category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഉമ്മന്‍ ചാണ്ടിയ്ക്കു ആശംസകളുമായി കേരള മെത്രാന്‍മാര്‍
Contentകോട്ടയം: അന്‍പതു വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന്‌ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയ്ക്കു ആശംസകളുമായി കേരള മെത്രാന്‍മാര്‍. മലയാളികളുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഉമ്മന്‍ ചാണ്ടിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ആഴമായ ദൈവവിശ്വാസത്തിനുടമയാണ് അദ്ദേഹം. തന്റെ ദൈവ വിശ്വാസം പ്രഘോഷിക്കുവാനും അദ്ദേഹത്തിനു മടിയില്ല. ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ച് ജനങ്ങള്‍ക്കു സേവനം ചെയ്യാനാണ് അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്. അതുകൊണ്ടാണ് അടിപതറാതെ ഇപ്പോഴും ജനസേവനം തുടരുന്നതും ഇനിയുള്ള വര്‍ഷങ്ങളില്‍ തുടരാന്‍ ഇടയാകുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കേരള സമൂഹം ആദരവോടുകൂടി നോക്കിക്കാണുന്ന വ്യക്ത്വമാണ് ഉമ്മന്‍ചാണ്ടിയെന്ന് മലങ്കര കത്തോലിക്ക സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലി യോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്കു പൊതുസമൂഹത്തിന്റെ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ സമീപനങ്ങള്‍ക്കു വലിയ സ്വീകാര്യതയുമുണ്ട്. പൊതുജീവിതത്തില്‍ അദ്ദേഹം കാത്തു സൂക്ഷിക്കുന്ന മനുഷ്യരോടുള്ള അടുപ്പവും കാരുണ്യത്തിന്റെ മൃദുവായ സമീപനവും ഏറെ പ്രശംസനീയമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും മര്യാദകള്‍ പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ഉമ്മന്‍ ചാണ്ടിയെ ഞാന്‍ പരിചയപ്പെടുന്നത് എസ്ബി കോളജില്‍ വച്ചാണ്. അവിടെ ഞാനപ്പോള്‍ അധ്യാപകനായിരുന്നു. ഉമ്മന്‍ ചാണ്ടി കോളജിലെത്തിയ ആദ്യവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സിന്റെ പരീക്ഷയില്‍ ആ ക്ലാസില്‍നിന്നും ഉമ്മന്‍ചാണ്ടി മാത്രമാണു വിജയിച്ചത്. പിന്നീട് രാഷ്ട്രീയക്കാരന്റെ പരിവേഷത്തില്‍ വന്നപ്പോള്‍ പ്രശംസയറിയിക്കാന്‍ സാധിച്ചെന്നും മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-18 07:14:00
Keywordsഉമ്മ
Created Date2020-09-18 12:45:14