Content | പത്തനംതിട്ട: അനേകരുടെ ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായ കന്യാസ്ത്രീകളെ വളരെ മോശം ഭാഷയിൽ അവഹേളിച്ചുകൊണ്ടു വീഡിയോ പുറത്തിറക്കിയ യൂട്യൂബർ സാമൂവൽ കൂടലിനെതിരെ വനിത കമ്മീഷൻ കേസെടുത്തു. പത്തനംതിട്ട കൂടൽ സ്വദേശിയായ സാമുവൽ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരേയും അപകീര്‍ത്തിപരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 139 പരാതികളാണ് ഇതുവരെ കിട്ടിയത്. എല്ലാ പരാതികളുടേയും ഉള്ളടക്കം ഒന്നാണ്. ആദ്യമായാണ് ഒരാൾക്കെതിരെ വനിത കമ്മീഷന്‍റെ മുന്നിൽ ഇത്രയും പരാതികൾ വരുന്നത്.
ഈ മാസം അഞ്ചാം തീയതി ചേരുന്ന വനിത കമ്മീഷന്‍റെ കമ്മിറ്റിയിൽ പരാതി പരിഗണിക്കും. വിജയ് പി നായർക്കെതിരായ നടപടികൾ ഇയാൾക്കെതിരെയും സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ക്രൈസ്തവർക്കും, കത്തോലിക്കാ സഭയ്ക്കും, വിശിഷ്യാ സന്യസ്തർക്കും എതിരെ പതിവായി അസത്യ പ്രചാരണവും അവഹേളനങ്ങളും നടത്തിയിരുന്ന സാമുവൽ കൂടലിനെതിരെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിലെ സന്യാസിനിമാരും അല്‍മായരും വനിതാകമ്മീഷന് പുറമെ വിവിധ പോലീസ് സ്റ്റേഷനുകളിലും നിരവധി തവണ പരാതികള്‍ നല്‍കിയിരിന്നു. സന്യസ്ത സമൂഹങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകളും, പരദൂഷണ കഥകളും പതിവായി പ്രചരിക്കപ്പെടുന്നതിലൂടെ അനേക ലക്ഷങ്ങൾ തെറ്റിദ്ധാരണകളിലകപ്പെടുന്ന സാഹചര്യത്തിലാണ് അവർ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |