Contents
Displaying 14171-14180 of 25133 results.
Content:
14524
Category: 18
Sub Category:
Heading: ഡോ. മാത്യൂസ് ചക്കാലയ്ക്കല്‍ മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിന്റെ പ്രിയോര്‍
Content: മാന്നാനം: മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിന്റെ പുതിയ പ്രിയോറായി റവ.ഡോ. മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ ചുമതലയേറ്റു. മുന്‍ പ്രിയോര്‍ റവ.ഡോ. സ്‌കറിയ എതിരേറ്റ് സിഎംഐ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പലായി ചുതലയേറ്റതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആശമശ്രഷ്ഠന്‍, വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍, സെന്റ് ജോസഫ്‌സ് ഇടവക വികാരി, മാന്നാനത്തെ വിവിധ സിഎംഐ സ്ഥാപനങ്ങളുടെ മാനേജര്‍ എന്നീ ചുമതലകളാണ് റവ.ഡോ. മാത്യൂസ് ചക്കാലയ്ക്കല്‍ വഹിക്കുന്നത്. ചാവറ തീര്‍ഥാടനകേന്ദ്രം അസിസ്റ്റന്‍ഡ് ഡയറക്ടറായി ഫാ. തോമസ് കല്ലുകളം സിഎംഐയും നിയമിതനായി.
Image: /content_image/India/India-2020-10-10-09:01:44.jpg
Keywords: സിഎംഐ

14525
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ ഇന്ന്: കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷ
Content: പരിശുദ്ധ ദൈവ മാതാവിനോടുള്ള ജപമാല ഭക്തിയിൽ, മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇന്നു നടക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ, ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജ് സ്പിരിച്വൽ ഡയറക്ടർ കാനൻ ജോൺ യുഡ്രിസ്, അമേരിക്കയിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ ജോർജ് പട്ടേരിൽ, സെഹിയോൻ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ കോ ഓർഡിനേറ്ററുമായ ബ്രദർ. ജോൺസൺ ജോസഫ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. പരിശുദ്ധ ദൈവമാതാവിനോടുള്ള യഥാർത്ഥ ഭക്തിയും സ്നേഹവും വഴി യേശുവുമായി ഐക്യപ്പെടുകയെന്ന സന്ദേശമേകിക്കൊണ്ട് കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ നടക്കും. ഉച്ചയ്‌ക്ക് 12 മുതൽ 1.15 വരെ https://youtu.be/V-XFIIoTN5A എന്ന ലിങ്കിൽ പ്രീ ടീൻസിനും ഉച്ചകഴിഞ്ഞ് 2.15 മുതൽ 3.40 വരെ {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന ലിങ്ക് വഴി ടീനേജുകാർക്കും ഈ ശുശ്രൂഷയിൽ പങ്കുചേരാം. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{black->none->b->കൂടുതൽ വിവരങ്ങൾക്ക്: }# >> ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2020-10-10-09:18:00.jpg
Keywords: രണ്ടാം ശനി

14526
Category: 1
Sub Category:
Heading: ഇന്നാണ് ആ സുദിനം: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
Content: അസീസ്സി: തിരുവോസ്തി രൂപനായ കര്‍ത്താവിനെ പ്രഘോഷിക്കുവാന്‍ ഓണ്‍ലൈന്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് തന്റെ കൊച്ചു ജീവിതം ധന്യമാക്കി സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിനെ ഇന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇന്നു റോം സമയം വൈകീട്ട് 4.30ന് (ഇന്ത്യന്‍ സമയം രാത്രി ഏട്ടു മണി) അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചാണ് പ്രഖ്യാപനം നടക്കുക. തിരുകർമ്മങ്ങൾക്ക് അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനി മുഖ്യകാര്‍മ്മികത്വം വഹിക്കും. കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മൂവായിരത്തോളം പേര്‍ക്കു മാത്രമാണ് പ്രവേശന അനുമതി ലഭിച്ചിരിക്കുന്നത്. മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അമ്മ അന്റോണിയോ സൽസാനോയും പങ്കെടുക്കുന്നുണ്ട്. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാകുന്നതാണ്. </p> <iframe width="640" height="360" src="https://www.youtube.com/embed/gvjVVIkCja8" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച രേഖകള്‍ ഈ വര്‍ഷം ഫെബ്രുവരി 20നു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരിന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിദഗ്ധര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു മുന്നോടിയായി അസീസിയിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനിൽ സ്ഥിതി ചെയ്യുന്ന കാർളോയുടെ കബറിടം ഒക്ടോബര്‍ ഒന്നിന് തുറന്നു നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-10-10:39:48.jpg
Keywords: കാര്‍ളോ, അക്യൂറ്റി

14527
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
Content: നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വൈദികന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലി എന്ന മിഷ്ണറി വൈദികനാണ് രണ്ടു വര്‍ഷത്തെ സഹനങ്ങള്‍ക്ക് ഒടുവില്‍ മോചിതനായിരിക്കുന്നത്. വൈദികന്റെ മോചന വിവരം ഇറ്റലിയുടെ വിദേശകാര്യമന്ത്രി ലൂയിജി ഡി മായോ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര ഇറ്റലിയിലെ ക്രേമ സ്വദേശിയാണ് 59 വയസ്സുള്ള ഫാ. മക്കാലി. നേരത്തെ വർഷങ്ങളോളം അദ്ദേഹം ഐവറി കോസ്റ്റിൽ സേവനമനുഷ്ഠിച്ചിരുന്നു. 2018 സെപ്റ്റംബർ മാസം പതിനേഴാം തീയതി നിയാമെയിൽ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്ത് ഉൽ ഇസ്ലാം വാ അൽ മുസ്ലിമിൻ എന്ന തീവ്രവാദി സംഘടന വൈദികനേയും മറ്റ് മൂന്നുപേരെയും തട്ടിക്കൊണ്ടു പോയത്. സുവിശേഷവത്ക്കരണം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങൾ, യുവകർഷക പരിശീലനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ തിരോധാനം ആഫ്രിക്കന്‍ ജനതയെ ദുഃഖത്തിലാഴ്ത്തിയിരിന്നു. യാതൊരു വിവരവും ലഭ്യമാകാത്തതിനാല്‍ അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊതുവേ വിലയിരുത്തിയിരിന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാലിയിൽ നിന്ന് കാണാതായ നിക്കോളോ സിയാജി എന്ന ഇറ്റാലിയൻ വിനോദസഞ്ചാരിയോടൊപ്പം നിലത്തരിക്കുന്ന ഫാ. പിയർലുയിജിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന പ്രത്യാശ ആഫ്രിക്കന്‍ ജനതയ്ക്കു ലഭിയ്ക്കുകയായിരിന്നു. വൈദികന്‍റെ മാതൃ രൂപതയായ ക്രേമയിലെ വിശ്വാസികൾ എല്ലാമാസവും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഒത്തുചേരുന്നുണ്ടായിരിന്നുവെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ പ്രിയപ്പെട്ട വൈദികനെ ഒരുനോക്കു കാണുവാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നൈജറിലെ ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-10-12:37:09.jpg
Keywords: ആഫ്രി

14528
Category: 1
Sub Category:
Heading: കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ പ്രവാചകശബ്ദത്തില്‍ തത്സമയം
Content: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന 'ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍' കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാകും. അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചു ഇന്ന്‍ (10/10/2020) നടക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ശുശ്രൂഷകള്‍ റോം സമയം വൈകീട്ട് 4:30 (ഇന്ത്യന്‍ സമയം രാത്രി 8:00 മണി)നാണ് ആരംഭിക്കുക. {{ കാര്‍ളോയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തെ കുറിച്ച് വിശദമായി കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/14526}}
Image: /content_image/News/News-2020-10-10-16:58:09.jpg
Keywords: കാര്‍ളോ

14529
Category: 18
Sub Category:
Heading: സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്: ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റില്‍ മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുണ്ടെന്നും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് ഇതൊക്കെ നടക്കുന്നതെന്നും ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. #{black->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്!!! ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുമുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ വൈദികരെ ഇതുവരെ മതപരിവർത്തനം ആരോപിച്ചായിരുന്നു പീഡിപ്പിച്ചുകൊണ്ടിരുന്നത്. രാജ്യദ്രോഹം ജാമ്യംപോലും കിട്ടാത്ത വകുപ്പായതുകൊണ്ടു ഭരണക്കാർക്കതെളുപ്പമാണ്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു. ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്നു പണ്ട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞപ്പോൾ നാമയാളെ പുച്ഛിച്ചു. എന്നാൽ ഇന്നൊരുകാര്യം തിരിച്ചറിയുന്നു. സ്വന്തം അവകാശങ്ങളെകുറിച്ച് അറിവില്ലാത്ത ജനങ്ങൾക്ക് ജനാധിപത്യവും ഏകാധിപത്യവും തമ്മിൽ വിവേചിച്ചറിയാൻപോലും സാധിക്കില്ല. ഫാ. സ്റ്റാൻ സ്വാമിക്കും അദ്ദേഹത്തിന്റെ ആദിവാസി സഹോദരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു
Image: /content_image/India/India-2020-10-10-17:54:55.jpg
Keywords: തറയി

14530
Category: 10
Sub Category:
Heading: 'മലകയറിയും കോടതി കയറിയും' യേശു നാമം ഉരുവിട്ട് അമേരിക്കയിലെ അയ്യായിരത്തോളം വിശ്വാസികള്‍
Content: ടെക്സാസ്: മഹാമാരിയുടെ ദുരിതങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതത്തിനിടെ നന്ദി നിറഞ്ഞ ഹൃദയത്തോടെ മലകയറിയും, ഫെഡറല്‍ കോര്‍ട്ട് ഹൗസിന്റെ പടികള്‍ കയറിയും യേശുവിനെ മഹത്വപ്പെടുത്തി അമേരിക്കയിലെ ആയിരകണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ നടന്ന ‘ലെറ്റ് അസ് വേര്‍ഷിപ്പ്’ പരിപാടികളില്‍ അയ്യായിരത്തോളം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് വിശ്വാസികള്‍ കെര്‍വില്ലെ മലകയറി 77 അടി ഉയരമുള്ള ശൂന്യമായ കുരിശിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയോടൊപ്പം ഇന്റര്‍നാഷണല്‍ ഔട്ട് റീച്ച് സമൂഹത്തിന്റെ ഡോ. ചാള്‍സ് കാരുകുയുടെ നേതൃത്വത്തില്‍ പ്രോലൈഫ് റാലിയും നടത്തുകയുണ്ടായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">More than 5000 worshippers climbed a hill next to a 77ft tall empty cross to worship Jesus in heart of Texas tonight! <br><br>God is flipping the script on 2020 in America.<a href="https://twitter.com/hashtag/LetUsWorship?src=hash&ref_src=twsrc%5Etfw">#LetUsWorship</a> <a href="https://t.co/JzO7MvWm49">pic.twitter.com/JzO7MvWm49</a></p>— Sean Feucht (@seanfeucht) <a href="https://twitter.com/seanfeucht/status/1312950251242881024?ref_src=twsrc%5Etfw">October 5, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അമേരിക്കയിലെ ഗര്‍ഭഛിദ്ര അനുമതിക്ക് പിന്നിലെ കാരണമായ റോ വി. വേഡ് കേസ് ഫയല്‍ ചെയ്ത ഡാളസിലെ ഫെഡറല്‍ കോര്‍ട്ട്ഹൗസിനു മുന്നിലെത്തിയപ്പോള്‍ വിശ്വാസികള്‍ ഗര്‍ഭഛിദ്രത്തിന്റെ അന്ത്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടുകൊണ്ട് യേശുവിനെ ആരാധിക്കുക എന്ന ലക്ഷ്യമാണ് ആയിരങ്ങളെ പരിപാടിയിലേക്ക് അടുപ്പിക്കുന്നതെന്നാണ് പരിപാടിയുടെ സംഘടകര്‍ പറയുന്നത്. അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനും, കലാകാരനും, നിരവധി കൂട്ടായ്മകളുടെ സ്ഥാപകനുമായ സീന്‍ ഫ്യൂഷ്റ്റ് ജൂലൈ മധ്യത്തിലാണ് കാലിഫോര്‍ണിയയിലെ ഗോള്‍ഡന്‍ ബ്രിജ്’ല്‍വെച്ചു ‘ലെറ്റ് അസ് വര്‍ഷിപ്പ്’ ടൂറിന് ആരംഭം കുറിച്ചത്. മഹാമാരിയ്ക്കു നടുവിലും ഓരോ ശുശ്രൂഷയിലും പങ്കുചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നതു ശ്രദ്ധേയമാണ്.
Image: /content_image/News/News-2020-10-10-19:18:54.jpg
Keywords: അമേരിക്ക, യേശു

14531
Category: 13
Sub Category:
Heading: സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു: തത്സമയം പങ്കുചേര്‍ന്നത് പതിനായിരങ്ങള്‍
Content: അസീസ്സി: അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയ്ക്കകത്തും പുറത്തു തടിച്ചുകൂടിയ മൂവായിരത്തോളം വിശ്വാസികളെയും ലോകമെമ്പാടു നിന്നും മാധ്യമങ്ങള്‍ മുഖേന പങ്കുചേര്‍ന്ന പതിനായിരങ്ങളെയും സാക്ഷിയാക്കി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന 'ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍' കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. കാര്‍ളോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കത്ത് കര്‍ദ്ദിനാള്‍ വായിച്ചുകഴിഞ്ഞപ്പോൾ, വലിയ കരഘോഷമാണ് മുഴങ്ങിയത്. ബസിലിക്കയുടെ ആദ്യ നിരയിൽ, കാർളോ അക്യുട്ടിസിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലയുറപ്പിച്ചതു അത്യഅപൂര്‍വ്വ കാഴ്ചയായി. തങ്ങളുടെ മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് കാണാന്‍ അവസരം ലഭിച്ച മാതാപിതാക്കളായ ആൻഡ്രിയ അക്യുറ്റിസ് അന്റോണിയ സൽസാനോ ദമ്പതികളുടെ മുഖത്ത് സന്തോഷം നിറഞ്ഞു തുളുമ്പുന്നുണ്ടായിരിന്നു. കാര്‍ളോയുടെ സഹോദരങ്ങളായ 9 വയസ്സുള്ള മക്കളായ ഫ്രാൻസെസ്ക, മിഷേൽ എന്നിവരും ഇവരുടെ സമീപത്തുണ്ടായിരിന്നു. കോവിഡ് പശ്ചാത്തലത്തില്‍ ദേവാലയത്തിനകത്തേക്ക് വിശ്വാസികള്‍ക്ക് നിയന്ത്രമുണ്ടായിരിന്നു. വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയുടെ മുന്നിലും വശങ്ങളിലുമായി മാസ്ക് ധരിച്ച തീർത്ഥാടകര്‍ തമ്പടിച്ചിരിന്നു. കൂറ്റന്‍ സ്ക്രീനിലൂടെയാണ് ഇവര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നത്. മരണദിവസമായ ഒക്ടോബർ 12നായിരിക്കും വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്റെ തിരുനാള്‍ എല്ലാ വർഷവും സഭ കൊണ്ടാടുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-11-00:15:03.jpg

14532
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം കനക്കുന്നു
Content: റാഞ്ചി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജസ്യൂട്ട് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കനക്കുന്നു. അറസ്റ്റ് ഞെട്ടിക്കുന്നതാണെന്നു മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) പറഞ്ഞു. ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്ന വൈദികൻ തന്റെ നിരപരാധിത്തം നേരത്തെ വ്യക്തമാക്കിയതാണ്. കോവിഡ് സാഹചര്യവും പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിക്കാതെയാണ് അറസ്റ്റ് എന്നും സിബിസിഐ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ്‌ചെയ്തത് അസ്വസ്ഥതയും വേദനയും സൃഷ്ടിക്കുന്നതാണെന്നു റാഞ്ചി രൂപത പ്രതികരിച്ചു. വൃദ്ധനായ ഒരാളെ അര്‍ധരാത്രി അറസ്റ്‌്നചെയ്യുന്ന തരം എന്തു സാഹചര്യമാണു നിലവിലുണ്ടായിരുന്നതെന്നു രൂപത സംശയം ഉന്നയിച്ചു. പ്രായാധിക്യമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കുന്‌പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണമായിരുന്നു. തനിക്ക് അസുഖങ്ങളുണ്ടെന്നും പകല്‍ ഓഫീസിലെത്തി അന്വേഷണവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്നും അറസ്റ്റ്‌ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ഐഎയുടെ നീക്കം അപലപനീയമാണെന്നു റാഞ്ചി രൂപത പത്രക്കുറിപ്പില്‍ പറഞ്ഞു. റാഞ്ചിയിലെ ബഗൈച കാന്പസില്‍നിന്നു വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം അറസ്റ്റ്‌ചെയ്തത്. തുടര്‍ന്ന് മുംബൈയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഒക്ടോബര്‍ 23 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വൈദികന്റെ മോചനത്തിനായി സോഷ്യല്‍ മീഡിയായിലും പ്രചരണം ശക്തമാകുന്നുണ്ട്.
Image: /content_image/News/News-2020-10-11-10:32:02.jpg
Keywords: സ്റ്റാന്‍

14533
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമി: കേരളത്തിലും വ്യാപക പ്രതിഷേധം
Content: തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധിയായ ഫാ.സ്റ്റാന്‍ ലൂര്‍ദു സ്വാമിയെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തതു മനുഷ്യത്വരഹിതമാണന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ. 83 വയസുള്ള ഫാ. സ്റ്റാന്‍, കോവിഡ് പശ്ചാത്തലത്തില്‍ മുംബൈവരെ യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുവാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഓണ്‍ലൈനില്‍ ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. ജൂലൈ മുതല്‍ നിരവധി തവണ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഒരു തെളിവു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണറിയുന്നത്. എന്നിട്ടും അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് കസ്റ്റഡിയില്‍ എടുത്തത് എന്ന ഗൗരവതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്കായി സ്ഥാപിക്കപ്പെടുന്ന അന്വേഷണ ഏജന്‍സികളില്നിയന്നു രാജ്യനന്മക്കായി നിലകൊള്ളുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗവും പ്രതിഷേധിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ആദിവാസി സമൂഹങ്ങളുടെ സമുദ്ധാരണത്തിനായി ജീവിച്ച ഈ വൈദികനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അപലപനീയമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ഡൊമനിക് ജോസഫ്, ആന്റണി തോമസ് മലയില്‍, ഡോ.രേഖാ മാത്യൂസ്, ഡോ.പി.സി.അനിയന്‍കുഞ്ഞ്, അഡ്വ.ജോജി ചിറയില്‍, അഡ്വ. സണ്ണി ചാത്തുകുളം, ഷിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. അശരണരായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. 83 വയസുള്ള അദ്ദേഹത്തിന്റെ അറസ്റ്റ് തികച്ചും അപലപനീയവും ആശങ്കാജനകവുമാണെന്നും ജോസ്.കെ.മാണി പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്ത സംഭവത്തില്‍ 1200 ഓളം സന്യസ്തര്‍ അടങ്ങുന്ന കോഴിക്കോട് ,മലപ്പുറം ,സിആര്‍ഐ യൂണിറ്റ് പ്രതിഷേധിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ അനീതിക്കെതിരേ ശബ്ദമുയര്‍ത്തിയതും ആദിവാസി സമൂഹത്തെ പുനരുദ്ധരിക്കുവാന്‍ അദ്ദേഹം ചെയ്തു വന്നിരുന്ന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വെല്ലുവിളിയായതിന്റെ പരിണതഫലമാണ് അറസ്റ്റ് എന്ന് യോഗം വിലയിരുത്തി. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ജോണ്‍ മണ്ണാറത്തറ സിഎംഐ , ഫാ. ഷൈജു പെരുമ്പെട്ടിക്കുന്നേല്‍ എംസിബിഎസ്, സിസ്റ്റര്‍ ജൂഡി ബിഎസ് , സിസ്റ്റര്‍ ആനി എഎസ്ഐ , സിസ്റ്റര്‍ ഫിലോ എംഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു. ഉത്തരേന്ത്യയിലെ ആദിവാസി പിന്നാക്ക വിഭാഗക്കാരുടെ ഉന്നതിക്കായി ജീവിതം മാറ്റിവച്ച ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഭൂരിപക്ഷ വര്‍ഗീയതയുടെ അജണ്ടയില്‍ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തതു പ്രതിഷേധാര്‍ഹമെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തോടൊപ്പം അവരിലൊരാളായി അവര്‍ക്കു വേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയോട് ഭരണകൂടം കാണിച്ചിരിക്കുന്ന ക്രൂരത മനുഷ്യത്വരഹിതവും മനുഷ്യാവകാശലംഘനവുമാണ്. ഫാ. സ്റ്റാന്‍ സ്വാമിക്കു നീതി ലഭിക്കുംവരെ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ഫാ. ജിയോ കടവി, അഡ്വ. ടോണി പുഞ്ചകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-10-11-10:18:10.jpg
Keywords: സ്റ്റാന്‍, ആദിവാസി