category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമധ്യപ്രദേശില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന കുടുംബത്തിന് ഹിന്ദുത്വവാദികളുടെ ഭീഷണി
Contentഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമത്തില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന കുടുംബത്തിന് നേരെ തീവ്രഹിന്ദുത്വവാദികള്‍ ഭീഷണി ഉയര്‍ത്തുന്ന വീഡിയോ പുറത്ത്. ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെ തുറന്നുക്കാട്ടുന്ന 'പെര്‍സിക്യൂഷന്‍ റിലീഫ്' സംഘടനയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മയെ ചോദ്യം ചെയ്യുന്ന യുവാക്കളാണ് വീഡിയോയില്‍ കാണുന്നത്. ക്രിസ്തു ആരാണെന്ന് ചോദിക്കുന്ന പ്രവര്‍ത്തകര്‍ യേശു ഒരു സാധാരണ മനുഷ്യനാണെന്നും അവനില്‍ വിശ്വസിച്ചാൽ സൗഖ്യം ലഭിക്കുകയില്ലെന്നും സമർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് ഇവരെ പറഞ്ഞു മനസിലാക്കുവാനാണ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മ ശ്രമിക്കുന്നത്. ഇവരെ പ്രകോപിതരാക്കുവാന്‍ ഹിന്ദുത്വവാദികള്‍ ശ്രമം നടത്തുന്നത് ദൃശ്യമാണ്. പ്രാർത്ഥിക്കാൻ ആരും ഇവിടെ വരരുതെന്നും ഭവനത്തിൽ പ്രാർത്ഥിക്കരുതെന്നും താക്കീതു നൽകിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇത് ലംഘിച്ചാല്‍ ഗുരുതരമായ പ്രശ്നം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ഗ്രാമത്തിന്റെ പേര് വ്യക്തമല്ലെങ്കിലും ക്രൈസ്തവ വിശ്വാസത്തിലേക്ക് അനേകര്‍ ചേക്കേറുന്നത് വര്‍ഗ്ഗീയ നിലപാടുള്ള അനേകരെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/753076218058620/posts/3571488179550729/
News Date2020-10-02 17:02:00
Keywordsബി‌ജെ‌പി, ആര്‍‌എസ്‌എസ്
Created Date2020-10-02 22:33:08