Content | കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകള്‍ നടപ്പില്‍ വരുത്താന്‍ പാടില്ലന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് എറണാകുളം റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തി. പാര്‍ലമെന്റ് പാസാക്കിയ മൂന്നു കര്‍ഷക ബില്ലുകള്‍ നേതാക്കള്‍ കത്തിച്ചു.
|