Content | നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെ തെൽസ്കൂഫ് ഗ്രാമത്തിൽ ഉൾപ്പെടെ ആക്രമണം നടത്തിയപ്പോൾ ഉണ്ടായ അനുഭവം തന്റെ ദൈവവിളി യാത്രയില്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നുവെന്ന് ഇറാഖി സെമിനാരി വിദ്യാർത്ഥിയുടെ വെളിപ്പെടുത്തല്‍. ഇറാഖിലെ അൻഗാവയിലുളള സെന്റ് പീറ്റേഴ്സ് കൽദായ സെമിനാരിയിലെ വിദ്യാർത്ഥിയായ വാമിദ് ഖാലിദാണ് ഏഷ്യാ ന്യൂസ് മാധ്യമവുമായി തന്റെ ദൈവവിളി യാത്ര പങ്കുവെച്ചത്. തെൽസ്കൂഫ് എന്ന നിനവേ പ്രവിശ്യയിലെ ക്രൈസ്തവ ഗ്രാമത്തിലാണ് ഖാലിദ് ഫ്രാൻസിസ് ജനിക്കുന്നത്. ഒരു സഹോദരനും, നാലു സഹോദരിമാരും അടങ്ങുന്നതായിരിന്നു കുടുംബം. പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി വൈദികനാകാനുള്ള മോഹം ഫ്രാൻസിസിന്റെ ഹൃദയത്തിൽ മുളയിട്ടത്. എല്ലാദിവസവും ഖാലിദ് ദേവാലയത്തിൽ പോകുകയും, അൾത്താര ശുശ്രൂഷിയായി സേവനം ചെയ്യുകയും ചെയ്യുമായിരുന്നു.
ഒരിക്കൽ ഇടവകയിലെ വൈദികനോടൊപ്പം സന്യാസ ആശ്രമം കാണാനായി അവൻ പോയി. വൈദികനാകാനുള്ള ആഗ്രഹം തീക്ഷ്ണമായി തുടരുകയാണെങ്കിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരികെ വരാൻ ആ വൈദികൻ പറഞ്ഞു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് തെൽസ്കൂഫ് ഗ്രാമത്തിൽ ഉൾപ്പെടെ ആക്രമണം നടത്തിയപ്പോൾ അവിടുത്തെ വൈദികൻ നടത്തിയ ത്യാഗോജ്വലമായ സേവനം വൈദികനാകാൻ കൂടുതൽ പ്രേരണ നൽകുകയായിരിന്നുവെന്ന് ഖാലിദ് പറയുന്നു. "മിഷൻ" എന്ന വാക്കിന്റെ അർത്ഥം ആ സന്ദർഭത്തിലാണ് കൂടുതൽ മനസ്സിലായതെന്ന് ഖാലിദ് സ്മരിച്ചു.
ഇപ്പോഴത്തെ ഇറാഖിൽ ആഭ്യന്തര സംഘർഷങ്ങളും അഴിമതിയും വ്യാപകമാണെന്നും ഇതിനിടയിൽ തങ്ങളുടെ വിശ്വാസം കാത്തു സംരക്ഷിക്കുന്നതിനു വേണ്ടി ക്രൈസ്തവ വിശ്വാസികൾക്ക് നല്ല പ്രയാസം സഹിക്കേണ്ടിവരുന്നുണ്ടെന്നും ഈ യുവാവ് വെളിപ്പെടുത്തി.സുവിശേഷം അതിന്റെ പൂർണ്ണതയിൽ ജീവിച്ചു കാണിക്കുന്നതാണ് സുവിശേഷവൽക്കരണത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നും ഖാലിദ് പറയുന്നു. ജിഹാദി ആക്രമണത്തിതിന്റ ഇകളായവർക്ക് സഹായം നൽകാൻ സുവിശേഷം ജീവിച്ചു കാണിക്കുന്ന തെൽസ്കൂഫിലുണ്ടായിരുന്ന വൈദികനെ പോലുള്ളവരെ ആവശ്യമാണെന്നും ഫ്രാൻസിസ് പറഞ്ഞു.
രാജ്യത്തിനും, സഭയ്ക്കും ദൈവവിളികൾ ആവശ്യമാണെന്ന് കൽദായ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ അടുത്തിടെ പറഞ്ഞിരുന്നു. കുട്ടികൾക്ക് വൈദിക ജീവിതം തിരഞ്ഞെടുക്കാൻ ആഗ്രഹം തോന്നുന്നതിനു വേണ്ടി മികച്ച വിശ്വാസപരിശീലനം കുടുംബങ്ങൾ നൽകണമെന്നും അദ്ദേഹം കുടുംബങ്ങളോട് ആഹ്വാനം ചെയ്തു. നിരവധി കൽദായ സഭയിലെ അംഗങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പൗരസ്ത്യ ദേശത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് പാശ്ചാത്യരാജ്യങ്ങളിലുള്ളവരോട് അഭ്യർത്ഥിച്ചു കൊണ്ടാണ് ഖാലിദ് ഫ്രാൻസിസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. സെന്റ് പീറ്റേഴ്സ് കൽദായ സെമിനാരിയില്‍ പതിനഞ്ചു വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |