category:
Heading: വിശുദ്ധ കൊച്ചുത്രേസ്യ: ദൈവത്തിന്റെ പ്രണയം തിരിച്ചറിഞ്ഞവൾ
Content: ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖില ലോക മിഷൻ മദ്ധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിന്റെ മംഗളാശംസകൾ എല്ലാവർക്കും നേരുകയും, വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള കാരണം തന്നെ, കർമ്മസഭയിലെ പ്രധാനപ്പെട്ട വിശുദ്ധരിൽ ഒരുവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ എന്നതായിരുന്നു.! ദൈവാനുഗ്രഹത്താൽ, കഴിഞ്ഞവർഷം ഫ്രാൻസിലുള്ള, വിശുദ്ധ കൊച്ചുത്രേസ്യയുടെ ജന്മദേശമായ ലിസ്യുവിൽ പോകാനും, വിശുദ്ധ കൊച്ചുത്രേസ്യ ജീവിച്ച വീട് സന്ദർശിക്കാനും, അവൾ നടന്ന വഴികളിലൂടെ നടക്കുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ദൈവത്തിനു സ്തുതി..! "സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ", അഥവാ ദൈവത്തിൽ എത്തിച്ചേരാൻ സാധിക്കുക എന്ന ഏക ലക്ഷ്യത്തോടെ, "ചില കുറുക്കു വഴികൾ" കണ്ടെത്തിയവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. അനുദിനം, ചെയ്യുന്ന ഓരോ നിസ്സാരമായ പ്രവർത്തികൾ പോലും, "ദൈവസ്നേഹത്തെ പ്രതി ചെയ്യുക" എന്നതായിരുന്നു സ്വർഗത്തിൽ എത്താനുള്ള അവളുടെ കുറുക്കു വഴി. ഒരിക്കൽ മതബോധന ക്ലാസ്സിൽ, ടീച്ചർ കുട്ടികളോട് ചോദിച്ചു. "സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹം ഉള്ളവർ കൈ പൊക്കുക". എല്ലാ കുട്ടികളും സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു വിരുതൻ പറഞ്ഞു, എനിക്ക് പോകേണ്ട.! കാരണം എന്റെ അമ്മ പറഞ്ഞിരിക്കുന്നത്, "ക്ലാസ്സു വിട്ടുകഴിഞ്ഞാൽ വേറെ എവിടെയും പോകരുത്, നേരെ തിരിച്ചു വീട്ടിൽ വരണം എന്നാണ്." ! സത്യത്തിൽ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹം ഇല്ലാത്തവർ ആരാണ്. എല്ലാവർക്കും ഒറ്റ ലക്ഷ്യമേയുള്ളൂ, എങ്ങനെയെങ്കിലും സ്വർഗ്ഗത്തിൽ എത്തണം. പലരും "നല്ല കള്ളനെപ്പോലെ" അവസാനം എന്തെങ്കിലുമൊക്കെ നന്മ ചെയ്ത് സ്വർഗ്ഗം അടിച്ചു മാറ്റാം എന്ന പ്രതീക്ഷയിലാണ് ജീവിക്കുന്നത് പോലും! പക്ഷേ സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്നും, അത് സ്നേഹത്തിന്റെ, നന്മയുടെ, വിശുദ്ധിയുടെ, ത്യാഗത്തിന്റെ, പുണ്യത്തിന്റെ, മാർഗ്ഗമാണന്നും അതിനുവേണ്ടി അനുദിനം നാം നമ്മുടെ ജീവിതത്തിൽ പരിശ്രമിക്കണമെന്നും കൊച്ചു ത്രേസ്യ തന്റെ വിശുദ്ധ ജീവിതത്തിലൂടെ നമ്മെ ഓർമപ്പെടുത്തുന്നു. "നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ നമുക്ക് വിശുദ്ധരാകാൻ സാധിക്കുമെന്ന" ഒരു വലിയ സന്ദേശമാണ് വിശുദ്ധ കൊച്ചുത്രേസ്യ ലോകത്തിന് നൽകുന്നത്. ഒരിക്കൽ, മരണാസന്നയായി കിടന്ന അവസരത്തിൽ, വിശുദ്ധ കൊച്ചുത്രേസ്യ അവളെ സംബന്ധിക്കുന്ന ഒരു രഹസ്യ സംഭാഷണം സഹോദരിമാർ നടത്തിയത് കേൾക്കാനിടയായി. "അസാധാരണമായി തെരേസ ഒന്നും ചെയ്തിട്ടില്ല, അവളെക്കുറിച്ച് മരണക്കുറിപ്പിൽ എന്ത് എഴുതി അറിയിക്കും?" എന്നതായിരുന്നു ആ സഹോദരിമാരുടെ സംഭാഷണ വിഷയം.! കർമ്മലസഭയിലെ ഏതെങ്കിലും ഒരു സന്യാസിനി മരിച്ചാൽ, അവളെ സംബന്ധിക്കുന്ന ഒരു ചെറിയ കുറിപ്പ് മറ്റു സമൂഹങ്ങളിലേക്ക് അയച്ചു കൊടുത്ത്, പരേതാത്മാവിനു വേണ്ടി പ്രാർത്ഥന യാചിക്കുന്ന ഒരു പതിവ് കർമ്മല സഭയിൽ ഉണ്ട്. കർമ്മല മഠത്തിൽ വിശ്വസ്തതയോടെ ഒമ്പതു വർഷക്കാലം മാത്രം ജീവിച്ച്, ഇരുപത്തിനാലാമത്തെ വയസ്സിൽ മരണമടഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യയുടെ "സാധാരണ ജീവിത്തിലെ അസാധാരണത്വം" മരണംവരെ അധികം ആരും തിരിച്ചറിഞ്ഞില്ല.! പക്ഷേ ഇന്ന് ജനലക്ഷങ്ങൾ ഫ്രാൻസിലെ, "ലിസ്യൂവിലെ കൊച്ചുറാണിയുടെ" മാദ്ധ്യസ്ഥം തേടാൻ കടന്നുവരുന്നു. തന്റെ ദൈവവിളി "സ്നേഹമാണെന്ന്, പ്രണയമാണെന്ന്," കണ്ടെത്തിയവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. "കർത്താവ് തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു." അതേ, അവൾ തിരിച്ചറിഞ്ഞു, കർത്താവിന് അവളോട് ഒത്തിരി ഇഷ്ടമായിരുന്നു, പ്രണയമായിരുന്നു എന്ന്! എന്നിൽ ഒത്തിരി കുറവുകളും, പോരായ്മകളും ഉണ്ടായിട്ടും, എന്നെ ഇഷ്ടപ്പെടാൻ എന്ത് നന്മയാണ് കർത്താവേ നീ കണ്ടിട്ടുള്ളത്, പലപ്പോഴും നമ്മൾ ചോദിച്ചിട്ടില്ലേ? അതേ സുഹൃത്തേ, കർത്താവിന് നിന്നോട് സ്നേഹമാണ്, പ്രണയമാണ്. അതാണ് ഏതു ജീവിതാന്തസ് ആയാലും അതിലേക്കുള്ള നിന്റെ വിളിയുടെ, തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം.! ക്രിസ്തു പറയുന്നു, "നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത് (യോഹന്നാന്‍ 15 : 16). "പ്രണയത്തിന് കണ്ണും മൂക്കുമില്ല" എന്നാണ് പറയുന്നത്.!! ഒരിക്കൽ എനിക്കു പരിചയമുള്ള സുന്ദരിയായ ഒരു പെൺകുട്ടി ഒളിച്ചോടി വിവാഹം നടത്തി. ചെറുക്കനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. നിനക്കു വേറെ ആരെയും കിട്ടിയില്ലേ? കണ്ടാൽ, കറുത്തുപെടച്ചു, ഒരു കാട്ടുമാക്കാനെ പോലെയുള്ള ഒരു കോന്തൻ! അവൾ എന്നോട് പറഞ്ഞു, "അവനെന്തിന്റെ കുറവാ? അച്ചൻ ഒരു മാതിരി ബൂർഷാസ്വഭാവം കാണിക്കരുത്.! അതേ, പ്രണയം എല്ലാത്തിനെയും വ്യത്യസ്തമായി കാണാൻ പ്രേരിപ്പിക്കും. പ്രണയം തലയ്ക്കു പിടിച്ചാൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. പല മക്കളും, പ്രണയത്തിൽ, സ്നേഹത്തിൽ മായം ചേർത്തവരുടെ ചതിക്കുഴികളിൽ വീഴുന്ന ഈ കാലഘട്ടത്തിൽ, യഥാർത്ഥ ദൈവസ്നേഹം തിരിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ, അവർ തങ്ങളുടെ വിളി ഉപേക്ഷിച്ചു, ദൈവത്തെ ഉപേക്ഷിച്ചു, കാണപ്പെട്ട ദൈവങ്ങളായ മാതാപിതാക്കളെ ഉപേക്ഷിച്ചു, ആരുടെയും പുറകെ പോകില്ലാരുന്നു.! വചനത്തിൽ നാം വായിക്കുന്നുണ്ട്, "സൃഷ്ടികർമ്മം" കഴിഞ്ഞ് ദൈവം പറഞ്ഞു "താന്‍ സൃഷ്‌ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നു" (ഉല്‍പത്തി 1 : 31). പാറ്റ, ഒച്ച്, പഴുതാര, അച്ചിൾ തുടങ്ങി ഒത്തിരി മെനകെട്ട ജീവികൾ ഉണ്ടായിരുന്നു. അവയെല്ലാം നല്ലതാണ് എന്ന് പറയാൻ ദൈവത്തിന് എങ്ങനെ സാധിച്ചു? "ഏറ്റവും മോശമെന്ന്, ഗുണമില്ലയെന്നു, പ്രത്യക്ഷത്തിൽ തോന്നുന്നവയിലും നന്മയുണ്ട് എന്ന് കണ്ടെത്താൻ കഴിയുന്നതാണ് ആത്മീയത എന്ന് പറയുന്നത്." അതേ, തീരെ നിസാരമായവയിൽ പോലും നന്മ കണ്ടെത്തിയതായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ യുടെ ആത്മീയത.! കൊച്ചുത്രേസ്യയുടെ ജീവിതം നൊമ്പരങ്ങളും, വേദനകളും, സങ്കടങ്ങളും നിറഞ്ഞതായിരുന്നു. കുഞ്ഞുനാളിലെ സ്വന്തം അമ്മയുടെ വേർപാട് അവളെ ഒത്തിരിയേറെ തളർത്തി. പിന്നീട് "പതിനഞ്ചാം വയസ്സിൽ" കർമ്മല മഠത്തിൽ ചേരാൻ പല തടസ്സങ്ങളും അവൾക്ക് അഭിമുഖികരിക്കേണ്ടതായി വന്നു. കർമ്മല മഠത്തിലെ ജീവിതം പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല. തെറ്റിദ്ധാരണകളും, കുത്തുവാക്കുകളും, ക്ഷയരോഗവും ആ ജീവിതത്തിൽ ഉണ്ടായിരുന്നു. സ്വന്തം പിതാവ് മാനസിക രോഗിയായി വീട്ടിൽനിന്നും ഇറങ്ങിപ്പോയ വിവരം കേട്ടപ്പോൾ, എത്രമാത്രം മാനസികമായി തകർന്ന അവസ്ഥയിലായിരിക്കണം അവൾ ആ കർമ്മല മഠത്തിന്റെ ചുമരിനുള്ളിൽ ജീവിച്ചത്!!. പക്ഷേ, എല്ലാം ദൈവ സ്നേഹത്തെ പ്രതി അവൾ സ്വീകരിച്ചു. എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു; സഹനത്തിന്‍െറ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും (പ്രഭാഷകന്‍ 2 : 5). ആത്മാവിനെ ഇരുണ്ട രാത്രിയിലൂടെ കടന്നു പോയപ്പോൾ, ദൈവവിശ്വാസം പോലും നഷ്ടപ്പെടുന്ന മാനസിക ക്ഷതങ്ങളുണ്ടായപ്പോൾ, അവൾ നോക്കിയത് കുരിശിലെ ഈശോയിലേക്ക് ആയിരുന്നു. കാരണം കുരിശിലെ ഈശോയ്ക്കുമുണ്ടായിരുന്നു ഒത്തിരിയേറെ ക്ഷതങ്ങൾ.!!! ഒറ്റിക്കൊടുത്ത യൂദാസ്, തള്ളിപ്പറഞ്ഞ പത്രോസ്, ഓടിയൊളിച്ച മറ്റു ശിഷ്യന്മാർ, അവനെ ക്രൂശിലേറ്റുകയെന്നു അലമുറയിടുന്ന ജനം, എന്നിട്ടും പാതിവഴിയിൽ ക്രിസ്തു കുരിശു ഉപേക്ഷിക്കുന്നില്ല. തന്റെ ജീവിതദൗത്യം മനസ്സിലാക്കിയപ്പോൾ ക്രിസ്തു സ്നേഹത്തോടെ ആ കുരിശുകൾ ഏറ്റെടുത്തു. അങ്ങനെ "അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം ഉള്ളവരായി." അതുപോലെ തന്റെ സഹനങ്ങളെല്ലാം ആത്മാക്കളെ നേടാൻ കൊച്ചുത്രേസ്യ കുരിശിൽ ചേർത്തു സമർപ്പിച്ചു, സുഹൃത്തേ, നാം ആയിരിക്കുന്ന അവസ്ഥയിൽ വിശുദ്ധരാകാൻ നമുക്ക് കഴിയും എന്ന് കൊച്ചുത്രേസ്യ ഓർമ്മപ്പെടുത്തുമ്പോൾ, നമ്മുടെ സ്വപ്നങ്ങളും പ്രാർത്ഥനകളും വിശുദ്ധ കൊച്ചുത്രേസ്യയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. നിന്റെ ജീവിതത്തിലെ വിട്ടുമാറാത്ത രോഗം, തീരാത്ത കടബാധ്യത, തോരാത്ത കണ്ണീർ, ദൈവം പോലും കൈവിട്ടു എന്ന് കരുതുന്നു ജീവിത നൊമ്പരങ്ങൾ എല്ലാം സമർപ്പിക്കാം. "എന്റെ ദൈവവിളി സ്നേഹമാണെന്ന് കണ്ടെത്തിയവൾ നമ്മെ ഓർമ്മപ്പെടുത്തുന്നു, നിന്റെ നിസാരതകളും, നിസ്സഹായതകളും അറിയുന്ന നിന്റെ ദൈവത്തിന്, നിന്നോട് ഒത്തിരി ഇഷ്ടമാണ്." അതാണ് നിന്റെ വിളിയുടെ അടിസ്ഥാനം. വിശ്വസ്തൻ ആയിരിക്കുക, ദൈവം നിന്നെ ഉയർത്തും. ഒപ്പം, അനുദിന ജീവിതത്തിലെ നിസ്സാരകാര്യങ്ങൾ പോലും ദൈവസ്നേഹത്തെ പ്രതി ചെയ്യുക. തീർച്ചയായും നീയും സ്വർഗ്ഗത്തിൽ എത്തിച്ചേരും.!!നമ്മുടെ സ്വർഗ്ഗയാത്രയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ മദ്ധ്യസ്ഥം നമ്മെ സഹായിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2020-10-01-09:37:19.jpg
Keywords: കൊച്ചുത്രേസ്യാ