category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു: തത്സമയം പങ്കുചേര്‍ന്നത് പതിനായിരങ്ങള്‍
Contentഅസീസ്സി: അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയ്ക്കകത്തും പുറത്തു തടിച്ചുകൂടിയ മൂവായിരത്തോളം വിശ്വാസികളെയും ലോകമെമ്പാടു നിന്നും മാധ്യമങ്ങള്‍ മുഖേന പങ്കുചേര്‍ന്ന പതിനായിരങ്ങളെയും സാക്ഷിയാക്കി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന 'ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍' കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. കാര്‍ളോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കത്ത് കര്‍ദ്ദിനാള്‍ വായിച്ചുകഴിഞ്ഞപ്പോൾ, വലിയ കരഘോഷമാണ് മുഴങ്ങിയത്. ബസിലിക്കയുടെ ആദ്യ നിരയിൽ, കാർളോ അക്യുട്ടിസിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലയുറപ്പിച്ചതു അത്യഅപൂര്‍വ്വ കാഴ്ചയായി. തങ്ങളുടെ മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് കാണാന്‍ അവസരം ലഭിച്ച മാതാപിതാക്കളായ ആൻഡ്രിയ അക്യുറ്റിസ് അന്റോണിയ സൽസാനോ ദമ്പതികളുടെ മുഖത്ത് സന്തോഷം നിറഞ്ഞു തുളുമ്പുന്നുണ്ടായിരിന്നു. കാര്‍ളോയുടെ സഹോദരങ്ങളായ 9 വയസ്സുള്ള മക്കളായ ഫ്രാൻസെസ്ക, മിഷേൽ എന്നിവരും ഇവരുടെ സമീപത്തുണ്ടായിരിന്നു. കോവിഡ് പശ്ചാത്തലത്തില്‍ ദേവാലയത്തിനകത്തേക്ക് വിശ്വാസികള്‍ക്ക് നിയന്ത്രമുണ്ടായിരിന്നു. വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയുടെ മുന്നിലും വശങ്ങളിലുമായി മാസ്ക് ധരിച്ച തീർത്ഥാടകര്‍ തമ്പടിച്ചിരിന്നു. കൂറ്റന്‍ സ്ക്രീനിലൂടെയാണ് ഇവര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നത്. മരണദിവസമായ ഒക്ടോബർ 12നായിരിക്കും വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്റെ തിരുനാള്‍ എല്ലാ വർഷവും സഭ കൊണ്ടാടുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-11 00:12:00
Keywordsകാര്‍ളോ
Created Date2020-10-11 05:45:03