category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാവങ്ങള്‍ക്ക് ഒന്‍പത് പുതിയ വീടുകൾ, 30 വീടുകള്‍ക്കു നവീകരണം: കരുതലിന്റെ മുഖമായി അരുവിത്തുറ ഇടവക
Contentഅരുവിത്തുറ: ഭവനരഹിതരേയും നിർധനരേയും ചേര്‍ത്തുപിടിച്ച് അരുവിത്തുറ സെന്റ ജോർജ് ഫൊറോന ഇടവകയിൽ പുത്തൻ വീടുകളുടെ താക്കോൽ ദാനം. സ്വന്തമായി വീട് ഇല്ലാതെ വേദനിക്കുന്ന ഇടവകയിലെ നിർധനരായ കുടുംബങ്ങൾക്ക് പുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയാണ് സെന്റ് ജോർജ് ഫൊറോന കരുതലിന്റെ മുഖമായത്. 600 സ്ക്വയര്‍ ഫീറ്റ് വിസ്തീർണവും എല്ലാ സൗകര്യങ്ങളുമുള്ള ഒൻപത് വീടുകളാണ് പുതുതായി നിർമ്മിച്ചു നൽകിയത്. ഇതോടൊപ്പം 30 വീടുകളുടെ നവീകരണവും നടന്നു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പള്ളിയുടെ വരുമാനത്തിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് വീടുകളുടെ നിർമാണം. വിൻസെന്റ് ഡി പോൾ സൊസൈറ്റി, എസ്എം വൈഎം, പ്രൊവിൻഷ്യൽ ഹൗസ്, പിത്യവേദി തുടങ്ങിയവർ ഇതിൽ പങ്കാളികളായി. ഭവനരഹിതർക്കായി പാലാ രൂപത ആവിഷ്ക്കരിച്ച പാലാ ഹോംസ് പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമ്മിച്ചത്. പുതിയ വീടുകളുടെ താക്കോൽ ദാനം പാലാ രുപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പള്ളിയുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റി വച്ച് പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത് വലിയ കാര്യമാണെന്നും ഇത് ദരിദ്രരരോടും നിസഹായരായവരോടുമുള്ള അരുവിത്തുറ ഇടവകയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പളളികളോടനുബന്ധിച്ചുുള്ള പ്രസ്ഥാനങ്ങളും സംരംഭങ്ങളും പാവപ്പെട്ടവർക്ക് ഉപകാരപ്രദമാകുമെന്ന ചിന്തയോടെ നടപ്പിലാക്കണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എംഎൽഎ പി. സി ജോർജ്, അസി. വികാരിമാരായ ഫാ. ജോർജ് പൈമ്പള്ളിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, പ്രോവിൻഷ്യൽ സിസ്റ്റർ ആനി കല്ലറങ്ങാട്, ജയ്സൺ കൊട്ടുകാപ്പളിൽ എന്നിവർ പങ്കെടുത്തു. വീട് നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ സെന്റ് ജോർജ് ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജി സെബാസ്റ്റ്യനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. കൈക്കാരന്മാരായ ചാക്കോച്ചൻ വെള്ളുക്കുന്നേൽ, ബോസ് പ്ലാത്തോട്ടം, ജോർജി മുണ്ഡപത്തിൽ, അരുൺ താഴത്തുപറമ്പിൽ നിർമ്മാണ കമ്മറ്റിയംഗങ്ങളായ സിബി പാലാത്ത്, ബെന്നി വെട്ടത്തേൽ, സാബു പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-25 10:52:00
Keywordsഭവന, വീട
Created Date2020-09-25 16:24:50