Content | ബാഗ്ദാദ്: ദേശീയ സാമ്പത്തിക പുനരുദ്ധാരണത്തിനും, സംഘർഷം മൂലം തകർക്കപ്പെട്ട പ്രദേശങ്ങളുടെ പുനർനിർമാണത്തിനുമായി പ്രവർത്തിക്കുന്ന ഇറാഖി സർക്കാരിന്റെ ദേശീയ നിക്ഷേപ വകുപ്പിന്റെ ഉന്നത പദവിയില്‍ ക്രിസ്ത്യന്‍ വനിത. നാഷ്ണല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ പുതിയ പ്രസിഡന്‍റായി കല്‍ദായ ക്രിസ്ത്യന്‍ വിഭാഗത്തിൽപ്പെട്ട സുഹ ദാവൂദ് ഏലിയാസ് അൽ നജറാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടപ്പാക്കിയ സാമ്പത്തിക ഭരണ സൈനിക സ്ഥാപനങ്ങളുടെ നേതൃമാറ്റത്തിന്റെ ഭാഗമായാണ് സുഹ അൽ നജ്ജറിന്റെ നിയമനവും.
പ്രധാനമന്ത്രി അൽ കാദിമിയുടെ സാമ്പത്തിക കാര്യങ്ങളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന സുഹ അൽ നജർ, ഇറാഖി പ്രധാനമന്ത്രി സർക്കാരിലേക്ക് തെരഞ്ഞെടുത്ത ഉന്നത ഉദ്യോഗസ്ഥരിൽപ്പെട്ട രണ്ടാമത്തെ വനിതയാണ്. കഴിഞ്ഞ ജൂണിൽ കല്‍ദായ ക്രൈസ്തവ വിശ്വാസിയായ ഇവാൻ ഫായിക്ക് യാക്കൂബ് ജാബ്രോയെ അൽ കാദിമി കുടിയേറ്റ മന്ത്രാലയത്തിന്റെ തലപ്പത്ത് നിയമിച്ചിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രൈസ്തവ വിശ്വാസമെത്തിയ ഇറാഖില്‍ ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. ഐഎസ് തീവ്രവാദികളുടെ ശക്തമായ ആക്രമണം മൂലം ഒന്നരലക്ഷത്തിലധികം ക്രൈസ്തവര്‍ പലായനം ചെയ്തിരിന്നു. രാജ്യത്തെ ശേഷിക്കുന്ന ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നിയമനം.
ഒരു വർഷത്തിലേറെയായി ഇറാഖി നഗരങ്ങളിൽ നടക്കുന്ന അഴിമതിക്കെതിരായ പോരാട്ടത്തിന്റെയും, തെരുവുകളിൽ നടക്കുന്ന പ്രതിഷേധങ്ങളുടെയും ഫലമായാണ് നിയമനങ്ങളെ നോക്കികാണേണ്ടതെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പുതിയ ഉത്തരവാദിത്വമേറ്റെടുക്കുന്നതിന് മുന്‍പ് സെപ്റ്റംബർ 14 തിങ്കളാഴ്ച അൽ നജ്ജർ കൽദായൻ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |