category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭാതലവനെതിരെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും
Contentസീറോമലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസ്താവന. പി.ആർ.ഒ ഫാ. എബ്രഹാം കാവിൽപുരയിടത്തിലാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. 2015ൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തൽപ്പര കക്ഷികൾ വ്യാജവാർത്ത സൃഷ്ടിക്കുകയും ദുരുദ്ദേശപരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയിൽ പിതാവിൻറെ പേരിൽ അങ്കമാലിയടുത്തു മറ്റൂരിൽ വാങ്ങിയിരിക്കുന്ന സ്ഥലത്തിൻറെ രേഖകൾ കാണിച്ചുകൊണ്ട് ഈ കച്ചവടത്തിൽ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നതാണ് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം. ഇത്തരം പ്രചരണങ്ങൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഇവ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇതിനാൽ അറിയിക്കുന്നു. സഭയെയും സഭാതലവനെയും അപകീർത്തിപ്പെടുത്തവാൻ നിരന്തരം നടത്തുന്ന ഗൂഢശ്രമങ്ങളുടെ തുടർച്ചയാണ് ഈ പ്രചരണവും. ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-27 07:44:00
Keywordsആലഞ്ചേ
Created Date2020-09-27 13:14:49